News Flash :               Welcome to Disciples Good News Online, Every Day World's Christian News...!!!  ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം. മലയാളത്തിലും, ഇംഗ്ലീഷിലും, തമിഴിലുമായ് ഡിസൈപ്പിള്‍ ഗുഡ്ന്യൂസിനു നിങ്ങളുടെ ആടുത്തേക്കു കടന്നുവരുവാന്‍ കര്‍ത്താവ് ക്രിപ ചെയ്തതിനാല്‍ ഡിസൈപ്പിള്‍സ് മിനിസ്ട്രി ദൈവത്തെ സ്തുതിക്കുന്നു.  ഡിസൈപ്പിള്‍സ്  ഗുഡ് ന്യൂസിലേക്ക് നിങ്ങള്‍ അയച്ചുതരുന്ന വാര്‍ത്തകള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അപ് ഡേറ്റ് ചെയ്യപ്പെടുന്നു. നിങ്ങളുടെ വാര്‍ത്തകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയച്ചു തരേണ്ട വിലാസം : news@disciplesministry.com
Download Font
Salvation
ഇംഗ്ലീഷ് ന്യൂസ്
തമിള്‍ ന്യൂസ്
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
 മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
ആരോഗ്യം
അനുഭവസാഷ്യും
ആശ്ചയ്യം
ലേഖനങ്ങള്‍
കഥകള്‍
പിറന്നാള്‍ ആശംസകള്‍
പ്രാര്‍ത്ഥനാവിഷയം
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
 ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍
   
 
 
വാര്‍ത്തകള്‍
ബംഗളുരുവില്‍ ചര്‍ച്ചിനു നേരെ വീണ്ടും ആക്രമണ 15.10.08 DGNews.
ബംഗളുരു: ബംഗളുരുവില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിനു നേരെ വീണ്ടും ആക്രമണം. അനയ്ക്കല്‍ താലൂക്കിലെ യാദവനഹള്ളി സെന്റ് ആന്റണീസ് ചര്‍ച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ആരാധനാസ്ഥലത്തെ ഫര്‍ണീച്ചറുകള്‍, പുസ്തകങ്ങള്‍, റിക്കാര്‍ഡുകള്‍ എന്നിവ അഗ്നിയ്ക്കിരയാക്കി. എട്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ചര്‍ച്ച് അധികാരികള്‍ പറഞ്ഞു. ബംഗളുരുവില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും പ്രത്യേക പൊലീസ് സംരക്ഷണമുണ്ടെന്ന് ഗവണ്മെന്റ് ആവര്‍ത്തിയ്ക്കുമ്പോഴാണ് വീണ്ടും ഈ ആക്രമണം.

 

സ്വാത്രന്ത്ര്യദിനത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കുനേരേ ആക്രമണം. ഭോപ്പാല്‍ :22,08,08: 61-ം സ്വാതന്ത്ര്യദിനം നാടെങ്ങും ആഘോഷിച്ചപ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കു യാതൊരു അവധിയുമില്ല. വര്‍ഗ്ഗീയശക്തികള്‍ അവരുടെ ‘സ്വാതന്ത്ര്യം’ തങ്ങളുടെ എതിരാളികളുടെമേല്‍ കാണിക്കുന്നതില്‍ ഒട്ടും അമാന്തം കാണിച്ചില്ല എന്നതിന് ഒരു ഉദാഹരണം മദ്ധ്യപ്രദേശില്‍ നടക്കുകയുണ്ടായി. റത്ത് ലാം മില്‍ വേള്‍ഡ് വിഷന്റെ ഒരു ആരാധനാസ്ഥലത്താണ് വര്‍ഗ്ഗീയവാദികള്‍ ആക്രമണം നടത്തിയത്. വേള്‍ഡ് വിഷന്റെ യൂത്ത് വിത്ത് എ മിഷന്‍ പരിപാടി നടക്കുകയായിരുന്ന സ്ഥലത്തേക്ക് രണ്ടു മണിയോടുകൂടി 70 പേര്‍ അടങ്ങുന്ന സംഘം കടന്നുവന്ന് മീറ്റിംഗ് തടസ്സപ്പെടുത്തുകയും സംഘാടകരെ മര്‍ദ്ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം നല്‍കിയതിനാല്‍ പോലീസ് എത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു.

