|
|
|
ആശ്ചയ്യം |
|
ദൈവപ്രീതിയ്‌ക്കായി
കണ്ണ് ചൂഴ്‌ന്നെടുത്ത് കാഴ്‌ചവെച്ചു
31,08,08:
Report.:DG
News ബാഗല്‍കോട്ട് (കര്‍ണാടക):
ദൈവത്തോടുള്ള പ്രതിജ്ഞ നിറവേറ്റാന്‍ ഭക്തനായ കര്‍ഷകന്‍ വലത് കണ്ണ് ചൂഴ്‌ന്നെടുത്ത്
വിഗ്രഹത്തിന് മുന്പില്‍ സമര്‍പ്പിച്ചു. ബാഗല്‍കോട്ട് ജില്ലയിലെ അദ്‌ഗല്‍
ഗ്രാമത്തിലാണ് സംഭവം. ശങ്കരചാര്യ സ്വാമി മഠത്തില്‍ താനെടുത്ത പ്രതിജ്ഞ പാലിയ്‌ക്കാനായി
മുദുകപ്പ ഇള്ളപ്പ (41) എന്നയാളാണ് സ്വന്തം കണ്ണ് ചൂഴ്‌ന്നെടുത്ത് ക്ഷേത്രത്തിലെ
വിഗ്രഹത്തിന് മുമ്പില്‍ കാഴ്‌ചവെച്ചത്. വ്യാഴാഴ്‌ച രാവിലെ മഠത്തിലെത്തിയ ഇയാള്‍
പൂജകള്‍ക്ക് ശേഷം കത്തി കൊണ്ട് കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നു. 'ജയ് വീരഭദ്ര'
എന്നുറക്കെ പ്രാര്‍ഥിച്ചു കൊണ്ടാണ് ഇയാള്‍ കണ്ണ് ചൂഴ്‌ന്നെടുത്തത്. രണ്ടാമത്തെ
കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കളെത്തി തടയുകയായിരുന്നു. ഇയാളെ
ആശുപത്രിയിലാക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും മുദുകപ്പ വഴങ്ങിയില്ല. തുടന്ന്
പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശിവഭക്തനായ മുദുകപ്പയ്‌ക്ക
മാനസിക പ്രശ്‌നങ്ങളൊന്നുമില്ലായെന്ന് ബന്ധുക്കള്‍ പറഞ്ഞു. |
|
|
|
എട്ടാം
ക്ലാസുകാരനെ സഹപാഠികള്‍ വെടിവെച്ചു കൊന്നു
ഹരിയാന: ഗുഡ്‌ഗാവില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ
വെടിവെച്ചു കൊന്നു. ഗുഡ്‌ഗാവ് യൂറോ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അഭിഷേക് ത്യാഗിയെന്ന
13 കാരനാണ് സഹപാഠിയുടെ വെടിയേറ്റ് മരിച്ചത്.അഭിഷേകിന്റെ ക്ലാസിലെ ആകാശ് യാദവ്,
വികാസ് യാദവ് എന്നീ സഹോദരങ്ങളാണ് വെടിവെച്ചത്. കുട്ടികള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ്
വെടിവെപ്പിന് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു.
കുട്ടികള്‍ തമ്മില്‍ രണ്ടാഴ്ച മുന്പ് വഴക്കുണ്ടായിരുന്നു. വീട്ടുകാരും പ്രിന്‍സിപ്പലും
ഇടപെട്ട് വഴക്ക് പറഞ്ഞു തീര്‍ത്തിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇന്നലെ
ക്ലാസ് കഴിഞ്ഞതിനു ശേഷം വീണ്ടും കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന്
അച്ഛന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ച് ആകാശും വികാസും വെടിവെക്കുകയായിരുന്നു.
