News Flash : Welcome to Disciples Good News Online, Every Day World Christian News  “ഡിസൈപ്പിള്‍സ് ചെയ്തികള്‍“ പ്രകാശനം ചെയ്തു കുളച്ചല്‍ : തമിഴ് ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനു പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് റവ.ഡോ. ഷാജി സുകുമാരന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍” എന്ന ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിന്റെ തമിഴ്നാട്ടിലെ പ്രഥമ എഡിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Download Font
Salvation
Disciples Sunday News
ഇംഗ്ലീഷ് ന്യൂസ്
തമിള്‍ ന്യൂസ്
മലയാളം ന്യൂസ്
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
അറിയിപ്പ്
ആശംസകള്‍
ആരോഗ്യം
അനുഭവസാഷ്യും
ആശ്ചയ്യം
ലേഖനങ്ങള്‍
ലഘുലേഖകള്‍
കഥകള്‍
ഫോട്ടോ ഗാലറി
പിറന്നാള്‍ ആശംസകള്‍
വിജ്ഞാന സഹായി
പ്രാര്‍ത്ഥനാവിഷയം
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍
Make Disciplesgoodnews your default home page.
Tell a Friend...!
 
 
മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
കാബൂളില്‍ സുവിശേഷകയെ വധിച്ചു.22.10.08 DG News.
കാബൂള്‍: കാബൂളില്‍ ബ്രിട്ടീഷ് ദുരിതാശ്വാസ പ്രവര്‍ത്തകയും സുവിശേഷകനുമായിരുന്ന ഗെയ്ല്‍ വില്യംസിനെ മോട്ടോര്‍സൈക്കിളില്‍ വന്ന രണ്ട് താലിബാന്‍കാര്‍ വെടിവെച്ചു കൊന്നു. സെര്‍വ് അഫ്ഗാനിസ്ഥാന്‍ എന്ന ബ്രിട്ടീഷ് സന്നദ്ധസംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ വംശജയാണ് ഗെയില്‍. വധത്തിന്റെ ഉത്തരവാദിത്തമേറ്റ താലിബാന്‍ വക്താവ് ക്രിസ്തീയ പ്രചാരണം ചെയ്തതിനാണ് കൊന്നതെന്ന് പ്രസ്താവിച്ചു.

ഇറാക്കില്‍ നാലു ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. മോസുള്‍ : ഇറാ‍ക്കിലെ മോസൂള്‍ ടൌണില്‍ നാലു ക്രൈസ്തവര്‍ ഇസ്ലാം തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയന്‍ കത്തോലിക്ക വിശ്വാസിയായ റയാന്‍ നാഫേയ് ജമുവ സെപ്റ്റംബര്‍ 10ന് വെടിയേറ്റു മരിക്കുകയുണ്ടായി. രണ്ടു ദിവസം മുമ്പ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ ശേഷം കൊല്ലുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. 65കാരനായ താരിഖ് ക്വാട്ടന്‍ എന്ന ഡോക്ടറെയും ഇതേപോലെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുണ്ടായി കൊലപ്പെടുത്തുകയുണ്ടായി രണ്ടു സംഭവവും അടുത്ത ദിവസങ്ങളിലായിരുന്നു. കൂടാതെ രണ്ടു ക്രിസ്ത്യാനികളേയും തീവ്രവാദികള്‍ വധിക്കുകയുണ്ടായി. ക്രൈസ്തവര്‍ക്കെതിരേ മൊസൂളില്‍ കനത്ത ആക്രമണങ്ങളാണ് ഇസ്ലാം കലാപകാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍ച്ച് ബിഷപ്പ് പൌലോസ് ഫറാജിനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ജൂണില്‍ രണ്ടു പുരോഹിതരും ഇതേപോലെ വധിക്കപ്പെട്ടിരുന്നു. വെടിവയ്പിലും ബോംബിംഗിലും ഭയന്നു ആയിരക്കണക്കിനു ക്രൈസ്തവര്‍ ഇറാക്ക് വിടുകയുണ്ടായി. ഇവര്‍ അയല്‍ രാജ്യങ്ങളായ ജോര്‍ദ്ദാനിലും സിറിയയിലുമാണ് കഴിയുന്നത്.

