News Flash : Welcome to Disciples Good News Online, Every Day World Christian News  “ഡിസൈപ്പിള്‍സ് ചെയ്തികള്‍“ പ്രകാശനം ചെയ്തു കുളച്ചല്‍ : തമിഴ് ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനു പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് റവ.ഡോ. ഷാജി സുകുമാരന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍” എന്ന ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിന്റെ തമിഴ്നാട്ടിലെ പ്രഥമ എഡിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Download Font
Salvation
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
ആരോഗ്യം
അനുഭവസാഷ്യങ്ങള്
ആശ്ചയ്യം
ലേഖനങ്ങള്‍
കഥകള്‍
പിറന്നാള്‍ ആശംസകള്‍
പ്രാര്‍ത്ഥനാവിഷയങ്ങള്
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍

 

 

   
   
ആരോഗ്യം
 

ഓറഞ്ച് ജ്യൂസ് പ്രമേഹ സാധ്യത വര്‍ധിപ്പിക്കും: ജ്യൂസുകളില്‍ രുചിയേറിയതും ദാഹം ശമിപ്പിക്കുന്നതുമാണ്‌ ഓറഞ്ച്‌ ജ്യൂസ്‌. ഉന്മേഷത്തിനും ചര്‍മ്മത്തിന്റെ കാന്തിയ്‌ക്കും ആരോഗ്യത്തിനുമെല്ലാം ഉത്തമമായതിനാല്‍ത്തന്നെ ദിനം പ്രതി ഓറഞ്ച്‌ ജ്യൂസ്‌ കുടിക്കുന്നവരുടെ എണ്ണം കുറവല്ല.എന്നാല്‍ ഇത്തരക്കാര്‍ സൂക്ഷിക്കുക. പതിവായി ഓറഞ്ച്‌ ജ്യൂസ്‌ കുടിക്കുന്നത്‌ പ്രമേഹമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ ഈയിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു.ദിവസവും രാവിലെ ഒരു ഗ്ലാസ്‌ ജ്യൂസ്‌ കുടിക്കുന്നവരില്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യത 18 ശതമാനം കൂടുതലാണെന്നാണ്‌ വ്യക്തമായത്‌. ഏഴായിരത്തോളം സ്‌ത്രീകളിലാണ്‌ ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. അതിനാല്‍ത്തന്നെ പുരുഷന്മാരില്‍ ജ്യൂസ്‌ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.ഓറഞ്ച്‌ ജ്യൂസ്‌ പ്രമേഹം വരുത്തിയേയ്‌ക്കുമെന്ന്‌ കരുതി ഓറഞ്ച്‌ കഴിയ്‌ക്കുന്നത്‌ ഉപേക്ഷിക്കണമെന്നില്ല. ജ്യൂസാണ്‌ കുഴപ്പക്കാരന്‍. ഓറഞ്ച്‌ അങ്ങനെതന്നെ കഴിയ്‌ക്കുമ്പോള്‍ പ്രമേഹ സാധ്യത കുറയുകയാണത്രേ ചെയ്യുന്നത്‌. പ്രതിദിനം ഏതെങ്കിലും പഴം മൂന്നു കഷണം വീതം കഴിയ്‌ക്കുന്നവര്‍ക്ക്‌ പ്രമേഹമുണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറവാണെന്നും ഗവേഷകര്‍ പറയുന്നു.ഒറഞ്ച്‌ മാത്രമല്ല ഏത്‌ തരത്തിലുള്ള പഴവും അങ്ങനെ തന്നെ കഴിയ്‌ക്കുന്നതാണത്രേ നല്ലത്‌. പഴച്ചാറിലുള്ള പ്രകൃതിദത്ത പഞ്ചസാര ശരീരം വേഗത്തില്‍ സ്വാംശീകരിക്കുന്നതുമൂലമാണ്‌ ജ്യൂസ്‌ കഴിക്കുന്നവരില്‍ പ്രമേഹ സാധ്യത കൂടുന്നത്‌. ജേണല്‍ ഡയബറ്റിക്‌സിലാണ്‌ ഈ പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

 

