|
|
|
മാനസാന്തരം |
പാസ്റ്റര്‍
തോമസ് കെ. തോമസ്.
മാനസാന്തരം:- മാനസാന്തരം ഒരു പാപിയെ ദൈവത്തിലേക്കു തിരിയ്ക്കുന്നു.
യേശുക്രിസ്തുവിന് മുന്നോടിയായി വന്ന യോഹന്നാന്‍ സ്നാപകന്‍
മാനസാന്തരം പ്രസംഗിച്ചു.“സ്വര്‍ഗ്ഗരാജ്യം സമീപീച്ചിരിയ്ക്കയാല്‍
മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു”. മത്തായി.3:2.
യേശുക്രിസ്തുവിന്റെ ശുശ്രൂഷയിലും താന്‍ പ്രസംഗിച്ചതു
മാനസാന്തരമായിരുന്നു.“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിയ്ക്കുന്നു;
മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു”.
മാര്‍ക്കൊസ്.1:15.
നാം പാപത്തെ ഏറ്റു പറഞ്ഞു ദൈവത്തിലേക്കു തിരിയുമ്പോള്‍ നമ്മില്‍
നടക്കുന്ന പുതു ജനനത്തെ വീണ്ടും ജനനം എന്നു പറയുന്നു.“പുതുതായി
ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയുകയില്ല”
യോഹ.3:3. വീണ്ടും ജനനത്താല്‍ നാം ദൈവ മക്കളായി തീരുന്നു. അവനെ
കൈകൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിയ്ക്കുന്ന ഏവര്‍ക്കും
ദൈവമക്കളാക്കുവാന്‍ അവന്‍ അധികാരം കൊടുത്തു”(യോഹ. 1:12).
യേശുക്രിസ്തു ദൈവപുത്രന്‍ എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു
(പ്രവൃത്തി.8:37). നാം മുകളില്‍ കണ്ട വേദഭാഗങ്ങളിന്‍ പ്രകാരം നാം
പാപത്തെ വിട്ടു മാനസാന്തരപ്പെടുന്നു. അതേ സമയം നമ്മില്‍ ഒരു പുതു
ജനനം നടക്കുകയും നാം ദൈവപുത്രനില്‍ വിശ്വസിയ്ക്കുകയും ചെയ്യുന്നു.
അത് നമ്മെ വരുവാനിരിയ്ക്കുന്ന ശിക്ഷയില്‍ നിന്നുള്ള വിടുതല്‍ അഥവാ
രക്ഷയിലേക്ക് നടത്തുന്നു. ഫിലിപ്യയിലെ കരാഗ്രഹ പ്രമാണിയുടെ
ചോദ്യത്തിന്റെ മറുപടി നാം ഇങ്ങനെ വായിയ്ക്കുന്നു.“കര്‍ത്താവായ
യേശുവില്‍ വിശ്വസിയ്ക്കുക എന്നാല്‍ നീയും നിന്റെ കുടുംബവും
രക്ഷപ്രാപിയ്ക്കും” പ്രവൃത്തി.16:31. പാപ മോചനത്തിനും ശിക്ഷയില്‍
നിന്നും വിടുതലിനായുള്ള ദൈവീക രക്ഷാമാര്‍ഗ്ഗം വിശ്വാസത്താല്‍ രക്ഷ
നമ്മുടേതായി അവകാശമാക്കുക എന്നുള്ളതാണ്. അതിനെ റോമാലേഖനത്തി
ല്‍ ഇങ്ങനെ വ്യക്തമാക്കുന്നു.“യേശുവിനെ കര്‍ത്താവ് എന്ന് വായകൊണ്ട്
ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിച്ചു
എന്ന് ഹൃദയം കൊണ്ട് വിശ്വസിയ്ക്കുകയും ചെയ്താല്‍ നീ രക്ഷപ്പെടും”
റോമര്‍.10:9.
മതങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്ന രക്ഷാമാര്‍ഗ്ഗം, ദാനധര്‍മ്മങ്ങളും
തീര്‍ത്ഥയാത്രകളും വിവിധ മതാചാരങ്ങളും ഒരിയ്ക്കലും മനഃസമാധാനമോ
രക്ഷയോ നല്‍കുന്നില്ല. ദൈവവചനം പറയുന്നത് “ഞങ്ങളുടെ
നീതിപ്രവൃത്തികള്‍ ഒക്കെയും കറപുരണ്ട തുണി പോലെ” യെശ. 64:6. നാം
ചെയ്യുന്ന സല്‍പ്രവൃത്തികള്‍ ദൈവം ആദരിയ്യ്ക്കുന്നതും നമുക്കും ഈ
ലോകത്തില്‍ തന്നെ പ്രതിഫലം ലഭിയ്ക്കുന്നതിന് മുഖാന്തിരമാകുന്നു.
പക്ഷേ നമ്മുടെ ആത്മരക്ഷയ്ക്ക് അത് മതിയായതല്ല.
രക്ഷയുടെ അനന്തര ഫലങ്ങള്‍
1. സമാധാനം
രക്ഷിയ്ക്കപ്പെട്ടതിന്റെ ഫലമായി നമുക്ക് അനേകം ആത്മീയ നന്മകള്‍
ലഭിയ്ക്കുന്നു. അസമാധാനം നിറഞ്ഞ ലോകത്തില്‍ ഒരു ദൈവ പൈതലിന്റെ
ഹൃദയത്തില്‍ ദൈവീക സമാധാനം ഉണ്ട്. “വിശ്വാസത്തില്‍
നീതീകരിയ്ക്കപ്പെട്ടിട്ട് നമ്മുടേ കര്‍ത്താവായ യേശുക്രിസ്തു മൂലം
നമുക്ക് ദൈവത്തോട് സമാധാനം ഉണ്ട്.” റോമര്‍.5:1.
2. പരിശുദ്ധാത്മാവിലുള്ള ദൈവസ്നേഹം
“ദൈവത്തിന്റെ സ്നേഹം നമുക്കു നല്‍കപ്പെട്ട പരിശുദ്ധാത്മാവിനാല്‍
നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിയ്ക്കുന്നുവല്ലോ”. റോമര്‍. 5:5.
ദൈവസ്നേഹം നമ്മില്‍ വസിയ്ക്കുന്നതിനാല്‍ നമുക്ക് നമ്മേപ്പോലെ
ദൈവത്തില്‍ നിന്ന് ജനിച്ചവരേയുംസ്നേഹിപ്പാന്‍ കഴിയുന്നു. “നാം
ദൈവത്തേ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ച് നടക്കുമ്പോള്‍ ദൈവ
മക്കളെ സ്നേഹിയ്ക്കുന്നു എന്ന് അതിനാല്‍ അറിയാം”. 1 യോഹന്നാന്‍.
5:2.
3. ദൈവം അംഗീകരിയ്ക്കുന്ന ശുദ്ധീകരണം നമുക്കുണ്ട്
അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപങ്ങളും പോക്കി നമ്മെ
ശുദ്ധീകരിയ്കുന്നു. 1യോഹന്നാന്‍.1:7. ദൈവം നമ്മെ അംഗീകരിയ്ക്കുന്ന
ഏക ശുദ്ധീകരണം യേശുക്രിസ്തുവിന്റെ രക്തത്താലുള്ളതാണ്. |
|
|
| |
|
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചാലും
ഈ ഫോം പൂരിപ്പിക്കുക. |
|
|