 

അന്ന് ആരാധകരുടെ മാത്രം നഗ്മ; ഇന്ന് യേശുവിന് സ്വന്തം. തൂത്തൂക്കുടി :19,08,08: DG News : വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, കച്ചവടക്കാ‍ര്‍, ഉദ്യോഗസ്ഥര്‍, അഡ്വക്കേറ്റുമാര്‍, പോലീസുകാര്‍, ജനപ്രതിനിധികള്‍ എന്നിങ്ങനെപോകുന്നു ഒരുകാലത്ത് തെന്നിന്ത്യ അടക്കിവാണിരുന്ന ജനപ്രിയ സിനിമാനടി നഗ്മയുടെ ആരാധകര്‍. പക്ഷേ, ഇന്ന് നഗ്മ ആ ബഹുമതികളൊന്നും നിലനിര്‍ത്തുവാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇപ്പോള്‍ യേശുക്രിസ്തുവിന്റെ ഒരു എളിയ ഭൃത്യയായി മേല്‍ വിവരിച്ച സമൂഹത്തോട് താന്‍ ഇപ്പോള്‍ ആരാണെന്നും യേശു തന്നില്‍ വരുത്തിയ രൂപാന്തരവുമൊക്കെ പ്രസംഗിക്കുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ നാലുമാവടിയില്‍ പാസ്റ്റര്‍ മോഹന്‍ ലാസറസിന്റെ ഒരു കൂട്ടായ്മയിലെ സജീവ അംഗമായി നിന്നുകൊണ്ട് കര്‍ത്താവിനെ സാക്ഷീകരിക്കുന്നു. പതിവുപോലെ നടക്കുന്ന മോഹന്‍ സി. ലാസറസിന്റെ മീറ്റിംഗുകളില്‍ കടന്നുവരുന്ന ജനസഞ്ചയത്തിനു വിപരീതമായി 4000 ജനങ്ങളാണ് നഗ്മയുടെ പ്രസംഗം കേള്‍ക്കുവാനായി കടന്നുവന്നത്. ഇതില്‍ നല്ലൊരു ഭാഗവും മുമ്പ് തന്റെ ആരാധകരായി പ്രോത്സാഹിപ്പിച്ചവരാണെന്നത് നഗ്മയെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. നഗ്മയുടെ പ്രസംഗം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് പാസ്റ്റര്‍ ജയകുമാറാണ്. “ദൈവത്തിന്റെ ഒരു ദാസിയായി ദൈവം അളവില്ലാതെ അഭിഷേകത്താല്‍ എന്നെ നിറച്ചു. അവന്റെ കൃപ എന്റെ മേല്‍ ചൊരിയുകയുണ്ടായി” നഗ്മ ഇതു പറയുമ്പോള്‍ സ്തോത്രസ്വരങ്ങള്‍ അനേകരുടെ കണ്ഠങ്ങളില്‍നിന്നും ഉയരുകയാണ്. മര്‍ക്കൊസ് 16:15-ല്‍ “നിങ്ങള്‍ ഭൂലോകത്തൊക്കെയും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിപ്പീന്‍” എന്ന വാക്യത്തെ അടിസ്ഥാനമാക്കിയാണ് നഗ്മ പ്രസംഗിച്ചത്. കൂടാതെ ഞാന്‍ എന്റെ ഹൃദയം സിനിമയില്‍നിന്നും എടുത്തുമാറ്റി ദൈവമുമ്പാകെ സമര്‍പ്പിച്ചപ്പോള്‍ ദൈവം എന്നെ ഉപയോഗിച്ചുതുടങ്ങിയെന്നും ആവേശത്തോടെ നഗ്മ കൂടിവന്ന ജനത്തോട് പറഞ്ഞു. പ്രസംഗത്തിനുശേഷമായി പ്രാര്‍ത്ഥിച്ചപ്പോള്‍ അനേകര്‍ക്ക് അത്ഭുതവിടുതല്‍ ദൈവം കൊടുക്കുകയുണ്ടായി. “നാല് വര്‍ഷത്തിനു മുമ്പ് ഒരു അപകടത്തെത്തുടര്‍ന്ന് എനിക്കു നടക്കുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്കു നടക്കുവാന്‍ കഴിയുന്നു.” കോവില്‍പ്പട്ടിയിലെ രാജഗുരുവിന്റെ അനുഭവസാക്ഷ്യം. കഴുത്തില്‍ ക്യാന്‍സര്‍ വന്ന കോയമ്പത്തൂര്‍ സ്വദേശി കൃഷ്ണകുമാറിനു ദൈവം ഇപ്പോള്‍ വിടുതല്‍ കൊടുത്തുവെന്ന് സാക്ഷ്യം ചൊല്ലുന്നു. ഇരിക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ ബുദ്ധിമുട്ടിയ തരുമത്തുരണി രാഖയ്യയ്ക്കും നഗ്മയുടെ പ്രാര്‍ത്ഥനയിലൂടെ ദൈവം സൌഖ്യം കൊടുത്തു എന്നത് അനേകരില്‍ ചിലതു മാത്രമാണ്.

