News Flash : Welcome to Disciples Good News Online, Every Day World Christian News  “ഡിസൈപ്പിള്‍സ് ചെയ്തികള്‍“ പ്രകാശനം ചെയ്തു കുളച്ചല്‍ : തമിഴ് ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനു പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് റവ.ഡോ. ഷാജി സുകുമാരന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍” എന്ന ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിന്റെ തമിഴ്നാട്ടിലെ പ്രഥമ എഡിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Download Font
Salvation
ഇംഗ്ലീഷ് ന്യൂസ്
തമിള്‍ ന്യൂസ്
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
 മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
ആരോഗ്യം
അനുഭവസാഷ്യും
ആശ്ചയ്യം
ലേഖനങ്ങള്‍
കഥകള്‍
പിറന്നാള്‍ ആശംസകള്‍
പ്രാര്‍ത്ഥനാവിഷയം
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
 ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍
Make Disciplesgoodnews your default home page.
Tell a Friend...!
 
Heavenly Feast

സ്വര്‍ഗീയവിരുന്ന് കൂട്ടായ്മ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചു കോട്ടയം :22,ജൂലൈ,08:.DGNews: നാ‍ഗമ്പടം മൈതാനത്ത് നടത്തിവന്നിരുന്ന സ്വര്‍ഗീയവിരുന്ന് കൂടാരത്തിനെതിരെയുള്ള നിരോധനാജ്ഞ മൂലം വിശ്വാസികളുടെ ആവശ്യത്തെ മാനിച്ച് സ്വര്‍ഗീയവിരുന്ന് കൂട്ടായ്മ കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പുനരാരംഭിച്ചതായി ഹെവന്‍ലി ഫീസ്റ്റ് ഭാരവാഹികള്‍ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിനെ അറിയിച്ചു. ഒരു പഞ്ചായത്തില്‍ തന്നെ രണ്ടും മൂന്നും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രാര്‍ത്ഥനാകൂട്ടായ്മ നടത്തുന്നത്. നിലവിലുള്ള ആളുകള്‍ക്ക് ഇതു മൂലം പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ സജീവമായി പങ്കെടുക്കുവാ‍ന്‍ സാധിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. വിടുതലിനും മറ്റുമായി എത്തുന്ന പുതിയ ആളുകള്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നതിനാല്‍ പൊതുവായ ഒരു സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹെവലി ഫീസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. സ്വര്‍ഗീയവിരുന്ന് കൂടാരം അനധികൃതമാണെന്നു പറഞ്ഞായിരുന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. ഇപ്പോള്‍ കോട്ടയം ടൌണിന്റെ വിവിധ പ്രദേശങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന LIC ഓഫീസ്, ഇന്‍കം ടാക്സ് ഓഫീസ്, SNDP മന്ദിരം, സ്വര്‍ഗീയവിരുന്ന് കൂടാരം എന്നിവ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പൌരസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിപ്രായവോട്ട്  സ്വര്‍ഗ്ഗീയവിരുന്നിനെ എതിരായി നടക്കുന്ന രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ പോരാട്ടങ്ങള്‍ക്കെതിരായ് വിശ്വാസികളായ നാം കരം കോര്‍ത്തു പ്രാര്‍ഥിക്കുവാനും  ഐക്യമത്യത്തോടെ നില്‍ക്കുവാനും നിങ്ങള്‍ തയ്യാറണോ?  

 

സ്വര്‍ഗീയവിരുന്ന് : തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രി കോട്ടയം :17, ജൂലൈ,08:.DG News: സ്വര്‍ഗീയവിരുന്ന് ആരാധനാലയത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ക്രിസ്ത്യന്‍ ബിലീവേഴ്സ് ഭാരവാഹികളെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിവേദനം കൌണ്‍സില്‍ പ്രസിഡന്റ് എ.കെ. ലൂക്കോസ് മന്ത്രിക്ക് നല്‍കി. പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ക്രിസ്തീയ സഭകളുടെ ആരാധനാസ്വാതന്ത്ര്യം തടസ്സപ്പെടരുതെന്നും നിവേദനത്തില്‍ ബിലീവേഴ്സ് കൌണ്‍സില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, വി.എന്‍.വാസവന്‍ എം.എല്‍.എ. എന്നിവരുമായും കൌണ്‍സില്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തി. ബിലീവേഴ്സ് കൌണ്‍സില്‍ ഭാരവാഹികളായ എ.കെ. ലൂക്കൊസ്, ഫാ. ജോണ്‍സണ്‍ ജോര്‍ജ്ജ്, ഏലിയാസ് കല്ലുപുരയ്ക്കല്‍, ജേക്കബ് മാത്യു, ഷിബു ജോസഫ്, ജോണി ജെ. കല്ലന്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.   അഭിപ്രായവോട്ട്  സ്വര്‍ഗ്ഗീയവിരുന്നിനെ എതിരായി നടക്കുന്ന രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ പോരാട്ടങ്ങള്‍ക്കെതിരായ് വിശ്വാസികളായ നാം കരം കോര്‍ത്തു പ്രാര്‍ഥിക്കുവാനും  ഐക്യമത്യത്തോടെ നില്‍ക്കുവാനും നിങ്ങള്‍ തയ്യാറണോ?  