ആകാശ് നാല് തവണയും വികാസ് ഒരു തവണയും വെടിയുതിര്‍ത്തു. ഇതില്‍ നാലും അഭിഷേകിന്റെ
ശരീരത്തില്‍ തറച്ചു.വെടിവെപ്പുമായി ബന്ധപ്പെട്ട് ആകാശിനെയും വികാസിനെയും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.കുട്ടികള്‍ക്കെതിരെ
ബാലശിക്ഷ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള വിദ്യാര്‍ഥികള്‍
വസ്തു ഇടപാടുകാരന്റെ മക്കളാണ്. ഉന്നത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍
പഠിക്കുന്ന ഇവിടെ സഹപാഠികള്‍ തമ്മിലുള്ള സംഘര്‍ഷം പതിവാണത്രേ. |
|
ആശ്ചയ്യം |
|
3വയസ്സുകാരനെനായ്ക്കള്‍ക്കൊപ്പംകെട്ടിയിട്ട മാതാപിതാക്കള്‍ അറസ്റ്റില. ശനി,ഒക്ടോബര്‍
21, 2007നെടുങ്കണ്ടം:Report: Br.George
വീട്ടുവരാന്തയില്‍ നായ്ക്കള്‍ക്കൊപ്പം ചങ്ങലയില്‍ പൂട്ടിയിട്ടിരുന്ന ആരോമല്‍ എന്ന
മൂന്നുവയസ്സുകാരനെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നു പൊലീസ്
മോചിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളായ ബെന്നി, മഞ്ജു,
ബെന്നിയുടെ അച്ഛനമ്മമാരായ ആന്റണി, ഏലിയാമ്മ എന്നിവരെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ്
ചെയ്‌തു വീടിന്റെ തിണ്ണയില്‍ ചങ്ങലയുടെ ഒരുതലയ്ക്കല്‍ നായയേയും മറുതലയ്ക്കല്‍
ആരോമലിന്റെ കാലും കെട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഇങ്ങനെ കെട്ടിയിട്ട
ശേഷം മഞ്ജുവും ബെന്നിയും ബെന്നിയുടെ അച്ഛനമ്മമാരും ജോലിക്ക് പോയി. അപ്പോള്‍
നാട്ടുകാര്‍ പോലീസില്‍ അറിയിച്ചാണ് കുട്ടിയെ രക്ഷിച്ചത്.വലതു കൈപ്പത്തിയിലും
ശരീരമാസകലവും പൊള്ളലേറ്റ പാടുകളുണ്ട്. തന്നെ, അച്ഛന്‍ സിഗരറ്റ്‌കുറ്റികൊണ്ട്
കുത്താറുണ്ടായിരുന്നുവെന്ന് കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു. അവശനായ കുട്ടി
ചോറു വേണമെന്നു പറഞ്ഞു നിലവിളിക്കുന്നുണ്ടായിരുന്നു.കുട്ടിയെ ചങ്ങലയില്‍
കെട്ടിയിടുന്നതിനെ ചോദ്യം ചെയ്ത നാട്ടുകാരെ ബെന്നി കത്തികാട്ടി
ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച നാട്ടുകാര്‍
അറിയിച്ചശേഷമാണ് ശാന്തമ്പാറ പോലീസ് എത്തി മഞ്ജുവിനെയും ബെന്നിയെയും അറസ്റ്റ്
ചെയ്തത്.ബാലപീഡനത്തിനാണ് കേസ്സെടുത്തിരിക്കുന്നത്. കുട്ടിയെ സംരക്ഷണത്തിനായി തല്‍ക്കാലം
രാജാക്കാട്ടെ കരുണാലയത്തിലേക്ക് മാറ്റി. അഞ്ചുമാസമായി കുട്ടിയെ പൂട്ടിയിട്ടശേഷമാണു
വീട്ടുകാര്‍ പണിക്കു പോകുന്നതത്രേ. രാവിലെ എട്ടുമണിക്കു പട്ടികളോടൊപ്പം
