|
മലയാളി
പെണ്‍കുട്ടി ഹന്നാ സൂസന്‍ ചെറിയാന്‍ (6) അമേരിക്കയില്‍
കാറപകടത്തില്‍ മരിച്ചു ഫീനിക്സ് :24,ജൂലൈ,08:ROY
MANNOOR അമേരിക്കയിലെ
ലോസ് ഏഞ്ചല്‍സിനു സമീപമുള്ള കാര്‍സണ്‍ സിറ്റിയില്‍ ഇന്ന്
രാവിലെ ഉണ്ടായ കാറപകടത്തില്‍ ഹന്നാ സൂസന്‍ ചെറിയാന്‍ (6)
മരണമടഞ്ഞു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസമാക്കിയിട്ടുള്ള
കോഴഞ്ചേരി കൊണ്ടോട്ടിയില്‍ തോമസ് ചെറിയാന്റെയും റയിച്ചല്‍
തോമസിന്റെയും മൂത്തമകളാണ് ഹന്ന. രാവിലെ അമ്മ
റയിച്ചലിനോടൊപ്പം പാര്‍ക്കിലേക്ക് പോകുംവഴി ഒരു ട്രക്ക്
വന്ന് ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമ്മ റയിച്ചല്‍ സാരമല്ലാത്ത പരുക്കുകള്‍ ഏല്‍ക്കാതെ
രക്ഷപ്പെട്ടു. കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഏക സഹോദരി
അബിശേല്‍. സംസ്കാരം പിന്നീട്. |