കര്‍ത്താവിന്റെ
നാമമഹത്വത്തിനായ് ക്രിസ്തീയ പാട്ടുകള്‍ പാടുവാനും ,പാട്ടുകള്‍ക്ക്
സംഗീതം പകരുവാനും ദൈവം എടുത്തു ഉപയോഗിക്കുന്ന സ്റ്റാന്‍ലി ജോണ്‍
ഷാര്‍ജ, ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിന്റെ ചീഫ് എഡിറ്റര്‍ പാസ്റ്റര്‍ .
ഷാജി സുകുമാരനു അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്നും
മാതാപിതാക്കളുടെ പേര് ?
ഉത്തരം - പിതാവ് ഐ.പി.സി ശ്രുശ്രൂഷകനായ പാസ്റ്റര്‍ . എം .ജി. ജോണ്‍
- മാതാവ് മേഴ് സി
വിവാഹിതനാണോ ?
അതെ. ഭാര്യ ആന്‍സി
മറ്റു സഹോദരങ്ങള്‍ ഉണ്ടോ?
ഇളയ 2 സഹോദരിമാര്‍ ഉണ്ട്.
ജോലി ചെയ്യുന്നത് എവിടെയാണ് ?
ഷാര്‍ജ എയര്‍പോര്‍ട്ടില്‍
ജനിച്ചു വളര്‍ന്ന സ്ഥലം എവിടെയാണ്?
സുവിശേഷകന്റെ മകനായ് ജനിച്ചു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ അതായത്
ഏകദേശം 4 വയസ്സായപ്പോള്‍ സുവിശേഷപ്രവര്‍ത്തനത്തിനോടനുബ്ധിച്ച്
കേരളത്തിലെ തുരുത്തിക്കാട്ടിലേക്കു വന്നു. അതിനുമുന്‍പെ നാഗ്പൂരില്‍
ആയിരുന്നു പിതാവിനു ശ്രുശ്രൂഷ.അതിനുശേഷം പുല്ലാട്, കുബനാട് ,
വെണ്ണിക്കുളം എന്നിവിടങ്ങളില്‍ പിതാവിനു ശ്രുശ്രൂഷയോടനുബധിച്ച്
മാറ്റം കിട്ടുകയും കുടുംബമായി ആ സ്ഥലങ്ങളില്‍ കട്ന്നുപോയി
ശ്രുശ്രൂഷിക്കുകയും ചെയ്യുകയുണ്ടായി. വെണ്ണിക്കൂളത്ത് ഐ.പി.സി യില്‍
പിതാവ് ശ്രുശ്രൂഷയില്‍ ആയിരുക്കുബോള്‍ ആണ് ഞാന്‍ ഡിഗ്രീ പൂര്‍ത്തീകരിക്കുന്നത്
. തിരുവല്ലയിലായിന്നു അന്നു വിദ്യാഭ്യാസം നടത്തിയത്.
വെണ്ണിക്കുളത്തു നിന്നും മാറ്റം കിട്ടി പപ്പ 2002-ല്‍
ശ്രുശ്രൂഷയ്ക്കായ് ഷാര്‍ജയിലേക്കു വന്നു.
ഒരു സുവിശേഷകന്റെ മകനായുള്ള ജീവിതം
സന്തോഷമായിരുന്നോ ?
സുവിശേഷകന്റെ മകനായ് ജനിച്ചതില്‍ വളരെ സന്തോഷം ഉണ്ട് . പിതാവ്
സാധാരണ സുവിശേഷകനായിരുന്നു. പിതാവില്‍ കണ്ടിരുന്ന പല മൂല്യങ്ങളും
ഞാന്‍ പിന്‍ന്തുടരുവാന്‍ ആഗ്രഹിച്ചു.ശ്രുശ്രൂഷയില്‍ ഒന്നും തന്നെ
കുറവു പറയുവാനില്ലായിരുന്നു.
