ധെയ്യത്തോടെ സുവിശേഷം പ്രസംഗിക്കാം
വാര്‍ത്താവിശകലനം
Disciples Good
News
02.June.08
റവ. ഡോ.
ഷാജി സുകുമാരന്‍ ,
കഴിഞ്ഞനാളുകളില്‍ കേരളത്തില്‍ നടന്ന ആത്മീയ റെയ് ഡിന്റെ
പ്രകബനങ്ങള്‍ തീര്‍ന്നമട്ടാണ്.മനുഷ്യന്റെ പ്രവര്‍ത്തി
തീരുബോള്‍ ദൈവത്തിന്റെ പ്രവര്‍ത്തി തുടങ്ങുന്നു.
കാശുള്ളമരത്തെ കുലുക്കിയാല്‍ കാശു മടിയില്‍ വീഴും അതു
ശരി തന്നെയാണ്. കേരളത്തിലെ ആത്മീയ അന്ധത എത്ര മാത്രം
വലുതാണ്? എന്നാല്‍ ദൈവം വ്യാജത്തെ
തുറന്നുകാട്ടിക്കൊണ്ട് ജനത്തിന്റെ കുരുടായ കണ്ണിനെ
തുറന്നിരിക്കുകയാണ് , അനേകര്‍ സമാധാനമില്ലാതെ
വലഞ്ഞപ്പോള്‍ അതു കണ്ടെത്തിയതോ വ്യാജത്തില്‍, അനുഗ്രഹം
അന്വേഷിച്ചു ചെന്നെത്തിയതോ എങ്ങനെയെങ്കിലും അനുഗ്രഹം
പ്രാപിച്ചെടുക്കണം എന്നു കാത്തിരുന്നവരുടെയടുത്ത്, വേറെ
ഒരുകൂട്ടര്‍ ഇതുവരെ വിശ്വസിച്ചതൊക്കെ മിഥ്യയെന്നു
തിരിച്ചറിഞ്ഞിരിക്കുന്നു. സത്യത്തെ വിശ്വസിക്കാതെ
വ്യാജത്തില്‍ ആശ്രയിക്കയും, വെളിച്ചത്തെ
ത്യജിച്ചുകളഞ്ഞുകൊണ്ട് ഇരുട്ടിന്റെ നിഷ്ഫലപ്രവര്‍ത്തികളെ
സ്നേഹിക്കയും ചെയ്യുന്നവര്‍ക്കും, ചെയ്തവര്‍ക്കും അയ്യോ
കഷ്ടം.കേരളത്തിന്റെ തെരുവീത്ഥികളില്‍ അങ്ങോളം ഇങ്ങോളം
നിന്നുകൊണ്ട് ആര്‍ സുവിശേഷം പ്രസംഗിക്കും, അങ്ങനെ സത്യം
സുവിശേഷം വിളിച്ചറിയിക്കുബോള്‍ വിരോധികളാല്‍
സഹിക്കുന്നതല്ലിയൊ സുവിശേഷ പീഡനം.അനേക യഥാര്‍ഥ
ദൈവദാസന്മാര്‍ സുവിശേഷം നിമിത്തം പീഡനം സഹിച്ചിട്ടുണ്ട്.
ഇപ്പോഴും ശാരീരികമായും മാനസികമായും സഹിക്കുന്നു,
എന്നാല്‍ ആരും അതിനെ കാട്ടി സുവിശേഷപീഡനം നടക്കുന്നേ
എന്നു മുറവിളിക്കൂട്ടുന്നില്ല. ദൈവവചനം ഇപ്രകാരം
പറയുന്നു “ലോകത്തെയും ലോകത്തിലുള്ളതിനെയും
സ്നേഹിക്കരുത്.ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍
അവനില്‍ പിതാവിന്റെ സ്നേഹം ഇല്ല.ജഡമോഹം, കണ്മോഹം,
ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം
പിതാവില്‍ നിന്നല്ല, ലോകത്തില്‍ നിന്നത്രേ ആകുന്നു. (1
യോഹന്നാന്‍ 2:15-16). ഒരുവന്‍ അവന്‍ കര്‍ത്താവിനുള്ളവന്‍
എന്നു പേര്‍ എടുക്കുകയും ലോകത്തെയും അതിലുള്ളതിനെ
ഒക്കെയും സ്നേഹിക്കുകയും ചെയ്താല്‍ , ദൈവവചനം ഇപ്രകാരം
പറയുന്നു വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു
ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
ആകയാല്‍ ലോകത്തിന്റെ സ്നേഹിതന്‍ അകുവന്‍
ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ
ശത്രുവായിത്തീരുന്നു.(യാക്കോബ് 4:4) കല്യാണനിശ്ചയം
കഴിഞ്ഞ മണവാട്ടി അന്യനെക്കുറിച്ചു ചിന്തിക്കുവാനോ,
അന്യന്റേതാകുവാനോ പാടില്ല. കര്‍ത്താവിനോടുള്ള
ഏകാഗ്രതവിട്ടു ലോകമെന്ന അന്യപുരുഷനെ
സ്നേഹിക്കുന്നവരെല്ലാം വ്യഭിചാരിണികള്‍ തന്നെ . അതിനാല്‍
കര്‍ത്തവിന്റെ തന്റെ വര്‍വെവ്
അടുത്ത്റ്റിത്തിരിക്കുബോള്‍ പ്രിയപ്പെട്ടവരെ അന്യമായതു
വിട്ടുകൊണ്ടു നിര്‍മ്മലരും സുബോധമുള്ളവരായിരിപ്പിന്‍.
