News Flash : Welcome to Disciples Good News Online, Every Day World Christian News  “ഡിസൈപ്പിള്‍സ് ചെയ്തികള്‍“ പ്രകാശനം ചെയ്തു കുളച്ചല്‍ : തമിഴ് ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനു പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് റവ.ഡോ. ഷാജി സുകുമാരന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍” എന്ന ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിന്റെ തമിഴ്നാട്ടിലെ പ്രഥമ എഡിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Download Font
Salvation
ഇംഗ്ലീഷ് ന്യൂസ്
തമിള്‍ ന്യൂസ്
മലയാളം ന്യൂസ്
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
അറിയിപ്പ്
ആശംസകള്‍
ആരോഗ്യം
അനുഭവസാഷ്യും
ആശ്ചയ്യം
ലേഖനങ്ങള്‍
ലഘുലേഖകള്‍
കഥകള്‍
ഫോട്ടോ ഗാലറി
പിറന്നാള്‍ ആശംസകള്‍
വിജ്ഞാന സഹായി
പ്രാര്‍ത്ഥനാവിഷയം
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍
Make Disciplesgoodnews your default home page.
Tell a Friend...!
 
 
വാര്‍ത്തകള്‍
പാസ്റ്റര്‍ മാത്യു കെ.ഫിലിപ്പ് ചര്‍ച്ച് ഓഫ് ഗോഡ് സോണല്‍ ഡയറക്ടര്‍.   6.11.08    DGPathram  
നിലമ്പൂര്‍ ചര്‍ച്ച് ഓഫ് ഗോഡ് മലബാര്‍ സോണിന്റെ ഡയറക്ടറായി പാലക്കാട് ഡിസ്ട്രിക്ട് പാസ്റ്ററും സംസ്ഥാന കൌണ്‍സില്‍ അംഗവുമായ പാസ്റ്റര്‍ മാത്യു കെ.ഫിലിപ്പിനെ നിയമിച്ചു. മേഖലാ സെക്രട്ടറിയായി ബ്രദര്‍ സി.സി.സാമുവലും(എടക്കര) പ്രയര്‍ കോ-ഓര്‍ഡിനേറ്ററായി പാസ്റ്റര്‍ ജോസഫ് സാമും(തൃശൂര്‍) നിയമിതരായി.
ഹോസ്പിറ്റല്‍ മിനിസ്ട്രീസ് ഓഫ് ഇന്ത്യ, ആലുവ പ്രയര്‍ സെല്‍ മുഴുരാത്രി പ്രാര്‍ത്ഥന നടത്തി.6.11.08    DGPathram  
ആലുവ: ഹോസ്പിറ്റല്‍ മിനിസ്ട്രീസ് ഓഫ് ഇന്ത്യ ആലുവ പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മുഴുരാത്രി പ്രാര്‍ത്ഥന മൂവാറ്റുപുഴ നിത്യജീവന്‍ ബഥേല്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. ഹോസ്പിറ്റല്‍ മിനിസ്ട്രീസ് ഓഫ് ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ ഇവാഞ്ചലിസ്റ്റ് എലിയാസ് ഐസക്ക് ആലുവ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ആലുവ പ്രയര്‍ സെല്‍ സെക്രട്ടറിയും കൂടിയാണ് ഇവാഞ്ചലിസ്റ്റ് എലിയാസ് ഐസക്ക്. ഇവാഞ്ചലിസ്റ്റ് രാകേഷ്ചെറിയാന്‍, പാസ്റ്റര്‍ ചാക്കോ കുഞ്ഞപ്പന്‍, നിത്യജീവന്‍ പാസ്റ്റര്‍മാരായ പാസ്റ്റര്‍ ഷാജു, പാസ്റ്റര്‍ റെജി, പാസ്റ്റര്‍ ജോണ്‍സണ്‍ തുടങ്ങിയവരും കുടുംബാംഗങ്ങളും രാത്രിപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ദൈവസ്നേഹത്തെക്കുറിച്ച് പാസ്റ്റര്‍ കുഞ്ഞപ്പന്‍ പ്രാര്‍ത്ഥനായോഗത്തില്‍ സംസാരിച്ചു. മുഴുരാത്രിപ്രാര്‍ത്ഥന എല്ലാ മേഖലകളിലേക്കും വ്യാപിപ്പിയ്ക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചയും തദവസരത്തില്‍ നടത്തപ്പെട്ടു. വൈകിട്ട് 9 pm മുതല്‍ രാവിലെ 4 am വരെയാണ് മുഴുരാത്രിപ്രാര്‍ത്ഥനയുടെ സമയം.