ക്രിസ്തുവിനുവേണ്ടി ജീവിതസാഹചയ്യങ്ങളില്‍
വന്ന മാറ്റങ്ങള്‍ സഹിക്കുവാന്‍ തയ്യാറായിരുന്നോ?
പല വ്യക്തികളേയും കണ്ടുമുട്ടി പരിചയപ്പെട്ടുവരുബോള്‍ അവരെയെല്ലാം
വിട്ടുപോകേണ്ടി വന്ന തുടര്‍ച്ചയായ അവസ്ഥയില്‍ ശരിക്കും മാനസീക പീഡനം
അനുഭവിച്ചിരുന്നു. പലവിധമായ വ്യക്തികളുമായും ഇടപഴകുവാനും
എവിടെപ്പോയാലും പരിചയക്കാര്‍ ഉണ്ടാകുവാനും ഇതു നിമിത്തം
സാധ്യമായി.വ്യത്യസ്ത ജീവിത സാഹചയ്യങ്ങള്‍ മനസ്സിലാക്കുവാനും, അതിനെ
അഭിമുഖീകരിക്കേണ്ട വിധവും, സുഖ ദു:ഖങ്ങളും അനുഭവിച്ചറിയുവാന്‍
സാധിച്ചു. വീണ്ടും അങ്ങനെതെന്നെ തുടങ്ങുവാനേ ആഗ്രഹമുള്ളു അല്ലാതെ
നഷ്ടമോ ദു:ഖമോ ഇല്ല.
പാട്ടുകള്‍ സംവിധാനം ചെയ്യുവാനുള്ള കഴിവ്
എത്രാമത്തെ വയസ്സില്‍ വെളിപ്പെട്ടു?
ജന്മനായുള്ളതാണ്. 4-5 വയസ്സുള്ളപ്പോള്‍ മുതല്‍ ടാലന്റ് മത്സരത്തിനു
പോകുമായിരുന്നു. 91-92 വരെ മത്സരിച്ചിരുന്നു. അതിനുശേഷം
വിദ്യാഭാസത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു. പക്ഷെ പാടുവാന്‍ സമയം
കണ്ടെത്തുമായിരുന്നു. നല്ല സംഗീതജ്ഞന്മാരുമായുള്ള സഹവാസം
ആഗ്രഹിച്ചിരുന്നു. ആദ്യമായി 93-ല്‍ 8-ക്ലാസ്സില്‍ ആയിരുന്നപ്പോള്‍
ആണ് മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരുന്ന 4 വരികള്‍ ചിട്ടപ്പെടുത്തി
ചെയ്തെടുത്തത്.
വായനക്കാര്‍ക്കായ് ആ 4 വരികള്‍ പങ്കു
വെയ്ക്കാമോ?
ദൈവം തന്നതാണ് ആ വരികള്‍ . തീര്‍ച്ചയായും
മുത്തുകളാല്‍ നിര്‍മ്മിത ഭവനം
പൊന്‍ മുത്തുകളാല്‍ നിര്‍മ്മിത ഭവനം
ഒരുക്കുന്നു നാഥന്‍ ആ സ്വര്‍പ്പുരിയില്‍
തന്നോടൊന്നിച്ചു വാണീടുവാന്‍ ......
ഏതെങ്കിലും കാസെറ്റുകളില്‍ ഈ വരികള്‍
വന്നിട്ടുണ്ടോ?
ഇതുവരെയില്ല. അതിനുള്ള സാഹചയ്യം കിട്ടിയിട്ടില്ല.
സംഗീത സംവിധാനം അഭ്യസിക്കുവാനുള്ള സാഹചയ്യം
കിട്ടിയിട്ടുണ്ടോ?