 

സ്വര്‍ഗീയവിരുന്ന് സൌജന്യ ഭക്ഷണവിതരണം മുടങ്ങുന്നു. കോട്ടയം :16, ജൂലൈ,08: Report.DG News:  സ്വര്‍ഗീയവിരുന്ന് ആസ്ഥാനത്തിനു ചുറ്റും നിലനില്‍ക്കുന്ന നിരോധനാജ്ഞ മൂലം കോട്ടയം, ചങ്ങനാശ്ശേരി, കോഴഞ്ചേരി തുടങ്ങിയ പട്ടണങ്ങളിലും ചില്‍ഡ്രന്‍സ് ഹോം തുടങ്ങിയ സ്ഥാപനങ്ങളിലേക്കും കഴിഞ്ഞ നാലു വര്‍ഷമായി ദിവസവും മുടങ്ങാതെ നടന്നുവരുന്ന സ്വര്‍ഗീയവിരുന്നിന്റെ ആഭിമുഖ്യത്തിലുള്ള സൌജന്യ ഭക്ഷണവിതരണം ക്രമീകരിക്കാന്‍ സാധ്യമാകുന്നില്ല. സാധങ്ങള്‍ ഇവിടെ എത്തിക്കുന്നതിനും ഭക്ഷണം ക്രമീകരിക്കുന്നതിനും സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതിനാലാണ് ഇതു മുടങ്ങുന്നതെന്ന് ഭാരവാഹികള്‍ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിനെ അറിയിച്ചു. എത്രയും പെട്ടെന്ന് സൌജന്യ ഭക്ഷണവിതരണം പുനഃസ്ഥാപിക്കാന്‍ വേണ്ട അന്തരീക്ഷം ഉണ്ടാകാന്‍ എല്ലാ അഭ്യുദയകാംക്ഷികളും പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. ഇത്രയും നാള്‍ സഹകരിച്ച എല്ലാ വിശ്വാസികളോടും പൊതുജനങ്ങളോടും സ്വര്‍ഗീയവിരുന്ന് സെക്രട്ടറി നന്ദി അറിയിച്ചു.  അഭിപ്രായവോട്ട്  സ്വര്‍ഗ്ഗീയവിരുന്നിനെ എതിരായി നടക്കുന്ന രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ പോരാട്ടങ്ങള്‍ക്കെതിരായ് വിശ്വാസികളായ നാം കരം കോര്‍ത്തു പ്രാര്‍ഥിക്കുവാനും  ഐക്യമത്യത്തോടെ നില്‍ക്കുവാനും നിങ്ങള്‍ തയ്യാറണോ?  

 

