News Flash :               Welcome to Disciples Good News Online, Every Day World's Christian News...!!!  ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം. മലയാളത്തിലും, ഇംഗ്ലീഷിലും, തമിഴിലുമായ് ഡിസൈപ്പിള്‍ ഗുഡ്ന്യൂസിനു നിങ്ങളുടെ ആടുത്തേക്കു കടന്നുവരുവാന്‍ കര്‍ത്താവ് ക്രിപ ചെയ്തതിനാല്‍ ഡിസൈപ്പിള്‍സ് മിനിസ്ട്രി ദൈവത്തെ സ്തുതിക്കുന്നു.  ഡിസൈപ്പിള്‍സ്  ഗുഡ് ന്യൂസിലേക്ക് നിങ്ങള്‍ അയച്ചുതരുന്ന വാര്‍ത്തകള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അപ് ഡേറ്റ് ചെയ്യപ്പെടുന്നു. നിങ്ങളുടെ വാര്‍ത്തകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയച്ചു തരേണ്ട വിലാസം : news@disciplesministry.com
Download Font
Salvation
ഇംഗ്ലീഷ് ന്യൂസ്
തമിള്‍ ന്യൂസ്
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
 മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
ആരോഗ്യം
അനുഭവസാഷ്യും
ആശ്ചയ്യം
ലേഖനങ്ങള്‍
കഥകള്‍
പിറന്നാള്‍ ആശംസകള്‍
പ്രാര്‍ത്ഥനാവിഷയം
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
 ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍
   
 
 
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
സാത്താനെ ആരാധിക്കുന്നവര്‍ നാലു കുട്ടികളെ കൊന്നു തിന്നു മോസ്‌കോ:DGNews. 19,09,08: സാത്താനെ ആരാധിക്കുന്ന സംഘം നാലു കൗമാരക്കാരെ കൊലപ്പെടുത്തി അവരുടെ ശരീരഭാഗങ്ങള്‍ പാകംചെയ്‌തു കഴിച്ചു. റഷ്യയിലെ യാരോസ്ലാവല്‍ പ്രവിശ്യയിലാണ്‌ സംഭവം നടന്നത്‌. പതിനാറും പതിനേഴും വയസ്സ്‌ പ്രായമുള്ള മൂന്നു പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ്‌ സംഘം കൊലപ്പെടുത്തിയത്‌. കൊലപ്പെടുത്തുന്നതിന്‌ മുമ്പ്‌ ഇവരെ അമിതമായി മദ്യം കുടിപ്പിച്ചിരുന്നുവെന്നും ഇവരുടെ ശരീരത്തില്‍ 666തവണ വെട്ടിയതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു. 666 എന്നത്‌ സാത്താനെ ആരാധിക്കുന്നവര്‍ അടയാളമായി ഉപയോഗിക്കുന്ന സംഖ്യയാണെന്നാണ്‌ കരുതപ്പെടുന്നത്‌.
സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ എട്ടുപേരെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. നിക്കോളായ്‌ ഒഗലോബായ്‌ക്ക്‌ എന്നയാളാണത്രേ ഇവരുടെ സംഘത്തലവന്‌. ഇയാള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുനിന്നാണ്‌ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്
കൊല്ലപ്പെട്ട കുട്ടികളെ ജൂണ്‍ മാസം മുതല്‍ വീട്ടില്‍ നിന്നും കാണാതായിരുന്നുവത്രേ.
 
