Back to Home Page...! About Disciple Good News...! Editorial...! Charity...! Matrimony...! Classifieds...! Our Team...! Our Vision & Mission...! Advertise with Us...! Support Us...! Contact Us...!
News Flash : Welcome to Disciples Good News Online, Every Day World Christian News  “ഡിസൈപ്പിള്‍സ് ചെയ്തികള്‍“ പ്രകാശനം ചെയ്തു കുളച്ചല്‍ : തമിഴ് ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനു പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് റവ.ഡോ. ഷാജി സുകുമാരന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍” എന്ന ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിന്റെ തമിഴ്നാട്ടിലെ പ്രഥമ എഡിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Download Font
Salvation
ഇംഗ്ലീഷ് ന്യൂസ്
തമിള്‍ ന്യൂസ്
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
 മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
ആരോഗ്യം
അനുഭവസാഷ്യും
ആശ്ചയ്യം
ലേഖനങ്ങള്‍
കഥകള്‍
പിറന്നാള്‍ ആശംസകള്‍
പ്രാര്‍ത്ഥനാവിഷയങ്ങള്
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
 ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍
   
 
 

Salvation

പാപമയമായ ഈ ലോകത്ത് നിന്നും സര്‍വ്വ മനുഷ്യരും രക്ഷനേടുവാനായി ഒരു നിത്യജീവന്‍ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. ദൈവം യേശുക്രിസ്തുവിലൂടെ ഒരുക്കിയ ഈ മഹാപദ്ധതി പ്രധാനമായും താഴെ സൂചിപ്പിക്കുന്നു.


 
പ്രാരംഭ നടപടി
ദൈവം ഒരുക്കിയ ഈ നിത്യജീവന്‍ സമൃദ്ധിയായി ലഭിക്കുമെന്ന് മനസ്സിലാക്കുക
“....ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനുമത്രേ ഞാന്‍ വന്നിരിക്കുന്നത്” (യോഹന്നാന്‍ 10:10).
ഈ സമൃദ്ധി ഒരു മഹാപരിത്യാഗത്തിലൂടെ നമുക്കു വാഗ്ദാനം ലഭിച്ചിരിക്കുന്നു.
“തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാന്‍ 3:16)
യഹോവയായ ദൈവം നിങ്ങളോട് കൂട്ടായ്മയും സഹവര്‍ത്തിത്ത്വവും കാണിക്കുവാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് തന്റെ സ്വന്തം പുത്രനായ ക്രിസ്തുവിനെതന്നെ ഈ താണ ലോകത്തേക്ക് അയച്ചു സകലര്‍ക്കും നിത്യജീവന്‍ നല്‍കുവാന്‍ ദൈവത്തിനു പ്രസാദം തോന്നിയത്. ഈ സത്യം മനസ്സിലാക്കി ദിനംപ്രതി ആയിരങ്ങളാണ് ക്രിസ്തുവിനെ രക്ഷിതാവും ദൈവവുമായി സ്വീകരിക്കുന്നത്.


 

രണ്ടാമത്തെ നടപടി
നിങ്ങള്‍ ദൈവത്തില്‍നിന്നും വേര്‍പെട്ടവനാണെന്ന് തിരിച്ചറിയുക
ആദിമമനുഷ്യന്റെ പാപത്തില്‍ ദൈവത്തില്‍നിന്നും അകന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ മോചനത്തിനായി ദൈവത്തിനും മനുഷ്യനുമിടയില്‍ ഏക മാധ്യമമാണ് ക്രിസ്തു. ക്രിസ്തുവിലൂടെ നിത്യജീവന്‍ നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. ദൈവം സര്‍വ്വശക്തനാണ്.
പാപത്തിന്റെ വഴി മരണമാ‍ണെന്ന് ബൈബിള്‍ മുന്നറിയിപ്പ് നല്‍കുന്നു.
“ചിലപ്പോള്‍ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികള്‍ അത്രേ” (സദൃശവാക്യങ്ങള്‍14:12)
ദൈവം പറയുന്നു:
“നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പാപങ്ങള്‍ അത്രേ അവന്‍ കേള്‍ക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങള്‍ക്കു മറെക്കുമാറാക്കിയത്”(യെശ.59:2)
വിശുദ്ധ പൌലോസ് പറയുന്നു:
“എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു” (റോമര്‍ 3:23‌
“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താ‍വായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നെ” (റോമര്‍ 6:23).