8-ക്ലാസ്സില്‍ ആയിരുന്നപ്പോള്‍ തിരുവനന്തപുരത്തു വെച്ച് സാഹചയ്യം
കിട്ടിയിട്ടുണ്ട്. 2വര്‍ഷം ഗിറ്റാര്‍ അഭ്യസിച്ചു. ട്രാന്‍സ്ഫര്‍
ആയപ്പോള്‍ തുടരുവാന്‍ കഴിഞ്ഞില്ല. എനിക്കുള്ള കഴിവിനെ ഞാന്‍ തന്നെ
പിന്നീട് മനസ്സിലാക്കി പ്രാക്ടീസ് ചെയ്ത് മെച്ചപ്പെടുത്തി. 97-ല്‍
sri tiruvalla saji kumar ന്റെ അടുത്ത് വോക്കല്‍ അഭ്യസിക്കുവാനും
പോയി. ഇപ്പോള്‍ വയലിന്‍ അഭ്യസിക്കുന്നുണ്ട്. സംഗീതം ഒരിക്കലും
അഭ്യസിച്ചു തീര്‍ക്കുവാന്‍ സാധിക്കില്ല. എന്റെ അവസാനശ്വാസം വരെ ഞാന്‍
അതു തുടര്‍ന്നുകൊണ്ടിരിക്കും.
സംഗീതസംവിധാനത്തിലേക്ക് ഇറങ്ങിയതുകൊണ്ട്
എന്തെങ്കിലും മാനസീക സമ്മര്‍ദ്ദം, വിമര്‍ശനം നേരിടേണ്ടി
വന്നിട്ടുണ്ടോ ?.
ഒരിക്കലുമില്ല. എന്നെക്കുറിച്ചു കൂടുതല്‍ ആളുകള്‍ അറിയുവാന്‍ ഇടയായി.
കര്‍ത്താവിനെക്കുറിച്ചു പറയുവാന്‍ നല്ലൊരു മീഡിയായി ഉപയോഗിക്കുവാന്‍
കഴിഞ്ഞു. പ്രസംഗം കൊണ്ടു മാത്രമല്ല സംഗീതം കൊണ്ടും ഒരു മനുഷ്യനെ
രൂപന്തരപ്പെടുത്തുവാന്‍ കഴിയും എന്നു എനിക്കു മനസ്സിലായി. മറ്റു
പലരെയും പോലെ വിദ്യാഭ്യാസ ത്തിലുള്ള എന്റെ ശ്രദ്ധ പോയില്ല. എന്നാല്‍
വീട്ടില്‍ നിന്നും എന്നെ ഇടയിക്കിടെ ഓര്‍മ്മപ്പെടൂത്തുമായിരുന്നു.
സ്നേഹത്തോടുകൂടിയുള്ള ഓര്‍മ്മപ്പെടുത്തല്‍
ആയിരുന്നുവോ ?.
അതെ. വീട്ടില്‍ നിന്നും നല്ലവണ്ണം പിന്‍ന്തുണ കിട്ടിയിരുന്നു. മമ്മി
എന്നെ എല്ലാ ടാലന്റ് മത്സരത്തിനും പങ്കെടുപ്പിക്കുവാന്‍ വളരെ
ഉത്സാഹിച്ചിരുന്നു. അമ്മ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിലോ,
പപ്പയുടെയും മമ്മിയുടെയും പിന്‍ന്തുണ ഇല്ലായിരുന്നുവെങ്കില്‍
എനിക്ക് ഈ നിലയില്‍ സംഗീതപരമായി എത്തുവാന്‍ കഴിയുമായിരുന്നില്ല..
കൂടുതല്‍ സപ്പോര്‍ട്ട് വീട്ടില്‍ നിന്നും കിട്ടി. ഞാന്‍ ഓരോ അടി
മുന്‍പോട്ടു പോകുബോഴും അവര്‍ സന്തോഷിക്കുന്നത്
എനിക്കനുഭവിച്ചറിയാമായിരുന്നു.
ക്രിസ്തീയ പാട്ടുകള്‍ക്ക് സ്റ്റുഡിയോ
കോപോസിംഗിനു പോകുബോള്‍ എന്തെങ്കിലും അവഗണന, പ്രയാസങ്ങള്‍
നേരിട്ടിട്ടുണ്ടോ ?.
