|
പാസ്റ്റര്‍
കുഞ്ഞപ്പിക്ക് വിവിധ സഭാ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു . |
റവ.
കെ.സി.ജോണ്‍
ജനറല്‍ പ്രസിഡന്റ്, ഇന്‍ഡ്യാ
പെന്തക്കോസ്ത് ദൈവസഭ
ചെയര്‍മാന്‍ പവ്വര്‍ വിഷന്‍ ടെലിവിഷന്‍ ചാനല്‍
ഇന്‍ഡ്യാ ദൈവസഭയുടെ
സ്റ്റേറ്റ് ഓവര്‍സീയറായി ചുമതലയേറ്റ പാസ്റ്റര്‍ എം. കുഞ്ഞപ്പിക്ക്
സഭാനേതാക്കന്മാരുടെ അനുമോദന പ്രവാഹം.കഴിഞ്ഞ നൂറ്റാണ്ടിന്റെ
ആരംഭത്തില്‍ സംഭവിച്ച അസ്സൂസ്സാ സ്ട്രീറ്റ് റിവൈവലിന്റെ
പരിണിതഫലമായി ലോകമെങ്ങും അഭിഷിക്തന്മാര്‍ പോകുകയും പത്തുവര്‍ഷത്തിനുള്ളില്‍
അന്‍പതു രാജ്യങ്ങളില്‍ പെന്തക്കോസ്തു അഗ്നി പടര്‍ന്നു പിടിക്കുകയും
ചെയ്തു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ ഒരു തുടര്‍ സംഭവമാണ്
പരിശുദ്ധാത്മാവ് പ്രാപിച്ച
പാസ്റ്റര്‍ റോബര്‍ട്ട് എഫ്. കുക്ക് മലങ്കരയില്‍ വരികയും
മുളക്കുഴയില്‍ താമസിച്ചുകൊണ്ട് പെന്തക്കോസ്തു സന്ദേശം
പ്രഘോഷിക്കുകയും ചെയ്തു എന്നുള്ളത്. അതിന്റെ പിന്തലമുറക്കാരായാണ്
ഇന്‍ഡ്യാ (പൂര്‍ണ്ണ സുവിശേഷ) ദൈവസഭ ഇന്ന് അറിയപ്പെടുന്നത്. ദൈവവചന
പരിജ്ഞാനവും, പരിശുദ്ധാത്മശക്തിയും, ഭരണനൈപുണ്യവും വിപുലമായ
സൌഹൃദവലയവുമുള്ള പാസ്റ്റര്‍ എം. കുഞ്ഞപ്പിക്ക് ആ സഭയെ
നയിക്കേണ്ടതിന് ദൈവനിയോഗം ഉണ്ടായിരിക്കുന്നു. ഈ ചരിത്രസന്ധിയില്‍
ദൈവസഭയ്ക്ക് വളര്‍ച്ചയുടെ ഒരു വലിയ കുതിപ്പ് ഉണ്ടാകും എന്നതിന്
സംശയം ഇല്ല. അപ്പോസ്തോലിക ശുശ്രൂഷ നിര്‍വഹിപ്പാന്‍ എല്ലാവിധ കൃപകളും
ദൈവം നല്‍കട്ടെ എന്ന് ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.
റവ.
കെ.സി.ജോണ്‍
|
പാസ്റ്റര്‍ വി.എ.
തമ്പി
പ്രസിഡന്റ്, ന്യൂ ഇന്‍ഡ്യാ ദൈവസഭ
പ്രധാന
പെന്തക്കോസ്തു പ്രസ്ഥാനങ്ങളില്‍ ഒന്നായ ഇന്‍ഡ്യാ ദൈവസഭയുടെ കേരളാ
സ്റ്റേറ്റ് ഓവര്‍സീയറായി പാസ്റ്റര്‍ എം. കുഞ്ഞപ്പി ചുമതല ഏല്‍ക്കുന്നു
എന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നു. കഴിഞ്ഞ നാല്പതോളം വര്‍ഷമായി കര്‍ത്തൃസേവയില്‍
ബദ്ധനായിരിക്കുന്ന പാസ്റ്റര്‍ കുഞ്ഞപ്പി ഈ സ്ഥാനത്തു യോഗ്യനാണെന്ന്
ഇതിനോടകം തന്റെ ബഹുമുഖ ശുശ്രൂഷാ വൈഭവങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.
തന്നില്‍ ഭരമേല്‍പ്പിച്ചിരിക്കുന്ന ശുശ്രൂഷയുടെ പുതിയ നുകം
വിശ്വസ്തതയോടെ ചുമന്ന് ദൈവസഭകള്‍ക്ക് അനുഗ്രഹമായിത്തീരട്ടെ എന്ന്
പ്രാര്‍ത്ഥിക്കുന്നു.
പാസ്റ്റര്‍ വി.എ. തമ്പി
|
ജോ കുര്യന്‍
പ്രസിഡന്റ്, യു.കെ., അയര്‍ലണ്ട് മലയാളം സെക്ഷന്‍ ഡയറക്ടര്‍, യു.കെ.
ക്രോസ്സ് കള്‍ച്ചറല്‍ മിനിസ്ട്രീസ്
ലോകത്തിലെ
വലിയ പെന്തക്കോസ്തു സഭകളില്‍ ഒന്നായ ചര്‍ച്ച് ഓഫ് ഗോഡിന്റെ കേരളാ
സ്റ്റേറ്റ് ഓവര്‍സിയറായി പാസ്റ്റര്‍ എം കുഞ്ഞപ്പി ചുമതല
ഏറ്റെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷവും അഭിമാനവും ഉണ്ട്.