എല്ലാ മനുഷ്യരും ദൈവത്തിന്റെ സാദൃശ്യത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്. ദൈവത്തെ അറിയുവാനും കൂട്ടായ്മ നടത്തുവാനുമാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. പല മനുഷ്യരും ധനവാന്മാരും കഴിവുള്ളവരും മികച്ച രീതിയില്‍ അറിയപ്പെടുന്നവരുമാണ്. എന്നാല്‍ ഇവരുടെയെല്ലാം ജീവിതം ക്രിസ്തുവില്ലായെങ്കില്‍ ശൂന്യത മാത്രമായിരിക്കും ഫലം. ക്രിസ്തു നമ്മുടെ ശൂന്യത നികത്തുന്നവനാണ്.
 


 

മൂന്നാമത്തെ നടപടി
മനുഷ്യന്റെ പാപത്തിനു പരിഹാരമായി ദൈവമായ ക്രിസ്തു താണ ലോകത്തില്‍ വന്നു സ്വയം യാഗമായിത്തീര്‍ന്നു എന്ന സത്യം ഉള്‍ക്കൊള്ളുക
യഹോവയായ ദൈവത്തിലേക്കുള്ള ഏക വഴി അവന്റെ സ്വപുത്രനായ ക്രിസ്തുവിലൂടെ മാത്രമാണ്. അവന്‍ നമ്മെ ദൈവത്തോടു അടുപ്പിക്കുവാനിടയായി. ലോകത്ത് മറ്റു മനുഷ്യനിര്‍മ്മിത ദൈവങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ക്രിസ്തു മാത്രമാണ് നമുക്കുവേണ്ടി ക്രൂശില്‍ മരിച്ച് പാപത്തെ തോല്‍പ്പിച്ചു ഉയിര്‍ത്തെഴുന്നേറ്റ് വിജയം വരിച്ചത്. അവന്‍ നമ്മുടെ സകല പാപങ്ങള്‍ക്കും ഒരു പരിഹാരമാണ്. ദൈവത്തിന്റെയും നമ്മുടെ ഇടയിലൊരു പാലമാണ് ക്രിസ്തു.
ബൈബിള്‍ പറയുന്നു :-
“ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു” (റോമര്‍ 5:8).
അപ്പോസ്തലനായ പത്രോസ് പറയുന്നത്:‌
“ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിനു നീതിമാനായി നീതികെട്ടവര്‍ക്കുവേണ്ടി പാപം നിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു” (1 പത്രോസ് 3:18)
ദൈവത്തിലേക്കു ഏക മാര്‍ഗ്ഗമൊരുക്കി :
“ദൈവം ഒരുവനല്ലോ! ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനും ഒരുവന്‍; എല്ലാ‍വര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ” (1 തിമൊഥിയോസ് 2:5)
യേശു പറഞ്ഞു :
“ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാ‍ന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല” (യോഹന്നാന്‍ 14:6).
സര്‍വ്വശക്തനാ‍യ ദൈവം പാപത്തിനു പരിഹാരമായി ഒരു മാര്‍ഗ്ഗം ഒരുക്കിയിരുന്നു. അതു നിവൃത്തിയാകുവാനിടയായി. ക്രിസ്തു കാല്‍വറിക്കുരിശിന്മേല്‍ ചീന്തിയ രക്തം സകല പാ‍പങ്ങളെയും കഴുകി ശുദ്ധികരിക്കുന്ന ഒന്നാണ്. ഇതിലൂടെ ദൈവത്തിലേക്കു എല്ലാവരെയും മടക്കിക്കൊണ്ടുവരുന്നു.
 


 

നാലാമത്തെ നടപടി
നിങ്ങളുടെ ജീവിതത്തിലേക്കു യേശുക്രിസ്തുവിനെ സ്വീകരിക്കുവാനായി പ്രാര്‍ത്ഥിക്കുക. സമര്‍പ്പിക്കുക
പാപജീവിതം മൂലം തകര്‍ന്ന നിങ്ങളുടെ ജീവിതം ക്രിസ്തുവില്‍ വിശ്വസിക്കുന്നതുമൂലം ദൈവവുമായുള്ള ഒരു ബന്ധം സ്ഥാപിക്കപ്പെടുന്നു. ഇത് ദൈവത്തില്‍നിന്നും മുന്‍പ് നാം അകന്ന അവസ്ഥയ്ക്കു പരിഹാരമായി ഒരു മടങ്ങി വരവാണ്. ക്രിസ്തു നമ്മെ ദൈവഭാഗത്ത് ഉറപ്പിച്ചു നിര്‍ത്തും. അതിനുവേണ്ടി സമര്‍പ്പിക്കുക. യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി അംഗീകരിക്കുക. നിങ്ങളുടെ പാപത്തിനു പരിഹാരം ക്രിസ്തു മാത്രമെന്നും ഹൃദയത്തില്‍ സ്വീകരിക്കുക.
ദൈവത്തിന്റെ വചനം ഇതു ശരിവയ്ക്കുന്നു
“ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടും അവന്‍ എന്നോടുംകൂടെ അത്താഴം കഴിക്കും” (വെളിപാട് 3:20)
ദൈവം നമ്മെ നിര്‍ബന്ധിക്കുന്നു
“യേശുവിനെ കര്‍ത്താവ് എന്നു വായ് കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ടു വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും” (റോമര്‍ 10:9).
* നിങ്ങളുടെ സകല പാപത്തില്‍നിന്നും ഭാരങ്ങളില്‍നിന്നും ഓടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
* നിങ്ങളുടെ പാപത്തില്‍നിന്നും രക്ഷയിലേക്ക് തിരിയുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
* നിങ്ങള്‍ യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവും ദൈവവുമായി സ്വീകരിക്കുവാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുവോ?
 