അമ്പതു ലക്ഷത്തോളം അഫ്ഗാന്‍കാര്‍ കടുത്ത ഭക്ഷ്യക്ഷാമത്തില്‍. കാബൂള്‍ :14.09,08: Report.:Daniel :  അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തരകലാപം നടമാടിക്കൊണ്ടിരിക്കുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ ഒന്നുപോലെ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്ല്ലാം രാഷ്ട്രമായ അഫ്ഗാനിസ്ഥാനി തീവ്രവാദി സംഘടനയായ താലിബാനെ പുറത്താക്കി അമേരിക്കന്‍ നിയന്ത്രിത ഭരണകൂടം സ്ഥാപിച്ചതിനുശേഷവും ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിയില്ല. ഇവിടുത്തെ 50 ലക്ഷത്തോളം ജനങ്ങള്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന് യു.കെ. കേന്ദ്രീകരിച്ചുള്ള ഓക്സ്ഫാം വെളിപ്പെടുത്തുന്നു. ഇവിടേക്ക് 404 മില്ല്യന്‍ ഡോളര്‍ ആഹാരസാധനങ്ങള്‍ അയച്ചുകൊടുക്കുകയുണ്ടായി. ഇവിടെ വിദേശ ക്രിസ്ത്യന്‍ സംഘടനകളും അഫ്ഗാനിസ്ഥാനില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഭക്ഷ്യക്ഷാമം കൂടാതെ മാറാരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ മൂലം അനേകായിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഇവിടേക്കുള്ള മരുന്നുകള്‍ ഇപ്പോള്‍ വളരെ കുറവാണ്. മുസ്ലീങ്ങളുടെ ഇടയിലും തീവ്രവാദത്തിനെതിരേ ശക്തമായ എതിര്‍പ്പുണ്ട്. ലോകത്ത് ഒരു വയസ്സിനിടയില്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ അഫ്ഗാനിസ്ഥാന് ലോകത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. ആറ് കുഞ്ഞുങ്ങളില്‍ ഒരാ‍ള്‍ വീതം ഇത്തരത്തില്‍ മരിക്കുന്നു. അതുപോലെ പ്രസവാനന്തരം 100 അമ്മമാരില്‍ 6 പേര്‍ മരിക്കുന്നു. ഇതൊക്കെ ആരോഗ്യമില്ലാത്ത ജനങ്ങളില്‍ നടക്കുന്ന സംഭവങ്ങളാണ്. ക്രൈസ്തവ മിഷനറിമാര്‍ക്കും പുരോഹിതന്മാര്‍ക്കുമെതിരേ തീവ്രവാദികള്‍ ശക്തമായ പ്രതിരോധമാണ് അഫ്ഗാനിസ്ഥാനില്‍ തീര്‍ത്തിട്ടുള്ളത്. ഇല്ലായെങ്കില്‍ ദിവസേന നൂറുകണക്കിനു മുസ്ലീങ്ങള്‍ ക്രിസ്ത്യാനികളായിത്തീരേണ്ടവരാണ്.
 