ഇല്ല. കാരണം ഞാന്‍ എപ്പോഴും നല്ലവണ്ണം ബന്ധങ്ങള്‍
കാത്തുസൂക്ഷിക്കുന്നു. എന്റെ പാട്ടിനു സംഗീത ഉപകരണവായനക്കാ ര്‍ക്ക്
എന്നെ സഹായിക്കുവാന്‍ നല്ല സന്തോഷം ആണ്.
ഒരു പ്രചാരണം കേട്ടു, വിവാഹശേഷം പാട്ടുകള്‍
ചെയ്തില്ലെന്ന് . ഇത് ശരിയാണോ ?
2004 -ല്‍ ജോലിയില്‍ പ്രവേശിക്കുകയും, 2005-ല്‍ വിവാഹം നടക്കുകയും
ചെയ്തു. 2004-2005- കളില്‍ ഒന്നില്‍ പരം പാട്ടുകള്‍ക്ക് മ്യൂസിക്ക്
ചെയ്തുകൊടുത്തു. വര്‍ഷത്തില്‍ ഒരു തവണ കിട്ടുന്ന വെക്കേഷന്‍ സമയത്ത്
മ്യൂസിക്കിന് സമയം കണ്ടെത്തുവാന്‍ കഴിയാറില്ല. പെട്ടെന്നു
തട്ടിക്കൂട്ടിയ ഒരു മ്യൂസിക്ക് ട്യൂണ്‍ മാര്‍ക്കറ്റിലേക്കു
കൊണ്ടുവരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 2006-ല്‍ ദുബായില്‍ ഒരാള്‍ക്ക്
അദ്ദേഹത്തിന്റെ പാട്ടിന് മ്യൂസിക്ക് ചെയ്തു കൊടുത്തയിരുന്നു. അതിന്
ഏകദേശം 1200 ദിറംസ് ചെലവായി, കേരളത്തിനെ അപേക്ഷിച്ചു നോക്കുബോള്‍
വളരെ കൂടുതലാണ്. ഇവിടെ പലരും സമീപിച്ചു എന്നാല്‍ ചെല്വു
കൂടുതലായതിനാല്‍ ഞാന്‍ അവരെയെല്ലാം കേരളത്തിലേക്ക്
വഴികാട്ടിയിട്ടുണ്ട്. വിവാഹവും ഇടവേളയുമായി യാതൊരു ബന്ധവുമില്ല. ഈ
കായ്യത്തില്‍ ഒരു ഇടവേള ഇതുവരെ ഉണ്ടായിട്ടില്ല.
സഹോദരന്റെ ഭാര്യയുടെ ഭാഗത്തു നിന്നും നല്ല
സപ്പോര്‍ട്ട് ഉണ്ടോ ?
അതെ എന്റെ ഭാര്യ നല്ല മ്യൂസിക്ക് ടാലന്റഡ് ആണ്. എനിക്ക് ആ
ഭാഗത്തുനിന്നും നല്ല പിന്‍ന്തുണ കിട്ടുന്നുണ്ട്.
പാട്ട് ചിട്ടപ്പെടുത്തുന്നത്
പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിലാണോ? .
ഏതു പാട്ടും കംപോസ് ചെയ്യുന്നതിനുമുന്‍പേ ഞാന്‍ അതിന്മേല്‍ കൈവെച്ച്
പ്രാര്‍ഥിക്കാറുണ്ട്.
ഈ ജോലിയില്‍
പരിശുദ്ധാത്മവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞിട്ടുണ്ടോ ?
ഞാന്‍ എന്ന വ്യക്തിക്ക് ദൈവക്യപ
ഇല്ലാതെ ഒന്നും ചെയ്യുവാന്‍ പറ്റില്ല. പാട്ട് എഴുതിയ വ്യക്തി
ആഗ്രഹിക്കുന്ന അത്ഥതലം സംവിധാനത്തിനുശേഷവും ആപാട്ടിനു
ഉണ്ടായിരിക്കണം . ആ പാട്ടിന്റെ അര്‍ത്ഥം ഉള്‍കൊണ്ട് സംവിധാനം
ചെയ്യുബോള്‍ ഒരു പൂര്‍ണ്ണരൂപം കിട്ടേണ്ടതിനുമായ് ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്.
