News Flash : Welcome to Disciples Good News Online, Every Day World Christian News  “ഡിസൈപ്പിള്‍സ് ചെയ്തികള്‍“ പ്രകാശനം ചെയ്തു കുളച്ചല്‍ : തമിഴ് ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനു പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് റവ.ഡോ. ഷാജി സുകുമാരന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍” എന്ന ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിന്റെ തമിഴ്നാട്ടിലെ പ്രഥമ എഡിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Download Font
Salvation
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
അനുഭവസാഷ്യങ്ങള്
ആശ്ചയ്യം
ലേഖനങ്ങള്‍
കഥകള്‍
പിറന്നാള്‍ ആശംസകള്‍
പ്രാര്‍ത്ഥനാവിഷയങ്ങള്
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍

 

 

 
 
അനുഭവസാഷ്യങ്ങള്‍

 മാത്യുസ്, ബഹറിന്‍  പ്രാ‍ര്‍ഥനയിലൂടെ വിടുതല്‍ : സ്നേഹപൂര്‍വ്വം ഷാജി പാസ്റ്ററിന്,ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് ഓണ്‍ലൈന്‍ വഴി പാസ്റ്ററിന്റെ ഫോണ്‍ നമ്പര്‍ കിട്ടുകയും അതില്‍ വിളിച്ച് എന്റെ പ്രാര്‍ഥനാവിഷയത്തിന്മേല്‍ പാസ്റ്റര്‍ പ്രാര്‍ഥിക്കുകയും ചെയ്തതിനാല്‍ ദൈവത്തെ സ്തുതിക്കുന്നു. അപ്പോള്‍ തന്നെ ദൈവീക സമാധാനം അനുഭവിപ്പാന്‍ എനിക്കു കഴിഞ്ഞു. ഇവിടെയുള്ള ജോലി നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ നിന്ന എനിക്ക് പ്രാര്‍ഥനയാല്‍ എല്ലാ തടസ്സങ്ങളും മാറുവാന്‍ ദൈവം പ്രവര്‍ത്തിച്ചു. ദൈവത്തെ അതിയായി സ്തുതിക്കുന്നു. എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഷാജി  പാസ്റ്ററിനും ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. മാത്യുസ്, ബഹറിന്‍

അനുഭവസാഷ്യങ്ങള്‍

സ്വപ്ന , മാരാമണ്‍  പ്രീയ ഷാജി പാസ്റ്ററിന്, വിദേശത്തുവച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് അറസ്റ്റിലായ എന്റെ മകനെ വിട്ടുകിട്ടുന്നതിനുവേണ്ടി പ്രാര്‍ഥിക്കുവാ‍ന്‍ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് ഓണ്‍ലൈന്‍ വഴി ഞാന്‍ ഷാജി പാസ്റ്ററോട് ആവശ്യപ്പെട്ടിരുന്നു. പാസ്റ്ററും ഡിസൈപ്പിള്‍സ് മിനിസ്ട്രിയും ഈ വിഷയത്തിന്മേല്‍ പ്രത്യേകമായി പ്രാര്‍ഥിക്കുകയും എന്റെ മകനെ ഒരു കുഴപ്പവും കൂടാതെ വെറുതെ വിടുകയും ചെയ്തതിനാല്‍ ദൈവത്തിന് ആയിരമായിരം സ്തോ ത്രങ്ങള്‍ കരേറ്റുന്നു. ഒപ്പം ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സ്വപ്ന , മാരാമണ്‍

അനുഭവസാഷ്യങ്ങള്‍

 വര്‍ഗീസ്, കളിയിക്കാവിള. പ്രാ‍ര്‍ഥനയിലൂടെ കടഭാരം മാറി : ഞാന്‍ നാട്ടില്‍ ഒരു ബിസിനസ്സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ പോലും അറിയാതെ എന്റെ ബിസിനസ്സ് തകര്‍ന്നു. വീടും സ്ഥലവും എല്ലാം വില്‍ക്കേണ്ടിവന്നു. എന്റെ ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഒരു വാടക വീട്ടില്‍ ആക്കിയിട്ട് ഒരു പരിചയക്കാരന്‍ തന്ന വീസയുമായി യെമനിലേക്ക് യാത്രയായി. ഒരു മാസത്തോളം ജോലിയോടുള്ള ബന്ധത്തില്‍ ഒരു സുഹ്രുത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അവിടെ വച്ച് ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് വായിക്കാനിടയായി. അതില്‍ അനുഗ്രഹിക്കുന്ന ദൈവം എന്ന ലേഖനം വായിച്ചപ്പോള്‍ തന്നെ പ്രെയര്‍ ടവറിലേക്ക് വിളിച്ച് വിഷയം പറയുകയും ചെയ്തു. ഒരു മാസത്തിനുള്ളീല്‍ തന്നെ നല്ലൊരു ജോലി എനിക്കു ലഭിക്കുകയും ചെയ്തു. വലിയ കടഭാരത്തില്‍ നിന്നും ഞാന്‍ ഒഴിവായി. സര്‍വ്വശക്തനായ ദൈവത്തെ സ്തുതിക്കൂന്നു. അതോടൊപ്പം ഷാജി പാസ്റ്ററെയും മറ്റ് പ്രവര്‍ത്തകരെയും ഓര്‍ത്ത് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. വര്‍ഗീസ്, കളിയിക്കാവിള.

