|
|
|
വിദേശ വാര്‍ത്തകള്‍ |
അബോര്‍ഷന്‍:
കാമ്പയിന്‍ മൂലം രണ്ടാഴ്ച കൊണ്ട് ഇരുന്നൂറിലധികം കുഞ്ഞുങ്ങള്‍
രക്ഷപ്പെട്ടു.
25.10.08
DG Pathram
വാഷിങ്ടണ്‍: അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുന്ന ഭ്രൂണഹത്യക്കെതിരായി
40 ദിവസത്തെ ലൈഫ് കാമ്പയിന് ശേഷം രണ്ടാഴ്ച കൊണ്ടു മാത്രം ഇരുന്നൂറിലധികം
ഗര്‍ഭസ്ഥ ശിശുക്കളാണ് മരണത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്നും രക്ഷനേടിയത്.
ഭ്രൂണഹത്യയ്ക്കെതിരായി 40 ദിവസത്തെ കാമ്പയിനില്‍ ഉപവാസവും പ്രാര്‍ത്ഥനയും
മുഖ്യ ഇനങ്ങളായിരുന്നു. 179 സിറ്റികളിലായി സംഘടിപ്പിച്ച കാമ്പയിനില്‍
പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. ശരിയായ ബോധനക്ലാസുകളും നിര്‍ദ്ദേശങ്ങളും
ഒക്കെ കാമ്പയിനില്‍ നല്‍കിയിരുന്നു. കാമ്പയിന്‍ സംഘടിപ്പിച്ച മുഖ്യ
സംഘാടകന്‍ ഡേവിഡ് ബറൈറ്റ് പറഞ്ഞു ഇതില്‍ വിശ്വാസികളും
സന്നിഹിതരായിരുന്നു. ഈ കാമ്പയിന്‍ മൂലം രണ്ടാഴ്ചത്തെ ഫലം കാണുവാന്‍
കഴിഞ്ഞത് 268 സ്ത്രീകള്‍ തങ്ങളുടെ ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലുകയില്ലെന്ന്
ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് പലരും പുതിയ തീരുമാനങ്ങള്‍
അറിയിയ്ക്കുമെന്നും സംഘാടകന്‍ പ്രതീക്ഷിയ്ക്കുന്നു. ഒരു വര്‍ഷം 365
ദിവസവും വിവിധ സ്ഥലങ്ങളില്‍ ഭ്രൂണഹത്യ നടക്കുന്നു. ഇത് ക്രമേണ
കുറയ്ക്കുവാന്‍ പരമാവധി ശ്രമിയ്ക്കുമെന്ന് കാമ്പയിന്‍ നാഷണല്‍
ഔട്ട്റീറ്റ് ഡയറക്ടര്‍ ഷോണ്‍ കാര്‍ണി പറഞ്ഞു. ഇനിയും 40 ദിവസത്തെ
കാമ്പയിനുകള്‍ സംഘടിപ്പിയ്ക്കുമെന്നും
കാര്‍ണി പറഞ്ഞു. |
|
ബാരാക്ക്
ഒബാമ എതിര്‍ ക്രിസ്തുവോ? വാഷിങ്ടണ്‍ :11,08,08:
Report.Finny
Raju
:
ലോകം ഇതിനുമുമ്പ് പല “എതിര്‍ ക്രിസ്തു’ക്കളെക്കുറിച്ചും
കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരാള്‍ എതിര്‍
ക്രിസ്തുവാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുകയോ
വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. അമേരിക്കയിലാണ് ഇപ്പോള്‍ എതിര്‍ക്രിസ്തുവിന്റെ