 

പവ്വര്‍ മിനിസ്ട്രി 2008. അബുദാ‍ബി :DGNews. 29,09,08: അബുദാബിയിലെ യാസ് ഹാളില്‍ വെച്ച് 2008 ഒക്ടോബര്‍ 2-ന് പവ്വര്‍ മിനിസ്ട്രി 2008 നടക്കുന്നു. കര്‍ത്താവില്‍ പ്രസിദ്ധനായ റവ. ടൈറ്റസ് കാപ്പന്‍ ദൈവവചനം പ്രസംഗിക്കും. ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ സന്തോഷ് 00971509259133

 

ഇസ്രായേലിലെ ആദ്യത്തെ ക്രിസ്ത്യന്‍ കരുതല്‍ സേന അല്‍ഖ്വായ്ദക്കെതിരേ.16,09,08: Prakash: ബാഗ്ദാദ് : ഇറാക്കില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ഭീകരാക്രമണങ്ങളെ ചെറുക്കുവാനും സഹായിക്കുവാനുമായി രൂപം കൊണ്ട ക്രിസ്ത്യന്‍ മിലിഷ എന്‍ഫോഴ്സസ് അല്‍ഖ്വായ്ദക്കെതിരേ പ്രതികരിക്കുന്നു. മിലിഷ ഇപ്പോള്‍ ഇവിടുത്തെ ക്രൈസ്തവര്‍ക്ക് ആത്മധൈര്യം പകര്‍ന്നുകൊടുക്കുന്നു. ടെല്‍ അസ്ക്വിഫിലാണ് സേന രൂപം കൊണ്ടത്. ആരും ടെല്‍ അസ്ക്വിഫായില്‍ പോകരുതെന്ന് വിശ്വാസികളെ അറിയിച്ചു. ഈ ഗ്രാമം വടക്കന്‍ ഇറാക്കിലെ പഴയ നിനവേ പ്രവിശ്യയാണ്. പരമ്പരാഗതമായി ഇവിടുത്തെ സുന്നി - ഷിയാ മുസ്ലീങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുന്ന സ്ഥലം കൂടിയാണ് ടെല്‍ അസ്ക്വിഫ്. അല്‍ഖ്വായ്ദയോട് മിലിഷയ്ക്കു അതേ നാണയത്തിലുള്ള തിരിച്ചടിയല്ല നടത്തുന്നത്. കഴിവതും അക്രമം ഒഴിവാക്കിയുള്ള പ്രതിരോധ പ്രചാരണം നടപടികളാണ് ലക്ഷ്യമിടുന്നത്.

 

കടുത്ത പീഡനങ്ങള്‍ക്കു നടുവിലും ഇറാനില്‍ ഹൌസ് ചര്‍ച്ചുകള്‍ വളരുന്നു. 14,09,08: Prakash:  ടെഹ്റാന്‍ : ഇസ്ലാം രാഷ്ട്രമായ ഇറാനില്‍ ക്രൈസ്തവര്‍ക്കെതിരേ പ്രത്യേകിച്ച് പരിവര്‍ത്തിക ക്രൈസ്തവര്‍ക്കു നേരേ കടുത്ത പീഡനങ്ങളും ശിക്ഷാവിധികളും നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴും ഇവിടുത്തെ ക്രൈസ്തവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യം ആണവ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നൊക്കെ പ്രഖ്യാപിക്കുമ്പോഴും സ്വന്തം മതവിശ്വാസികളുടെ കൊഴിഞ്ഞുപോക്ക് രാജ്യത്തെത്തന്നെ അമ്പരപ്പിക്കുന്നു. രാജ്യത്തെ ക്രൈസ്തവരുടെ നിരവധി രഹസ്യ ഹൌസ് ചര്‍ച്ചുകള്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഇസ്ലാം മതത്തില്‍നിന്നും യഥാര്‍ത്ഥ ദൈവത്തെ കണ്ടുമുട്ടി ക്രിസ്തുവിലേക്ക് മടങ്ങിവരുന്നതിന്റെ പ്രതിഫലനമാണ്. യെരുശലേമിലെ പെന്തക്കോസ്തു ചര്‍ച്ചിനെത്തുടര്‍ന്ന് പേര്‍ഷ്യയിലും ക്രൈസ്തവസഭകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ഇസ്ലാം മതം ലോകത്ത് സ്ഥാപിതമായതിന്റെ അഞ്ചുവര്‍ഷം മുമ്പുതന്നെ പേര്‍ഷ്യയില്‍ സുവിശേഷം കടന്നുവന്നിരുവെന്ന് അന്നത്തെ പേര്‍ഷ്യയാണ് ഇന്നത്തെ ഇറാനെന്നും പ്രമുഖ സുവിശേഷകന്‍ നെറ്റില്‍ട്ടണ്‍ പറഞ്ഞു. പിന്നീട് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിരവധി ആംഗ്ലിക്കന്‍ ചര്‍ച്ച് മിഷനറിമാര്‍ ഇറാനില്‍ വന്നിരുന്നു. അതിലൊരാളായിരുന്നു മേരി കാതറിന്‍. 1921-ല്‍ കാതറിന്‍ ഇവിടെവെച്ച് മരിക്കുകയുണ്ടായി. വിദേശമിഷനറിമാര്‍ ഇവിടെ നിരവധി ചര്‍ച്ചുകള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ രഹസ്യമായാണെങ്കിലും ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