 

അഞ്ചാമത്തെ നടപടി :
നിങ്ങള്‍ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി സ്വീകരിക്കുക.
നിങ്ങളുടെ സകല പാപങ്ങള്‍ക്കും പരിഹാരമായി യേശുക്രിസ്തു മരക്കുരിശില്‍ മരിക്കുവാനിടയായി. യേശുവിന്റെ മുന്‍പാകെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് സമര്‍പ്പിക്കുക. അവനെ സ്വീകരിക്കുക. അവന്റെ രക്തം നിങ്ങളെ കഴുകി ശുദ്ധീകരിക്കും.
ഇപ്രകാരം പ്രാര്‍ത്ഥിക്കുക
പ്രിയ യേശുവേ, നീ ദൈവപുത്രനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭൂമിയിലേക്ക് വന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് എന്റെ പാപത്തിന്റെ പരിഹാരത്തിനുവേണ്ടി മരക്കുരിശില്‍ യാഗമായിത്തീരുകയുണ്ടായി. മുറിവേറ്റ അങ്ങയുടെ ശരീരത്തില്‍ നിന്നും ഒഴുകിയ ചുടുരക്തം എന്റെ രക്ഷയ്ക്കു മതിയായതാണ്. മരണത്തില്‍നിന്നും അങ്ങ് സ്വര്‍ഗ്ഗത്തേക്ക് ഉയിര്‍ത്തെഴുന്നേറ്റു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് വിശുദ്ധന്മാരെ ചേര്‍ക്കുവാന്‍ വേഗം മടങ്ങിവരുന്നുവെന്ന് ഞാന്‍ അറിയുന്നു. യേശുവേ, ഞാന്‍ ഒരു പാപിയാണ്. എന്നോട് ക്ഷമിക്കേണമേ. ഇപ്പോള്‍ത്തന്നെ എന്നെ അങ്ങയുടെ വിലയേറിയ രക്തത്താല്‍ കഴുകി ശുദ്ധമാക്കുക, എന്റെ ഹൃദയത്തിലേക്കു വേഗം വരേണമേ. എന്റെ പ്രാണനെ രക്ഷിക്കണമെ. എന്റെ ജീവിതം അങ്ങേയ്ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോള്‍ത്തന്നെ അങ്ങയെ ഞാന്‍ അങ്ങയെ എന്റെ രക്ഷിതാവും കര്‍ത്താവുമായി സ്വീകരിക്കുന്നു. ഞാന്‍ എന്നേക്കും അങ്ങയുടേതാണ്. ഞാന്‍ അങ്ങയെ പിന്‍പറ്റും ശത്രുവിന്റെ കരത്തില്‍ നിന്നും രക്ഷിക്കേണമേ. ഞാന്‍ അങ്ങയുടേത് മാത്രമാകുന്നു. ഞാന്‍ ഇപ്പോള്‍ വീണ്ടും ജനനം പ്രാപിച്ചിരിക്കുന്നു. ആമേന്‍.
മേല്‍ വിവരിച്ച മാതൃക പ്രകാരം പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ പാപങ്ങള്‍ ഏറ്റു പറയുക. എന്നിട്ട് കര്‍ത്താവായ യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിക്കുക. അങ്ങനെയെങ്കില്‍ നിങ്ങളൊരു ദൈവപൈതലായിത്തീരും.
ബൈബിള്‍ പറയുന്നു:
“അവനെ കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു” (യോഹന്നാന്‍ 1:12)

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക.

If you have just received Jesus Christ into your life, we want to rejoice with you.

Click here to send us your salvation praise report.

 
 
 
Home    |    Disciples Ministry    |    Miracles Radio ( Live )    |    Editorial    |    Matrimonial    |    Charity    |    Classified    |    Advertise    |    Support Us    |    Contact Us    |    Download Font
Created by Envision

Copy rights reserved @ 2008-2009 by Disciple Ministry