പുതിയ പേര്‍ പറഞ്ഞുകേള്‍ക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ്
സ്ഥാനത്തേക്ക് വിജയം ഉറപ്പായിക്കഴിഞ്ഞ ബാരാക്ക് ഒബാമ എതിര്‍ക്രിസ്തുവാണെന്നാണ്
എതിരാളി ജോണ്‍ മക് കെയിന്‍ പറയുന്നത്. “ലെഫ്റ്റ് ബിഹൈന്റ് സീരിയസ്”
പുസ്തകത്തെ മുന്‍നിര്‍ത്തി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ പുസ്തകം
എഴുതിയ ടിം ലഹായ്, ജുറിബി ജങ്കിസും ഒബാമ എതിര്‍ക്രിസ്തുവാണെന്ന്
ചിന്തിക്കുന്നേയില്ല. ഇവര്‍ ഇതിനു ഉപോല്‍ബലകമായി ബൈബിളിലെ വെളിപാട്
പുസ്തകം വ്യാഖ്യാനിച്ചു നല്‍കുന്നു. ജങ്കിസ് പറയുന്നു “എനിക്ക് ചില
ആഴ്ചകള്‍ക്കു മുമ്പ് ചില ചോദ്യങ്ങള്‍ ലഭിച്ചിരുന്നു. അതില്‍
രാഷ്ട്രീയത്തിനു വെളിയില്‍നിന്നും ഒരാള്‍ എതിര്‍ക്രിസ്തുവായി വരുമെന്ന്
പറഞ്ഞിരുന്നു. പ്രത്യേകിച്ച് അമേരിക്കയില്‍” എതിര്‍ക്രിസ്തു
അമേരിക്കക്കാരനെണെന്ന് സൂചിപ്പിക്കുന്നേയില്ല. ലഹോയി പറഞ്ഞു. “ലെഫ്റ്റ്
ബിഹൈന്‍ഡ് സീരിയസ്” 16 പ്രാവചനിക നോവലാണ്. (1995 - 2007 യിന്റെയില്‍
പബ്ലിഷേഴ്സ്) ഈ പുസ്തകത്തിന്റെ 63 മില്ല്യണ്‍ കോപ്പികളാണ് ഇതുവരെ
വിറ്റഴിഞ്ഞത്. |
|
|
|
PYCD
താലന്തു പരിശോധന ആഗസ്റ്റ് 16-ന് ആരംഭിക്കും
03.08.08,
റിപ്പോര്‍ട്ട്
: തോമസ് മുല്ലയ്ക്കല്‍ ഡാളസ് :
27-മത് പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന്റെ (PYCD)
ആഭിമുഖ്യത്തില്‍ നടക്കുന്ന എഴുത്തുമത്സരങ്ങള്‍ ആഗസ്റ്റ് 16-ന് ഇര്‍വിംഗിലെ
ഇന്ത്യാ പെന്തക്കോസ്തല്‍ അസംബ്ലിയില്‍ വച്ചു നടക്കും. ഉപന്യാസം, ബൈബിള്‍
ക്വിസ്, ബൈബിള്‍ റഫറന്‍സ്, വാക്യമെഴുത്ത് തുടങ്ങിയ ഇനങ്ങളിലാണ് പ്രധാന
മത്സരങ്ങള്‍. ആഗസ്റ്റ് 29 മുതല്‍ 31 വരെ സ്റ്റേജ് മത്സരങ്ങളായ പ്രസംഗം,
സോളോ, ഉപകരണ സംഗീതം, സമൂഹഗാനം എന്നിവ ഡാളസ് ഐ.പി.സി. ഹെബ്രോണില്‍ ആണ്
നടത്തപ്പെടുന്നത്. ഏഴു ലെവലുകളിലായി അഞ്ഞൂറിലധികം യുവജനങ്ങളാണ് പത്തോളം
ഇനങ്ങളില്‍ മത്സരിക്കുന്നത്. ജൂണ്‍ 21-ന് സ്പോര്‍ട്പ്ലെക്സില്‍ നടന്ന
ഒന്നാം ഘട്ട കായിക മത്സരങ്ങളില്‍ ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ എട്ടു
ടീമുകളും വിമന്‍ വോളിബോള്‍ മത്സരത്തില്‍ നാലു ടീമുകളും പങ്കെടുത്തു.
ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ കാല്‍വറി പെന്തക്കോസ്തല്‍ ചര്‍ച്ച്
വിജയിച്ചപ്പോള്‍ ഹെബ്രോണ്‍ പെന്തക്കോസ്തു ഫെലോഷിപ്പിന്റെയും വിക്ടറി
അസംബ്ലീസ് ഓഫ് ഗോഡിന്റെയും സംയുക്ത ടീം റണ്ണര്‍ അപ്പായി. ഇദംപ്രഥമമായി
ആരംഭിച്ച വിമണ്‍ വോളിബോള്‍ മത്സരത്തില്‍ മെട്രോ ചര്‍ച്ച് ഓഫ് ഗോഡും
ഈസ്റ്റ് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡും ഫിലദല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ച്
ഓഫ് ഗ്ഗോഡും ചേര്‍ന്ന ടീം റണ്ണര്‍-അപ്പായി. ഡാളസിലെ മുപ്പതോളം വരുന്ന
പെന്തക്കോസ്തല്‍ സഭകളുടെ ഐക്യയുവജനവേദിയാണ് പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ്
ഓഫ് ഡാളസ് (PYCD). കൂടുതല്‍ വിവരങ്ങള്‍ക്ക് : www.pycd.org |
|
|
|
പത്മശ്രീ
ഗ്ലാഡിസ് സ്റ്റെയിന്‍സ് ഡാളസില്‍ എത്തുന്നു ,30,ജൂലൈ,08
റിപ്പോര്‍ട്ട് : തോമസ് മുല്ലയ്ക്കല്‍ ഡാളസ് :
സുപ്രസിദ്ധ ആസ്ട്രേലിയന്‍
മിഷണറി പത്മശ്രീ ഗ്ലാഡിസ് സ്റ്റെയിന്‍സ് ആഗസ്റ്റ് 17-ന് പ്ലേനോയില്‍
നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ തന്റെ സാക്ഷ്യം പങ്കുവെയ്ക്കുന്നു.
ഡാളസിലെ യംഗ് മെന്‍ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍
ഡാളസ് മെട്രോപ്ലെക്സിലെ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലാണ്
സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ക്ഷമയുടെയും സഹനത്തിന്റെയും
ക്രിസ്തീയ സന്ദേശവുമായി ലോകം മുഴുവന്‍ യാത്ര ചെയ്യുന്ന ഗ്ലാഡിസ്
സ്റ്റെയിന്‍സിന്റെ ഭര്ത്താവ് ഗ്രഹാം സ്റ്റെയിന്‍സിനെ മക്കളായ തിമോത്തി,
ഫിലിപ്പ് എന്നിവരോടൊപ്പം സുവിശേഷവിരോധികള്‍ ചുട്ടെരിച്ചത് ലോകശ്രദ്ധയാകര്ഷിച്ചിരുന്നു.