ഇന്ത്യന്‍ തൊഴിലാളികളില്‍ പൊണ്ണത്തടി: ഇന്ത്യന്‍ തൊഴിലാളികളില്‍ പകുതിയോളം പേര്‍ പൊണ്ണത്തടിയുള്ളവരാണെന്ന്‌ ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ട്‌. ജോലിസ്ഥലത്തെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ സംഘടന നടത്തിയ പഠനത്തിലാണ്‌ തൊഴിലാളികളില്‍ പകുതിയോളം പേര്‍ പൊണ്ണത്തടിയുള്ളവരാണെന്ന്‌ കണ്ടെത്തിയത്‌.
'പ്രിവന്റിംഗ്‌ കമ്യൂണിക്കബിള്‍ ഡിസീസസ്‌ ഇന്‍ ദി വര്‍ക്‌ പ്രോസ്‌ ത്രൊ ഡയറ്റ്‌ ആന്റ്‌ ഫിസിക്കല്‍ ആക്ടിവിറ്റി' എന്ന പേരിലാണ്‌ സര്‍വ്വേ നടത്തിയത്‌. പൊണ്ണത്തിടിയള്ളത്‌ കൂടുതലും നഗരത്തില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ്‌.
തൊഴിലാളികളില്‍ 27 ശതമാനം പേര്‍ക്ക്‌ രക്താതിസമ്മര്‍ദ്ദവും 10.1ശതമാനം പേര്‍ക്ക്‌ പ്രമേഹവും, 47ശതമാനം പേര്‍ക്ക്‌ പൊണ്ണത്തടിയുണ്ടെന്നുമാണ്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്‌. വന്‍ നഗരങ്ങളിലെ വ്യാവസായ മേഖലകളിലുള്ള തൊഴിലാളികള്‍ക്കിടയിലാണ്‌ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായും കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദില്ലി, മുംബൈ പോലുള്ള സ്ഥലങ്ങളിലാണ്‌ പൊണ്ണത്തടിയുള്ള തൊഴിലാളികള്‍ കൂടുതലുള്ളത്‌. ഇവര്‍ക്ക്‌ ശരീരഭാരം ക്രമീകരിക്കുന്നതിനെക്കുറിച്ചും ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ചും വിദ്യാഭ്യാസം നല്‍കേണ്ടതുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.പത്ത്‌ വ്യത്യസ്ഥ വ്യവസായ മേഖലകളില്‍ നിന്നുള്ള 10വയസ്സിനും 69വയസ്സിനും ഇടയിലുള്ള 35000 തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ്‌ പഠനവിധേയരാക്കിയത്‌.തൊഴിലാളികള്‍ക്ക്‌ ഹൃദ്രോഗത്തെക്കുറിച്ച്‌ മുന്‍കരുതലെടുക്കാനും ഭക്ഷണ രീതികളെക്കുറിച്ചും രക്തസമ്മര്‍ദ്ദം കൂടാതെ സൂക്ഷിക്കുന്നത്‌ സംബന്ധിച്ചുമെല്ലാം ആരോഗ്യ വിദ്യാഭ്യാസം നല്‍കണമെന്ന്‌ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌.

 