 

സി.എം.ഐ. സഭാ വൈദികനെ കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദ് :18,08,08:DG News : സി.എം.ഐ. സഭയിലെ വൈദികനും കുറവിലങ്ങാട് മോനിപ്പള്ളി സ്വദേശിയുമായ ഫാ.തോമസ് പാണ്ടിപ്പിള്ളി (36) അജ്ഞാതരായ അക്രമികളുടെ കുത്തേറ്റ് മരിച്ചു. ആന്ധ്രാപ്രദേശില്‍ ചെല്ലപ്പള്ളി ചന്ദ്രാ പ്രോവിന്‍സില്‍ മിഷണറി പ്രവര്‍ത്തനം നടത്തിവരികയായിരുന്നു ഫാ.തോമസ്. ഹൈദരാബാദിനടുത്ത് ലിങ്കാപ്പേട്ടിനും ചെല്ലപ്പള്ളിക്കും ഇടയില്‍ വിജനമായ പ്രദേശത്ത് ഞായറാഴ്ച രാവിലെ ഏഴരയ്ക്കാണ് ഫാ. തോമസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ചെല്ലപ്പള്ളിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ലിങ്കാപ്പേട്ടിലേക്ക് കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോയിരുന്നു. പതിനഞ്ചോളം മുറിവുകള്‍ ശരീത്ത് ഏറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണു രണ്ടും കുത്തിപ്പൊട്ടിച്ച് വികൃതമായ നിലയിലായിരുന്നു ശവശരീരം കിടന്നിരുന്നത്. കുറവിലങ്ങാട് മോനിപ്പള്ള് ചീങ്കല്ലേല്‍ പരേതനായ മാത്യുവിന്റെയും സാറാമ്മയുടെയും മകനാണ്. സംസ്കാരം ഇരുപതാം തീയതി ശാന്താപേട്ട് പ്രൊവിന്‍സില്‍ നടക്കും.

 

ക്രിസ്ത്യന്‍ സ്കൂള്‍ വളപ്പില്‍ വിഗ്രഹം സ്ഥാപിക്കാഞ്ഞതിന് അക്രമം.ബംഗളുരു :15,08,08:DG News : കര്‍ണ്ണാടകയില്‍ ക്രിസ്ത്യന്‍ മിഷന്‍ സ്ഥാപിച്ച സ്കൂള്‍ പരിസരത്ത് ഹിന്ദു വിഗ്രഹം സ്ഥാപിക്കാന്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്ന് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ആക്രമണം അഴിച്ചുവിട്ടു. ബഗല്‍കോട്ട് ജില്ലയില്‍ സാമുവല്‍ മെമ്മോറിയല്‍ കോണ്‍വെന്റ് സ്കൂളാണ് മുപ്പതോളം ആര്‍.എസ്സ്.എസ്സ്. - ബജ്റംഗദള്‍ അക്രമികളുടെ ആക്രമണത്തിനിരയായത്. ഇവര്‍ സ്കൂള്‍ പരിസരത്ത് ക്രിക്കറ്റ് ബാറ്റും മറ്റ് മാരകായുധങ്ങളുമായി ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വന്നു. സ്കൂളിനു മുമ്പിലുള്ള കുരിശിന്റെ ചിത്രം മാറ്റി ഹിന്ദു ചിഹ്നമായ ‘ഓം’ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു വഴങ്ങാത്ത പ്രിന്‍സിപ്പലിനോട് കുരിശിനൊപ്പം ‘ഓം’ സ്ഥാപിക്കണമെന്നു നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് ഓഫീസ് തകര്‍ത്തു ആക്രമണത്തില്‍ പ്രിന്‍സിപ്പലച്ചനും സാരമായി പരിക്കേറ്റു.