ഒറീസ്സയിലെ കുഷ്ഠരോഗികളുടെ മദ്ധ്യത്തില്‍ മിഷണറിയായി സേവനം ചെയ്യുന്ന
അവസരത്തില്‍ 1999 ജനുവരിയില്‍ ബാരിപഡ ഗ്രാമത്തില്‍ വച്ചായിരുന്നു
പ്രസ്തുത സംഭവം അരങ്ങേറിയത്. ഗ്ലാഡിസ് സ്റ്റെയിന്‍സിന്റെ സേവന
സന്നദ്ധതയെ മാനിച്ച് നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ
പുരസ്കാരം നല്‍കി ഭാരതം അവരെ ആദരിക്കുകയുണ്ടായി. പ്രശസ്ത വേദ പണ്ഡിതന്‍
ജോണ്‍ യൂരിയന്റെ സന്ദേശവും ക്രിസ്തീയ സംഗീത വിഭാഗമായ “ദി ജൂബല്‍സി“ന്റെ
സംഗീതാലാപനവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ymefna@gmail.com
ല്‍ ബന്ധപ്പെടുക. |
|
|
അസംബ്ലീസ്
ഓഫ് ഗോഡ് ഫാമിലി കോണ്‍ഫ്രന്‍സ് ആരംഭിച്ചു ഹൂസ്റ്റണ്‍ :26,07,08:FinnyRaju:
അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ
നോര്‍ത്ത് അമേരിക്കയുടെ ഫാമിലി കോണ്‍ഫ്രന്‍സിന്റെ ഉല്‍ഘാടനകര്‍മ്മം
റവ.ദാനീയേല്‍ കോശി നിര്‍വ്വഹിച്ചു. 2 പത്രോസ് 1:16 മത്തെ വാക്യം
ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു. കാനഡയില്‍ നിന്നും അമേരിക്കയില്‍
നിന്നുമുള്ള അനവധി ദൈവമക്കള്‍ പങ്കെടുത്തു മീറ്റിംഗുകള്‍
അനുഗ്രഹപ്രദമാക്കി. കൂടുതല്‍ വാര്‍ത്തകളുമായ് അടുത്ത ദിവസങ്ങളില്‍
നിങ്ങളുടെ അടുത്തേക്കു കടന്നുവരുന്നതായിരിക്കും. |
|
|
|
ബര്‍നാ
സര്‍വ്വേയില്‍ ബൈബിള്‍ തന്നെ ഒന്നാമത്തെ വിശുദ്ധ ഗ്രന്ഥം യു.എസ്.എ. :17,ജൂലൈ,08:
Report. FinnyRaju:
റിസേര്‍ച്ചറായ ജോര്‍ജ്ജ് ബര്‍നായുടെ നേതൃത്വത്തില്‍
വിശുദ്ധഗ്രന്ഥങ്ങളെപ്പറ്റി അമേരിക്കയില്‍ നടത്തിയ പുതിയ സര്‍വ്വേയില്‍
ബൈബിളിനെയാണ് ഏറ്റവുമധികം ആളുകള്‍ വിശുദ്ധ ഗ്രന്ഥമായി അംഗീകരിച്ചത്.
ഇതിനായി തെരഞ്ഞെടുത്ത 12 വിശുദ്ധഗ്രന്ഥങ്ങളില്‍നിന്നാണ് ബൈബിള്‍ ഒന്നാം
സ്ഥാനത്തെത്തിയത്. ഈ 12 വിശുദ്ധഗ്രന്ഥങ്ങളില്‍ ഖുറാനും, പ്രസിദ്ധ
ഫുട്ബോള്‍ കോച്ച് ടോണി ഡംഗിയുടെ ‘ക്വയറ്റ് സ്ടെങ്തും’ പെടും. കൂടുതല്‍
അമേരിക്കക്കാരും ബൈബിളിനെ തന്നെ മറ്റു ബുക്കുകളേക്കാള്‍
വിശുദ്ധഗ്രന്ഥമായി കരുതുന്നു. 84% അമേരിക്കക്കാരെ സംബന്ധിച്ച് മുന്‍
പന്തിയില്‍ നില്‍ക്കുന്നത് ബൈബിളാണ്. 1% അമേരിക്കക്കാര്‍ 3 ബുക്കുകളെ
മാത്രമേ വിശുദ്ധ ഗ്രന്ഥമായി അംഗീകരിച്ചുള്ളൂ. 4% ആളുകള്‍ പറയുന്നത്
ബൈബിളിനു തൊട്ടു പിന്നില്‍ ഖുറാന്‍ ആണെന്നാണ്. 3% പേര്‍ മോര്‍മണ്‍
വിശുദ്ധഗ്രന്ഥമായി കരുതുന്നു. 2% പബ്ലിക് തോറ എന്ന ബുക്കിനെ
വിശുദ്ധഗ്രന്ഥമായി അംഗീകരിക്കുന്നു. ഈ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്ന
മറ്റു ബുക്കുകള്‍ക്കെല്ലാം തന്നെ ഒരു ശതമാനം പോലും പബ്ലിക് വോട്ട്
നേടാന്‍ കഴിഞ്ഞില്ല. ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ക്രിസ്ത്യന്‍സില്‍
7% പേര്‍ക്ക് മാത്രമേ ബൈബിള്‍ അല്ലാതെ മറ്റൊരു ഗ്രന്ഥത്തെ
വിശുദ്ധമായിട്ട് കാണുവാന്‍ സാധിച്ചുള്ളൂ. 40% ക്രിസ്ത്യാനികള്‍
അല്ലാത്തവരും ബൈബിളിനെ വിശുദ്ധഗ്രന്ഥമായി അംഗീകരിക്കുന്നു. കൂടുതല്‍
അമേരിക്കക്കാരും ബൈബിളിനെത്തന്നെയാണ് ദൈവത്തിന്റെ വാക്കായി
അംഗീകരിച്ചിട്ടുള്ളത്. ക്രിസ്ത്യാനികള്‍ ബൈബിളിനെ വിശുദ്ധമായി
കാണുന്നതിലും ആഴത്തിലാണ് മറ്റു മതസ്ഥര്‍ ബൈബിളിനെ വിശുദ്ധമായി കാണുന്നത്.