ബന്ധനസ്ഥനാകുന്ന കുട്ടി വൈകുന്നേരം ആറുമണിക്കാണു മോചിതനാകുന്നതെന്നും പലപ്പോഴും
രാത്രിയിലും ചങ്ങലയിലാണു കുട്ടി കിടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.മഞ്ജു മുന്‍പ്
എറണാകുളത്ത് ഹോം നഴ്‌സായിരുന്നപ്പോള്‍ ബെന്നി അവിടെ ഒരു ഹോട്ടലില്‍
ജീവനക്കാരനായിരുന്നു. അവര്‍ പ്രണയത്തിലാവുകയും പിന്നീട് മഞ്ജു ഗര്‍ഭിണിയാവുകയും
ചെയ്തു.മഞ്ജു പ്രസവത്തിനായി നാട്ടില്‍ പോയിരുന്നു. അതിനുശേഷവും സൗഹൃദം തുടരുകയും
ഒരുമിച്ച് താമസിക്കുകയുമായിരുന്നുവെന്നാണ് മഞ്ജു പോലീസിനോട് പറഞ്ഞത്. ഏതാനും
മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ കൈലാസത്ത് എത്തിയത്. മഞ്ജുവിനെ
തിരുവല്ലയ്ക്കടുത്ത് ഓതറയില്‍ നിന്നാണ് ബെന്നി കൂട്ടിക്കൊണ്ടുവന്നതെന്നാണ് സൂചന. |
|
ആശ്ചയ്യം |
|
നവജാതശിശുവിന് രണ്ട് ലൈംഗികാവയവം ശനി, ഒക്ടോബര്‍ 20, 2007 Report: Br.Lijo
ജെയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജനിച്ച ആണ്‍കുഞ്ഞിന്
രണ്ട് ജനനേന്ദ്രിയം.ഒരു മുപ്പത്തിയഞ്ചുകാരിയുടെ ഒന്‍പതാമത്തെ കുഞ്ഞാണ് രണ്ട്
ജനനേന്ദ്രിയങ്ങളുമായി ജനിച്ചത്. മുകളിലും താഴെയുമായി സ്ഥിതിചെയ്യുന്ന നിലയിലാണ്
കുട്ടിയുടെ ലൈംഗികാവയവങ്ങളെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.വ്യാഴാഴ്‌ച ജനിച്ച കുഞ്ഞ്
ആരോഗ്യത്തോടെയിരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഭ്രൂണാവസ്ഥയില്‍
എന്തെങ്കിലും ജനിതകവ്യത്യാസങ്ങള്‍ നടന്നിട്ടുണ്ടോയെന്നറിയാന്‍ ഡോക്ടര്‍മാര്‍
കുട്ടിയുടെ കിഡ്‌നിയിലും മറ്റ് അവയവങ്ങളിലും അല്‍ട്രാ-സൗണ്ട് ടെസ്‌റ്റ്
നടത്തിയിരുന്നു.പരിശോധനയില്‍ കുട്ടിയുടെ മൂത്രാശയസംബന്ധമായ അവയവങ്ങള്‍ സാധാരണനിലയില്‍ത്തന്നെയാണ്
പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.ലോകത്തിലൊട്ടാകെ ഈയിടെയായി
ഇത്തരത്തില്‍ നൂറു കുട്ടികള്‍ ജനിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും അതില്‍
മൂന്നെണ്ണം ഇന്ത്യയില്‍ നിന്നാണെന്നും ഗൈനക്കോളജിസ്‌റ്റായ ആഭ ശ്രീവാസ്‌തവ പറഞ്ഞു.
ദില്ലിയിലെ ലേഡി ഹാര്‍ഡിംഗ് ആശുപത്രിയിലാണത്രേ ഇതിനുമുമ്പ് ഇത്തരം രണ്ട്
കുട്ടികള്‍ ജനിച്ചത്. |
|
ആശ്ചയ്യം |
|
2050ല്‍ യന്ത്രമനുഷ്യരുമായി വിവാഹവും ചെയ്യുക ചിന്തിയ്‌ക്കാന്‍
കഴിയുന്നുണ്ടോ?യന്ത്രമനുഷ്യരുമായി വിവാഹം ചെയ്യുക. ചിന്തിയ്‌ക്കാന്‍ കഴിയുന്നുണ്ടോ? എന്നാല്‍ 2050
ആകുമ്പോഴേയ്‌ക്കും ഇതു സാധ്യമാകുമെന്നാണ് ശാസ്‌ത്രഗവേഷകനായ ഡേവിഡ് ലെവി പറയുന്നത്.