മൊബൈല്‍ ഫോണ്‍ റേഡിയേഷനെതിരേ സര്‍ക്കാരിന്റെ മുന്നറിയിപ്പ് ന്യൂഡല്‍ഹി:ജൂണ്‍ 21,2008Report.DG News:  മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഹാനികരമായ തരംഗങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കുന്നു. കുട്ടികളെയും ഗര്‍ഭിണികളെയും ഉപയോഗിച്ചുള്ള പരസ്യങ്ങള്‍ കഴിവതും ഒഴിവാക്കണമെന്ന് മൊബൈല്‍ നിര്‍മ്മാതാക്കളോടും സേവനദാതാക്കളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണില്‍നിന്നും പുറപ്പെടുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ തലച്ചോറിലെ കലകളെ നശിപ്പിക്കാന്‍ ശക്തിയുള്ളവയാണെന്നും ടെലികോം മന്ത്രാലയത്തിന്റെ കരടു മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതിനാല്‍ കുട്ടികളും ഗര്‍ഭിണികളും ഹൃദ്രോഗബാധിതരും മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ പേരും ചെവിയോടു ഏറ്റവും ചേര്‍ത്ത് പിടിച്ചാണ് സംസാരിക്കുന്നത്. അതിനാല്‍ കൂടുതല്‍ ദോഷം സംഭവിക്കുന്നതിനിടവരുത്തുന്നു. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ്. 2010 ആകുമ്പോഴേക്കും ഇവിടെ 50 കോടി ജനങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളായിത്തീരുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ മൊബൈല്‍ ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും കുട്ടികളാണ്. പലരും കുട്ടികള്‍ക്ക് ഒരു കളിപ്പാട്ടമായാണ് ഇത് വാങ്ങിച്ചുകൊടുക്കുന്നത്. ചിലര്‍
ദൂരസ്ഥലങ്ങളിലേക്കു പോകുന്ന കുട്ടികളുടെ സുരക്ഷയ്ക്കായും വാങ്ങിക്കൊടുക്കുന്നു. അതുകൊണ്ട് 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കഴിവതും നിരുത്സാഹപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയ്‌പൂര്‍: ആയുര്‍വേദ ചികിത്സ നേടാന്‍ഇനി ആയുര്‍വേദറിസോര്‍ട്ടുകളും ചികിത്സാകേന്ദ്രങ്ങളും അന്വേഷിച്ചിറങ്ങേണ്ടതില്ല. ആയുര്‍വേദത്തിലെ ചികിത്സാ രീതികളൊക്കെ വെറുമൊരു മൗസ്‌ ക്ലിക്കില്‍ ലഭിയ്‌ക്കാന്‍ പോകുന്നു. നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ആയുര്‍വേദ(എന്‍ഐഎ) ആണ്‌ ആയുര്‍വേദ ചികിത്സ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ തയ്യാറെടുക്കുന്നത്‌്‌. ഒരുമാസത്തിനുള്ളില്‍ ടെലി-മെഡിസിന്‍ സംവിധാനമുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുമെന്ന്‌ എന്‍ഐഎ മേധാവി മഹേഷ്‌ ചന്ദ്രശര്‍മ പറഞ്ഞു. ഈ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി സംവിധാനത്തില്‍ എന്‍ഐഎയുടെ വെബ്‌സൈറ്റ്‌ മുഖാന്തിരം രോഗികള്‍ക്ക്‌ രോഗവിവരങ്ങള്‍ അറിയിക്കാന്‍ കഴിയും. ഇങ്ങനെ നല്‍കുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ചികിത്സാ നിര്‍ദ്ദേശങ്ങളും മറ്റും ഓരോരുത്തരെയും അറിയിക്കുകയും ചെയ്യും. ലോകത്തില്‍ എവിടെനിന്നുള്ളവര്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാകുമെന്നും ശര്‍മ്മ അറിയിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ്‌ എന്‍ഐഎ പ്രവര്‍ത്തിക്കുന്നത്‌. വളരെ ഫലപ്രദമായ ചികിത്സാ രീതിയെന്ന പേര്‌ നേടിയെടുത്ത ആയുര്‍വ്വേദത്തിന്‌ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ പലര്‍ക്കും ഇതൊരു സ്റ്റാറ്റസ്‌ സിംബല്‍ പോലുമാണ്‌. അത്തരത്തിലൊന്നിനെ പരമാവധി ഉപയോഗപ്പെടുത്തുകയെന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം- ശര്‍മ പറയുന്നു. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്‍സിയ്‌ക്ക്‌ പിന്നാലെ ജോദ്‌പൂര്‍, കോട്ട, ഉദയ്‌പൂര്‍ എന്നിവിടങ്ങളിലായി വെബ്‌ അധിഷ്ടിത കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും എന്‍ഐഎയ്‌ക്ക്‌ പദ്ധതിയുണ്ട്‌. ആയുര്‍വേദ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്‌ധരായ ചികിത്സകരുടെ സേവനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കും. പൊണ്ണത്തടി, പ്രമേഹം, വിഷാദം തുടങ്ങി ജനങ്ങള്‍ അനുഭവിക്കുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്‌ വിശദപഠനങ്ങള്‍ നടത്തുന്നതിനും ചികിത്സാവിധികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി ആയുര്‍വേദചികിത്സാരംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കുന്നുണ്ട്‌. ഇതുകൂടാതെ പഞ്ചകര്‍മ്മ പോലുള്ളചികിത്സാരീതികളെക്കുറിച്ച്‌ വിവരങ്ങളും ലഭ്യമാക്കും. ജയ്‌പൂരില്‍ എന്‍ഐഎയ്‌ക്ക്‌ ഒരു ചികിത്സാ കേന്ദ്രവും ആയുര്‍വേദത്തിന്റെ വിവിധ ശാഖകളിലായി പഠനകേന്ദ്രങ്ങളുമുണ്ട്‌
 