സ്വര്‍ഗീയവിരുന്ന് കൂടാരം അടച്ചുപൂട്ടി കോട്ടയം :12, ജൂലൈ, 08: സോണി കെ.ജോസഫ്,  ജില്ലാ കളക്ടറുടെ നിരോധനാജ്ഞ പ്രകാരം കോട്ടയം നാഗമ്പടം മൈതാനത്തുള്ള തങ്കു ബ്രദറിന്റെ സ്വര്‍ഗീയവിരുന്ന് കൂടാരം അടച്ചുപൂട്ടി പോലീസ് കാവലേര്‍പ്പെടുത്തി. ഹാളിനകത്തും പുറത്തും പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. അന്യര്‍ അകത്തു പ്രവേശിക്കുന്നത് കര്‍ശനമായി തടഞ്ഞിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരെയും കവാടത്തിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. സ്വര്‍ഗീയവിരുന്ന് ഭാരവാഹികളുമായി ബന്ധപ്പെടുന്നതിനും അവര്‍ക്ക് മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും വിലക്ക് ബാധകമാണ്. വരുന്ന ഞായറാഴ്ച ഹെവന്‍ലി ഫീസ്റ്റ് ആരാധന ഉണ്ടായിരിക്കുന്നതല്ലെന്നും ആരാധനയ്ക്കായി മറ്റൊരിടം അന്വേഷിക്കുന്നുണ്ടെന്നും ഹെവന്‍ലി ഫീസ്റ്റ് ഭാരവാഹികള്‍ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിനെ അറിയിച്ചു. ആത്മീയ മാഫിയ തലവന്‍ തങ്കു പാസ്റ്ററെ അറസ്റ്റു ചെയ്യുക എന്നെഴുതിയ പോസ്റ്ററുകള്‍ കോട്ടയം ടൌണിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  അഭിപ്രായവോട്ട്  സ്വര്‍ഗ്ഗീയവിരുന്നിനെ എതിരായി നടക്കുന്ന രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ പോരാട്ടങ്ങള്‍ക്കെതിരായ് വിശ്വാസികളായ നാം കരം കോര്‍ത്തു പ്രാര്‍ഥിക്കുവാനും  ഐക്യമത്യത്തോടെ നില്‍ക്കുവാനും നിങ്ങള്‍ തയ്യാറണോ?  

 

സ്വര്‍ഗ്ഗീയവിരുന്ന് കെട്ടിടം അനധിക്യതമാണെന്ന ആരോപണം അടിസ്ഥാനരഹിതം  ഹെവന്‍ലിഫീസ്റ്റ് :10, ജൂലൈ, 08: റിപ്പോര്‍ട്ടര്‍  സോണി കെ. ജോസഫ്, കോട്ടയം : ഹെവന്‍ലി ഫീസ്റ്റിന്റെ പേരില്‍ വിലകൊടുത്തു വാങ്ങിയ സ്ഥലത്താണ് സ്വര്‍ഗ്ഗീയ വിരുന്ന് അരാധന നടത്തുന്നതെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പെ വികസന അതോറിറ്റി ഉണ്ടായിരുന്നപ്പോള്‍ ഉണ്ടാക്കിയ തീരുമാനങ്ങള്‍ കുത്തിപ്പൊക്കിയെടുത്ത് എങ്ങനെയും സ്വര്‍ഗ്ഗീയ വിരുന്ന് കൂട്ടായ്മ തകര്‍ക്കണം എന്നു ആഗ്രഹിക്കുന്ന ചിലരാണ് ഇതിന്റെ പിന്നിലെന്ന് ഹെവന്‍ലി ഫീസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. 1993-ല്‍ ഹെവന്‍ലി ഫീസ്റ്റിന്റെ പേരില്‍ സ്ഥലം വാങ്ങിയപ്പോള്‍ കോട്ടയത്തെ വികസന അതോറിറ്റി പിരിച്ചുവിട്ടിരുന്നു, അതിനാല്‍ അവരുടെ തീരുമാനം അറിഞ്ഞുകൊണ്ടല്ല ഹെവന്‍ലി ഫീസ്റ്റ് ഈ സ്ഥലം വാങ്ങിയത്. ആദ്യം തന്നെ ഒരു ബിഡിംഗ് പ്ലാന്‍ വരെച്ച് മുന്‍സിപാലിറ്റിയില്‍ കൊടുത്തു. നിലവിലുള്ള സ്ഥലത്ത് പുതുതായി ഒന്നും തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നില്ല എന്ന കത്ത് മുന്‍സിപാലിറ്റിയില്‍ നിന്നും ലഭിച്ചിരുന്നതായും പുതിയ ടെന്‍ഡറിനുള്ള അപേക്ഷ മുന്‍സിപലിറ്റിയില്‍ കൊടുത്തിരുന്നതായും ഹെവന്‍ലി ഫീസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. വേഗത്തില്‍ കാര്യങ്ങള്‍ നടത്തുന്നതിന് തടസ്സങ്ങള്‍ ഉണ്ടായി എന്നു ഭാരവാഹികള്‍ സമ്മതിക്കുന്നു. സ്വര്‍ഗ്ഗീയ വിരുന്നു നടത്തുവാന്‍ ലൈസന്‍സിനു വേണ്ടിയുള്ള അപേക്ഷ മുന്‍സിപാലിറ്റിയില്‍ നല്‍കിയിരുന്നു എന്നാല്‍ ലൈസന്‍സ് നാളിതുവരെയും കിട്ടിയിട്ടില്ല. ഇപ്പോള്‍ വിഷയം കോടതിയുടെ പരിഗണനയിലാണുള്ളത്. കോടതിയില്‍ നിന്നും മതിയായ നീതി ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു. ആരാധന നടത്തുന്നത് അന്തിമതീര്‍പ്പുണ്ടാകുന്നതുവരെ നിറുത്തിവെയ്ക്കണം എന്നു കലക്ടര്‍ ഉത്തരവിട്ടതനുസരിച്ച് അടുത്തദിവസം തന്നെ ഹെവന്‍ലി ഫീസ്റ്റ് ഭാരവാഹികളുടെ യോഗം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നു ഭാരവാഹികള്‍ ഡിസൈപ്പിള്‍സ് ഗുഡ് ന്യൂസിനെ അറിയിച്ചു.  അഭിപ്രായവോട്ട്  സ്വര്‍ഗ്ഗീയവിരുന്നിനെ എതിരായി നടക്കുന്ന രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ പോരാട്ടങ്ങള്‍ക്കെതിരായ് വിശ്വാസികളായ നാം കരം കോര്‍ത്തു പ്രാര്‍ഥിക്കുവാനും  ഐക്യമത്യത്തോടെ നില്‍ക്കുവാനും നിങ്ങള്‍ തയ്യാറണോ?  