അനുഭവസാഷ്യങ്ങള്‍

 രമണി, പിറവം പ്രാ‍ര്‍ഥനയിലൂടെ മറവി മാറി :ഞാന്‍ ഒരു സര്‍ക്കാരിദ്യോഗസ്ഥയാണ്. എനിക്ക് ഭര്‍ത്താവും രണ്ടു കുട്ടികളും ഉണ്ട്. എന്നെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നം മറവിയായിരുന്നു. ഇത് എന്റെ ജോലിയെത്തന്നെ ബാധിച്ചിരുന്നു. ഇതു മൂ‍ലം വളരെ ദുഃഖിതയായിരുന്ന ഞാന്‍ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് ഓണ്‍ലൈന്‍ ന്യൂസ് വഴി ഡിസൈപ്പിള്‍സ് മിനിസ്ട്രിയെക്കുറിച്ച് അറിയുവാന്‍ ഇടയായി. എന്റെ വിഷയം ഫോണില്‍കൂടി അറിയിച്ചു. ഇപ്പോള്‍ എനിക്ക് സാധാരണ നിലയിലായി. ഇത് എന്റെ നന്മയെ തടയുവാനുള്ള സാത്താന്റെ തന്ത്രമാണെന്ന് മനസ്സിലായിരുന്നു. ദൈവം പ്രവര്‍ത്തിച്ചതില്‍ നന്ദി അറിയിക്കുന്നു. സിസ്റ്റര്‍ മണി രാജന്‍, കുറവിലങ്ങാട് പ്രാര്‍ഥനയ്ക്കു നന്ദി എന്റെ കുടുംബത്തില്‍ ഞങ്ങള്‍ ഭര്‍ത്താവും രണ്ടു കുട്ടികളുമാണുള്ളത്. ഇളയകുട്ടിക്ക് ഇടയ്ക്കിടെ വലിവിന്റെ അസുഖം ഉണ്ടാകാറുണ്ട്. ഞങ്ങള്‍ ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ പ്രെയര്‍ ടവറിലേക്ക് പ്രാര്‍ഥനയ്ക്ക് അപേക്ഷിച്ചു. മിനിസ്ട്രിയുടെ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. കുഞ്ഞിന് സൌഖ്യം ലഭിച്ചു. രമണി, പിറവം

അനുഭവസാഷ്യങ്ങള്‍

  ഏലിയാമ്മ, നിരണം പ്രാര്‍ഥനയാല്‍ വിടുതല്‍. കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ പ്രീയപ്പെട്ട ഷാജി പാസ്റ്റര്‍ക്കും പ്രാര്‍ഥനാ സഹകാരികള്‍ക്കും എന്റെ സ്നേഹവന്ദനങ്ങള്‍. ചില മാസങ്ങള്‍ക്കു മുമ്പേ ഞാനയച്ച വിഷയങ്ങള്‍ക്കു ദൈവം മറുപടി തന്നു. പ്രാര്‍ഥിച്ച ദൈവമക്കള്‍ക്കു നന്ദിയും അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ പ്രാര്‍ഥന അനേകായിരങ്ങള്‍ക്ക് ആശ്വാസവും വിടുതലും ലഭിക്കേണ്ടതിനായി ഞാനും എന്റെ പ്രാര്‍ഥനാലിസ്റ്റില്‍ എഴുതി നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു. കൂടാതെ നിങ്ങളുടെ കത്തുകള്‍ എനിക്ക് വളരെ ആശ്വാസം പ്രദാനം ചെയ്യുന്നുണ്ട്. ദാഹിച്ചിരിക്കുന്നവന് വെള്ളം ലഭിക്കുന്നതുപോലെ കത്തിലെ ഓരോ വചനവും എന്നെ ത്യപ്തിപ്പെടുത്തുന്നു. ഈ പ്രായത്തിലും ആത്മശക്തിയും തീക്ഷ്ണ്തയും നിലനിര്‍ത്തിക്കൊണ്ട് നല്ല ഒരന്ത്യം പ്രാപിപ്പാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രീയപ്പെട്ട ഡിസൈപ്പിള്‍സ് മിനിസ്ട്രി പ്രവര്‍ത്തകര്‍ തുടര്‍ന്നും എനിക്കായി പ്രാര്‍ഥിക്കണം. ഏലിയാമ്മ, നിരണം