  അറുപതു വയസാണ്‌ വാര്‍ദ്ധക്യ കാലത്തിണ്റ്റെ പടിവാതിലായി കണക്കാക്കപ്പെടുന്നത്‌. അതിനാല്‍ അറുപതു വയസ്സു കഴിഞ്ഞാല്‍ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജീവിതസായാഹ്നത്തിലേക്കു കടക്കുമ്പോള്‍ അവയവങ്ങളുടെ പ്രവര്‍ത്തന ത്തില്‍ മാന്ദ്യം അനുഭവപ്പെടുന്നത്‌ സ്വാഭാവികം. കരള്‍, ഞരമ്പ്‌, വൃക്ക, ദഹനേന്ദ്രിയ വ്യവസ്ഥ തുടങ്ങിയവ നേരത്തേപ്പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്ക ണമെന്നില്ല. മസിലുകളുടെ എണ്ണവും എല്ലുകളുടെ സാന്ദ്ര തയും കുറയുന്നതു കൊണ്ട്‌ വിചാരിച്ചപോലെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പ്രയാസമായിരിക്കും.അതുകൊണ്ട്‌ ശരീരത്തിണ്റ്റെ കായിക ശേഷി കുറയും. പക്ഷേ, ഇതു മനസ്സിലാക്കാതെ പഴയപോലെ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ്‌ അടിയും, ശരീരഭാരം കൂടും. ഇത്‌ ഹൈപ്പര്‍ ടെന്‍ഷനും ഹൃദ്രോഗങ്ങള്‍ക്കും വഴിതെളിക്കും. പ്രായമായവരെ ബാധിക്കുന്ന രോഗമാണ്‌ ഓസ്റ്റിയോപൊറോസിസ്‌. എല്ലുകളുടെ സാന്ദ്രതയും ശക്തിയും പ്രായവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാല്‍സ്യത്തിണ്റ്റെ കുറവാണ്‌ എല്ലുകള്‍ക്ക്‌ തേയ്മാനം ഉണ്ടാക്കു ന്നത്‌ കാല്‍സ്യത്തിണ്റ്റെ കലവറയാണ്‌ പാല്‍. അതിനാല്‍ പ്രായമാ യവര്‍ ദിവസവും ഓന്നോ രണ്ടോ ഗാസ്‌ പാല്‍ കുടിക്കണം. മല്‍സ്യ ത്തിലും ധാരാളം കാല്‍സ്യമുളളതിനാല്‍ മാംസാഹാരികളുടെ ഭക്ഷണ ത്തില്‍ ദിവസവും മീന്‍ ഉള്‍പ്പെടുത്താം. വറുക്കാതെ മീന്‍ കറിവച്ചു കഴിക്കു ന്നതാണ്‌ കൂടുതല്‍ നല്ലത്‌. പ്രായമായവര്‍ ഉപ്പിണ്റ്റെ ഉപയോഗം നല്ലപോലെ കുറയ്ക്കണം. എല്ലാ പോഷകങ്ങളും ചേര്‍ന്ന ലളിതമായ ഭക്ഷണമാണ്‌ പ്രായമയവര്‍ക്ക്‌ യോജിക്കുന്നത്‌. കലോറി കുറവുളള ആഹാരസാധനങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കണം. എണ്ണ, നെയ്യ്‌, വെണ്ണ, വനസ്പതി എന്നിവയുടെ ഉപയോഗം കുറയ്‌ ക്കണം. ദഹനശക്തി കുറയുന്ന പ്രായത്തില്‍ മസാല, കൊഴുപ്പുകള്‍ എന്നവയുളള ഭക്ഷണം ഒഴിവാക്കുന്നതാണ്‌ നല്ലത്‌. നാരുകളടങ്ങിയ പച്ചക്കറികളും പഴങ്ങളും യഥേഷ്ടം കഴിക്കാം. ഭക്ഷണം നല്ലപോലെ വേവിച്ചശേഷമേ കഴിക്കാവൂ. പല്ലുകള്‍ക്ക്‌ ബലം കുറയുന്നതിനാല്‍ മൃദുവായ ആഹാര സാധനങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കണം.വെളളം കുടിക്കു ന്നതിലും ഉപേക്ഷ വിചാരിക്കരുത്‌. ശരീരത്തിണ്റ്റെ പ്രായാധിക്യം മനസ്സിനെ ബാധിക്കാതെ നോക്കിയാല്‍ വാര്‍ദ്ധക്യത്തിലും ചുറുചുറുക്കും പ്രസരിപ്പും നിലനിര്‍ത്താം