പാട്ട് എഴുതുവാനുള്ള സാഹചയ്യം എഴുതിയ ആളോടു ചോദിച്ചു
മനസ്സിലാക്കിയതിനുശേഷം മാത്രമേ അര്‍ത്ഥവത്തായ പാട്ടാണെങ്കില്‍ ഞാന്‍
സംവിധാനം ചെയ്യാറുള്ളു.
സഹോദരന്‍ എഴുതി സംവിധാനം ചെയ്തു എന്നു
പ്രചാരണം ഉള്ള ഒരു പാട്ട് പല സഭയിലും അത് പാടി കേട്ടിട്ടുണ്ട്.
കണ്ണുനീര്‍ എന്നു മാറുമോ .. എന്‍ വേദനകള്‍ എന്നു തീരുമോ . ഈ
പാട്ടിനെക്കുറിച്ച് എന്താണ് പറയുവാനുള്ളത് ?.
ഇതില്‍ ചില തെറ്റിദ്ധാരണകളുണ്ട്. ഈ പാട്ട് ഞാന്‍ എഴുതിയതല്ല. സാം .റ്റി.
മുഖത്തല 97-98 കാലങ്ങളില്‍ എഴുതിയതാണ്. അദ്ദേഹം കൊടുത്ത ട്യൂണീനെ
ഞാന്‍ ചെറുതായി ഒന്നു മിനുക്കി ചെയ്തുയെന്നു മാത്രം 1999 നവംബറില്‍
ഞാന്‍ ഒരു ടാലന്റ് മത്സരത്ത്ന് ജഡ്ജിയായി പോയപ്പോള്‍ അവിടെ പലരും ഈ
പാട്ടാണ് പാടിയത്. വളരെ അര്‍ത്ഥവത്തായ ഒരു പാട്ടായി തോന്നിയത്
കൊണ്ട് 2000 -ല്‍ റിലീസ് ചെയ്ത സോത്ര സ്വരം കാസറ്റില്‍ ഉള്‍ക്കൊള്ളിക്കുവാന്‍
ഈ പാട്ട് ഞാന്‍ എടുത്തു. അധികം അന്വേഷിക്കാതെ ഇതു റിക്കോര്‍ഡ്
ചെയ്തു, കാസറ്റില്‍ ഈ പാട്ടിനോടു ചേര്‍ന്ന് എന്റെ പേര് ഞാന്‍
വെച്ചില്ല. 2000നു ശേഷം ഇതു മാര്‍ക്കറ്റില്‍ ക്ലീക്ക് ആയി. അപ്പോള്‍
നടത്തിയ പൂര്‍ണ്ണമായ അന്വേഷണത്തിലാന്‍` മനസ്സിലായത് ഇതു സാം
മുഖത്തല എഴുതിയതണെന്ന്.
ഈപാട്ട് പവ്വര്‍ വിഷന്‍ ചാനലില്‍ നിങ്ങളുടെ
പേരോടു കൂടി വരാറുണ്ടല്ലോ അതിനെക്കുറിച്ച് എന്തെങ്കിലും
വിശദീകരിക്കുവാന്‍ ഉണ്ടോ ?.
2006-ല്‍ ഞാന്‍ പവ്വര്‍ വിഷന്‍ ചാനല്‍ ഡയറക്ടര്‍ ശ്രീ.മാത്യുസ്
ചാക്കോയ്ക്കും പാസ്റ്റര്‍. കെ.സി ജോണിനും കത്ത് വിട്ടിരുന്നു 2-ല്‍
പരം പ്രാവശ്യം രണ്ടുപേരെയും ഞാന്‍ നേരില്‍ കണ്ടു ഈ പാട്ട് എന്റെ
പേരില്‍ വരുന്നത് സ്റ്റോപ്പ് ചെയ്യണം എന്നു ആവശ്യപ്പെട്ടിരുന്നു.
