|
ഡിസൈപ്പിള്‍സ്
സണ്ടേന്യൂസ് പ്രകാശനം ചെയ്തു ചെങ്ങന്നൂര്‍: 07,08,08:
Report.DG
News
:ഭാഷക്കതീതമായി
സുവിശേഷീകരണം ലക്ഷ്യമാക്കിക്കൊണ്ട് ഇംഗ്ലീഷ് വായനക്കാര്‍ക്കായി
ഡിസൈപ്പിള്‍സ് മിനിസ്ട്രി ആരംഭിച്ച ഓണ്‍ ലൈന്‍പത്രമായ ഡിസൈപ്പിള്‍സ്
സണ്ടേന്യൂസിന്റെ പ്രകാശനം ഹോസ്പിറ്റല്‍ മിനിസ്ട്രീസ് ഇന്ത്യ
ഡയറക്ടര്‍ പാസ്റ്റര്‍ എം.പി. ജോര്‍ജ്ജുകുട്ടി ഔപചാരികമായി പ്രാര്‍ത്ഥിച്ചു
സമര്‍പ്പിച്ചു. ‘ഡിസൈപ്പിള്‍സ് സണ്ടേന്യൂസ്’ മാധ്യമ
സുവിശേഷീകരണത്തിനു പുതിയൊരു മുതല്‍ക്കൂട്ടാണെന്ന് പാസ്റ്റര്‍ എം.പി.
ജോര്‍ജ്ജുകുട്ടി അഭിപ്രായപ്പെട്ടു. അനേകം പ്രിന്റ്ഡ് പത്രങ്ങള്‍
ക്രൈസ്തവലോകത്തിനുണ്ടെങ്കിലും ഓണ്‍ലൈന്‍ പത്രത്തിന്റെ പ്രസക്തി
പുത്തന്‍ കാലഘട്ടത്തില്‍ ആവശ്യമായിരിക്കുന്നുവെന്നും ഇതിലൂടെ
അനേകായിരങ്ങള്‍ ക്രിസ്തുവിനെ അറിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ ഡിസൈപ്പിള്‍സ് മിനിസ്ട്രി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍
അജി ഡേവിഡ്, എച്ച്.എം.ഐ. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സി.പി.സൈമണ്‍,
ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് ഓണ്‍ലൈന്‍ മാനേജിംഗ് എഡിറ്റര്‍ സോണി കെ.
ജോസഫ്, പാസ്റ്റര്‍ മാത്യു പി. ഡേവിഡ് എന്നിവരും ചടങ്ങില്‍
പങ്കെടുത്തു. കൂടാതെ നിരവധി സുവിശേഷ വേലക്കാരും സന്നിഹിതരായിരുന്നു.
2008 ആഗസ്റ്റ് 10 സണ്ടേന്യൂസ് പ്രതി പബ്ലിഷ് ചെയ്തു. എല്ലാ
ഞായറാഴ്ചകളിലുമാണ് പത്രം പുറത്തിറങ്ങുന്നത്. ക്രിസ്ത്യന്‍ വാര്‍ത്തകള്‍,
ലേഖനങ്ങള്‍, പഠനങ്ങള്‍, അഭിമുഖങ്ങള്‍, പരസ്യങ്ങള്‍ തുടങ്ങി സുവിശേഷ
സംബന്ധമായ പംക്തികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭാഷയുടെ അതിര്‍വരമ്പുകളെ
ഛേദിച്ചുകൊണ്ട് ക്രിസ്തുവിന്റെ മാറ്റമില്ലാത്ത സുവിശേഷം ലോകത്തോട്
അറിയിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു മാധ്യമമാണ് ഡിസൈപ്പിള്‍സ്
സണ്ടേന്യൂസ് എന്ന് ചീഫ് എഡിറ്റര്‍ റവ.ഡോ. ഷാജി സുകുമാരന്‍ പറഞ്ഞു.
മറ്റു ക്രൈസ്തവ പത്ര മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി കൂടുതല്‍
അന്തര്‍ദേശീയ കാഴ്ചപ്പാടോടുകൂടിയുള്ള പംക്തികളും വാര്‍ത്തകളുമാണ്
ഡിസൈപ്പിള്‍സ് സണ്ടേന്യൂസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ത്തന്നെ ഡിസൈപ്പിള്‍സ്
മിനിസ്ട്രിക്ക് മലയാളത്തില്‍ ഡെയിലി അപ്ഡേറ്റഡ് ഓണ്‍ലൈന്‍ പത്രമായ
ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ്, തമിഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍”
ടെലിവിഷന്‍ ചാനല്‍ “ഡിസൈപ്പിള്‍സ് വിഷന്‍”, മിറാക്കിള്‍സ് റേഡിയോ (മലയാളം)
ബ്ലസ്സിംഗ് റേഡിയോ (തമിഴ്) എന്നിവയും നിലവിലുണ്ട്. |