25 വയസ്സിനുള്ളിലുള്ളവര്‍, വെസ്റ്റില്‍ താമസിക്കുന്നവര്‍, ഉദാരമതികള്‍
എന്നിവരാണ് ഏറ്റവും കൂടുതല്‍ ബൈബിള്‍ അല്ലാത്തവയെ വിശുദ്ധമായി
കാണുന്നത്. ഈ കൂട്ടരെയാണ് സര്‍വ്വേയില്‍ ഏറ്റവുമധികം പരീക്ഷണത്തിനു
വിധേയമാക്കിയത്. ഈ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇവാഞ്ചലിക്കല്‍
ക്രിസ്ത്യാനികളാണ് ബൈബിളില്‍ ഏറ്റവും ദൃഡമായുള്ള വിശ്വാസം കാണിച്ചത്.
ഇവരില്‍ 99% പറയുന്നത് ബൈബിള്‍ പരിപാവനമെന്നാണ്. പള്ളിയില്‍പോക്ക്
ഇല്ലെങ്കില്‍ കൂടി ബൈബിള്‍ അവരുടെ പരിപാവന ഗ്രന്ഥമാണ്. ഈ പഠനത്തിലൂടെ
മനസ്സിലാക്കാന്‍ സാധിക്കുന്നത് അമേരിക്കക്കാരുടെ ക്രിസ്ത്യന്‍
ബന്ധത്തെയാണ്. യാഥാസ്ഥിതികര്‍, പഴയകാലം മുതല്‍ അമേരിക്കയില്‍
താമസിക്കുന്നവര്‍, വ്യക്തികള്‍, താഴ് ന്ന വരുമാനക്കാര്‍, വ്യത്യസ്ത
വിദ്യാഭ്യാസമുള്ള ആളുകള്‍ മറ്റുള്ളവര്‍ എന്നിവരില്‍ ജോര്‍ജ്ജ് ബര്‍നാ
നേരിട്ടുള്ള പഠനമാണ് നടത്തിയത്. |
|
|
|
ആത്മഹത്യാ
വിരുദ്ധ സന്ദേശവുമായി കോളേജു വിദ്യാര്‍ത്ഥികള്‍ 4500 മൈല്‍ ബൈക്ക്
യാത്ര തുടങ്ങി ടെക്സാസ് :11,ബുധന്‍,
ജൂലൈ,08:
Report. FinnyRaju:
അമേരിക്കന്‍
യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യയ്ക്കെതിരേ അവബോധം
വളര്‍ത്തുന്നതിനുവേണ്ടി 5 യുവാക്കള്‍ സാഹസികയാത്ര നടത്തുന്നു. ബയിലര്‍
യൂണിവേഴ്സിറ്റിയിലെ വാക്കോയിലെ ബാപ്റ്റിസ്റ്റ് ഇന്‍സ്റ്റിട്ട്യൂട്ടില്‍നിന്നും
കഴിഞ്ഞ മെയ് 15 നു 5 ബൈക്കുകളിലായി ഇവര്‍ സന്ദേശയാത്ര ആരംഭിച്ചു. കൈല്‍
ഫെര്‍ഗസണ്‍, എലിസണ്‍ എറിക്സണ്‍, ജസ്റ്റിന്‍ ബ്രൌണ്‍, നാഥാന്‍ ലോയ്ഡ്,
ആന്‍ഡി നാകസണ്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ഈ സാഹസിക ഉദ്യമത്തിനു
തുനിഞ്ഞിറങ്ങിയത്. ടെക്സാസ് മുതല്‍ അലാസ്ക വരെയുള്ള 4500 മൈല്‍