നെതര്‍ലാന്റിലെ യൂണിവേഴ്‌സിറ്റി ഓഫ് മാസ്‌ട്രിച്ചിലെ ഗവേഷകനായ ലെവി മനുഷ്യ-റോബോട്ട്
ബന്ധങ്ങള്‍ എന്നവിഷയത്തില്‍ ഈയിടെയാണ് തന്റെ പിഎച്ച്‌ഡി പൂര്‍ത്തിയാക്കിയത്.2050ല്‍
മസാച്ചുസെറ്റ്‌സിലായിരിയ്‌ക്കും ആദ്യമായി മനുഷ്യ-യന്ത്രമനുഷ്യ വിവാഹത്തിന്
നിയമസാധുതയുണ്ടാവുകയെന്നും ലെവി പറയുന്നു. താന്‍ നിര്‍മ്മിച്ച ശില്‌പമായ
ഗലാറ്റിയയുമായി പ്രണയത്തിലാകുന്ന ഗ്രീക്ക് പുരാണത്തിലെ ശില്‍പി പിഗ്മാലിയന്റെ
കഥയില്‍ നിന്നാണ് ഇത്തരത്തിലൊരു ബന്ധത്തെക്കുറിച്ച് ചന്തിയ്‌ക്കാന്‍ തനിയ്‌ക്കു
പ്രേരണ ലഭിച്ചതെന്നാണ് ലെവി പറയുന്നത്.ഇപ്പോള്‍ത്തന്നെ മനുഷ്യ രൂപത്തോട് കൂടുതല്‍
സാദൃശ്യമുള്ള യന്ത്രമനുഷ്യരെ നിര്‍മ്മിയ്‌ക്കുന്നതിലും മനുഷ്യരുമായി കൂടുതല്‍ ബന്ധം
പുലര്‍ത്തത്തക്ക രീതിയില്‍ അവ നിര്‍മ്മിയ്‌ക്കുകയും ചെയ്യുന്ന രീതികള്‍
വ്യാപകമാകുന്നുണ്ട്. മുമ്പ് ഫാക്ടറി ജോലികളില്‍ സഹായത്തിനായി മാത്രം
ഉപയോഗിച്ചിരുന്ന ഇവയിപ്പോള്‍ വീട്ടുവേലയ്‌ക്കായും ഓഫീസ് ജോലികള്‍ക്കായും ഉപയോഗിയ്‌ക്കുന്നുണ്ട്.
ഇനി വരുന്ന റോബര്‍ട്ടുകള്‍ മനുഷ്യരാല്‍ ആകൃഷ്ടരാകുന്നവയും മനുഷ്യര്‍ക്ക് പ്രണയിയ്‌ക്കാന്‍
തോന്നുന്നവയുമായിരിക്കും- തന്റെ ഗവേഷണപ്രബദ്ധത്തെ ഉദ്ധരിച്ച് ലെവി
പറയുന്നു.യൂറോപ്യന്‍ റോബോട്ടിക്‌സ് റിസര്‍ച്ച് നെറ്റ് വര്‍ക്കിന്റെ സ്ഥാപകനായ
ഹെന്റിക് ക്രിസ്‌ററന്‍സണ്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ യന്ത്രമനുഷ്യരുമായി
ബന്ധത്തിലേര്‍പ്പെടുമെന്ന് 2006ല്‍ പ്രവചിച്ചിരുന്നു. |
|
|
|
തിരിച്ച് |
|
| |
| |
|
|