 

ഐ.ഐ.എം. ഫിലിം ഫെസ്റ്റിവല്‍ ആഗസ്റ്റ് 15 മുതല്‍. ന്യൂഡല്‍ഹി :14,08,08:DG News : ഇന്‍ലാന്റ് & ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ ബഥേല്‍ ഫെയ്ത്ത് മിഷന്‍ മീഡിയ & ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി സംഘടിപ്പിക്കുന്ന 3 ദിവസത്തെ ക്രിസ്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഡല്‍ഹിയില്‍ നടക്കും. 2008 ആഗസ്റ്റ് 15 മുതല്‍ 17 വരെ ഉത്തംനഗറിലെ ബഥേല്‍ ബൈബിള്‍ ചര്‍ച്ച് ഹാളിലാണ് ഫിലിം ഫെസ്റ്റിവല്‍ ക്രമീകരിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവിനെക്കുറിച്ചും വിശുദ്ധന്മാരുടെ ഉല്‍പ്രാപണത്തെക്കുറിച്ചും മഹാപീഢന കാലഘട്ടത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന സിനിമകളായ “മെഗിദ്ദോ” “ലെഫ്റ്റ് ബിഹൈന്‍ഡ്” “ദ കോഡ്-ഒമേഗ” തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. പ്രവേശനം സൌജന്യമാണ്. ഫിലിം പ്രദര്‍ശനത്തോടനുബന്ധിച്ച് ഡിവൈന്‍ ഹാര്‍ട്ട് ബീറ്റ്സ് ഒരുക്കുന്ന സംഗീതശുശ്രൂഷയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 09810212715, 09810898913

 