താണ്ടുവാന്‍ 83 ദിവസത്തെ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയുടെ
ലക്ഷ്യം ആത്മഹത്യ തടയുക എന്ന ജീവിതസന്ദേശമുള്‍പ്പെടുത്തി യുവാക്കളെ
ബോധവാന്മാര്‍ ആക്കുക എന്നതുമാത്രമാണ്. അമേരിക്കയില്‍ ഇപ്പോള്‍ 15-നും
24-നും ഇടയിലുള്ള യുവതീയുവാക്കള്‍ക്കിടയില്‍ ആത്മഹത്യാനിരക്ക്
കൂടിവരികയാണ്. ലഘുലേഖകള്‍ വഴിയും ചര്‍ച്ചാക്ലാസ്സുകള്‍ എന്നിവ വഴിയും
യുവാക്കളെ ബോധവല്‍ക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ അഞ്ചംഗ സംഘം. |
|
|
|
നോര്‍ത്ത്
അമേരിക്കന്‍ മലയാളി പെന്തക്കോസ്തു കോണ്‍ഫറന്‍സ് : ഡോ. മോറിസ് സെറുല്ലോ,
നിക് വുജിക് മുഖ്യപ്രാസംഗികര്‍ അറ്റ്ലാന്റ :
02,ചൊവ്വ,
ജൂലൈ,08:
Report.FinnyRaju:2008
ജൂലൈ 3 മുതല്‍ 6 വരെ അറ്റ്ലാന്റയിലെ കോബ്ബ് ഗലേറിയ കണ്‍വന്‍ഷന്‍
സെന്ററില്‍ വച്ചു നടക്കുന്ന ഇരുപത്താറാമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി
പെന്തക്കോസ്തു കോണ്‍ഫറന്‍സില്‍ മുഖ്യപ്രാസഗികരായി പ്രസിദ്ധ സുവിശേഷകരായ
ഡോ.മോറീസ് സെറുല്ലോ, നിക് വുജിക്, പാസ്റ്റര്‍ ടോമി ബേറ്റ്സ് എന്നിവരും
ഇവരെകൂടാതെ പാസ്റ്റര്‍ മൈക്കല്‍ റോവാന്‍, ഡോ.കെ.സി.ജോണ്‍ (ഐ.പി.സി.
ജനറല്‍
പ്രസിഡന്റ്), റവ. പി.സി.ചെറിയാന്‍ (ചര്‍ച്ച് ഓഫ് ഗോഡ്) റവ.വി.ടിഏബ്രഹാം,
ഡോ. ബി.വര്‍ഗ്ഗീസ്, പാസ്റ്റര്‍ വര്‍ഗ്ഗീസ് ഏബ്രഹാം, സിസ്റ്റര്‍ ഷീലാദാസ്,
ഡോ. ഇടിച്ചെറിയ നൈനാന്‍ എന്നിവരും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും.
ഡോ.മോറിസ് സെറുല്ലോ ലോകപ്രശസ്ത സുവിശേഷകനും മോറീസ് സെറുല്ലോ വേള്‍ഡ്
ഇവാഞ്ചലിസം മിനിസ്ട്രിയുടെ പ്രസിഡന്റുമാണ്. കാലിഫോര്‍ണിയായിലെ സാന്‍ഡിയാഗോ
സ്വദേശിയാണ്. വിവിധ രാജ്യങ്ങളില്‍ സ്കൂള്‍സ് മിനിസ്ട്രി നടത്തുന്നു.