വചന പ്രഘോഷണവേദിയില്‍ യുവതിയുടെ ആത്മഹത്യാശ്രമം. 4.11.08  DGPathram
വടക്കഞ്ചേരി: വചന പ്രഘോഷണത്തിനിടെ യുവതി വേദിയില്‍ കയറി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. നെന്മാറയില്‍ പെന്തക്കോസ്ത് സഭയുടെ സെന്ററില്‍ നടക്കുന്ന വചന പ്രഘോഷത്തിനിടെ നെന്മാറ പേഴുമ്പാറ തേവര്‍മണി പഴനി സ്വാമിയുടെ മകള്‍ പുഷ്പ (26) ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. എണ്‍പതു ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. യുവതിയെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടയില്‍ പാസ്റ്റര്‍ ജിമ്മി കുര്യാക്കോസ് ഉള്‍പ്പെടെ ആറുപേര്‍ക്ക് പൊള്ളലേറ്റു. സംഭവം കണ്ടു നിന്ന അഞ്ച് സ്ത്രീകള്‍ സംഭവസ്ഥലത്ത് കുഴഞ്ഞു വീണു. പേഴുമ്പാറ ഐ.പി.സി. സാന്ത്വനം ശാലോം സെന്ററില്‍ വച്ചാണ് സംഭവം. വചനപ്രഘോഷണ ചടങ്ങിനിടയില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചുവന്ന വന്ന യുവതി പൊടുന്നനെ വേദിയില്‍ കയറി കൈയില്‍ കരുതിയിരുന്ന തീപെട്ടി ഉരച്ച് തീ കൊളുത്തുകയായിരുന്നു. ഇതോടെ കൂടി നിന്നവര്‍ നാലുപാടും ചിതറിയോടി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി മൂന്നു വര്‍ഷമായി ഇവിടുത്തെ പ്രാര്‍ത്ഥനായോഗങ്ങളില്‍ സ്ഥിരം പങ്കാളിയായിരുന്നു. പുഷ്പ ഇതിനു മുന്‍പും വീട്ടില്‍ വച്ച് ആത്മഹത്യാപ്രവണത കാണിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നെ
ന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്വര്‍ഗ്ഗീയ വിരുന്ന് 21 ദിവസം ഉപവാസ പ്രാര്‍ത്ഥന നടത്തുന്നു.3.11.08  DGPathram  
കോട്ടയം: സ്വര്‍ഗ്ഗീയ വിരുന്നിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 2-ം തീയതി മുതല്‍ നവംബര്‍ 23 ഞായര്‍ വരെ കോട്ടയം നാഗമ്പടം മുന്‍സിപ്പല്‍ മൈതാനത്ത് 21 ദിവസത്തെ ഉപവാസപ്രാര്‍ത്ഥന സംഘടിപ്പിച്ചിരിയ്ക്കുന്നു. ഭാരതത്തിലെ പ്രമുഖ സുവിശേഷകരായ റവ.ആമോസ് എ.സിംഗ്, ബ്രദര്‍ റാംബാബു കര്‍ണാടക, ബ്രദര്‍ സുരേഷ്ബാബു തിരുവനന്തപുരം, റവ.ജോണ്‍പോള്‍ ചെന്നൈ, ബ്രദര്‍ ശേഖര്‍ കല്യാപൂര്‍ മുംബൈ, ബ്രദര്‍ ഡാമിയന്‍, ബ്രദര്‍ ഫിന്നിസ്റ്റീഫന്‍,പാസ്റ്റര്‍ ടിനു ജേക്കബ്, പാസ്റ്റര്‍ ജോഷി എന്നിവര്‍ ഈ ദിവസങ്ങളില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് പാസ്റ്റര്‍ എന്‍.ജി.സാംകുട്ടി (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍), Mob: 98463 72406, 99954 49120 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