ദൈവീക ആരോഗ്യവും രോഗശാന്തിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു.നാഗ്പൂര്‍ :12,08,08:DG News : ഇന്ത്യാ ഔട്ട് റീച്ച് മിഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ദൈവീക ആരോഗ്യവും രോഗശാന്തിയും എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ നടത്തുന്നു. 2008 ഓഗസ്റ്റ് 11, 12 തീയതികളില്‍ (തിങ്കള്‍, ചൊവ്വ) നാഗ്പൂരില്‍ ആകാശവാണി ചൌക്കില്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ചില്‍ (ഐ.സി.ഐ.സി. ബാങ്കിനു സമീപം) വച്ചാണ് സെമിനാര്‍ നടക്കുക. ഡോക്ടര്‍ സി. അലക്സാണ്ടര്‍ (സെര്‍വന്റ് ഓഫ് ദ ഗോസ്പല്‍ ഓഫ് ക്രൈസ്റ്റ്) മുഖ്യ ക്ലാസ്സുകള്‍ നയിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് സമയം. ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാ-മിഷനറി സംഘടനകളിലെ പാസ്റ്റര്‍മാര്‍, സുവിശേഷകര്‍, വിശ്വാസികള്‍ എന്നിവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. താഴെപറയുന്ന പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാര്‍ നടക്കുക.
(1) എന്താണ് ദൈവീക ആരോഗ്യവും രോഗശാന്തിയും?
(2) പഴയനിയമത്തിലെ രോഗികളെക്കുറിച്ചും രോഗങ്ങളെയും അതില്‍നിന്നുള്ള അത്ഭുതവിടുതലിനെക്കുറിച്ചുള്ള ചരിത്രസംഭവങ്ങള്‍
(3) പുതിയനിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അസംഖ്യമായ രോഗികളെയും രോഗങ്ങളെയും അതില്‍നിന്നുള്ള അത്ഭുതവിടുതലിനെക്കുറിച്ചും
(4) രോഗത്തിന്റെയും മരണത്തിന്റെയും പ്രധാന കാരണങ്ങള്‍ എന്താണ്?
(5) ബൈബിളില്‍ നിന്നും ശേഖരിച്ച എണ്‍പതോളം രോഗങ്ങളെയും കുറിച്ചുള്ള പാഠങ്ങള്‍.
(6) യേശു രോഗികളെ സൌഖ്യമാക്കുന്ന ഇരുപത്തിരണ്ടോളം തെളിവുകള്‍.
(7) അവിശ്വാസികള്‍ക്ക് രോഗശാന്തി ലഭിക്കുന്നതെങ്ങനെ?
(8) ദൈവം തന്റെ അത്ഭുതപ്രവൃത്തിയിലൂടെയും അല്ലെങ്കില്‍ മരുന്നില്‍കൂടെയും സൌഖ്യമാക്കും എന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വിശ്വസനീയമായ 27 തെളിവുകള്‍.
(9) പ്രാര്‍ത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന രോഗികള്‍ക്ക് എന്തുകൊണ്ട് ദൈവത്തില്‍നിന്നും രോഗശാന്തി ലഭിക്കുന്നില്ല എന്നതിന്റെ 17 കാരണങ്ങള്‍.
(10) ദൈവവചനത്തിലൂടെ എങ്ങനെ ദൈവീക ആരോഗ്യവും രോഗശാന്തിയും നമുക്ക് പ്രാ‍വര്‍ത്തികമാക്കാം?
(11) എങ്ങനെ രോഗസൌഖ്യം ലഭിക്കുന്നു അതോടൊപ്പം രോഗശാന്തിയില്‍ നിലനില്‍ക്കുന്നു എന്നതിനെക്കുറിച്ചും
(12) എന്താണ് വിശ്വാസം? ദൈവവചനത്തില്‍ പ്രസ്താവിച്ചിട്ടുള്ള പ്രധാനപ്പെട്ട 14 തരം വിശ്വാസങ്ങള്‍ എന്തൊക്കെയാണ്. സെമിനാറില്‍ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷന്‍ ഫീസ് 50 രൂപയാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൌജന്യ ഭക്ഷണവും ചായയും ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഇന്‍ഡ്യാ ഔട്ട് റീച്ച് വിഷന്‍സ്
Phone : 0712-6555376 / Mobile : 09326751833
E-mail : iomnagpur@hotmail.com

 

മദ്ധ്യപ്രദേശില്‍ ഇലക്ഷന്‍ അടുത്തു : ക്രൈസ്തവ പീഡനങ്ങള്‍ക്ക് ആക്കം കൂടി.ഭോപ്പാല്‍ : 10,08,08: Report.DG News :ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ മദ്ധ്യപ്രദേശ് അടുത്ത ഇലക്ഷനുവേണ്ടി തയ്യാറെടുക്കുമ്പോള്‍ ഹിന്ദുത്വ അജണ്ട കൂടുതല്‍ ശക്തമായി നടപ്പിലാക്കുവാനുള്ള ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു. ഗുജറാത്തിലും കര്‍ണ്ണാടകയിലും ഹിമാചല്‍ പ്രദേശിലുമൊക്കെ പരീക്ഷിച്ചു വിജയിച്ച ന്യൂനപക്ഷപീഢനം ഇവിടെയും ശക്തമായി നടപ്പിലാക്കുവാനുള്ള ശ്രമത്തിനു കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. ഇവിടെയും മുസ്ലീങ്ങളല്ല സംഘപരിവാറിന്റെ മുഖ്യശത്രു. ക്രിസ്ത്യാനികളാണ്. കാരണം ക്രിസ്ത്യാനിത്വം വളര്‍ന്നു വരുന്നത് സംഘപരിവാറിനെ കുറച്ചൊന്നുമല്ല അലട്ടിക്കൊണ്ടിരിക്കുന്നത്. അതിനെ പ്രതിരോധിക്കുവാനും അണികളെ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കുവാനും വേണ്ടി ക്രൈസ്തവര്‍ക്കെതിരേ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ന്യൂനപക്ഷ പീഢനങ്ങള്‍ നടത്തിയാല്‍ ബി.ജെ.പി. ജയിക്കുമെന്നാണ് പൊതുവേ ഇവര്‍ കണക്കുകൂട്ടുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏകദേശം 35-ല്‍ കൂടുതല്‍ മേജര്‍ ആക്രമണങ്ങള്‍ മാത്രം ക്രൈസ്തവര്‍ക്കെതിരേ നടന്നിട്ടുണ്ട്. കൂടാതെ ചെറിയ ചെറിയ ആക്രമണങ്ങളും. 2003-ല്‍ ബി.ജെ.പി. ഇവിടെ അധികാരം തിരിച്ചുപിടിച്ചശേഷം ഏകദേശം 150-ല്‍ ഏറെ അക്രമണങ്ങള്‍ മദ്ധ്യപ്രദേശില്‍ നടക്കുകയുണ്ടായിയെന്ന് കത്തോലിക്കാ ബിഷപ്പായ ഫാ. ആനന്ദ് മുട്ടുങ്ങല്‍ പറഞ്ഞു. അക്രമത്തിനെതിരേ ഫാ. ആനന്ദ് മുട്ടുങ്ങല്‍ ജൂണ്‍ 22-ന് ബി.ജെ.പി യുവജന സംഘടനാ നേതാവ് വിശ്വാസ് സാരംഗിന് ഒരു ലീഗല്‍ നോട്ടീസ് അയച്ചിരുന്നു.