കൂടാതെ ടെലിവിഷന്‍, റേഡിയോ, പുസ്തകം എന്നിവയിലൂടെ സുവിശേഷം
പ്രചരിപ്പിക്കുന്നു. നിക് വുജിക് ആസ്ട്രേലിയക്കാരനും ജന്മനാ കൈകാലുകള്‍
ഇല്ലാത്ത വ്യക്തിയുമാണ്. ഇദ്ദേഹം ഉണര്‍വു പ്രാസംഗികനും ലൈഫ് വിത്തൌട്ട്
ലിംസിന്റെ ഡയറക്ടറുമാണ്. കമ്മ്യൂണിറ്റി പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ
സീനിയര്‍ പാസ്റ്ററാണ് തോമസ് ഡി ബേറ്റ്സ് എന്ന ടോമി ബേറ്റ്സ്. ക്രൂസേഡ്
പ്രാസംഗികന്‍, മ്യൂസിക് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്നി നിലകളില്‍
തിളങ്ങുന്നു. പാസ്റ്റര്‍ മൈക്കല്‍ റോവാന്‍ ടെക്സാസില്‍ കാരോള്‍ട്ടണിലെ
കവനന്റ് ചര്‍ച്ചിന്റെ ലീഡറാണ്. വിവിധ രാജ്യങ്ങളില്‍ ക്രൂസേഡുകള്‍ കോണ്‍ഫറന്‍സുകള്‍
നടത്തുന്ന ഉണര്‍വു പ്രാസംഗികനാണ് ഇദ്ദേഹം.
മലയാളിയായ സാറാ ജോര്‍ജ്ജ് തിരുവല്ലായിലെ കവിയൂര്‍ സ്വദേശിയാണ്. ജന്മാനാ
വികലാംഗയായ ഇവര്‍ പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗക മേരി കോവൂരിന്റെ മകളാണ്.
ഇപ്പോള്‍ യു.എസില്‍ ടെലിവിഷനിലൂടെ ‘ഫോര്‍ സച്ച് ടൈം ആസ് ദിസ്’ എന്ന ലൈവ്
ഷോ പ്രോഗ്രാം നടത്തുന്നു. കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി വിവിധ
കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. നാഷണല്‍ കണ്‍വീനര്‍ :റവ.തമ്പി
മാത്യു, നാഷണല്‍ സെക്രട്ടറി : രാജന്‍ ആര്യപ്പള്ളില്‍, നാഷണല്‍ ട്രഷറാര്‍
: രാജു പൊന്നോലില്‍, യൂത്ത് കോര്‍ഡിനേറ്റര്‍ : മാത്യു തോമസ് |
|
|
|
നോര്‍ത്ത്
അമേരിക്കന്‍ മലയാളി പെന്തക്കോസ്തു കോണ്‍ഫറന്‍സിന്റെ പത്രസമ്മേളനം
നടന്നു.