ഡിവൈന്‍ ബ്ലസിംഗ് 2008. 3.11.08  DGPathram  
എറണാകുളം: പ്രശസ്ത സുവിശേഷകനും പ്രവാചകനുമായ ബര്‍ണഡ് ബ്ലസിംഗ് നേതൃത്വം നല്‍കുന്ന ഡിവൈന്‍ ബ്ലസിംഗ് 2008 നവംബര്‍ 6,7,8,9 തീയതികളില്‍ എറണാകുളം കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. ഈ ദിവസങ്ങളില്‍ വൈകിട്ട് 5.30- മുതല്‍ ബര്‍ണാഡ് ബ്ലസിംഗ് സുവിശേഷ പ്രഭാഷണം നടത്തും. ഡിവൈന്‍ ബ്ലസിംഗ് 2008 നോടനുബന്ധിച്ച് നവംബര്‍ 6-ം തീയതി രാവിലെ പാസ്റ്റേഴ്സ് മീറ്റിംഗ്, 7-ം തീയതി രാവിലെ പൊതു മീറ്റിംഗ്, 8-ം തീയതി രാവിലെ യുവജനങ്ങളുടെ മീറ്റിംഗ്, 9-ം തീയതി രാവിലെ പൊതു ആരാധന എന്നിവയും നടക്കുന്നതാണ്. എല്ലാ സഭകളിലും അപേക്ഷാ ഫോം ലഭ്യമാണ്. പ്രവേശനം സൌജന്യമായിരിയ്ക്കും.
ഇന്ത്യാ ദൈവ സഭ ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങി.
തിരുവല്ല:
1.11.08  DGPathram  ഇന്ത്യാ ദൈവസഭ രൂപീകരിച്ച ചാരിറ്റി വെല്‍ഫയര്‍ ബോര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സഭാ ആസ്ഥാനമായ മുളക്കുഴ സിയോണ്‍ കുന്നില്‍ അസി. ഓവര്‍സിയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.എം.കുഞ്ഞപ്പി വിവാഹം, വിദ്യാഭ്യാസം,ഭവനനിര്‍മ്മാണ സഹായങ്ങള്‍ വിതരണം ചെയ്തു. എല്ലാ മേഖലകളിലും അര്‍ഹരായ എല്ലാവര്‍ക്കും സഹായമെത്തിക്കാന്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിയ്ക്കുമെന്ന് ചാരിറ്റി വെല്‍ഫയര്‍ ഡയറക്ടര്‍ പാസ്റ്റര്‍ ജേക്കബ് ഇട്ടി അറിയിച്ചു. പാസ്റ്റര്‍മാരായ പി.ജെ.ജയിംസ്. ടി.എ.ജോര്‍ജ്, എബ്രഹാം ഫിലിപ്പോസ് എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പ് സമാപിച്ചു.1.11.08  DGPathram
മഞ്ചേരി: ചര്‍ച്ച് ഓഫ് ഗോഡ് വൈ.പി.ഇ. മലബാര്‍ മേഖലാ ക്യാമ്പ് മഞ്ചേരിയില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ വൈ.റെജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വെസ്ലി ടി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ ഷിബു കെ.മാത്യു, പി.സി.ചെറിയാന്‍, ഇ.വി.ജോണ്‍സണ്‍, മാത്യു കെ.ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
കോടികള്‍ തട്ടിയ പാസ്റ്റര്‍ ചാര്‍ളി കെ.മാത്യുവിനെതിരെ അന്വേഷണം ശക്തമാക്കുന്നു.  31.10.08  DGPathram