 

സ്വര്‍ഗീയ വിരുന്ന് ആരാധന ജില്ലാ കളക്ടര്‍ നിരോധിച്ചു കോട്ടയം:10, ജൂലൈ,08: Report.DG News: പോലീസ് ആക്ട് 23 അനുസരിച്ച് കോട്ടയം പട്ടണത്തില്‍ പത്ത് ദിവസത്തേക്ക് കളക്ടര്‍ നിരോധനാഞ്ജ പുറപ്പെടുവിച്ചു.ഇന്നലെ കളക്ടറുടെ ചേമ്പറില്‍ വിളിച്ചു ചേര്‍ത്ത എസ് എന്‍ ഡി പി , സ്വര്‍ഗീയ വിരുന്ന് നേതാക്കളുടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമുണ്ടാവത്തത് കൊണ്ടാണ് ഈ നടപടികള്‍ എന്നറിയുന്നു. നാഗമ്പടം സ്വര്‍ഗീയ വിരുന്ന് ആരാധനാലയത്തിനു അഞ്ഞൂറു മീറ്റര്‍ ചുറ്റളവില്‍ യോഗം ചേരുന്നതും മൈക്ക് വെച്ച് മീറ്റിങ്ങ് കൂടുന്നതും ആളുകള്‍ കൂട്ടം കൂടുന്നതും ജില്ലാ കളക്ടര്‍ ഷര്‍മിള മേരി ജോസഫ് നിരോധിക്കുകയുണ്ടായി.  നിയമവിരുദ്ധമായി പണികഴിപ്പിച്ച സ്വര്‍ഗീയ വിരുന്ന് ആരാധനാലയം പൊളിച്ച് നീക്കണമെന്ന കോട്ടയം മുനിസിപ്പാലിറ്റിയുടെ ഉത്തരവില്‍ തീരുമാനവാവുന്നത് വരെയും അവിടെ ആരാധന നടത്തുന്നത് നിര്‍ത്തിവയ്ക്കണമെന്ന് കളകടര്‍ സ്വര്‍ഗീയ വിരുന്നിനെ പ്രതിനിധീകരിച്ച് കളക്ടറുടെ ചേംബറിലെത്തിയ തോമസ്കുട്ടി ബ്രദറിനോടും സെക്രട്ടറി റോയ് വര്‍ഗീസിനോടും ആവശ്യെപ്പെട്ടു. ആരാധനാലയത്തിനെ കുറിച്ചുള്ള പരാതി ട്രൈബൂണലിന്റെ പരിധിയിലാണെന്നും ട്രൈബൂണലില്‍ നിന്നൊരു തീരുമാനം ഉടനെ ഉണ്ടാവുമെന്നും നഗരസഭാ അധികൃതര്‍ കളക്ടറെ അറിയിച്ചു. കൂടാതെ സമീപത്തുള്ള എസ് എന്‍ ഡി പി ശാഖയിലും പ്രാര്‍ത്ഥനയോ മറ്റു പരിപാടികളോ നടത്തരുതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എസ് എന്‍ ഡി പി പ്രതിനിധികളോട് കളകടര്‍ ആവശ്യപ്പെട്ടു.     അഭിപ്രായവോട്ട്  സ്വര്‍ഗ്ഗീയവിരുന്നിനെ എതിരായി നടക്കുന്ന രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ പോരാട്ടങ്ങള്‍ക്കെതിരായ് വിശ്വാസികളായ നാം കരം കോര്‍ത്തു പ്രാര്‍ഥിക്കുവാനും  ഐക്യമത്യത്തോടെ നില്‍ക്കുവാനും നിങ്ങള്‍ തയ്യാറണോ?  

