|
|
പ്രാര്ത്ഥനാവിഷയങ്ങള് |
|
പ്രിയപ്പെട്ട ദൈവജനം
പ്രാര്‍ത്ഥിച്ചാലും:
-
ഇന്‍ഡ്യ മഹാ രാജ്യത്തില്‍
നടക്കുന്ന സുവിശേഷീകരണം യാതൊരു തടസ്സവും ഇല്ലാതെ നടക്കുവാന്‍ ,
സുവിശേഷീകരണത്തിന് എതിരായി നില്ക്കുന്ന ശത്രുക്കള്‍ രക്ഷിക്കപ്പെടണം, സുവിശേഷം
അറിയിക്കുന്ന എല്ലാ ദൈവദാസന്മാര്‍ക്കും ശത്രുഭയം ഇല്ലാതെ രാജ്യമെങ്ങും സുവിശേഷം
അറിയിക്കുവാന്‍ . കഴിഞ്ഞനാളുകളില്‍ ദൈവജനം പീഡിപ്പിക്കപ്പെട്ട സംസ്ഥാനങ്ങളായ
ആന്ദ്രാപ്രദേശ്, ബിഹാര്‍, പഞ്ചാബ് ,എന്നിവടങ്ങിളില്‍ ശത്രു ലജ്ജിക്കത്തക്കാവണ്ണം
സുവിശേഷം അറിയിക്കുവാന്‍ ദൈവദാസമാര്‍ ഏഴുന്നേല്‍ക്കുവാനും ജനം
രക്ഷിക്കപ്പെടുവാനും, അതിനായ് പരിശുദ്ധാത്മാവ് അതിശക്തിയോടെ പ്രവര്‍ത്തിക്കുവാനായും
പ്രാര്‍ത്ഥിക്കുക . ഇന്‍ഡ്യാമഹാരാജ്യത്തിന്‍റെ എല്ലാ ഗ്രാമങ്ങളിലും സുവിശേഷം
അറിയിക്കുവാന്‍ ദെവദാസന്മാരെ ദെവം എഴുന്നെല്‍പ്പിക്കേണ്ടതിനായ് ദൈവജനം പ്രാര്‍ത്ഥിക്കുക.
-
യിസ്രായേലിന്റെ സാമാധാനത്തിനായ്
പ്രാര്‍ത്ഥിക്കുക. അവളെ ശത്രുക്കളില്‍ നിന്നും കാത്തു പരിപാലിക്കേണ്ടതിനായും
പ്രാര്‍ത്ഥിക്കുക.
-
മിഡില്‍ ഈസ്റ്റിലെ
സാമാധാനത്തിനായ് പ്രാര്‍ത്ഥിക്കുക. ജനം ക്രിസ്തുവിനെ അറിയുവാന്‍ ,
രക്ഷിക്കപ്പെടുവാന്‍ സുവിശേഷീകരണത്തിനായ് വാതിലുകള്‍ തുറന്നുകിട്ടുന്നതിനും
പ്രതികൂലങ്ങള്‍ ഇല്ലാതിരിക്കുവാനും പ്രാര്‍ത്ഥിക്കുക. ലോകത്തിലുള്ള
ക്രിസ്തിയരാജ്യങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കാം അവ അങ്ങനെ തന്നെ നിലനില്‍ക്കുന്നതിനും
ആ രാജ്യങ്ങള്‍ ലോകത്തിലുള്ള ക്രിസ്ത്യാനികള്‍ക്കെല്ലാം ഒരു തങ്ങായ്, തണലായ് നില്‍ക്കേണ്ടതിനുമായ്
ദൈവജനം പ്രാര്‍ത്ഥിക്കുമല്ലോ, അവിടെ എല്ലാം ദൈവഹിതപ്രകാരമുല്ല അധികാരികള്‍
അധികാരത്തില്‍ വരുവാനും, ദൈവഹിതപ്രകാരം മാത്രമുള്ള തീരുമാനങ്ങള്‍ എടുത്തു
പ്രാബല്യത്തില്‍ വരുത്തുവാനായും പ്രാര്‍ത്ഥിക്കുക.
-
മ്യാന്മറില്‍ ക്രിസ്ത്യാനികള്‍ക്ക്
ജിവിക്കുവാനും, സുവിശേഷീകരണം നടത്തുവാനും തക്കവണ്ണം ദെവികപ്രവര്‍ത്തി അ
രാജ്യത്തു വെളിപ്പെടേണ്ടതിനായ് പ്രാര്‍ത്ഥിക്കുക.
-
ചൈനയില്‍ അനേകം ക്രിസ്ത്യാനികള്‍
നിയമത്തിന് വിരോധമായി പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച് പീഡനം
ഏല്ക്കുന്നു.പലരും ജയിലറകളില്‍ കഴിയുന്നു. ഇവരുടെയെല്ലാം വിടുതലിനായും
ക്രിസ്ത്യാനികാള്‍ സ്വാതത്രം അനുഭവിക്കത്തക്കവണ്ണം അധികാരിക്കാളുടെ
മനമ്മാറ്റത്തിനായും ദെവമക്കള്‍ ദയവായി പ്രാര്‍ത്ഥിക്കുക.
|
| |
| |
|
|
| |
|
|