കോട്ടയം: രോഗശാന്തിക്കിടക്കവിറ്റും പ്രാര്‍ധനാലയം നടത്തിയും കോടികള്‍ തട്ടി രണ്ടു മാസമായി ഒളിവില്‍ കഴിഞ്ഞുവരുന്ന കോട്ടയം കഞ്ഞിക്കുഴിയില്‍ ഡിവൈന്‍ ഫെസ്റ്റ് നടത്തിയ പാസ്റ്റര്‍ ചാര്‍ളി കെ.മാത്യു, ഭാര്യ ശോഭാചാര്‍ളി എന്നിവര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി. മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളില്‍ നിന്നായി 4 കോടി രൂപയെങ്കിലും പാസ്റ്റര്‍ പിരിച്ചെടുത്തതായാണ് സൂചന. ഇയാള്‍ കേരളം വിട്ടതായണ് കരുതുന്നതെന്നും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിവരികയാനെന്നും അന്വേഷണ സംഘാംഗമായ എ.എസ്.ഐ. മാത്യു മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊറിയയില്‍ നിര്‍മ്മിച്ച ജപ്പാന്‍ കിടക്കയുടെ വില്പനക്കാരനായാണ് ചാര്‍ളി കോട്ടയത്ത് സജീവമായത്. വാതരോഗങ്ങള്‍, ആസ്ത്മ, രക്തസമ്മര്‍ദ്ദം തുടങ്ങിയവ മാറുമെന്ന് പ്രചരിപ്പിച്ച് കിടക്ക വില്പന നടത്തിയതായും പറയുന്നു. രോഗം മാറിയെന്ന് സാക്ഷ്യം പറയാന്‍ പ്രത്യേകം ആളുകളെ രംഗത്തിറക്കി. ഒരു ലക്ഷം രൂപയായിരുന്നു കിടക്കയുടെ വില. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇവരുടെ സംഘം തട്ടിപ്പു കേസില്‍ പൊലീസ് പിടിയിലായതോടെ ഉപദേശിയായ പിതാവിന്റെ വഴിയേ ചാര്‍ളി നീങ്ങി. നാഗമ്പടത്ത് സ്വര്‍ഗീയവിരുന്നില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചെങ്കിലും തെറ്റിപ്പിരിഞ്ഞതോടെ കഞ്ഞിക്കുഴിയില്‍ ഡിവൈന്‍ഫെസ്റ്റ് തുടങ്ങി. ഇവിടെ വാടകയ്ക്കെടുത്ത സ്ഥലത്ത് വിശാലമായ പന്തലൊരുക്കിയിരുന്നു. ഇപ്പോള്‍ പന്തല്‍ പൊളിച്ചു നീക്കിയിട്ടുണ്ട്. താമസിച്ചിരുന്ന കഞ്ഞിക്കുഴിയിലെ ശാലോം വീടും ഒഴിഞ്ഞു. സഭയ്ക്ക് സ്ഥലം വാങ്ങാനാണെന്നും കര്‍ണാടകയിലെ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്., നഴ്സിങ് സീറ്റുകള്‍ വാഗ്ദാനം ചെയ്തുമാണ് ലക്ഷങ്ങള്‍ പാസ്റ്റര്‍ പിരിച്ചെടുത്തതെന്ന് ആക്ഷന്‍ കൌണ്‍സില്‍ പ്രസിഡന്റ് പി.വി. എബ്രഹാം, സെക്രട്ടറി തോമസ് വര്‍ഗ്ഗീസ് എന്നിവര്‍ പറഞ്ഞു. വിദേശത്തുനിന്നും സുവിശേഷത്തിനായി ലഭിയ്ക്കുന്ന കോടിക്കണക്കിനു രൂപയുടെ വ്യാജ ചെക്കുകളും വസ്തുവകകളുടെ ആധാരവും കാട്ടിയതോടെ നിരവധിയാളുകള്‍ ഇയാളുടെ കെണിയില്‍ വീണെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. പാസ്റ്റര്‍ കൊയമ്പത്തൂര് ഉണ്ടെന്നറിയിച്ച് പരാതി പിന്‍ വലിയ്ക്കാന്‍ ചിലര്‍ തങ്ങളെ പ്രേരിപ്പിയ്ക്കുകയാണെന്നും ഇവര്‍ ആരോപിയ്ക്കുന്നു.