    യവ്വനം നിലനിര്‍ത്താന്‍ ചില വിദ്യകള്‍
സന്ദര്യവും യവ്വനവും നിലനിര്‍ത്താന്‍ എന്തെല്ലാം പെടാപാടുകളാണ് പലരും കാണിച്ചുകൂട്ടുന്നത്. അതിനായി ലക്ഷങ്ങള്‍ ചെലവഴിക്കാനും മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിലകൂടിയ ഉല്‍പന്നങ്ങള്‍ വാങ്ങാനും നാം മടിക്കുന്നില്ല. എന്നിട്ടോ, ഇവ വിചാരിച്ച ഫലം ചെയ്യുമോ, അതുമില്ല. അലര്‍ജിയും ത്വക്ക് രോഗങ്ങളും ധനനഷ്ടവുമാവും അന്തിമഫലം.ഇതൊന്നുമില്ലാതെത്തന്നെ യൗവ്വനം നിലനിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതുമായ പൊടികൈകള്‍. അവ എന്തെന്നു നോക്കൂ യൗവ്വനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത വസ്തുവാണ് ബദാം പരിപ്പ്. ഒന്നാം ദിവസം ഒരു പരിപ്പ്, രണ്ടാം ദിവസം രണ്ടു പരിപ്പ്, മൂന്നാം ദിവസം മൂന്ന് പരിപ്പ് എന്നിങ്ങനെ ഒരെണ്ണം കൂടുതല്‍ ഒരു മാസം കഴിക്കുക. അടുത്ത മാസം ഒരെണ്ണം വീതം കുറച്ചു കഴിക്കുക. വളരെ അതിശയകരമായ വ്യത്യാസം ശരീരത്തിലുണ്ടാകും.
ത്രിഫല ചൂര്‍ണ്ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിനു ശേഷം കഴിക്കുക.
ഞവര അരി തൈരിന്‍ വെളളത്തില്‍ വേവിച്ചു കഴിക്കുക.
ശതാവരി കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ് എടുത്ത ഒരു ഗ്ലാസ് നീരില്‍ പഞ്ചസാര ചേര്‍ത്ത് നിത്യവും കഴിക്കുക.
ശുദ്ധി ചെയ്ത ഗന്ധകം അരഗ്രാം വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ കലക്കി പതിവായി 30 ദിവസം കഴിച്ചാല്‍ ജരാനരകള്‍ ഒഴിവാകും.
ചെറുതിപ്പലി, നെല്ലിക്കാത്തൊണ്ട് ഇവ സമം പൊടിയാക്കി പച്ചനെല്ലിക്കാനീരില്‍ കുഴച്ചുണക്കി 5 ഗ്രാം പൊടിവീതമെടുത്ത് നെയ്യ്, ചെറുതേന്‍ ഇവയില്‍ ചാലിച്ചു സേവിക്കുക.
 