3മാസത്തെ സമയത്തിനുള്ളില്‍ ചെയ്യാം എന്തുകൊണ്ടെന്നാല്‍ കാസെറ്റ് ദല്‍ഹില്‍
ആണ് ഈ പാട്ട് കട്ടു ചെയ്താല്‍ അതിനോടൊന്നിച്ച് ഉള്ള മറ്റു
പ്രോഗ്രാമുകളും ഇല്ലാതായിപ്പോകും. 1കൊല്ലത്തിനുശേഷം വീണ്ടും
സംപ്രേഷണം ചെയ്തു എന്നതു ഞാന്‍ അറിഞ്ഞു അത് നിറുത്തുവാന്‍ ഇന്നലെ
ഞാന്‍ അവര്‍ക്ക് ഈ-മെയില്‍ വിട്ടിണ്ട്. ഈ കാര്യത്തില്‍
സാം.റ്റി.മുഖത്തലയ്ക് ഉള്ളത്ര ദ്ദു:ഖം എനിക്കും ഉണ്ട്. എന്റെ
കാസറ്റുകളുടെ പുറംചട്ട റീ പ്രിന്റിംഗ് ചെയ്തപ്പോള്‍ ഞാന്‍
സാം.റ്റി.മുഖത്തല യുടെ പേരു വെച്ചു.
എന്‍ മനസ്സിന്‍ വേദനകള്‍ എന്ന പാട്ട്
സംവിധാനം ചെയ്യുവാനും, അതിനുശേഷം എന്തെങ്കിലും പ്രത്യേക അനുഭവം?
1997-ല്‍ കുബനാട്ട് ഉള്ളപ്പോള്‍ ആയിരുന്നു ഈ പാട്ടിന്റെ കംപോസിംഗ്
ചെയ്തത്. അന്ന് എന്റെ മനസ്സില്‍ പല ദു:ഖങ്ങളും, സന്തോഷത്തെ
കെടുത്തുന്ന പല അനുഭവങ്ങളും ഉണ്ടായിരുന്നു.ഷാര്‍ജയില്‍ വെച്ച്
ഞങ്ങളുടെ എതിര്‍വശത്തെ ഫ്ലാറ്റിലെ കാലുകള്‍ തളര്‍ന്ന ഒരു കുട്ടിയെ
ഞാന്‍ യാദ്രിഛീകമായി കണ്ടപ്പോള്‍ ചോദിച്ചു, മോള്‍ക്കേതു പാട്ടാ കേള്‍ക്കുവാന്‍
ഇഷ്ടം. അപ്പോള്‍ ആ കുട്ടി പറഞ്ഞത് ഈ പാട്ടാണ് അവള്‍ക്കിഷ്ടം
എന്നായിരുന്നു, ഞാനാണ് അത് സംവിധാനം ചെയ്തത് എന്നു ആ കുട്ടിയ്ക്ക്
അറിയത്തുമില്ല. അങ്ങനെ അനേകര്‍ക്ക് ആശ്വാസം കൊടുക്കുവാന്‍ തക്കവണ്ണം
കര്‍ത്താവ് എന്നെ എടുത്തു ഉപയോഗിക്കുന്നതില്‍ ഞാന്‍ ദൈവത്തെ
സ്തുതിക്കുന്നു.
2000-ല്‍ ഹെവന്‍ എന്ന വി.സി.ഡി പബ്ലീഷ്
ചെയ്തതിനെക്കുറിച്ച് എന്തെങ്കിലും, അത് നല്ലൊരു ഹിറ്റ് ആല്‍ബം
ആയിരുന്നല്ലോ ?
