|
|
|
പ്രതിബിംബം |
ക്രൈസ്തവ
ജീവിതം വിലമതിയ്ക്കാനാവാത്തത്.
പാസ്റ്റര്‍ അജി ഡേവിഡ് വെട്ടിയാര്‍.
ക്രിസ്തീയ ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാതെ
ജീവിയ്ക്കുന്നവരാണ് ഇന്ന് നല്ലൊരു വിഭാഗം ക്രൈസ്തവരും. ഒരു
ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചതുകൊണ്ടു മാത്രം ക്രൈസ്തവരായവരും കര്‍ത്താവായ
യേശുക്രിസ്തുവിനെ വ്യക്തിപരമായി സ്വന്തം രക്ഷിതാവും ദൈവവുമായി
ഹൃദയത്തില്‍ സ്വീകരിച്ചു കൊണ്ട് ദൈവത്തിന്റെ കല്പനകള്‍ അനിസരിച്ച്
ജീവിയ്ക്കുന്ന ക്രൈസ്തവരും ഇന്ന് ഈ ലോകത്തുണ്ട്. രണ്ടു കൂട്ടരും
ക്രിസ്ത്യാനികളായാണ് അറിയപ്പെടുന്നത്. ഇതില്‍ രണ്ടാമത് സൂചിപ്പിച്ച
കൂട്ടരെയാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ എന്നു ഞാന്‍ എടുത്തു
പറയുന്നത്. വിശുദ്ധ വേദപുസ്തകവും വിശുദ്ധ വെദപുസ്തകവും ഇതു
തന്നെയാണ് ശരിവയ്ക്കുന്നത്. എന്നാല്‍ ഒരു വ്യക്തിയ്ക്ക്
ക്രിസ്ത്യാനി എന്ന പദവി ലഭിയ്ക്കാനിടയായത് ക്രിസ്തുവിനെ
അനുകരിയ്ക്കുന്ന ആള്‍ എന്നതിനാലാണ്. അതുകൊണ്ടു തന്നെ ജീവിതത്തിലും
വിശ്വാസത്തിലും യേശുക്രിസ്തുവിനെ ഒരു നേതാവായും അതിനേക്കാളുപരി
സ്വന്തം രക്ഷിതാവും ദൈവവുമായി അംഗീകരിയ്ക്കുന്നതിനാല്‍ ക്രിസ്തു
ചില പദവികള്‍ കൂടെ തന്റെ അനുയായികള്‍ക്ക് വാഗ്ദാനം ചെയ്യുകയും
നിയമിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.
ദൈവം ക്രൈസ്തവ ജനതയെ ഈ ലോകത്തെ ഏറ്റവും ശ്രേഷ്ഠന്മാരായാണ്
തിരഞ്ഞെടുത്തിരിയ്ക്കുന്നത്. ക്രൈസ്തവര്‍ ഈ ലോകത്തെ ഉന്നതന്മാരും
രാജകീയ പുരോഹിതവര്‍ഗ്ഗവും വിശുദ്ധന്മാരും ദൈവത്തിനു സ്വന്ത ജനവുമാണ്.
അത് പത്രോസ് അപ്പോസ്തലനിലൂടെ ദൈവം വെളിപ്പെടുത്തുകയുമുണ്ടായി.
“നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു
നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്‍ തക്കവണ്ണം
തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവര്‍ഗ്ഗവും വിശുദ്ധ
വംശവും സ്വന്ത ജനവും ആകുന്നു. മുമ്പെ നിങ്ങള്‍ ജനമല്ലാത്തവര്‍
ഇപ്പഴോ ദൈവത്തിന്റെ ജനം”(പത്രോസ് 2:9:10). ജാതിമതഭേദമില്ലാതെ വര്‍ണ്ണവര്‍ഗ്ഗ
വ്യത്യാസമില്ലാതെ എല്ലാവരും ഇതിനു തുല്യ അര്‍ഹരാണ്. ദൈവം
തിരഞ്ഞെടുത്ത വിശ്വാസികള്‍ മേല്‍ വിവരിച്ച വിശേഷതയേറിയ ഈ പദവികളില്‍
നിയമിയ്ക്കപ്പെട്ടവരാണ്. ഇത് മനുഷ്യരാല്‍ ലഭിയ്ക്കുന്നതോ ഏതെങ്കിലും
പ്രവര്‍ത്തനത്തിനു പ്രതിഫലമായോ ലഭിയ്ക്കുന്ന ഒരു ഉപഹാരമല്ല.