    സംതൃപ്‌തമല്ലാത്ത വിവാഹബന്ധം ആരോഗ്യത്തെ ബാധിയ്‌ക്കുന്നു
നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക്‌ ചേരാത്തയാളാണോ? അല്ലെങ്കില്‍ ഈ ബന്ധത്തില്‍ നിങ്ങള്‍ക്ക്‌ സംതൃപ്‌തികണ്ടെത്താന്‍ കഴിയുന്നില്ലേ? എങ്കില്‍ ഇടക്കിടെയുണ്ടാകുന്ന രോഗപീഢകള്‍ക്ക്‌ കാരണം തേടി മറ്റെവിടേയും പോകേണ്ടതില്ല. എല്ലാം നിങ്ങളുടെ വിവാഹബന്ധത്തിന്റെ പ്രശ്‌നമാണ്‌.ചേരാത്ത വിവാഹ ബന്ധം പോലെതന്നെ ആരോഗ്യകരമല്ലാത്ത വ്യക്തിബന്ധങ്ങളും നിങ്ങളുടെ ആരോഗ്യനിലയെ തകരാറിലാക്കും. ആരോഗ്യകരമല്ലാത്ത ബന്ധങ്ങള്‍ മാനസിക സമ്മര്‍ദ്ദം കൂട്ടുമെന്നത്‌ എടുത്തുപറയേണ്ട കാര്യമില്ല. എന്നാല്‍ ഇത്‌ ആരോഗ്യ നിലയെ എത്രത്തോളം ബാധിയ്‌ക്കുമെന്ന കാര്യത്തില്‍ പലരും അജ്ഞരാണ്‌.ബ്രിട്ടനില്‍ നടന്ന ഒരു പഠനത്തെ മുന്‍നിര്‍ത്തിയാണ്‌ ഗവേഷകര്‍ ഈ മുന്നറിയിപ്പ്‌ തരുന്നത്‌. ബ്രിട്ടനിലെ 9,011 സര്‍ക്കാര്‍ ജോലിക്കാരിലാണ്‌ ഇക്കാര്യം സ്ഥിരീകരിയ്‌ക്കാനായി ഗവേഷകര്‍ പഠനം നടത്തിയത്‌. ഇതില്‍ ഏറെപ്പേരും വിവാഹിതരുമായിരുന്നു.സന്തോഷകരമായ വിവാഹജീവിതം ഇല്ലാത്തവരിലും ആരോഗ്യകരമല്ലാത്ത മറ്റു ബന്ധങ്ങള്‍ തുടരുന്നവരിലും ഹൃദയാഘാതം പോലെ സമ്മര്‍ദ്ദം ഏറുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലാണെന്നാണ്‌ കണ്ടെത്തിയത്‌. ഇത്രയും ആളുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പന്ത്രണ്ടുവര്‍ഷമായി തുടര്‍ച്ചയായി നിരീക്ഷിച്ചതില്‍നിന്നാണ്‌ ഗവേഷകര്‍ ഇത്തരമൊരു അനുമാനത്തിലെത്തിയത്‌.ആര്‍ക്കൈവ്‌സ്‌ ഓഫ്‌ ഇന്റര്‍നാഷണല്‍ മെഡിസിനിലാണ്‌ പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. വിവാഹം ജീവിതം നയിക്കുന്നവരുടെ ആരോഗ്യം വിവാഹം കഴിയ്‌ക്കാതെ തനിയെ ജീവിക്കുന്നവരുടേതിലും കൂടുതല്‍ തൃപ്‌തികരമാണെന്ന്‌ നേരത്തേ നടന്ന പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ വിവാഹജീവിതം നയിക്കുന്നവരില്‍ത്തന്നെ ബന്ധങ്ങളുടെ സ്വഭാവം ആരോഗ്യത്തെ എത്രത്തോളം ബാധിയ്‌ക്കുന്നുണ്ടെന്നായിരുന്നു ഇത്തവണത്തെ പഠനം.വിവാഹം കഴിച്ചു ജീവിയ്‌ക്കുകയെന്നത്‌ നല്ലതാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ വിവാഹം കഴിയ്‌ക്കാന്‍ പോകുന്ന ആളിനെക്കുറിച്ച്‌ കൂടുതല്‍ ചിന്തിയ്‌ക്കുക. വിവാഹം ചെയ്‌തുകഴിഞ്ഞെങ്കില്‍ പങ്കാളിയില്‍ ശ്രദ്ധാലുവായിരിക്കുക. വിവാഹബന്ധം നല്ലതല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യസ്ഥിതി തീര്‍ത്തും വഷളായേയ്‌ക്കാം- ഗവേഷകര്‍മുന്നറിയിപ്പു നല്‍കുന്നു.സംതൃപ്‌തമല്ലാത്ത വിവാഹബന്ധവും ആരോഗ്യകരമല്ലാത്ത സൗഹൃദങ്ങളും തുടരുന്നവരില്‍ സ്‌ട്രസ്സ്‌ ഹോര്‍മ്മോണിന്റെ അളവ്‌ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

