|
|
|
പെന്തക്കോസ്തല്‍ അപ്പോളജറ്റിക്സ് |
|
പെന്തക്കോസ്തല്‍
അപ്പോളജറ്റിക്സ് കൌണ്‍സിലിന്റെ ലക്ഷ്യം സുതാര്യം :
പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് ചെങ്ങന്നൂര്‍ : പെന്തക്കോസ്തല്‍
അപ്പോളജറ്റിക്സ് കൌണ്‍സിലിന് എതിരായി ഐ.പി.സി ജനറല്‍ പ്രസിഡന്റ്
പാസ്റ്റര്‍ കെ.സി.ജോണ്‍ അഭിപ്രായം പ്രകടിപ്പിച്ചതിനെതിരേ കൌണ്‍സിലിന്റെ
ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് രൂക്ഷമായ ഭാഷയില്‍
വിമര്‍ശിക്കുന്നു. പി.എ.സി. രൂപീകരിച്ചത് പെന്തക്കോസ്തല്‍ സഭകളുടെ
അടിസ്ഥാന ഉപദേശങ്ങള്‍ പുതിയ തലമുറയെ പഠിപ്പിക്കുവാനും
സഭയ്ക്കെതിരായ ദുരുപദേശങ്ങള്‍ക്കും തെറ്റായ പ്രവണതകള്‍ക്കുമെതിരേ
ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമാണ്. അല്ലാതെ
ഐ.പി.സിയുടെ തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണെന്ന പാസ്റ്റര്‍ കെ.സി.
ജോണിന്റെ അഭിപ്രായം തെറ്റാണെന്ന് പി.എ.സിയുടെ ജനറല്‍ സെക്രട്ടറി
പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിനോട് പറഞ്ഞു.
പെന്തക്കോസ്തല്‍ അപ്പോളജറ്റിക്സ് കൌണ്‍സില്‍ എന്നത് സ്ഥാപനവല്‍ക്കരണം
ലക്ഷ്യമിടുന്ന ഒരു പ്രസ്ഥാനമോ, സംഘടനയോ അല്ല. സൈദ്ധാന്തിക തലത്തില്‍
പെന്തക്കോസ്ത് ഉപദേശങ്ങളെ വിശകലനം ചെയ്യുകയും സഭയുടെ അടിസ്ഥാന
ഉപദേശങ്ങള്‍ പുതിയ തലമുറയെ പഠിപ്പിക്കുക, ദുരുപദേശങ്ങള്‍ക്കും
തെറ്റായ പ്രവണതകള്‍ക്കും എതിരെ ബോധവല്‍ക്കരണം, ക്രിസ്തീയ ധര്‍മ്മങ്ങളുടെ
പ്രചരണം എന്നിവ ചെയ്യുന്നതിനു ലക്ഷ്യട്ടു പ്രവര്‍ത്തിക്കുന്ന ഒരു
സമൂഹത്തിന്റെ കൂട്ടായ്മയാണ്. അതിലെ നേതൃസങ്കല്‍പ്പം പോലും അധികാര
താല്പര്യം മുന്‍ നിര്‍ത്തിയുള്ളതല്ല. പെന്തക്കോസ്തുകാരായ
എഴുത്തുകാര്‍, വേദാദ്ധ്യാപകര്‍, ചിന്തകന്മാര്‍ എന്നിവര്‍ക്കൊപ്പം
അനുഭവസമ്പന്നന്മാരായ പിതാക്കന്മാരും ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ
ഭരണസമിതി. ഇതില്‍ ആരോപണവിധേയരായ ആരൊക്കെയോ ഉണ്ടെന്നും ഐ.പി.സിയിലെ
ചില സ്ഥാനമോഹികള്‍ ഇതിലുണ്ടെന്നും മറ്റുമുള്ള വാദഗതിയുമായി ഒരു
പ്രസിദ്ധീകരണം ഐ.പി.സി. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.