 

ഇസ്ലാം മതം വിട്ട് ക്രിസ്ത്യാനികളായ രണ്ടു ഇറാന്‍കാര്‍ക്ക് വധശിക്ഷ വേണമെന്ന് ആവശ്യം.14,09,08: Prakash:
ഫിറാസ് :
ഇറാനില്‍ മുസ്ലീമായിരുന്ന രണ്ടു വ്യക്തികള്‍ ക്രിസ്ത്യാനികളായതിനെതിരേ കോടതിയില്‍ കേസ് ചാര്‍ജ്ജു ചെയ്തു. സ്വന്തം മതത്തെ ഉപേക്ഷിക്കല്‍ എന്ന കുറ്റം ആരോപിച്ചാണ് മഹമ്മൂദ് മുഹമ്മദ് (53) അരാശ് അഹമ്മദ് അലി (40) എന്നിവര്‍ക്കെതിരേ കേസെടുത്തത്. ഫിറാസിലെ പബ്ലിക് റവല്യൂഷനറി കോടതിയാണ് കേസെടുത്തത്. ഇവര്‍ക്ക് മരണശിക്ഷതന്നെ നടപ്പാക്കണമെന്ന് പ്രോസിക്യൂട്ടര്‍ വാദിക്കുകയുണ്ടായി. മുഹമ്മദിനെയും അഹമ്മദ് അലിയെയും ശരിഅത്ത് നിയമപ്രകാരം സിറ്റിയിലെ ഇമാമായ ഖൊമേനിയുടെ നിര്‍ദ്ദേശപ്രകാരമുള്ള വധശിക്ഷതന്നെ നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഹമ്മദിനെയും അഹമ്മദിനെയും കഴിഞ്ഞ മെയ് 15 മുതല്‍ തടവില്‍ വെച്ചിരിക്കുകയായിരുന്നു. ഇതുപോലെ ക്രിസ്ത്യാനിയായ രാംതിന്‍ സൂദ്മൂദ് എന്ന വ്യക്തിയെയും ആഗസ്റ്റ് 21 മുതല്‍ തടവില്‍ വെച്ചിരിക്കുകയാണ്. ഇവര്‍ക്ക് മൂന്നുപേര്‍ക്കും വേണ്ടി ക്രൈസ്തവ സംഘടനകളുടെ സഹാ‍യത്തോടുകൂടി വീട്ടുകാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

 

ഇറാക്ക് യുദ്ധം ദൈവത്തിന്റെ ഒരു ദൌത്യമായിരു ന്നുവെന്ന്  പാലിന്‍.അലാസ്ക :12,09,08: Prakash: ഇറാക്കില്‍ നടന്ന യുദ്ധം ദൈവത്തിന്റെ ഒരു ദൌത്യമായിരുന്നുവെന്ന് അലാസ്ക ഗവര്‍ണറും യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സാറാ പാലിന്‍ പറഞ്ഞു. ഇത് തികച്ചും ദൈവിക പദ്ധതി തന്നെയായിരുന്നുവെന്നും വാസില്ലായിലെ തന്റെ ചര്‍ച്ചിലെ മിനിസ്ട്രി കുട്ടികളോടു പ്രസംഗിക്കുകയായിരുന്നു. ദൈവം അമേരിക്കയെ ഇറാക്കിലേക്കു അയച്ചു. അവിടുത്തെ സൈനികര്‍ക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നു പാലിന്‍ ആവശ്യപ്പെട്ടു. അലാസ്കയില്‍ 30 ബില്ല്യന്‍ ഡോളര്‍ ചെലവഴിച്ചുകൊണ്ട് താ‍ന്‍ മുന്‍ കൈ എടുത്തു നടത്തുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. ഇതും ദൈവത്തിന്റെ ഒരു ആഗ്രഹമാണ്. ഇതുമൂലം അലാസ്കയുടെ ഹൃദയത്തില്‍ ദൈവം നീതിമാനിക്കുമെന്നും പാലിന്‍ കൂട്ടിച്ചേര്‍ത്തു. വാസ്സിലാ അസ്സംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലാണ് യോഗം നടന്നത്.