 Aging  ധൈര്യമായിരിക്കൂ, പ്രായത്തെ നിങ്ങള്‍ക്ക് അകറ്റിനിര്‍ത്താം                                                        ജരാനര ബാധിച്ച് സൗന്ദര്യവും ഉത്സാഹവുമെല്ലാം പോയ് മറഞ്ഞ പതുക്കെ മരണത്തിലേയ്ക്ക് നടക്കേണ്ടിവരുന്ന അവസ്ഥയെ പേടിക്കാത്തവര്‍ വളരെ കുറവായിരിക്കും. പലര്‍ക്കും ഈ ചിന്ത വലിയ മാനസിക പ്രശ്നമായിത്തീരാറുണ്ട്. ഇനി പ്രായമാകുമെന്ന് പേടിക്കേണ്ടതില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.  ജരാനരകളെ ചെറുക്കാന്‍ പ്രാപ്തിയുള്ള മരുന്നുകള്‍ കണ്ടെത്തിക്കഴിഞ്ഞു.

വാര്‍ദ്ധക്യത്തിനു കാരണമാകുന്ന ശാരീരികാവസ്ഥകളെ ചെറുക്കുവാന്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത മരുന്നിനാകുമെന്നാണ്‌ ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ സ്കൂളിലെ ഡേവിഡ്‌ സിന്‍ക്ലറിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ അവകാശപ്പെടുന്നത്‌.

കോശങ്ങള്‍ ശിഥിലമാവുകയും അതിന് പകരം പുതിയവ ഉണ്ടാവാതിരിക്കുകയുമാണ് പ്രധാനമായും വാര്‍ദ്ധക്യത്തില്‍ സംഭവിക്കുന്നത്. ഇത്‌ ചെറുക്കാന്‍ സഹായിക്കുന്നതാണ്‌ പുതുതായി വികസിപ്പിച്ചെടുത്ത മരുന്ന്‌.

സര്‍ട്യൂണ്‍ വിഭാഗത്തില്‍പ്പെട്ട എന്‍സൈമില്‍ നിന്നാണ്‌ ഗവേഷകര്‍ മരുന്ന്‌ വികസിപ്പിച്ചത്‌. ഈ എന്‍സൈം എസ്‌ഐആര്‍ടി-1, എസ്‌ഐആര്‍ടി-2 തുടങ്ങിയ ജനിതകഘടകങ്ങളുടെ പ്രവര്‍ത്തനം വേണ്ടരീതിയില്‍   നടത്തുന്നതിന്‌ സഹായിക്കുന്നു.

എസ്‌ഐആര്‍ടി-1, എസ്‌ഐആര്‍ടി-2 തുടങ്ങിയ ജീനുകള്‍ കോശങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനാല്‍ ഈ ഗുളിക ഉപയോഗിക്കുന്നവര്‍ക്ക്‌ Agingയൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നാണ്‌ ഗവേഷകര്‍ അവകാശപ്പെടുന്നത്.

എസ്‌ഐആര്‍ടി-1 ന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നത്‌ മൂലം ഒറ്റ ജീവിതചക്രം മാത്രമുള്ള യീസ്റ്റ്‌ കോശങ്ങളുടെ ശൈഥില്യം വൈകിപ്പിക്കുന്നതിന്‌ ഇടവെയ്ക്കും. ജീവിത ചക്രം വളരെ കുറവുള്ളവയാണ്‌ യീസ്റ്റ്‌ കോശങ്ങള്‍.
ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയും യുഎസ്‌ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹെല്‍ത്തും എസ്‌ഐആര്‍ടി-3,എസ്‌.ഐ.ആര്‍.ടി-4 തുടങ്ങിയ സിര്‍ട്യൂണ്‍ ജീനുകള്‍ക്കും വാര്‍ദ്ധക്യം നിയന്ത്രിക്കാന്‍ കഴിയുമെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്‌.
 ട്‌എസ്‌ഐആര്‍ടി-3 , എസ്‌.ഐ.ആര്‍.ടി-4 എന്നീ ജീനുകള്‍ നിര്‍മ്മിക്കുന്ന മാംസ്യം ശരീരത്തിലെ ഊര്‍ജ്ജ സഞ്ചികളായ മൈറ്റോ കോണ്‍ട്രിയയില്‍ സംഭരിക്കുക വഴി ശരീരം ആരോഗ്യ പൂര്‍ണ്ണമായും യൗവന യുക്തമായും നിലനില്‍ക്കും.
ഇവയുടെ പ്രവര്‍ത്തനം കോശങ്ങളെ പ്രവര്‍ത്തന നിരതമാക്കുന്നതിനാല്‍ വാര്‍ദ്ധക്യം അകന്നുപോകുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. സെല്‍ എന്ന മാസികയിലാണ്‌ ഇതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധികരിച്ചിരിക്കുന്നത്‌.