ലോക പീഡിത ക്രൈസ്തവര്‍ക്കായി ആസ്ട്രേലിയക്കാര്‍ ബൈബിളുകള്‍ എത്തിക്കുന്നു സിഡ്നി :11,09,08: Finny Raju:  ആസ്ട്രേലിയായിലെ നൂറുകണക്കിനു ക്രൈസ്തവര്‍ ഇപ്പോള്‍ വലിയൊരു ദൌത്യത്തിന്റെ തിരക്കിലാണ്. ആഗോള തലത്തില്‍ പീഡനങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ സഹോദരങ്ങളുടെ മദ്ധ്യത്തിലേക്കു ദൈവത്തിന്റെ മാറ്റമില്ലാത്ത വചനവുമാ‍യി അവര്‍ പാദങ്ങള്‍ വയ്ക്കുന്നു. 'walk 4 bibles' (ബൈബിളുമായി സഞ്ചരിക്കുക) എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഇപ്പോള്‍ 700ലധികം ആസ്ട്രേലിയന്‍ ക്രൈസ്തവരാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ 13942 ബൈബിളുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്യുന്നുണ്ട്. ലോകത്ത് എല്ലാ രാജ്യങ്ങളിലും വിവിധ തരത്തില്‍ പീഡനങ്ങള്‍ സഹിക്കുന്ന ക്രൈസ്തവ സഹോദരീ സഹോദരന്മാര്‍ക്കുവേണ്ടിയാണ് ബൈബിളുകള്‍ നല്‍കുന്നത്. ഇത്തരത്തില്‍ കഷ്ടപ്പെടുന്ന ക്രൈസ്തവരെത്തേടി വിവിധ രാജ്യങ്ങളില്‍ 7 മുതല്‍ 14 കിലോമീറ്റര്‍ വരെ ഇവര്‍ കാല്‍നടയായി സഞ്ചരിക്കുവാന്‍ തയ്യാറാകുന്നു. വരുംവര്‍ഷങ്ങളിലും ഇത്തരം യാത്രകള്‍ ക്രമീകരിക്കും. ബൈബിള്‍ ലീഗ് എന്ന സംഘടനയാണ് ഈ പദ്ധതിയുടെ സംഘാടകര്‍. കഴിഞ്ഞ 14 വര്‍ഷമായി ഇത് മുടങ്ങാതെ നടക്കുന്നുണ്ട്. ഇപ്പോള്‍ 10 പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ഗ്രൂപ്പില്‍ ഒരു 9 വയസ്സുകാരിയുടെ സാന്നിധ്യവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. “ദൈവത്തിന്റെ വചനം പീഡിതര്‍ക്കു ആശ്വാസം നല്‍കുന്നു” ഒമ്പതുകാരി റേച്ചല്‍ പറയുന്നു. വരുംകാലങ്ങളില്‍ 'walk 4 bibles' പദ്ധതി കൂടുതല്‍ വ്യാപകമാക്കുമെന്ന് ബൈബിള്‍ ലീഗ് ആസ്ടേലിയ നാഷണല്‍ ഡയറക്ടര്‍ ഗ്രഹാം സ്മിത്ത് പറഞ്ഞു.
 
മ്യൂസിയത്തില്‍ തവളയുടെ ക്രൂശിതരൂപം : വിവാദം മുറുകുന്നു റോം :06.09,08: Report.:Daniel : അന്തരിച്ച പ്രശസ്ത ജര്‍മ്മന്‍ കലാകാരന്‍ മാര്‍ട്ടിന്‍ കിപ്പന്‍ ബര്‍ഗിന്റെ ഭാവനയില്‍ വിരിഞ്ഞ പച്ചത്തവളയുടെ ക്രൂശിതരൂപം വിവാദമാകുന്നു. ഇറ്റലിയിലെ ബോള്‍സാനയിലെ മ്യൂസിയോന്‍ മ്യൂസിയത്തിലാണ് ശില്പം നിര്‍മ്മിച്ചിരിക്കുന്നത്. നാലടി നീളമുള്ള ശില്പത്തിന്റെ ഒരു കൈയ്യില്‍ ബിയര്‍മഗ്ഗൂം മറു കൈയ്യില്‍ മുട്ടയുമാണ്. മതവികാരം വൃണപ്പെടുത്തുന്ന ശില്പം നീക്കം ചെയ്യണമെന്ന പോപ്പിന്റെ ആവശ്യം മ്യൂസിയം അധികൃതര്‍ നിരസിച്ചതോടെയാണ് സംഭവം വിവാദമായത്. മ്യൂസിയം ഭരണസമിതിയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഭൂരിപക്ഷവും ശില്പം മാറ്റേണ്ടെന്ന നിലപാടിനെ പിന്തുണയ്ക്കുകയായിരുന്നു. മ്യൂസിയം അധികൃതരുടെ നടപടിയെ വത്തിക്കാന്‍ അപലപിച്ചു. ശില്പത്തിന് ക്രിസ്തുവിന്റെ ക്രൂശിതരൂപവുമായി സാമ്യമുണ്ടെന്നും ഇത് ക്രൈസ്തവരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നുമാണ് വത്തിക്കാന്റെ നിലപാട്. 1953-ല്‍ മധ്യ ജര്‍മ്മനിയിലെ ഡോര്‍ട്ട്മണ്ടിലാണ് മാര്‍ട്ടിന്‍ കിപ്പന്‍ ബര്‍ഗ് ജനിച്ചത്. 1997-ല്‍ വിയന്നയില്‍ അന്തരിച്ചു.
 