 

വിഗ്രഹം തകര്‍ത്തെന്ന വ്യാജ ആരോപണത്തില്‍ പാസ്റ്റര്‍ അറസ്റ്റില്‍ പ്രതാപ് നഗര്‍ :08,08,08: Report.DG News : രാജസ്ഥാനിലെ ഒരു ഗ്രാമത്തില്‍ സഭാ ശുശ്രൂഷ ചെയ്തുവരികയായിരുന്ന പാസ്റ്ററെ വിഗ്രഹം തകര്‍ത്തു എന്ന വ്യാജ ആരോപണത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്തു. പ്രതാപ് ഗഡിലെ ഹമിര്‍പുര ഗ്രാമത്തില്‍ ഗുഡ് ഷെപ്പേര്‍ഡ് കമ്മ്യൂണിറ്റി ചര്‍ച്ചിന്റെ സഭാപാസ്റ്ററെയും 4 വിശ്വാസികളെയുമാണ് അറസ്റ്റു ചെയ്തത്. ഇവിടുത്തെ ആരാധനാസ്ഥലത്തിനു സമീപത്തെ ഒരു ചെറിയ ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ക്കപ്പെട്ട നിലയില്‍ കാണുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് ബി.ജെ.പി പ്രാദേശിക നേതാക്കളുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. എന്നാല്‍ തങ്ങള്‍ക്കെതിരേ മന്‍ഃപൂര്‍വ്വം കേസു കൊടുക്കുകയായിരുന്നുവെന്നും സഭാശുശ്രൂഷകനും  വിശ്വാസികളും പറഞ്ഞു. കഴിഞ്ഞ ചില ദിവസങ്ങള്‍ക്കു മുന്‍പ് ചില ആര്‍.എസ്സ്.എസ്സുകാര്‍ പാസ്റ്ററെ സമീപിച്ച് ഇവിടുത്തെ സഭാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും അല്ലായെങ്കില്‍ ഫലം അനുഭവിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വിഗ്രഹം തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ സ്ഥലത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കി അന്വേഷിച്ചുവരികയാണ്.