ഇതൊരു story related visual album ആണ്. അതുവരെ ആരും അങ്ങനെ ഒന്നു
ചെയ്തിട്ടില്ലായിരുന്നു. 2000-ല്‍ ആണ് ആശിച്ച സന്തോഷമെന്‍ ദു:ഖമായി
മാറീടുബോള്‍ എന്ന പാട്ട് എന്റെ കൂട്ടുകാര്‍ ആ പാട്ട് നല്ലതെന്നു
കണ്ടു എന്റെ കയ്യില്‍ നിന്നും വാങ്ങീയിട്ടു പോയി. വി.സി.ഡി ആയി
എന്റെ കെയ്യില്‍ അവര്‍ കൊണ്ടു തന്ന്പ്പോഴാണ് അതു കഥയോടുകൂടിയ
പാട്ടാക്കി മള്‍ട്ടി മീഡിയയിലുള്ള അവരുടെ കഴിവ് തെളിയിച്ചത്
അറിഞ്ഞത്. ഒരു ചെലവും ഇല്ലാതെ ആ പാട്ട് വി.സി.ഡീ ആയി എനിക്കു
കിട്ടുവാന്‍ അവര്‍ നിമിത്തം ഇടയായി.
ഇത് മറ്റു visual songs ഉണ്ടാക്കുവാന്‍ പ്രചോദനമായി. കാല്‍വറി
മലമുകളില്‍ വീണ്ടും എന്‍ മനസ്സിന്‍ വേദനകള്‍ ഒടുവില്‍ കണ്ണുനീര്‍
എന്നു മാറുമോ എന്ന ഗാനവും വി.സി.ഡി ആക്കി.
100 ഗാനങ്ങളുടെ സമാഹരണത്തിന്റെ കാസറ്റ്
പുറത്തിറക്കിയല്ലോ. അതിനെക്കുറിച്ച് എന്താണ് പ്രതികരണം?
97-ല്‍ എന്റെ തന്നെ പാട്ടുകള്‍ ഞാന്‍ തന്നെ കംപോസ് ചെയ്ത്
പാടീട്ടുള്ളതും 2001-ലോ 2002 ലോ വീണ്ടും ഞാന്‍ പുറത്തിറക്കിയ 1,2
പാട്ടുകളും സമാഹരിച്ചാണ് ഞാന്‍ ആ കാസെറ്റ് തയ്യാറാക്കിയത്. എന്റെ
തന്നെ പാട്ടുകളുടെ ഡ്യൂപ്ലിക്കേറ്റ് ഞാന്‍ മാര്‍ക്കറ്റില്‍
കണ്ടതുകൊണ്ടു ഈ സമാഹാരം ഇറക്കി എന്നു മാത്രം .
ആദികാലങ്ങളില്‍ ഇതൊക്കെ ചെയ്യുവാന്‍
സാബത്തീകം ഉണ്ടായിരുന്നോ?.
ഫൈനാന്‍ഷ്യല്‍ പിന്തുണ നല്‍കിയത് പിതാവ് ആയിരുന്നു.
മലയാളഭാഷയില്‍ അല്ലാതെ മറ്റു ഭാഷകളില്‍
താങ്കള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ?
മ്യൂസിക്ക് ചെയ്തിട്ടുണ്ട് . Fragrence of Gileyad ഇതിന്
background music കൊടുത്തിട്ടുണ്ട്. 2004-ലെ ഐ.പി.സി കണ്‍വന്‍ഷനു
വേണ്ടി Tradational English Song ചെയ്തിട്ടുണ്ട്. മറ്റു ഭാഷകളില്‍
പ്രോഗ്രാമുകള്‍ക്ക് ആളുകള്‍ വിളിക്കുബോള്‍ പോകാറുണ്ട്.
ക്രിസ്തീയ പാട്ടുകളല്ലാതെ മറ്റു പാട്ടുകള്‍
എന്തെങ്കിലും ചെയ്തിട്ടുണ്ടോ?. അങ്ങനെയുള്ള ആഗ്രഹം തോന്നീട്ടുണ്ടോ?.
ഇല്ല. ആഗ്രഹിച്ചിരുന്നുവെങ്കില്‍ അതു സാധിപ്പിച്ചു തരുവാന്‍ അടുത്ത
ബന്ധങ്ങള്‍ ഉണ്ടായിരുന്നു.