ജോണിന്റെ അഭിമുഖം ഇട്ടിരിക്കുന്നതു കണ്ടു. അദ്ദേഹത്തിന്റെ
വാക്കുകളില്‍ ആദര്‍ശനിഷ്ഠയും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ ആരോപണ
വിധേയര്‍ ആരെന്നും, എന്തെന്നും, അത് വചനത്തിനോ, ഭാരതത്തിന്റെ
ഭരണഘടനയ്ക്കോ നിരക്കാത്തതാണെങ്കില്‍ അതും തെളിവോടുകൂടി ഉദ്ധരിച്ചാല്‍
പി.എ.സി. ഏറ്റവും ക്രീയാത്മകമായ ഒരു നിലപാട് എടുക്കുമെന്ന് ഉറപ്പ്
തരുന്നു. ഐ.പി.സിയുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാന്‍ കഴിയുന്ന
ഒരു ഘടകവും പി.എ.സിയ്ക്ക് ഇല്ല. കാരണം ഇത് ഉപദേശ സംരക്ഷണാര്‍ത്ഥം
രൂപപ്പെട്ട വ്യത്യസ്ത പെന്തക്കോസ്തു പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെ
ഒരു കൂട്ടായ്മയാണ്. പെന്തക്കോസ്തു പ്രസ്ഥാനങ്ങളില്‍ ഐ.പി.സിയ്ക്കു
അംഗബലം കൂടുതലാകയാല്‍, സ്വാഭാവികമായും പി.എ.സിയിലും ഐ.പി.സിക്കാര്‍
കൂടുതല്‍ കണ്ടേക്കാം. ഐ.പി.സിയുടെ താല്പര്യങ്ങളോ, ലക്ഷ്യങ്ങളോ ഒരു
വിധത്തിലും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു സാഹചര്യം പോലും പി.എ.സിക്കു
ഇല്ല. ഇതിന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബഹുമാന്യരായ കാനം
അച്ചനും പി.ടി. തോമസ് സാറും, രാജന്‍ ആഷേറുമൊക്കെ ഐ.പി.സി സഭാ
രാഷ്ട്രീയത്തിന്റെ ഏതെങ്കിലും മേഖലകളില്‍ എന്തെങ്കിലും ഇടപെടല്‍
ഇതിനു മുമ്പ് നടത്തിയിട്ടുള്ളവരല്ല. ബഹുമാന്യനായ ഐ.പി.സി പ്രസിഡന്റ്
പോലെ ഒരാള്‍ ക്രൈസ്തവലോകം ഏറെ ആദരിക്കുന്ന ദൈവദാസന്മാര്‍ ഉള്‍ക്കൊള്ളുന്ന
ഒരു കൂട്ടായ്മയെ തെറ്റായി വിലയിരുത്തുന്നത് ഖേദകരമാണ്. ദയവായി
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിവേക രഹിതമായി
കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ നിന്ന് പിന്മാറണമെന്ന്
അപേക്ഷിക്കുന്നു. പി.സി.ഐയെ ഐ.പി.സി ഇലക്ഷന്‍ ഗ്രൂപ്പ് എന്ന്
ആക്ഷേപിച്ചത് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി, ലോകപ്രശസ്ത
ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുള്‍ കലാം, ആകാശത്തേക്ക് വാണം വിടുന്നവന്‍
എന്ന് വിളിച്ചതുപോലെ ഇരിക്കുന്നു. ഈ നീക്കം അങ്ങേയറ്റം ഖേദകരമായി
എന്നു പ്രസ്താവിക്കട്ടെ.
|
|
പെന്തക്കോസ്തല്‍ അപ്പോളജറ്റിക്സ് കൌണ്‍സിലിന്റെ സെമിനാര്‍
തിരുവല്ലയില്‍ നടത്തി തിരുവല്ല :24,ജൂലൈ,08:.DGNews:
പെന്തക്കോസ്ത് അപ്പോളജറ്റിക്സ് കൌണ്‍സിലിന്റെ
ആഭിമുഖ്യത്തില്‍ തിരുവല്ല എയര്‍കോ ഓഡിറ്റോറിയത്തില്‍ സെമിനാര്‍
നടന്നു. കൌണ്‍സില്‍ വൈസ് പ്രസിഡന്റ് തോമസ് വടക്കേക്കൂറ്റിന്റെ
അദ്ധ്യക്ഷതയില്‍ പാസ്റ്റര്‍ കെ.എം. ജോസഫ് സെമിനാര്‍ ഉത്ഘാടനം ചെയ്തു.
ദൈവവുമായുള്ള മനുഷ്യന്റെ ധ്യാനാത്മകമായ ബന്ധത്തെയാണ്
പെന്തക്കോസ്തലിസം വിശദമായി പഠിപ്പിക്കുന്നത്. ദൈവത്തിന്റെ
അനുഗ്രഹങ്ങള്‍, നമ്മുടെ അനുഭവങ്ങള്‍ ഇവയെല്ലാംതന്നെ
വചനാധിഷ്ഠിതമാണെന്ന് ഉറപ്പു വരുത്തുന്നതില്‍ ചിലര്‍ക്ക് സംഭവിച്ച
പാളിച്ചകളാണ് ഇന്നത്തെ അപചയത്തിനു കാരണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ
പേരില്‍ പെന്തക്കോസ്തു സഭകളെ അവഹേളിക്കുവാനുള്ള ശ്രമങ്ങള്‍
വിലപ്പോകുകയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
പെന്തക്കോസ്തു സഭകളുടെ വേദശാസ്ത്ര കാഴ്ചപ്പാടുകള്‍ വേദപുസ്തകത്തെ
ആധാരമാക്കി രൂപപ്പെട്ടിട്ടുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമിനാറില്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പ് പി. തോമസ്,
ഏബ്രഹാം ജോസഫ്, ലാസര്‍ വി. മാത്യു, സുനില്‍ വട്ടമല, ഡോ. ഡി.ജോഷ്വ,
രാജന്‍ ജെ. ആഷേര്‍ എന്നിവര്‍ പ്രസംഗിച്ചു. പെന്തക്കോസ്തു സഭകളിലെ
ദൈവശാസ്ത്ര ചിന്തകന്മാര്‍, സെമിനാരി അദ്ധ്യാപകര്‍, എഴുത്തുകാര്‍
തുടങ്ങി സൈദ്ധാന്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പൊതുവേദിയായ
പെന്തക്കോസ്തു അപ്പോളജറ്റിക്സ് കൌണ്‍സില്‍ ബോധവത്കരണ പരിപാടികള്‍
ഊര്‍ജ്ജിതമാക്കുവാന്‍ തീരുമാനിച്ചു. |
| |
| |
|
|