അനുഭവസാഷ്യങ്ങള്‍

സെല്‍വന്‍, നെയ്യാറ്റിന്‍കര  കടത്തില്‍നിന്നും വിടുതല്‍ പ്രീയപ്പെട്ട ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിന് ജീവിത പ്രാരാബ്ധം മൂലം പല ഇടങ്ങളില്‍നിന്നും കടം വാങ്ങി ഒടുവില്‍ ഇനി എന്ത് എന്ന അവസ്ഥയ്ക്കു മുന്നില്‍ പരുങ്ങി നില്‍ക്കുമ്പോള്‍ ഒരു സ്നേഹിതന്‍ തന്ന ഗുഡ്ന്യൂസ് പത്രം വായിക്കുവാനിടയായി. അങ്ങനെ അതില്‍ കൂടി സകല ഭാരവും ചുമന്നൊഴിക്കുന്ന കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് അറിയുവാന്‍ ഇടയായി. കര്‍ത്താവിനെ രക്ഷിതാവും ദൈവവുമായി സ്വീകരിച്ചു. ഇന്നേക്കു ഒന്നരമാസക്കാലമായി, ജോലി ഇല്ലാതിരുന്ന എനിക്ക് ജോലി ലഭിക്കുവാന്‍ ഇടയായി. അങ്ങനെ ഭാരങ്ങള്‍ ഓരോന്നായി കുറഞ്ഞ് കടത്തില്‍നിന്നും വിടുതല്‍ ലഭിച്ചു. സെല്‍വന്‍, നെയ്യാറ്റിന്‍കര

അനുഭവസാഷ്യങ്ങള്‍

 കുര്യാക്കോസ്, മനാമ.  മദ്യപാനത്തില്‍ നിന്ന് മോചനം കിട്ടി ലോകത്തിന്റെ ഇമ്പം തേടി യൌവ്വനപ്രായം മുതല്‍ മദ്യപാനത്തിന് അടിമയായിരുന്ന എന്നെ കര്‍ത്താവ് രക്ഷിച്ചു. എന്നാല്‍ വീണ്ടും അതില്‍ കുടുങ്ങിപ്പോയി. കര്‍ത്താവ് ക്ഷമിക്കുവാന്‍ തക്കവണ്ണം കരുണാസമ്പന്നനാണെന്ന് ഡിസൈപ്പിള്‍സ് ഗുഡ്യൂസില്‍ ഉണ്ടായിരുന്ന ലേഖനം വായിച്ചപ്പോള്‍ എനിക്കു മനസ്സിലായി. വീണ്ടും കരുണയുടെ കരം നീട്ടി എന്നെ രക്ഷിച്ച ദൈവത്തിനു സ്തോത്രം. ഇനി എന്റെ ജീവിതകാലം മുഴുവന്‍ കര്‍ത്താവിനായി ജീവിക്കും. ഈ തീരുമാനത്തില്‍ ഉറച്ചു മുന്നേറുവാന്‍ നിങ്ങള്‍ എനിക്കായി പ്രാര്‍ഥിക്കണം. കുര്യാക്കോസ്, മനാമ.

അനുഭവസാഷ്യങ്ങള്‍

 മദ്യപാനം മാറി കര്‍ത്താവില്‍ പ്രീയ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് പ്രവര്‍ത്തകരേ, ഞങ്ങള്‍ കുടുംബമായി ന്യൂസിലഡിലാണ് താ‍മസം. കഴിഞ്ഞ സെപ്റ്റംബര്‍ മാസം ന്യൂസിലന്‍ഡിലേക്ക് യാത്ര ചെയ്യവേ, നാട്ടില്‍ നിന്നു കിട്ടിയ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് കൊണ്ടുപോയിരുന്നു. ഇവിടെ വന്ന് കുറച്ചു മാസങ്ങള്‍ക്കുശേഷം അവിചാരിതമായി എന്റെ ഭര്‍ത്താവ് ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് വായിക്കുവാനിടയായി. അത്ഭുതമെന്നു പറയട്ടെ തികഞ്ഞ മദ്യപാനിയായിരുന്ന അദ്ദേഹം അന്നുമുതല്‍ കുടി നിര്‍ത്തി. കുടുംബത്തില്‍ സമാധാനം തിരികെ വന്നു. അതിനായി ദൈവത്തെ സ്തുതിക്കുന്നു. ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് പ്രവര്‍ത്തകരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

 
 
 
 
 
 
 
 
 
 
Home    |    Disciples Ministry    |    Miracles Radio ( Live )    |    Editorial    |    Matrimonial    |    Charity    |    Classified    |    Advertise    |    Support Us    |    Contact Us    |    Download Font
Created by Envision

Copy rights reserved @ 2008-2009 by Disciple Good News