മെതഡിസ്റ്റ് സ്ഥാപകന്‍ ചാള്‍സ് വെസ്ലിയുടെ നിഗൂഢ കോഡ് പുറത്തായി.02.09,08: Report.:DG News: ലണ്ടന്‍ : 18-ം നൂറ്റാണ്ടില്‍ ആഗോള ക്രൈസ്തവ നവീകരണ ആശയത്തിനു തിരികൊളുത്തിയ ശക്തനായ വക്താവും മെതഡിസ്റ്റു സഭാ സ്ഥാപകനുമായ ചാള്‍സ് വെസ്ലിയുടെ ‘രഹസ്യ കോഡ്’ എന്നറിയപ്പെടുന്ന നിഗൂഢ ദിനചര്യകള്‍ അടങ്ങിയ പുസ്തകത്തിന്റെ പൂട്ടുകള്‍ ഒരു ആംഗ്ലിക്കന്‍ പുരോഹിതനിലൂടെ തുറക്കപ്പെട്ടു. ക്രൈസ്തവലോകത്ത് ചര്‍ച്ചാവിഷയമായിത്തീരുമെന്നു കരുതപ്പെടുന്ന അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ ‘രഹസ്യകോഡ്’ പുസ്തകം 270 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറംലോകം കണ്ടത്. ചാള്‍സ് വെസ്ലിയുടെ ജ്യേഷ്ഠ സഹോദരനായ ജോണുമായി വെസ്ലിക്ക് പലകാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇവര്‍ രണ്ടു പേരുമാണ് മെതഡിസ്റ്റ് ആശയങ്ങള്‍ക്ക് ആദ്യം തുടക്കം കുറിച്ചിരുന്നത്. എന്നാല്‍ വെസ്ലി മാത്രം ചരിത്രത്തില്‍ പിടിമുറുക്കകയായിരുന്നുവെന്നും രഹസ്യ കോഡിലെ ആശയങ്ങള്‍ വ്യക്തമാക്കുന്നു. ചാള്‍സ് വെസ്ലി തന്റെ രഹസ്യ ദിനചര്യകള്‍ അടങ്ങിയ കുറിപ്പുകളും നിയമസംഹിതകളും ചട്ടക്കൂട്ടുകളും അടങ്ങിയ അതീവരഹസ്യമായ ഈ കൈയ്യെഴുത്തു പുസ്തകം എഴുതിയത് ഒരോ ഭാഗങ്ങളായിരുന്നു. ഇത് സ്വന്തം ഷോര്‍ട്ട് ഹാന്റിലാണ് എഴുതിയിരുന്നത്. ഇതില്‍ തങ്ങളുടെ കുടുംബത്തിലെ അതീവഗുരുതരമായ പ്രശ്നങ്ങള്‍ നടന്ന വിഷയങ്ങളെ സംബന്ധിച്ചും സൂചനയുണ്ട്. ചാള്‍സ് വെസ്ലിയുടെ സഹോദരനും ഭാര്യയുമൊക്കെ അന്ന്‍ അപവാദ പ്രചാരണത്തിന് അടിമകളായിരുന്നു എന്ന രഹസ്യ വിവരവുമുണ്ട്. ലിവര്‍പൂളിലെ ഹോപ് യൂണിവേഴ്സിറ്റിയിലെ പ്രോ വൈസ് ചാന്‍സലറായ റവ പ്രൊഫസര്‍ കെന്നത്ത് ന്യൂ പോര്‍ട്ട് ഈ ‘രഹസ്യ കോഡ്’ പുസ്തകം നീണ്ട 9 വര്‍ഷത്തെ പഠനത്തിനു ശേഷമാണ് ഇതിലെ രഹസ്യങ്ങള്‍ പുറത്തുവിട്ടത്. ഈ കൈയ്യെഴുത്തു പ്രതി മാഞ്ചസ്റ്ററിലെ ജോണ്‍ റയ് ലന്റ് ലൈബ്രറിയില്‍ വച്ചിട്ടുണ്ട്. വെസ്ലിയുടെ പല ക്രൂരമായ തീരുമാനങ്ങളെയും ജ്യേഷ്ഠസഹോദരന്‍ മെതഡിസ്റ്റു സമൂഹത്തിനിടയില്‍ പ്രതിരോധിക്കുകയുണ്ടായിരുന്നു. പലതിനോടും അദ്ദേഹത്തിനു വിയോജിപ്പുണ്ടായിരുന്നു. വെസ്ലിയുടെ ഷോര്‍ട്ട് ഹാന്റ് കുറിപ്പ് സ്വരാക്ഷരങ്ങളും വ്യജ്ഞനാക്ഷരങ്ങളും ഇല്ലാതെ എഴുതിയതാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ കവിയും സ്റ്റെനോഗ്രാഫറുമായിരുന്ന ജോണ്‍ ബയോറാമിന്റെ ഷോര്‍ട്ട് ഹാന്റ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ സാര്‍വ്വദേശീയമായ ഷോര്‍ട്ട് ഹാന്റ് 1740-ല്‍ പുറത്തിറങ്ങുകയുണ്ടായി. വെസ്ലി ഈ ലിപി ഉപയോഗിച്ചിരുന്നു. ഉച്ചരിക്കുമ്പോള്‍ ഒരു അംശമോ സ്വരമോ വിട്ടുകളയുന്ന രീതിയിലായിരുന്നു രചന. ഇത് മറ്റാരും വായിക്കരുതെന്ന ദുരുദ്ദേശ്യമായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്. ആശയങ്ങള്‍ വള്ളിപുള്ളിയില്ല്ലാതെയും എഴുതിയിരുന്നു. ഉദാഹരണമായി ഇംഗ്ലീഷ് പദം ‘hr' എന്നാണ് എഴുതിയിരുന്നത്. ബൈബിള്‍ വചനവും ഷോര്‍ട്ട് ഹാന്‍ഡിലാണ് ഉപയോഗിച്ചിരുന്നത്. വെസ്ലിയുടെ ഈ കുറിപ്പുകള്‍ 1976 വരെ അമേരിക്കയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ അദ്ദേഹം 1788-ല്‍ മരിച്ചതുവരെയും ഇത് വെളിപ്പെടുത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വെസ്ലിയുടെ സഹോദരങ്ങള്‍ ഈ കുറിപ്പുകള്‍ സൂക്ഷിച്ചുവരുന്നു.
 