 

തങ്കു ബ്രദര്‍ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് ‍ മാനേജിംഗ് എഡിറ്റര്‍ സോണി കെ. ജോസഫിനു അനുവദിച്ച പ്രത്യേക അഭിമുഖം. കോട്ടയം : വിശ്വാസികളുടെ ക്ഷമാപൂര്‍വ്വമായ പെരുമാറ്റമാണ് സംഘര്‍ഷം ഒഴിവാക്കിയതെന്ന് തങ്കു ബ്രദര്‍ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിനെ അറിയിച്ചു. ആരുടെ ആള്‍ക്കാരാണ് മര്‍ദ്ദിച്ചത് എന്ന് അറിയില്ല. ഡി.വൈ.എസ്.പിയുടെയും ആര്‍.ഡി.ഒയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്വര്‍ഗീയവിരുന്ന് കണ്‍വന്‍ഷന്‍ ഉച്ചയ്ക്ക് ശേഷം ആക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഉച്ച്യ്കൂ ശേഷവും ആരാധന നടത്തുവാന്‍ കഴിഞ്ഞില്ല. ദൌര്‍ഭാഗ്യപരമായ സംഭവങ്ങളാണ് ഉണ്ടായതെന്ന് തങ്കു ബ്രദര്‍ പറഞ്ഞു . ആരുടെ ഭാഗത്തുനിന്നുമാണ് സാംഘര്‍ഷം ഉണ്ടായത്‌ എന്ന ചോദ്യത്തിന് സ്വര്‍ഗ്ഗീയവിരുന്ന് നേത്വത്യത്തിന് വ്യക്തമായ മറുപടി പറയുവാന്‍ കഴിഞ്ഞില്ല. വീണ്ടും മുന്നോട്ടുള്ള സ്വര്‍ഗ്ഗീയവിരുന്നിന്റെ  പ്രവര്‍ത്ത്നങ്ങളെക്കുറിച്ചും , പ്രാര്‍ഥനാക്രമീകരണ്‍ങ്ങളെക്കുറിച്ചോ, മറ്റു പല ചോദ്യങ്ങള്‍ക്കോ അവര്‍ മറുപടി പറഞ്ഞില്ല.പല ചോദ്യങ്ങള്‍ക്കും സ്വര്‍ഗ്ഗീയവിരുന്നിന്റെ ഭാഗത്തുനിന്നുമുള്ള ഉള്ള മറുപടി മാധ്യമപ്രവര്‍ത്തകരോടുള്ള അവഹേളന ആയിരുന്നു.113 കൂടുതല്‍ രാജ്യങ്ങളില്‍ ആയിരുന്നു വായിക്കുന്ന നഹൊദരങ്ങള്‍ക്കു വേണ്ടി സത്യസ്ന്ധമായ ന്യൂസ് പുറത്തുകൊണ്ടുവരുവാന്‍ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് ശ്രമിക്കുന്നതായിരിക്കും. അഭിപ്രായവോട്ട്  സ്വര്‍ഗ്ഗീയവിരുന്നിനെ എതിരായി നടക്കുന്ന രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ പോരാട്ടങ്ങള്‍ക്കെതിരായ് വിശ്വാസികളായ നാം കരം കോര്‍ത്തു പ്രാര്‍ഥിക്കുവാനും  ഐക്യമത്യത്തോടെ നില്‍ക്കുവാനും നിങ്ങള്‍ തയ്യാറണോ?  