ഒറീസയില്‍ നിന്നും പലായനം ചെയ്തവര്‍ക്ക് കേരളത്തില്‍ സംരക്ഷണം31.10.08  DGPathram
തിരുവനന്തപുരം: ക്രിസ്ത്യാനികള്‍ക്കു നേരേ അക്രമം നടന്ന ഒറീസയില്‍ നിന്നും രക്ഷപ്പെട്ട് കേരളത്തിലെത്തിയ 56 ഒറീസക്കാരുടെ സംരക്ഷണം കേരള സര്‍ക്കാര്‍ ഏറ്റെടുത്തതായി മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദന്‍ അറിയിച്ചു. ഇത്തരത്തിലുള്ള 65 പേരുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ബജ്റംഗ്ദള്‍ ഉള്‍പ്പെടെയുള്ള മതതീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു കാട്ടില്‍ അഭയം തേടിയവരാണ് തങ്ങളുടെ സങ്കടങ്ങള്‍ ബോധിപ്പിയ്ക്കാന്‍ കേരള മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദന്റെ ഓഫീസിലെത്തിയത്. ഒറീസയില്‍ ജോലി ചെയ്യുന്ന മലയാളിയായ സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്റെ സംരക്ഷണയില്‍ കാടുകളില്‍ ഒളിച്ചു താമസിച്ച ഇവര്‍ മനുഷ്യാവകാശ സംഘടനകളുടെ സഹായത്തോടെ പല സംഘങ്ങളായാണ് കേരളത്തില്‍ എത്തിയത്. പോട്ടയിലെ ഡിവൈന്‍ ആശ്രമത്തിലാണ് സംഘത്തിന് ഇതുവരെ അഭയം നല്‍കിയിരുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഇവരുടെ താമസം, വിദ്യാഭ്യാസം, മറ്റുചിലവുകള്‍ എന്നിവ സര്‍ക്കാര്‍ വഹിയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തേയും ത്രിശ്ശൂരിലേയും ജുവനൈല്‍, ഓള്‍ഡേജ് ഹോമുകളിലായാണ് സംഘത്തെ താമസിപ്പിയ്ക്കുന്നത്. അക്രമത്തില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരാണ് കേരളത്തില്‍ അഭയാര്‍ത്ഥികളായി എത്തിയവരില്‍ ഭൂരിപക്ഷവും
പാസ്റ്ററും സഹോദരനും ഒന്നരക്കോടിയുമായി മുങ്ങിയെന്ന് പരാതി. 29.10.08  DGPathram
കോട്ടയം: കഞ്ഞിക്കുഴിയില്‍ ഡിവൈന്‍ഫെസ്റ്റ് ആരാധനാലയം നടത്തിവന്ന പാസ്റ്റര്‍ ചാര്‍ലി കെ.തോമസും സഹോദരന്‍ സ്റ്റാന്‍ലി കെ.മാത്യുവും പലരില്‍ നിന്നായി 1.40 കോടി അപഹരിച്ചു കടന്നതായി പൊലീസില്‍ പരാതി ലഭിച്ചു. പണം നല്‍കിയ 12 പേരടങ്ങുന്ന സംഘം കര്‍മസമിതി രൂപീകരിച്ചു. സഭയ്ക്കുവേണ്ടി സ്ഥലം വാങ്ങാനാണെന്നും കര്‍ണാടകയിലെ മെഡിക്കല്‍ കോളേജില്‍ സീറ്റു വാങ്ങി നല്‍കാമെന്നും പറഞ്ഞാണ് പണം വാങ്ങിയതെന്നു കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു. പണം വാങ്ങുമ്പോള്‍ ആധാരങ്ങളും രേഖകളും തങ്ങളെ കാട്ടിയിരുന്നു. പാസ്റ്റര്‍ ചാര്‍ളിയുടെ സഭ രൂപീകരിച്ച ട്രസ്റ്റിന് 15 കോടിയുടെ വിദേശ സഹായം അനിവദിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം തുക കിട്ടുമെന്നും വിശ്വസിപ്പിച്ചു. വീടിന്റെ ആധാരം കാണിച്ച് ഒരേ സമയം പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാര്‍ ആരോപിച്ചു. കര്‍മസമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിമോത്തി ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടേഴ്സ് മീറ്റ് തിരുവല്ലയില്‍ നടന്നു.28.10.08  DGPathram
തിരുവല്ല: കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര പെന്തക്കോസ്ത് മിനിസ്ട്രിയാണ് തിമോത്തി ഇന്‍സ്റ്റിറ്റൂട്ട്. തിമോത്തി ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടേഴ്സ് മീറ്റ് തിരുവല്ല ശാരോണ്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെട്ടു. ബ്രദര്‍ സാബു തോമസ് (അങ്കമാലി), ബ്രദര്‍ ബിജു ഈപ്പന്‍(തിരുവല്ല), റെന്നി വെസ്ലി(കല്ലിശ്ശേരി) എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള യൂത്ത്ഡയറക്ടേഴ്സ് മീറ്റിംഗില്‍ സംബന്ധിച്ചു. തിമോത്തി ഇന്‍സ്റ്റിറ്റൂട്ടിന് ഇവാഞ്ചലിസ്റ്റ് അഷര്‍, ഇവാഞ്ചലിസ്റ്റ് റെന്നി വെസ്ലി എന്നിവര്‍ നേതൃത്വം വഹിച്ചു. പ്രെയര്‍ കോ-ഓര്‍ഡിനേറ്ററായി ഇവാഞ്ചലിസ്റ്റ് രാകേഷ്ചെറിയാനും പ്രവര്‍ത്തിയ്ക്കുന്നു.
റവ. ഷിബു ജോസഫ് യു.പി. മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍.27.10.08  DGPathram
തിരുവല്ല : ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ ഏറ്റവും വലിയ മിഷന്‍ സ്റ്റേഷനുകളിലൊന്നായ ഉത്തര്‍പ്രദേശിലെ വെസ്റ്റ് സോണ്‍ മിഷന്‍ കോ-ഓര്‍ഡിനേറ്ററായി റവ. ഷിബു ജോസഫിനെ ഐ.പി.സി. ജനറല്‍ കൌണ്‍സില്‍ നിയമിച്ചു. ആഗ്ര കേന്ദ്രമാക്കിയുള്ള 11 ജില്ലകളുടെ ചുമതലയാണ് റവ. ഷിബു ജോസഫിനുള്ളത്. പത്മോസ് മിനിസ്ട്രിസ് ഇന്റര്‍നാഷണലിന്റെ സ്ഥാ‍പക പ്രസിഡന്റാണ് റവ. ഷിബു ജോസഫ്. മികച്ച പ്രസംഗകനും സംഘാടകനുമായ റവ. ഷിബു ജോസഫ് എഞ്ചിനീയറിംഗ് ബിരുദത്തിനു പുറമേ വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ദൈവം ഏല്‍പ്പിച്ച ശുശ്രൂഷകള്‍ വിശ്വസ്തതയോടെ നിര്‍വ്വഹിച്ചതിന് ദൈവത്തില്‍ നിന്നും ലഭിച്ച വലിയ അംഗീകാരമായി നിയമനത്തെ കാ‍ണുന്നുവെന്ന് റവ. ഷിബു മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം ആര്യപ്പള്ളി എ.ജെ. ജോസഫിന്റെ മകളായ എമിലി ജോസഫാണ് റവ. ഷിബുവിന്റെ ഭാര്യ. ഇപ്പോള്‍ ഡാളസ് ഐ.പി.സി. ഹെബ്രോന്‍ സഭാംഗമാണ്. സ്റ്റെഫി, സ്റ്റീവോ എന്നിവര്‍ മക്കളാണ്.