ചൈനീസ് കസ്റ്റംസ് 300 ബൈബിളുകള്‍ കണ്ടുകെട്ടി. ബീ‍ജിംഗ് :27,08,08: DG News : അമേരിക്കക്കാരായ 4 സുവിശേഷപ്രവര്‍ത്തകരെ ചൈനയിലെ കുന്‍മിംഗ് വിമാനത്താവളത്തില്‍ വെച്ച് പോലീസ് തടഞ്ഞുവെച്ചു. ഇവര്‍ അമേരിക്കയില്‍നിന്നും കൊണ്ടുവന്ന 300-ല്‍ പരം ബൈബിളുകള്‍ കണ്ടുകെട്ടുകയും ചെയ്തു. 18-ം തീയതി തിങ്കളാഴ്ച പാറ്റ് ക്ലെയിന്‍ എന്ന സുവിശേഷകന്റെ നേതൃത്വത്തില്‍ നാലംഗ സുവിശേഷകര്‍ കുന്‍ വിംഗ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയുണ്ടായി. കസ്റ്റംസ് എക്സ് റേ പരിശോധനയിലൂടെ ഇവരുടെ ബാഗ് പരിശോധിക്കുകയുണ്ടായി. ബാഗിനുള്ളില്‍ ബൈബിളാണെന്ന് മനസ്സിലാക്കിയ കസ്റ്റംസ് അധികൃതര്‍ ബൈബിളുകള്‍ കണ്ടുകെട്ടുകയുണ്ടായി. ബൈബിളുകള്‍ ചൈനയിലെ ഉള്‍ പ്രദേശങ്ങളിലെ വിശ്വാസികള്‍ക്ക് വിതരണം ചെയ്യുവാനായി കൊണ്ടുവന്നതായിരുന്നു. ചൈനയില്‍ ക്രൈസ്തവര്‍ക്ക് ആരാധനാസ്വാതന്ത്ര്യമുണ്ടെന്നു പറയുമ്പോഴും ഇത്തരം മോശമായ പെരുമാറ്റങ്ങള്‍ അധികാരികളില്‍നിന്നും പലപ്പോഴായി നേരിടേണ്ടിവരുന്നു. താ‍ന്‍ 21 വര്‍ഷമായി അമേരിക്കയില്‍നിന്നും ചൈനയിലേക്കു ബൈബിളുകള്‍ കൊണ്ടുവരാറുണ്ടെന്ന് ക്വെയിന്‍ പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലൊരു നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
 