 

സൌദിയില്‍ യേശുക്രിസ്തുവിനെ സ്വീകരിച്ച മകളെ പിതാവ് നാക്ക് അറുത്തുമാറ്റി ചുട്ടുകൊന്നു.റിയാദ് :21,08,08: DG News,  ക്രൈസ്തവ പീഡനങ്ങള്‍ക്ക് പണ്ടേ കുപ്രസിദ്ധി നേടിയ സൌദി അറേബ്യയില്‍ പുതിയൊരു ക്രൂരകൃത്യം നടന്നതില്‍ ലോകം അമ്പരന്നു. ഇസ്ലാം മതത്തില്‍നിന്നും ക്രിസ്തുവിനെ സ്വീകരിച്ച പെണ്‍കുട്ടിയെ സ്വന്തം പിതാവ് നാക്ക് അറുത്തുമാറ്റിയ ശേഷം ചുട്ടുകൊന്നു. ഇന്റര്‍നെറ്റു വഴി യേശുക്രിസ്തുവിനെക്കുറിച്ച് മനസ്സിലാക്കുകയും പഠിക്കുകയും ചെയ്ത ഈ യുവതി താമസിയാതെ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി സ്വീകരിക്കുകയുണ്ടായി. ഇതറിഞ്ഞ പിതാവ് ക്രോധത്തോടെ മകളെ ഉപദ്രവിച്ചശേഷം നാക്ക് അറുത്തുമാറ്റി. തുടര്‍ന്ന് തീവെച്ച് കൊല്ലുകയായിരുന്നു. വീട്ടുപരിസരത്തുനിന്നും യുവതിയുടെ കത്തിക്കരിഞ്ഞ ജഡം കണ്ടെടുക്കുകയുണ്ടായി. പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

 

സിപ്പോറിയില്‍ റോമാക്ഷേത്രാ‍ വശിഷ്ടം ഗവേഷകര്‍ കുഴിച്ചെടുത്തു.സിപ്പോറി :18,08,08: DG News, രണ്ടാം നൂറ്റാണ്ടില്‍ റോമാ ഭരണകാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടം പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തു. സിപ്പോറി നാഷണല്‍ പാര്‍ക്കിനു സമീപമാണ് അവശിഷ്ടം കണ്ടെടുത്തത്. ബയാസാന്റിന്‍ കാലഘട്ടത്തില്‍ സ്ഥാപിച്ചിരുന്ന ഒരു ചര്‍ച്ചിന്റെ അടിസ്ഥാനം ഇതിനു സമീപത്തുനിന്ന് ഗവേഷകര്‍ മുമ്പ് കണ്ടെടുത്തിരുന്നു. ഹീബ്രു യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകരാണ് ഇപ്പോഴത്തെ കണ്ടുപിടുത്തത്തിനു പിന്നില്‍. യൂണീവേഴ്സിറ്റിയിലെ പ്രൊഫ. സ്റ്റീവ് വെയ്സ് നേതൃത്വം നല്‍കി. ഗവേഷകരുടെ അഭിപ്രായത്തില്‍ സിപ്പോറി അന്ന് ഗലീലിയയിലെ യഹൂദ തലസ്ഥാനമായിരുന്നു. പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്തിരുന്ന ക്ഷേത്രം അന്നു പാഗണ്‍ മതക്കാര്‍ സ്ഥാപിച്ചതായിരിക്കാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. പിന്നീട് ഇവിടുത്തുകാര്‍ ക്രിസ്ത്യാനികളാകുകയായിരുന്നു. യഹൂദ ഭൂരിപക്ഷമുള്ള അന്നത്തെ സിപ്പോറിയില്‍ പാഗണ്‍ മതക്കാര്‍ ന്യൂനപക്ഷങ്ങളായിരുന്നു. ക്ഷേത്രത്തിനു മുകള്‍ഭാഗം ഏകദേശം 24,12 മീറ്റര്‍ വ്യാസമുണ്ട്. ക്ഷേത്രത്തിലെ ആചാരക്രമങ്ങളെക്കുറിച്ച് തെളിവുകളൊന്നുമില്ലെങ്കിലും ഇവിടെനിന്നും ലഭിച്ച നാണയങ്ങളില്‍ സിപ്പോറിലെ അന്റോണിയോസ് പയസിന്റെ വാഴ്ചയെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ റോമന്‍ ദേവനായ സീയൂസ്, ടൈക്കി എന്നിവരുടെ ചിത്രം നാണയങ്ങളില്‍ കാണാം. ക്ഷേത്രത്തിനു മുമ്പില്‍ ഒരു റോമന്‍ സ്മാരകത്തിന്റെ ഭാഗികമായ അടയാളം ഏതാനും മാസങ്ങള്‍ക്കുമുമ്പ് കണ്ടെടുത്തിരുന്നു. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യമേറിയതായിട്ട് ഇതിനെ കാണാം. കെട്ടിടത്തിനു മുമ്പില്‍ നല്ല കല്ലുകള്‍കൊണ്ട് പാകിയ നടപ്പാതകളും ഉണ്ടായിരുന്നു.