 കൂര്‍ക്കംവലി മാറ്റാന്‍ കമ്പ്യൂട്ടര്‍ തലയിണ         

കൂര്‍ക്കംവലിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അസ്വസ്ഥത തോന്നുന്നില്ലേ. മറ്റുള്ളവര്‍ക്ക്‌ അസ്വസ്ഥതയുണ്ടാക്കന്ന ഈ ശാരീരിക പ്രക്രിയയെ ഇല്ലാതാക്കാന്‍ കൃത്യമായ മാര്‍ഗ്ഗങ്ങളൊന്നും ഇതേവരെ കണ്ടുപിടിച്ചിട്ടില്ല.
എന്നാല്‍ കൂര്‍ക്കംവലി പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു തലയിണ വികസിപ്പിച്ചതായി ഒരു ജെര്‍മ്മന്‍ ശാസ്‌ത്രജ്ഞന്‍ അവകാശപ്പെടുന്നു. ഇത്‌ ഒരു കമ്പ്യൂട്ടറൈസ്‌ഡ്‌ തലയിണയാണത്രേ.
കൂര്‍ക്കം വലി നില്‍ക്കുന്നതുവരെ ഉറക്കത്തില്‍ കിടക്കുന്നയാളുടെ തലവെയ്‌ക്കുന്ന രീതി ഈ തലയിണ മാറ്റിക്കൊണ്ടിരിയ്‌ക്കുമത്രേ. റോസ്‌ടോക്‌ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍  സയന്‍സ്‌ പ്രൊഫസറായ ദരിയൂഷ്‌ ബസര്‍ഗാനിയാണ്‌ ഈ കണ്ടുപിടുത്തവുമായി മുന്നോട്ടു വന്നിരിക്കുന്നത്‌.

ബുധനാഴ്‌ച ജര്‍മ്മനിയില്‍ നടന്ന ഒരു ഹെല്‍ത്ത്‌ കോണ്‍ഫറന്‍സില്‍ ബസര്‍ഗാനി തന്റെ തലയിണ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. തലയിണയെ കമ്പ്യൂട്ടറുമായി ബന്ധിപ്പിയ്‌ക്കും, കട്ടിലിന്‌ സമീപമുള്ള മേശയ്‌ക്കുമുകളിലോ മറ്റോ വെയ്‌ക്കാവുന്ന രീതിയില്‍ ഒരു പുസ്‌തകത്തിന്റെ വലിപ്പത്തിലാണ്‌ കമ്പ്യൂട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്‌.
ഉറങ്ങുന്നയാളുടെ കൂര്‍ക്കംവലിയുടെ ശബ്ദം കമ്പ്യൂട്ടര്‍ വിശകലനം ചെയ്യും. അതിനനുസരിച്ച്‌ തലയിണയ്‌ക്കുള്ളിലുള്ള വായുഅറകളുടെ വിസ്‌താരത്തില്‍ മാറ്റം വരുത്തും. അങ്ങനെചെയ്യുമ്പോള്‍ ഉറങ്ങുന്നയാളുടെ തലയുടെ ചരിവ്‌ വ്യത്യാസപ്പെടുന്നു. കൂര്‍ക്കം വലിയുടെ ശബ്ദം ഇല്ലാതാവുന്നിടം വരെ കമ്പ്യൂട്ടര്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കും- ബസര്‍ഗാനി വിവരിയ്‌ക്കുന്നു.
കൂര്‍ക്കംവലിയില്ലാതാക്കാന്‍ മാത്രമല്ല കഴുത്തിന്‌ തടവലിന്റെ ഗുണം നല്‍കി രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഈ തലയിണയ്‌ക്കു കഴ&#