ഞായറാഴ്ചകളിലെ കച്ചവടം ക്രൊയേഷ്യ നിരോധിച്ചു. സഗ്രേബ് :14,08,08: Report.Finny Raju :  കത്തോലിക്കാ രാജ്യമായ ക്രൊയേഷ്യയില്‍ ഞായറാഴ്ചകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു കച്ചവടം നടത്തുന്നത് നിരോധിച്ചു. ഇതു സംബന്ധിച്ചു പാര്‍ലമെന്റ് ഒരു നിയമം പാസ്സാക്കി. എന്നാല്‍ ക്രിസ്തുമസ്, സമ്മര്‍ സീസണ്‍ കാലയളവില്‍ ഞായറാഴ്ചകളില്‍ കച്ചവടം നടത്തുന്നതിനു അനുവാദമുണ്ട്. ഇത് ടൂറിസ്റ്റുകളെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ നിരോധനത്തില്‍നിന്ന് ആശുപത്രി സംബന്ധമായ ഉപകരണങ്ങള്‍, മരുന്നുകള്‍ വില്‍ക്കുന്ന സ്ഥലം, പാചകഗ്യാസ്, റെയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റാന്‍ഡ്, കേന്ദ്രീകരിച്ചുള്ള ലഘുഭക്ഷണ സ്ഥാപനങ്ങള്‍, വാര്‍ത്താ കേന്ദ്രങ്ങള്‍, പൂക്കള്‍ കട, എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ഫിനിക്സിലെ കത്തോലിക്കാ ബിഷപ്പായ തോമസ് ഒലംസ്റ്റഡ് അഭിപ്രായപ്പെടുന്നത് “വിശുദ്ധ ദിവസമായ ഞായറാഴ്ച വിശ്വാസികള്‍ വ്യാപാരസ്ഥാപനങ്ങളില്‍ പോയി സമയം കളയുന്നതില്‍നിന്നും പിന്മാറുമെന്നും, യഹോവയുടെ ദിവസം സ്വസ്ഥമായിരുന്നു ദൈവത്തെ ആരാധിക്കും” എന്നാണ്. യു.കെ.യിലെ ഡോക്ടറായ മൈക്കിള്‍ സ്കട്ടര്‍ പറയുന്നത് : “ഇതുപോലുള്ള നിരോധനം ബ്രിട്ടനിലും അത്യാവശ്യമാണ്” എന്നാണ്. ജനങ്ങള്‍ ആഴ്ചയില്‍ എല്ലാ ദിവസവും അദ്ധ്വാനിച്ചു കഷ്ടപ്പെടുന്നു. വിവിധങ്ങളായ സമ്മര്‍ദ്ദങ്ങള്‍ക്കടിമകളാണ്. അതുകൊണ്ട് ഞായറാഴ്ച കുടുംബമായി ദൈവത്തെ ആരാധിക്കുന്നുവെങ്കില്‍ സമാധാനം ലഭിക്കും എന്നാണ്. എന്തായാലും ക്രൊയേഷ്യയില്‍ ഈ പുതിയ നിയമം നടപ്പാക്കിയതില്‍ പുരോഹിതരും സന്തോഷിക്കുകയാണ്. തങ്ങളുടെ വിശ്വാസികള്‍ ഇനി കടകളില്‍ അലഞ്ഞുതിരിയാതെ കുര്‍ബ്ബാനയ്ക്കു വരുമല്ലോ എന്ന പ്രതീക്ഷയില്‍.
 