 

         സ്വര്‍ഗ്ഗീയവിരുന്ന് പ്രതിഷേധം രേഖപ്പെടുത്തി കോട്ടയം : 09, ജൂലൈ,08: Report.DG News:  നാഗമ്പടത്തുള്ള സ്വര്‍ഗീ‍യവിരുന്ന് ആരാധനാലത്തിനു നേരെയുണ്ടായ ആക്രമണത്തിലും ആരാധനയില്‍ പങ്കെടുക്കുവാന്‍ എത്തിയവരെ മര്‍ദ്ദിച്ചതിലും സ്വര്‍ഗ്ഗീയവിരുന്നിന്റെ അടിയന്തിര യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഇതെതുടര്‍ന്ന് ഇന്നലെ ആരാധന നടത്തുവാന്‍ കഴിഞ്ഞില്ല. ഇവിടെ ആരാധന നടത്തുന്ന സമയത്തുതന്നെ എസ്.എന്‍.ഡി.പി കണ്‍ വന്‍ഷനും ധ്യാനവും ഇതിനു മുമ്പില്‍ സംഘടിപ്പിച്ചതിനാല്‍ ഇരുഭാഗത്തുമുള്ള പ്രതിനിധികളെ ഡി.വൈ.എസ്.പി ചര്‍ച്ചയ്ക്ക് വിളീപ്പിച്ചിരുന്നു. തുടര്‍ന്ന് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശത്തെ മാനിച്ച് സ്വര്‍ഗ്ഗീയവിരുന്ന് ആരാധന ഇന്നലേത്തേക്ക് ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5 മണി വരെയായി പുന‌ഃക്രമീകരിച്ചു. ഈ വിഷയം പത്രപരസ്യങ്ങളിലൂടെ വിശ്വാസികളെ അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ ആരാധനായോഗങ്ങള്‍ മുടക്കംകൂടാതെ നടത്താ‍ന്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് സ്വര്‍ഗ്ഗീയവിരുന്ന് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്വര്‍ഗ്ഗീയവിരുന്നിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തന്നെ തുടരുമെന്നും ഒരു മതത്തോടും വിദ്വേഷമില്ലെന്നും ധാരാളം ആളുകള്‍ മദ്യത്തില്‍നിന്നുംമറ്റും വിടുതല്‍ പ്രാപിക്കുകയും അനേകം അത്ഭുത രോഗസൌഖ്യങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടാണ് സ്വര്‍ഗ്ഗിയവിരുന്നില്‍ അനേകര്‍ എത്തുന്നതെന്നും യേശുവിനെ ലോകത്തിന്റെ മുമ്പില്‍ ഉയര്‍ത്തുക എന്നതാണ് സ്വര്‍ഗ്ഗീയവിരുന്നിന്റെ ആത്യന്തിക ലക്ഷ്യമെന്നും സ്വര്‍ഗ്ഗീയ വിരുന്ന് സീനിയര്‍ പാസ്റ്റര്‍ ബ്രദര്‍ തോമസുകുട്ടി ഡിസൈപ്പിള്‍സ് ഗുഡ്ന്യുസിനോട് പറഞ്ഞു.  അഭിപ്രായവോട്ട്  സ്വര്‍ഗ്ഗീയവിരുന്നിനെ എതിരായി നടക്കുന്ന രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ പോരാട്ടങ്ങള്‍ക്കെതിരായ് വിശ്വാസികളായ നാം കരം കോര്‍ത്തു പ്രാര്‍ഥിക്കുവാനും  ഐക്യമത്യത്തോടെ നില്‍ക്കുവാനും നിങ്ങള്‍ തയ്യാറണോ?  

 