 

ഇസ്രായേല്യരുടെയിടയില്‍ ഉണര്‍വ്വ്; കൂടുതല്‍ യഹൂദര്‍ യേശുവിനെ അംഗീകരിക്കുന്നു.യരൂശലേം :15,08,08: DG News,  ഇസ്രായേലില്‍ യഹൂദരുടെ ഇടയില്‍ ഇപ്പോള്‍ വലിയൊരു ഉണര്‍വ്വു നടക്കുകയാണ്. അവര്‍ തങ്ങളുടെ മശിഹാ യേശു തന്നെയെന്ന് മനസ്സിലാക്കിത്തുടങ്ങി. ഇത് ഒരു “അത്ഭുതം” തന്നെയെന്നാണ് ഒരു പത്രപ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടത്. അനേകായിരങ്ങളാണ് ഇപ്പോള്‍ യേശുവിനെ തങ്ങളുടെ രക്ഷിതാവായി അംഗീകരിച്ചിരിക്കുന്നത്. യഹൂദരില്‍ പലരും യേശുവിനെ ‘യേഷ്വാ’ എന്നാണ് വിളിക്കുന്നത്. ‘വിശുദ്ധനാട്ടില്‍ യേശുവിന്റെ കൃപ ചൊരിഞ്ഞുതുടങ്ങി’ മിശിയാനിക് ജ്യുവിഷ് ലീഡര്‍ ആഷര്‍ പറയുന്നു. ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റെ ആദ്യത്തെ ശിഷ്യന്മാര്‍ യഹൂദരായിരുന്നു. എന്നാല്‍ പിന്നീട് മുതല്‍ 2000 വര്‍ഷം വരെയും ജാതികള്‍ അവകാശം കൈവശപ്പെടുത്തുകയായിരുന്നു. യേശു അഥവാ യേഷ്വാ ഭൂരിപക്ഷം യഹൂരരുടെയും ഇടയില്‍ ഒരു വിലക്കപ്പെട്ടവനായിരുന്നു. എന്നാല്‍ കാലം മാറി. അടുത്ത ചില വര്‍ഷങ്ങള്‍ കൊണ്ട് ചിലരുടെയെങ്കിലും ഹൃദയത്തില്‍ യേശുവിനു അവര്‍ ഇടം കൊടുക്കുനകയുണ്ടായി. ആഷര്‍ പറയുന്നു : “എന്റെ ഹൃദയംകൊണ്ട് ഞാന്‍ വിശ്വസിക്കുന്നു, നമ്മള്‍ നമ്മുടെ വിശുദ്ധ ഭൂമിയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. പരിശുദ്ധാത്മാവ് നമ്മുടെ കണ്ണിലെ മൂടുപടം നീക്കിയിരിക്കുന്നു.” ടെല്‍ അവീവിലെ പാസ്റ്ററായ അവി മിസ്രാക്കിയുടെ വാക്കുകളാണിവ. ഇപ്പോള്‍ ഇസ്രായേലില്‍ ശരിയായ എത്ര മിശിയാനിക് ജൂതന്മാര്‍ ഉണ്ടെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. എങ്കിലും വിവിധയിടങ്ങളിലായി 120ലധികം സഭാ കൂട്ടങ്ങളുണ്ടെന്നും മൊത്തം പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ യേശുവിനെ വിശ്വസിച്ച് അംഗീകരിച്ച യഹൂദ വിശ്വാസികള്‍ ഉണ്ടെന്നാണ് കണക്ക്. ഇപ്പോള്‍ ഇസ്രായേലില്‍ 60 ലക്ഷത്തിലധികം യഹൂദരാണുള്ളത്. 10 വര്‍ഷം മുമ്പ് 3500 പേരോളം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ യഹൂദ ക്രിസ്ത്യാനികളുടെ എണ്ണം ഇത്രത്തോളം വര്‍ദ്ധിച്ചത്. ഉദാഹരണമായി യരൂശലേമില്‍ ആരാധന നടത്തുന്ന ശീമെന്‍ സാസ്സണിന്റെ കൂട്ടായ്മയില്‍ 4 വര്‍ഷം മുന്പ് 100 പേര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 300 പേരാണ് യേശുവിനെ ആരാധിക്കുന്നത്.