അനേകര്‍ നിമിത്തം സുവിശേഷം അപമാനിക്കപ്പെടുന്ന ഈ
നാളുകളില്‍ കേരളവും ഇന്‍ഡ്യ മഹാരജ്യവും സത്യസുവിശേഷം
അറിയുവാനും അതിനെ സ്വീകരിക്കുവനായും പ്രാര്‍ഥിക്കുക.ബെയോരിന്റെ
മകനായ ബിലെയാം അനീതിയുടെ കൂലി കൊതിച്ചുകൊണ്ട്
ഇറങ്ങിപുറപ്പെട്ടപ്പോള്‍ മിണ്ടാക്കഴുത മനുഷ്യവാക്കായി
ഉരിയാടി അവന്റെ ബുദ്ധിഭ്രമത്തെ തടുത്തു.തന്റെ അക്യത്യം
നിമിത്തം അവന്‍ വാളാല്‍ ഛേദിക്കപ്പെട്ടു. കേരളത്തില്‍
മാത്രമല്ല, അഞ്ചാറു മാസങ്ങള്‍ക്കു മുന്‍പെ അമേരിക്കയിലും
പ്രമുഖ സുവിശേഷന്മാരുടെമേല്‍ , ആര്‍ഭാടജീവിതവും
ധാരാളിത്തത്വവും ആരോപിക്കപ്പെട്ടിരുന്നു. ലോകം, ജഡം,
ജീവനത്തിന്റെ പ്രതപങ്ങളാല്‍ പരീക്ഷിക്കപ്പെടുബോള്‍
അതില്‍ വീണ്ടും വീണുപോകാതെ മാനസാന്തരപ്പെട്ടുകൊണ്ട്
അതിശക്തിയോടെ പ്രവര്‍ത്തിക്കുക.
മൂക്കില്‍ ശ്വാസമുള്ള മനുഷ്യനു ദൈവീക പ്രവത്തികള്‍
നിറുത്തലാക്കുവാന്‍ കഴിയുന്നതല്ല. കര്‍ത്താവായ
യേശുക്രിസ്തു ഇന്നലയും ഇന്നും എന്നേക്കും അനന്യന്‍
തന്നേ.ഇനിയും സുവിശേഷപ്രസംഗങ്ങളില്‍ രോഗികള്‍
വിശ്വാസത്തോടെ കടന്നുവരും , അവര്‍ സൌഖ്യം പ്രാപിക്കും,
ഇനിയും അനേകര്‍ സുവിശേഷം പ്രസംഗിക്കും കേട്ടു
വിശ്വസിക്കുന്നവന്‍ രക്ഷിക്കപ്പെടും. മടുത്തോ,
ക്ഷീണിച്ചോ പോകാതെ അതിധൈയ്യത്തോടെ യേശുക്രിസ്തുവിന്റെ
സുവിശേഷം പ്രസംഗിക്കേണ്ട സമയമാണിത്, പ്രസംഗിച്ച്
ആത്മാക്കളെ മാത്രം നേടുന്നതാണ് ലക്ഷ്യമെങ്കില്‍ അനേക
ആത്മാക്കള്‍ സത്യത്തെ വിശ്വസിക്കുവാന്‍ തക്കവണ്ണം
ഒരുക്കപ്പെട്ടിരിക്കയാണ്.ആത്മാക്കളുടെ രക്ഷ അതു
മാത്രമായിരിക്കട്ടെ ഒരു സുവിശേഷകന്റെ
ലക്ഷ്യം.കേരളത്തില്‍ മാത്രമല്ല. പുറമ്മൂടികള്‍
പിച്ചിച്ചീന്തപ്പെടുബോള്‍, ആത്മീയതയുടെ ഇരുട്ടില്‍
ഇന്നും ആണ്ടുകിടക്കുന്ന കേരളത്തെ പ്രകാശപൂരിതമാക്കുവാന്‍
കര്‍ത്താവായ യേശുക്രിസ്തുവിനെ യഥാത്ഥമായും
സ്നേഹിക്കുന്ന ദൈവദാസന്മാര്‍ ,ദാസിമാര്‍ , ദൈവജനം
എഴുന്നേറ്റു സത്യസുവിശേഷം അറിയിക്കുക. കേരളം
സുവിശേഷത്തെ വിശ്വസിക്കുവാനായ് പ്രാര്‍ഥിക്കുക.