26.June.08: റിപ്പോര്‍ട്ട് :
മോനി കൊടുന്തറ ഡാളസ് :
അറ്റ്ലാന്റയിലുള്ള കോബ് ഗലേറിയ കണ്‍ വന്‍ഷന്‍ സെന്ററില്‍ വെച്ച് 2008
ജൂലൈ3 മുതല്‍ 6 വരെ നടക്കുന്ന 27മത് നോര്‍ത്ത് അമേരിക്കന്‍ മലയാളീ
പെന്റ്ക്കൊസ്തു കോണ്‍ഫറന്‍സിന്റെ പത്രസമ്മേളനം ജൂണ്‍ 14-ന് ഡാളസ്
പട്ടണത്തിലുള്ള മെസ്ക്വിറ്റ് ഹോട്ടലില്‍ വെച്ചു നടന്നു. നോര്‍ത്ത്
അമേരിക്കയിലും ഇന്‍ഡ്യയിലും പ്രസിദ്ധീകരണം നടത്തുന്ന വിവിധ പത്രങ്ങളെ
പ്രതിനിധീകരിച്ച് 30-ലധികം പത്രപ്രവര്‍ത്തകരും മുന്‍കാല കോണ്‍ഫറന്‍സ്
ഭാരവാഹികളും പ്രസ്സ് കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. കോണ്‍ഫറന്‍സ് നാഷണല്‍
ഭാരവാഹികളായ റവ. തമ്പി മാത്യു, രാജന്‍ ആര്യപ്പള്ളില്‍, രാജു പൊന്നോലില്‍
എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയും ക്രമീകരണങ്ങളെപ്പറ്റി
വിശദമായി സംസാരിക്കുകയും ചെയ്തു. യുവജനങ്ങളുടെയിടയില്‍നിന്നും ചില
മിഷനറിമാരെ ഒരുക്കിയെടുക്കുകയും പെന്തക്കോസ്തിന്റെ ആദ്യകാല
അനുഭവങ്ങളിലേക്ക് മടക്കിക്കൊണ്ടുവരികയുമാണ് ലക്ഷ്യമെന്ന് കോണ്‍ഫറന്‍സ്
നേതൃത്വം അറിയിച്ചു ദൈവവചനത്തിനു യാതൊരു വ്യത്യാസവും വരുത്താതെ ദൈവിക
ആലോചന അതേപടി അറിയിക്കുന്നവരും ആത്മീകരുമായ ദൈവദാസന്മാര്‍ കോണ്‍ഫറന്‍സില്‍
ദൈവവചനം സംസാരിക്കണമെന്നു നിര്‍ബന്ധമുള്ളതുകൊണ്ടാണ് വളരെ ത്യാഗം സഹിച്ചു
പ്രഗത്ഭരായ പ്രസംഗകരെ ക്ഷണിച്ചിരിക്കുന്നതെന്ന് കണ്‍വീനര്‍ അറിയിച്ചു.
മലയാളി കോണ്‍ഫറന്‍സില്‍ കേരളീയരും ദൈവവചനത്തില്‍ പ്രാവീണ്യമുള്ളവരും
പ്രഗല്‍ഭരുമായ ദൈവദാസന്മാരെ തെരഞ്ഞെടുക്കുവാന്‍ നേതൃത്വം പ്രത്യേകം
ശ്രദ്ധിച്ചിട്ടുണ്ടെന്നും ക്രമീകൃതമായതും ചിട്ടയുമായ ക്രമീകരണങ്ങള്‍
ചെയ്യുവാന്‍ സാധിക്കുന്നതില്‍ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും ജോയി
തുമ്പമണ്‍ പ്രസ്താവിച്ചു. കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ നല്ല രീതിയില്‍
തുടരുന്നതായും വിവിധ രീതിയില്‍ സഹകരിച്ച പത്രപ്രവര്‍ത്തകരോടുള്ള നന്ദി
സെക്രട്ടറി രാജന്‍ ആര്യപ്പള്ളില്‍ അറിയിച്ചു. ദീര്‍ഘമായ കാത്തിരിപ്പിനു
വിരാമമിട്ടുകൊണ്ട് 26-മത് നോര്‍ത്തമേരിക്കന്‍ മലയാളി പെന്തക്കോസ്തു കോണ്‍ഫറന്‍സ്
സമാഗതമാകുകയാണ്. അമേരിക്കന്‍ മലയാളി പെന്തക്കോസ്തരുടെ ഐക്യവേദിയായ കോണ്‍ഫറന്‍സിന്റെ
ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. എല്ലാ അര്‍ത്ഥത്തിലും
പുതുമയും പ്രത്യേകതയുമുള്ളതാണ് ഈ വര്‍ഷത്തെ സമ്മേളനം. |
|
|