 

ഗാസയിലെ പീഡനങ്ങള്‍ : ക്രിസ്ത്യാനികള്‍ സമ്മര്‍ദ്ദത്തില്‍.യെരൂശലേം :14, 08,08: Report.Praksh: ഇസ്രായേലിലെ ഗാസയില്‍ ഇസ്ലാം കലാപകാരികള്‍ ഇവിടുത്തെ ന്യൂനപക്ഷമായ ക്രൈസ്തവരോട് പോരാടുന്നതില്‍ ആ‍നന്ദം കൊള്ളുന്നു. നിരപരാധികളായ ക്രൈസ്തവരുടെ സ്ഥാപനങ്ങള്‍, ആരാധനാസ്ഥലങ്ങള്‍, വീടുകള്‍, എന്നിവ ആക്രമിച്ചു തകര്‍ക്കുന്നത് വര്‍ദ്ധിച്ചു വരികയാണ്. തിരിച്ചടിക്കാത്ത ക്രൈസ്തവരെ ഇവര്‍ പലവിധത്തിലും പീഡിപ്പിക്കുന്നു. ഈയടുത്തകാലത്ത് പലസ്തീന്‍ ബൈബിള്‍ സൊസൈറ്റിയുടെ ബുക്ക് ഷോപ്പ് തകര്‍ക്കുകയുണ്ടായി. ഇവിടുത്തെ ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ ഹന്നാ മസ്സദിനെയും ആക്രമിക്കുകയുണ്ടായി. ഏതു സമയത്തും ഇവിടെ ആക്രമണങ്ങള്‍ സംഭവിക്കാവുന്ന കാഴ്ചപ്പാടോടെ ഭീതിയില്‍ കഴിയുന്നവരാണ് ഇവിടുത്തെ ക്രൈസ്തവര്‍. ബോംബും തോക്കും ഇവര്‍ക്ക് അപരിചിതമല്ല. ക്രിസ്തുവിന്റെ ശരീരമാകുന്ന തങ്ങളെ കീറിമുറിക്കുവാന്‍ ശത്രുക്കള്‍ക്ക് കഴിഞ്ഞേക്കാം. എങ്കിലും ആത്മാവിനെ കെടുത്തുവാന്‍ ആര്‍ക്കും കഴിയുകയില്ലെന്ന പ്രത്യാശയില്‍ ഓരോ ദിവസവും തള്ളിനീക്കുകയാണ് ഇവിടുത്തെ വിശ്വാസികള്‍.

 

സൊമാലിയായില്‍ ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച യുവാവിനെ വെടിവെച്ചു കൊന്നു.മൊഗാഡിഷു :12.08,08: .Joy. ഇസ്ലാം മതത്തില്‍നിന്നും യേശുക്രിസ്തുവിനെ സ്വീകരിച്ച് ക്രിസ്ത്യാനിയായിത്തീര്‍ന്ന യുവാവിനെ മുസ്ലീം തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. ഹുസൈന്‍ (28) എന്ന യുവാവ് തന്റെ സ്വസമുദായക്കാരുടെ ഇടയില്‍ സുവിശേഷവേല ചെയ്യുകയും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇദ്ദേഹത്തെ ഇതില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ മുസ്ലീങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ മെക്കയിലേക്കു തിരിഞ്ഞുനിന്ന് പ്രാര്‍ത്ഥിക്കണമെന്നും നബിയെ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഹുസ്സൈന്‍ തന്റെ ദൈവം ജീവിക്കുന്ന ദൈവമാണെന്നും പറയുകയുണ്ടായി. ഇതില്‍ പ്രകോപിതരായ അക്രമികള്‍ ഇദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. ഹുസൈന്റെ ഗര്‍ഭിണിയായ ഭാര്യ ഈ സംഭവം അറിഞ്ഞപ്പോള്‍ പ്രസവവേദന കൂടി ആശുപത്രിയില്‍ വെച്ച് മാസം തികയാതെ പ്രസവിക്കുകയുണ്ടായി. കുഞ്ഞ് ചാപിള്ളയായിരുന്നു.