കര്‍ത്താവിന്റെ നാമമഹത്വത്തിനായ് ഈ മേഖലയില്‍
പ്രവര്‍ത്തിച്ചതുകൊണ്ട് നഷ്ടം ഉണ്ടായിട്ടുണ്ടോ ?.
ഇല്ല. പലരും ഈ മേഖലയില്‍ കടം എടുത്തു ചെയ്യാറുണ്ട്. ഞാന്‍ ഒരിക്കലും
പണം കടം വാങ്ങി ചെയ്തിട്ടില്ല. എന്റെ അടുത്തു വരുന്ന ജോലി എല്ലാം
എനിക്കു കാശു വാങ്ങിയിട്ട് ചെയ്യാം എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്യാറില്ല.
എന്തെന്നാല്‍ ഒരു പ്രൊഡക്ഷന്‍ ചെയ്തിട്ട് മാര്‍ക്കറ്റില്‍ അതു
മരിച്ചുപോകുന്നത് എനിക്കിഷ്ടമല്ല. മറ്റൂള്ളവര്‍ക്കു നഷ്ടം
ഉണ്ടാക്കുന്നതും എനിക്കു നഷ്ടം വരുന്നതും എനിക്ക് ഇഷ്ടമല്ല.
പാട്ടൂകാരനാണെങ്കിലും എന്റെ മനസ്സിലും ഒരു ബിസിനസ്സുകാരന്‍ ഉണ്ട്.
നഷ്ടമുണ്ടാക്കുന്നതിലേക്ക് ഞാന്‍ പോകാറില്ല.. മ്യൂസിക്ക് ഇന്‍ഡസ്ട്ര്രിയില്‍
ശരിക്കും പ്ലാന്‍ ചെയ്തിട്ടുവേണം ഇറങ്ങുവാന്‍ . ഞാന്‍ ലാഭം
ഉണ്ടാക്കുവാനായി ചെയ്യുന്നു, അതുകൊണ്ട് ഞാന്‍മറ്റൊരു പ്രൊഡക്ട്
ഉണ്ടാക്കുന്നു.
അനുഗ്രഹിക്കപ്പെട്ട ചില പാട്ടുകളുമായ്
സാബത്തീക ശേഷി ഇല്ലാത്ത ഒരു ദൈവദാസന്‍ താങ്കളെ സമീപിച്ചു ആ
പാട്ടുകള്‍ പുറം ലോകത്തിച്ചുകൊടുക്കുവാന്‍ സഹായം അഭ്യര്‍ഥിച്ചാല്‍
താങ്കള്‍ എന്തു ചെയ്യും?
10 പാട്ടുകള്‍ ഉണ്ടെങ്കില്‍ എന്റെ ഏറ്റവും അടുത്ത പ്രൊഡക്ഷനില്‍
ഞാന്‍ 1-2 പാട്ടുകള്‍ ചേര്‍ക്കും. 10 പാട്ടുകള്‍ക്കും പൂര്‍ണ്ണരൂപമുണ്ടാക്കി
ചെയ്യുവാന്‍ കഴിയുമെങ്കിലും അതു ഉണ്ടായ സാഹചയ്യങ്ങള്‍ അത്ഥവത്തായതാണെങ്കില്‍
, മാര്‍ക്കറ്റില്‍ നിലനില്‍ക്കും എന്നു നിശ്ചയമാണെങ്കില്‍ ഞാന്‍
ചെയ്യും.
ലാഭേഛ കൂടാതെ അനേകര്‍ക്കു ആശ്വാസം
പകരുന്ന പാട്ടുകള്‍ പാടുവാനും, സംഗീതം പകരുവാനുമായ് ദൈവം
Brother.Stanley John - നെ വരും നാളുകളില്‍ ധാരാളമായി
അനുഗ്രഹിക്കട്ടെ എന്നു ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് വായനക്കാരായ
നമുക്ക് ഏവര്‍ക്കും ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം.
|