 

ചെന്നൈ : ജനപ്രീയ സിനിമാനടി നഗ്മ കര്‍ത്താവായ യേശുക്രിസ്തുവിനെ തന്റെ സ്വന്തം രക്ഷിതാവും ദൈവവുമായി സ്വീകരിച്ച വാര്‍ത്ത ബി.ജെ.പിയെ അസ്വസ്ഥരാക്കി.05,08,08: Report.DG News : ബി.ജെ.പിയുടെ ലീഗല്‍ സെല്‍ നഗ്മക്കെതിരേ വക്കീല്‍ നോട്ടിസ് അയച്ചിരിക്കുകയാണ്. മറ്റു മതങ്ങളെ ഉപദ്രവിക്കുന്ന മനോഭാവം പുലര്‍ത്തുന്നു എന്നാണ് ആരോപണം. ഹിന്ദുവായിരുന്ന നഗ്മ ഈ അടുത്തകാലത്ത് തമിഴ്നാട്ടിലെ നലുവാ വഡിയിലെ ജീസസ്സ് റെഡീംസ് മിനിസ്ട്രിയുടെ ഒരു ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയുണ്ടായി. ഇവിടെ തന്റെ അനുഭവസാക്ഷ്യം പ്രസ്താവിക്കുകയും ക്രിസ്തുവിനെ സ്വീകരിച്ചു എന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജീസസ്സ് റിഡിം മിനിസ്ട്രിയുടെ സ്ഥാപകന്‍ ബ്രദ. മോഹന്‍ സി. ലാസറസാണ്. ഇദ്ദേഹത്തിന്റെ പല മീറ്റിംഗുകളിലും ഇപ്പോള്‍ നഗ്മ സാക്ഷ്യം പറയുന്നുണ്ട്. നഗ്മ ആദ്യം സാക്ഷ്യം പറഞ്ഞത് ചെന്നൈയില്‍ വെച്ച് ജീസസ്സ് റിഡിംസ് മിനിസ്ട്രിയുടെതന്നെ ഒരു മീറ്റിംഗില്‍ വെച്ചായിരുന്നു. അന്ന് അനേകം സിനിമ കലാകാരന്മാരും പങ്കെടുത്തിരുന്നു. ബി.ജെ.പിയുടെ തമിഴ്നാട് ലീഗല്‍ സെല്‍ ജനറല്‍ സെക്രട്ടറി ശ്രീധര്‍ മൂര്‍ത്തി തിരുനെല്‍വേലിയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി. നഗ്മ മറ്റു മതങ്ങളെ “ഉപദ്രവിക്കുന്ന’ സാക്ഷ്യങ്ങള്‍ പറയുന്നത് മറ്റു മതങ്ങള്‍ക്ക് ഏറെ ദോഷം ചെയ്യുന്നതായി പരാതി പറഞ്ഞു. ഇതിനെതിരേ തങ്ങള്‍ വക്കീല്‍ നോട്ടീസ് അയയ്ക്കുകയുണ്ടായി എന്നും പറഞ്ഞു. ഇനി നഗ്മയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ബി.ജെ.പി. നേതാക്കള്‍. ബി.ജെ.പിയുടെ നിയമ യുദ്ധത്തില്‍ ഭയക്കാതെ തന്റെ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് മുന്നേറുകയാണ് നഗ്മ. നഗ്മ 1993 മുതല്‍ 1997 വരെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം സിനിമകളില്‍ തിരക്കുള്ള ജനപ്രീയ നടിയായി വാഴുകയായിരുന്നു. നഗ്മ ഇപ്പോള്‍ ക്രിസ്തുവിനുവേണ്ടി എന്തിനും തയ്യാറായി നില്‍ക്കുകയാണ്. കര്‍ത്താവ് അയയ്ക്കുന്ന എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പോയി സാക്ഷ്യം പറയുവാനും പ്രസംഗിക്കുവാനും ഒരുക്കമാണ് ഈ കലാകാരി. തമിഴ്, തെലുങ്ക്, ഹിന്ദി, ഭോജ്പുരി സിനിമക്കളില്‍ അനേകം പ്രമുഖ സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ച നഗ്മ ഇപ്പോള്‍ ചാരിതാര്‍ത്ഥ്യത്തോടെ പറയുന്നു യേശുക്രിസ്തുവാണ് ഇപ്പോള്‍ എന്റെ സൂപ്പര്‍സ്റ്റാ‍ര്‍.

 
 
Home    |    Disciples Ministry    |    Miracles Radio ( Live )    |    Editorial    |    Matrimonial    |    Charity    |    Classified    |    Advertise    |    Support Us    |    Contact Us    |    Download Font


 Created by Envision   Copy rights reserved @ 2008-2009 by Disciples Ministry