കോട്ടയത്ത് സ്വര്‍ഗ്ഗീയ വിരുന്ന് കവാടത്തില്‍ ഏറ്റുമുട്ടല്‍,: റിപ്പോര്‍ട്ടര്‍  സോണി കെ. ജോസഫ്, കോട്ടയം : തങ്കു ബ്രദ്രറിന്റെ സ്വര്‍ഗീയവിരുന്ന് പ്രാര്‍ത്ഥനാ കേന്ദ്രത്തിനു സമീപം എസ്.എന്‍.ഡി.പി താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാധ്യാനത്തിനുശേഷം പോലീസും എസ്.എന്‍.ഡി.പി പ്രവര്‍ത്തകരും ഏറ്റുമുട്ടി. 22 പേര്‍ക്ക് പരിക്കേറ്റു. പോലീസ് കണ്ണീര്‍വാതകം ഗ്രനേഡും പ്രയോഗിച്ചു. സ്വര്‍ഗീയവിരുന്ന് ആസ്ഥാനത്തേക്കു പുറത്തുനിന്ന് കല്ലേറുണ്ടായി. 2008 ജൂലൈ 6-ന് ഞാ‍യറാഴ്ച രാവിലെ 10 മണിയോടെ കോട്ടയം നാഗമ്പടത്തുള്ള എസ്.എന്‍.ഡി.പി കോട്ടയം ടൌണ്‍ ശാഖായോഗം ഓഫീസിനു മുമ്പിലാണ് ശ്രീനാരയണ കണ്‍വന്‍ഷനും ധ്യാനവും സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ കണ്‍വന്‍ഷന്‍ സമാപിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. കണ്‍വന്‍ഷന്‍ കഴിഞ്ഞ് പ്രവര്‍ത്തകര്‍ തങ്കു ബ്രദറിനെതിരേ മുദ്രാവാക്യം വിളിച്ച് സ്വര്‍ഗ്ഗീയവിരുന്ന് കവാടത്തിനു മുമ്പില്‍ തടിച്ചുകൂടി. എസ്.എന്‍.ഡി.പി കണ്‍വന്‍ഷന്‍  പ്രമാണിച്ച് സ്വര്‍ഗ്ഗീയവിരുന്ന് പ്രാര്‍ത്ഥന ഉച്ച കഴിഞ്ഞ് 2 മണിവരെ മാറ്റിവെച്ചിരുന്നു. ഒരു മണിയോടെ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുമെന്നായിരുന്നു ഡി.വൈ.എസ്.പിയുടെ അറിയിപ്പ്. കണ്‍വന്‍ഷന്‍ നടക്കുന്നതിനിടെ സ്വര്‍ഗ്ഗീയവിരുന്നിലേക്ക് എത്തിയ ചിലരെ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ പിന്തിരിപ്പിച്ചു വിട്ടത് വാക്കുതര്‍ക്കത്തിനിടയാക്കി. ഇതിനിടെ സ്വര്‍ഗ്ഗിയവിരുന്ന് കേന്ദ്രത്തിലേക്ക് കല്ലേറുണ്ടായി. ഇതോടെ എസ്.എന്‍.ഡി.പി പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി ഓടിച്ചു. ലാത്തിച്ചാര്‍ജ്ജിനു ശേഷം തടിച്ചുകൂടിയ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുവാന്‍ പോലീസ് നാലുചുറ്റ് കണ്ണീര്‍വാതകവും മൂന്ന് ഹാന്‍ഡ് ഗ്രനേഡുകളും പ്രയോഗിച്ചു.  ലാത്തിച്ചാര്‍ജ്ജിനിടെ നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിനുള്ളിലേക്ക് ഓടിക്കയറിയവരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. നാഗമ്പടം റെയില്‍വേ ട്രാക്കിലേക്കും സമീപമുള്ള ബാര്‍ ഹോട്ടലിലേക്കും ഓടിക്കയറിയവരെ പോലീസ് പുറകെയെത്തി അറസ്റ്റു ചെയ്തു. പോലീസ് ലാത്തി വീശിയതിനെത്തുടര്‍ന്ന് പിന്തിരിഞ്ഞ് ഓടിയവര്‍ പിന്നീട് എം.സി റോഡിലൂടെ മുദ്രാവാക്യം മുഴക്കി ബേക്കര്‍ ജംഗ്ഷനിലെത്തി. തുടര്‍ന്ന് നടത്തിയ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് തകര്‍ന്നു. രണ്ടു കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് സ്വര്‍ഗ്ഗീയവിരുന്നിലെ പ്രാര്‍ത്ഥന മാറ്റിവെച്ചു. അഭിപ്രായവോട്ട്  സ്വര്‍ഗ്ഗീയവിരുന്നിനെ എതിരായി നടക്കുന്ന രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ പോരാട്ടങ്ങള്‍ക്കെതിരായ് വിശ്വാസികളായ നാം കരം കോര്‍ത്തു പ്രാര്‍ഥിക്കുവാനും  ഐക്യമത്യത്തോടെ നി&