1000 കുരിശുകള്‍ പിടിച്ചുകൊണ്ട് അവര്‍ ശവസംസ്കാര ശുശ്രൂഷ നടത്തി; പിറക്കാത്ത ശിശുക്കളുടെ ഓര്‍മ്മയ്ക്കായി
സാല്‍സ് ബര്‍ഗ് :
08,08,08: Report.Daniel : കഴിഞ്ഞ ആഗസ്റ്റ് 1-ന് ഓസ്ട്രിയയയിലെ സാല്‍സ്ബര്‍ഗ്ഗിലെ കത്തീഡ്രല്‍ സ്ക്വയറില്‍ ഒരു ഐതിഹാസികമായ സംഗമം നടന്നത് ലോകത്തിന് കൌതുകമായി. എന്തെന്നാല്‍ 1000 കുരിശുകള്‍ പിടിച്ചുകൊണ്ട് നൂറുകണക്കിനു ഓസ്ട്രിയക്കാര്‍ ഒരു മാര്‍ച്ച് നടത്തുകയുണ്ടായി. തങ്ങളുടെ ജനിക്കാത്ത കുഞ്ഞുങ്ങളുടെ ഓര്‍മ്മയ്ക്കായി ഒരു ശവസംസ്കാര ഘോഷയാത്ര. വലിയ വെള്ള കുരിശുകള്‍ കയ്യിലേന്തി നഗരം ചുറ്റിയ അവര്‍ സ്റ്റേറ്റ് ബ്രിഡ്ജിനു സമീപം ഒത്തുകൂടി. പിന്നീട് തങ്ങള്‍ പലപ്പോഴായി അബോര്‍ഷന്‍ നടത്തി അരുംകൊല ചെയ്ത ഗര്‍ഭസ്ഥ ശിശുക്കളുടെ ശവസംസ്കാര ഓര്‍മ്മയ്ക്കായി പനിനീര്‍ പുഷ്പങ്ങള്‍ ചര്‍ച്ചിനു സമീപത്തെ നദിയിലേക്ക് വലിച്ചെറിഞ്ഞു. എല്ലാം ഒരു മഹാപ്രായശ്ചിത്തമായി അവര്‍ സമാധാനത്തോടെ മാര്‍ച്ച് ചെയ്യുകയുണ്ടായി. പലരും തങ്ങളുടെ തെറ്റുകള്‍ എന്നാണ് സംഘാടകരില്‍ ഒരാള്‍ പറഞ്ഞത്. ഓസ്ട്രിയായില്‍ വിവാഹേതര ഗര്‍ഭം അലസിപ്പിക്കല്‍ തകൃതിയായി നടന്നുവരികയാണ്. വിവാഹിതരും ഇവരോട് ഒരു തരത്തില്‍ പറഞ്ഞാല്‍ മത്സരിക്കുകയാണെന്നു പറയാം. വംശവര്‍ദ്ധനവിനെ തടയിടാനും ചിലര്‍ അബോര്‍ഷന്‍ നടത്തിവരാറുണ്ട്. ഓസ്ട്രിയന്‍ പാര്‍ലമെന്റ് ഇതിനെ പ്രതിരോധിക്കുവാനുള്ള ബില്‍ താമസിയാതെ പാസ്സാക്കും.
 
 
 
 
 
 
 
Home    |    Disciples Ministry    |    Miracles Radio ( Live )    |    Editorial    |    Matrimonial    |    Charity    |    Classified    |    Advertise    |    Support Us    |    Contact Us    |    Download Font


 Created by Envision   Copy rights reserved @ 2008-2009 by Disciples Ministry