 

ഷാര്‍ജ ഐ.പി.സി വാര്‍ഷിക കണ്‍വന്‍ഷന്‍.08,08,08: Report.DG News, ഷാര്‍ജ ഇന്‍ഡ്യ പെന്തക്കോസ്തു ദൈവസഭയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ നടക്കും. ഷാര്‍ജ യൂണീയന്‍ ചര്‍ച്ചിലാണ് (മെയിന്‍ ഹാള്‍‌) കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. കണ്‍വന്‍ഷനില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.ജോണ്‍ മുഖ്യപ്രാസംഗികനായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : പാസ്റ്റര്‍ സ്റ്റീഫന്‍ മാത്യു (ഷാര്‍ജ ഐ.പി.സി)

 

യിരമ്യാ പ്രവാചകന്‍ കൊല്ലപ്പെട്ട സ്ഥലം ഗവേഷകര്‍ കണ്ടെത്തി. യെരുശലേം :07,08,08: Report.DG News,  പഴയനിയമ പ്രവാചകന്‍ യിരമ്യാവ് കൊല്ലപ്പെട്ട 2600 വര്‍ഷങ്ങള്‍ക്കു ശേഷം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഒരു സംഘം ഗവേഷകര്‍ പ്രവാചകന്റെ മരണം സംബന്ധിച്ച് രേഖപ്പെടുത്തിയ മുദ്രയടക്കമുള്ള ശേഷിപ്പുകളാണ് വീണ്ടെടുത്തത്. യിരമ്യാവ് പ്രവാചശുശ്രൂഷ ചെയ്തിരുന്ന കാലത്തില്‍ അഞ്ചു രാജാക്കന്മാരാണ് യെഹൂദ്യയില്‍ ഭരിച്ചിരുന്നത്. ഇതില്‍ സിദെക്കിയാവിന്റെ കാലഘട്ടത്തിലാണ് യിരമ്യാ പ്രവാചകന്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ പുരാതനനഗരമായി അറിയപ്പെട്ടിരുന്ന ദാവീദിന്റെ പട്ടണത്തിലാണ് പുരാവസ്തു ഗവേഷകര്‍ ഈ സ്ഥലം കുഴിച്ചെടുത്തതായി സ്ഥിരീകരിച്ചത്. സിദക്കിയാവ് രാജാവിന്റെ കാലത്തെ മന്ത്രിയായിരുന്ന ഗദലാഹുബെന്‍ പഷറിന്റെ പേര്‍ സൂചിപ്പിക്കുന്ന സീലും കണ്ടെത്തി. (സിദക്കിയാവ് ഭരിച്ചിരുന്ന കാലഘട്ടം 597-586 ബിസി) യിരമ്യാ പ്രവാചകന്റെ കേടുപറ്റാത്ത പുസ്തകം മൂന്നുവര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ സിദെക്കിയാവിന്റെ ശുശ്രൂഷകനായിരുന്ന യെഹുക്കുവല്‍ ബെന്നിന്റെ പേരും സൂചിപ്പിക്കുന്ന മുദ്രയും കണ്ടെത്തിയിരുന്നു. ഇരുവരെയും കുറിച്ച് ബൈബിളില്‍ യിരമ്യാ പ്രവചനം 38 : 1 മുതല്‍ 4 വരെയുള്ള ഭാഗത്ത് പരാമര്‍ശിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ സിദക്കിയാവ് രാജാവ് യിരമ്യാ പ്രവാചകനെ വധിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് രണ്ടു ശുശ്രൂഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി യിരമ്യാവിനെ അടക്കം ചെയ്യുവാനായി തയ്യാറാക്കിയിരുന്ന ആഴമുള്ള ഒരു ഗര്‍ത്തവും കുഴിച്ചിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളും കണ