പല ക്രൈസ്തവരും തങ്ങളുടെ ഈ വിശുദ്ധ പദവികള്‍ മനസ്സിലാക്കാതെയാണ്
ജീവിയ്ക്കുന്നത്. തങ്ങള്‍ ദൈവത്തിന്റെ സ്വന്ത ജനമെന്നും രാജകീയ
പുരോഹിത വര്‍ഗ്ഗമാണെന്നും തിരിച്ചറിയാതെ കഴിയുന്ന ഇക്കൂട്ടര്‍ ഇനി
ഏതു കാര്യത്തിലാണ് സംതൃപ്തരാകേണ്ടത്. ഈ ലോകത്തെ ജീവിത
നിലവാരത്തിന്റെ ന്യൂനതകള്‍ കൊണ്ട് ദൈവം നല്‍കിയ രാജകീയ പദവികളെ
ഒരിയ്ക്കലും താരതന്യം ചെയ്യുവാന്‍ സാധിയ്ക്കുകയില്ല. അധികാരവും
ധനത്തിന്റെ വര്‍ദ്ധനയുമല്ല ഒരു വ്യക്തിയെ ക്രൈസ്തവ ജീവിതത്തിന്റെ
മഹത്വമായി കണക്കാക്കുന്നത്. ലൌകിക സമ്പത്ത് എല്ലാം ദൈവികവുമല്ല. അതെ
ക്രൈസ്തവരുടേതായാലും ശരി. എന്നാല്‍ ക്രൈസ്തവ ജീവിതം നയിയ്ക്കുന്ന
ഒരു സത്യവിശ്വാസിയ്ക്ക് ദൈവം അറിഞ്ഞുകൊണ്ട് വേണ്ടുന്നതെല്ലാം നല്‍കിക്കൊടുക്കുകയും
ചെയ്യുന്നുണ്ട്. ആഹാരം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, ആധുനിക
ജീവിത സൌകര്യങ്ങള്‍ മറ്റുള്ളവരെപ്പോലെ ക്രൈസ്തവരും
അത്യന്താപേക്ഷിതമാണ്. അത് ദൈവം നല്‍കുകയും ചെയ്യും.
ഒരു ദൈവ പൈതലിന്റെ ആവശ്യവും പ്രാര്‍ത്ഥനയും ദൈവം കേട്ട് ഉള്‍ക്കൊണ്ട്
അതിനു മറുപടി നല്‍കേണ്ടത് ദൈവീക നീതിയാണ്. അതുപോലെ ഒരുവന്‍ മനസ്സില്‍
പ്രതീക്ഷ വച്ചു പുലര്‍ത്തി, എന്നാല്‍ വേണ്ടപോലെ ദൈവത്തോടു
അപേക്ഷിയ്ക്കാതിരുന്നാല്‍ ദൈവത്തില്‍നിന്നും മറുപടി ലഭിച്ചുവെന്നു
വരുകയില്ല. യാചിയ്ക്കുന്ന ഏവനുമാണ് ലഭിയ്ക്കുന്നതെന്നാണ് ബൈബിള്‍
പഠിപ്പിയ്ക്കുന്നത്. ഒരു ക്രിസ്ത്യാനിയായി പേരുകൊണ്ട് ജീവിയ്ക്കുകയും
ദൈവവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിയ്ക്കുന്നവരെ ദൈവം ഉയര്‍ത്തുകയില്ല.
അവിഹിത ബാന്ധവത്തിലൂടെ സമ്പന്നനായാല്‍ അത് ദൈവീക അനുഗ്രഹവുമല്ല.
ദൈവത്തിന്റെ സ്വന്ത ജനം എപ്പോഴും സമൃദ്ധിയായി ജിവിയ്ക്കണമെന്നാണ്
ദൈവത്തിന്റെ ആഗ്രഹം. രാജകീയ പൌരോഹിത്യത്തിന്റെ ചെങ്കോല്‍ കൈയ്യില്‍
കിട്ടിയ വിശുദ്ധ ജനം അതിന്റെ വില മനസ്സിലാക്കിത്തന്നെ ജീവിയ്ക്കണം.
വിശ്വാസി മാത്രമായവരും ദൈവ വേലക്കാരും ഒരുപോലെ ഒരു കാര്യത്തില്‍ ദര്‍ശനം
ലഭിച്ചവരാണ്. എന്തെന്നാല്‍ മറ്റുള്ളവരോട് സുവിശേഷം പങ്കുവെയ്ക്കുക
എന്ന ദിവ്യ ദൌത്യം നിറവേറ്റുക എന്നതില്‍. പണ്ട് രാജാക്കന്മാര്‍
ജനത്തോട് തന്റെ ദിവ്യ അരുളപ്പാട് അറിയിയ്ക്കുവാന്‍ തെരഞ്ഞെടുത്തു.
അവര്‍ ആ രാജ്യത്തെ ഏറ്റവും മികച്ച ഒരു ഉദ്യോഗമാണ് ചെയ്തിരുന്നത്.
അതിനുവേണ്ടി നിയമിയ്ക്കപ്പെട്ടവരും ദേശക്കാരുമൊക്കെ വളരെ
ബഹുമാനത്തോടും ആദരവോടും കൂടിയാണ് ഈ മഹത്വമേറിയ പദവിയെ കണ്ടിരുന്നത്.
ഇതുപോലെയാണ് പുരോഹിതന്മാരായി നാം യാതൊരു യോഗ്യതയുമില്ലാതെ
നിയമിയ്ക്കപ്പെട്ടത്. ഈ ലോകത്തെ ഭരണങ്ങള്‍ മാറും, പദവികള്‍ മാറും,
ബഹുമാനവും കീര്‍ത്തിയുമൊക്കെ മാറിയെന്നു വരും. എന്നാല്‍ ഒന്നിനു
മാറ്റമുണ്ടകുകയില്ല. ദൈവത്തിന്റെ വചനത്തിന്. ക്രിസ്തീയ ജീവിതം
എന്നത് ഈ ലോകത്തെ ഏറ്റവും മഹത്തരമേറിയ ഒരു പദവിയാണ്. അതില്‍ നാം
അഭിമാനം കൊള്ളുക. |
|
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചാലും
ഈ ഫോം പൂരിപ്പിക്കുക. |
|
|