പാസ്റ്റര്‍ ജെ. ജോസഫ് ഒറീസയില്‍ നിന്നും തിരിച്ചെത്തി.25.10.08  DGPathram
തിരുവല്ല: ഇന്ത്യന്‍ പെന്തക്കോസ്തല്‍ കൌണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം ക്രിസ്ത്യാനികള്‍ക്കു നേരെ അക്രമണം നടന്ന ഒറീസയിലെ കാണ്ടമാലും മറ്റ് പ്രശ്നബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം ചര്‍ച്ച് ഓഫ് ഗോഡ് മീഡിയാ ഡയറക്ടര്‍ പാസ്റ്റര്‍ ജെ. ജോസഫ് നാട്ടില്‍ തിരിച്ചെത്തി. അക്രമസ്ഥലങ്ങളില്‍ നിന്നുമെടുത്ത വീഡിയോ സി.ഡി.യുടേയും ഫോട്ടോകളുടേയും പ്രദര്‍ശനം തിരുവല്ല വൈ.എം.സി.എ. ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ടു. ഒറീസയില്‍ താന്‍ കണ്ട ഭീകരാവസ്ഥയെക്കുറിച്ച് പാസ്റ്റര്‍ ജെ. ജോസഫ് പ്രസംഗത്തില്‍ അനുസ്മരിച്ചു. ഇപ്പോഴും ഒറീസയിലെ ക്രിസ്ത്യാനികള്‍ ഭീതിയുടെ നിഴലിലാണെന്ന് അദ്ദേഹം പറഞ്ഞു. പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ബ്രദര്‍ തോമസ് വടക്കേക്കൂറ്റ് അദ്ധ്യക്ഷത വഹിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് അസിസ്റ്റന്റ് ഓവര്‍സിയര്‍ റവ. പി.ജി.മാത്യൂസ്, പാസ്റ്റര്‍ തോമസ് ഫിലിപ്പ്, പാസ്റ്റര്‍ ജോസഫ് കെ.മാത്യു, റവ. സണ്ണി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിശ്വാസികള്‍ക്കു വേണ്ടി വീഡിയോ സി.ഡി.യുടെ പ്രദര്‍ശനവും നടത്തപ്പെട്ടു. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഞങ്ങളുടെ ഫോട്ടോ ഗ്യാലറി സന്ദര്‍ശിയ്ക്കുക. വിശദവിവരങ്ങള്‍ക്ക് പാസ്റ്റര്‍ ജെ ജോസഫ് Mob: 09447 455820, 0469 2665819 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
ബിഷപ്പ് ഡോ. ജോണ്‍ തട്ടുങ്കലിനെസസ്പെന്‍ഡ്ചെയ്തു.24.10.08  DGPathram
കൊച്ചി: യുവതിയെ ദത്തെടുത്തതു സംബന്ധിച്ച് വിവാദത്തിലകപ്പെട്ട കൊച്ചി രൂപതാ ബിഷപ്പ് ഡോ. ജോണ്‍ തട്ടുങ്കലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വത്തിക്കാനില്‍ നിന്നും ഇതു സംബന്ധിച്ചുള്ള മാര്‍പ്പാപ്പയുടെ സന്ദേശം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിനു ലഭിച്ചു. ചുമതലകള്‍ താല്‍ക്കാലികമായി ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ നോക്കി നടത്തണമെന്നും മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. ദത്തെടുക്കല്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളെപ്പറ്റി മൂന്നംഗ മെത്രാന്‍ സമിതി അന്വേഷിയ്ക്കും. സമിതിയംഗങ്ങളെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് പിന്നീട് നിയോഗിയ്ക്കും. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിഷപ്പിനെതിരെ സസ്പെന്‍ഷന്‍ നടപടിയുണ്ടാകുന്നത്.

 
വൈദിക വിദ്യാര്‍ത്ഥിയുടെ മരണം സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ. മാവേലിക്കര: 24.10.08  DGPathram കോട്ടയം മാര്‍ത്തോമാ വൈദിക സെമിനാരിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈദിക വിദ്യാര്‍ത്ഥിയുടെ മരണം സംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് ഗവണ്മെന്റിനോട് ശുപാര്‍ശ ചെയ്യുമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റീസ് എ. ലക്ഷ്മിക്കുട്ടി മാധ്യമങ്ങളെ അറിയിച്ചു. വൈദിക വിദ്യാര്‍ത്ഥിയായിരുന്ന ദുരൂഹ സാഹചര്യത്തില്‍ മരിച്ച വാത്തിക്കുളങ്ങര ഹാപ്പിവില്ലയില്‍ സി.വി. ജോണിന്റെ മകന്‍ റോബിന്‍ ജോണിന്റെ മ&#