കേരളത്തിലെ ദൈവമക്കളെപ്പോലെ കേരളീയരായ ഞങ്ങളും വളരെ
പ്രതീക്ഷയോടെയാണ് പാസ്റ്റര്‍ എം. കുഞ്ഞപ്പി സ്ഥാപനം
ഏറ്റെടുക്കുന്നതിനെ കാണുന്നത്. ദൈവസഭയ്ക്ക് എല്ലാ തലങ്ങളിലും ഒരു
വ്യത്യാസവും വളര്‍ച്ചയും ആവശ്യമാണ്. ആയതിന് നേതൃത്വം കൊടുക്കുവാന്‍
സര്‍വ്വശക്തന്‍ അദ്ദേഹത്തെ ശക്തീകരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ദൈവസഭാ യു.കെ., അയര്‍ലണ്ട് മലയാളം സെക്ഷന്റെയും യു.കെ. ക്രോസ്സ്
കള്ച്ചറല്‍ മിനിസ്ട്രീസിന്റെയും എല്ലാവിധ ആശംസകള്‍ പാസ്റ്റര്‍ എം.
കുഞ്ഞപ്പിക്കും ദൈവസഭ കേരളാസ്റ്റേറ്റിനും നേര്‍ന്നുകൊണ്ട്,
ജോ കുര്യന്‍
|
|
റവ. കെ.ജെ. മാത്യു
(അസ്സിസ്റ്റന്റ്
സൂപ്രണ്ട്) എ.ജി. മലയാളം ഡിസ്ട്രിക്ട് കൌണ്‍സില്‍.
ഇന്‍ഡ്യാ
ദൈവസഭയുടെ പുതിയ സ്റ്റേറ്റ് ഓവര്‍സീയറായി ചുമതല ഏല്‍ക്കുന്ന
പാസ്റ്റര്‍ എം. കുഞ്ഞപ്പിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.
അസ്സിസ്റ്റന്റ് ഓവര്‍സീയറായും ഇതര മണ്ഡലങ്ങളിലും നേതൃപാടവം
തെളിയിച്ചിട്ടുള്ള ബഹുമാന്യ ദൈവദാസന്‍ ലോകത്തെമ്പാടുമുള്ള
മലയാളികളായ ദൈവജനത്തിന് പ്രീയങ്കരനാണ്. ഉണര്‍വു പ്രാസംഗികന്‍,
അനുഗൃഹീത എഴുത്തുകാരന്‍, മികച്ച സംഘാടകന്‍ എന്നീ വിശേഷണങ്ങളും
അദ്ദേഹത്തിന് ഏറെ ഇണങ്ങും. പാസ്റ്റര്‍ കുഞ്ഞപ്പി പ്രതിനിധാനം
ചെയ്യുന്ന സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഭാരത സുവിശേഷീകരണത്തിനും
കര്‍ത്താവ് തന്നെ ശക്തമായി ഉപയോഗിക്കട്ടെ. എ.ജി. മലയാളം
ഡിസ്ട്രിക്ട് കൌണ്‍സിലിന്റെ ആശംസകള്‍ നേരുന്നു.
റവ. കെ.ജെ. മാത്യു |
റവ. തോമസ് ഫിലിപ്പ്
പ്രസിഡന്റ്, ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച്
എന്റെ
ഉത്തമസ്നേഹിതന്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ദൈവസഭയുടെ
കേരളാഘടകത്തിന്റെ ഓവര്‍സീയറായി നിയമിതനാകുന്നതില്‍ അദ്ദേഹത്തിന്
ആയിരമായിരം ആശംസകള്‍ നേരുന്നു. ദൈവദാസന്റെ ശുശ്രൂഷാകാലം ദൈവസഭയുടെ
ചരിത്രത്തിലെ ഒരു നാഴികക്കല്ലായി പരിലസിക്കട്ടെ. ഭക്തശിരോമണിയായ
കുക്കുസായിപ്പിന്റെ ആത്മാര്‍ത്ഥത നിറഞ്ഞ അത്യദ്ധ്വാനത്തിനു ദൈവം നല്‍കിയ
അംഗീകാരമായ കേരളത്തിലെ ദൈവസഭയെ പരിപാലിപ്പാന്‍ കാലാകാലങ്ങളായി ദൈവം
തന്റെ ഭക്തന്മാരെ കണ്ടെത്തിയ കൂട്ടത്തില്‍ പാസ്റ്റര്‍ എം.
കുഞ്ഞപ്പിയെയും തിരഞ്ഞെടുത്ത ദൈവകൃപയ്ക്കായി സ്തോത്രം. ആയിരങ്ങളെ
ദൈവസഭയോടു ചേര്‍ക്കുവാനും നല്ല നേതൃനിരയെ വാര്‍ത്തെടുക്കുവാനും
തന്റെ ശുശ്രൂഷാ കാലയളവില്‍ ഇടയാകട്ടെ. “ബുദ്ധിമാന്മാര്‍
ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവര്‍
നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും”
കര്‍ത്തൃശുശ്രൂഷയില്‍
റവ. തോമസ് ഫിലിപ്പ്
|
റവ. ഡോ.കെ.ഒ. മാത്യു
നാഷണല്‍ ഓവര്‍സീയര്‍ യു.എ.ഇ. റീജിയന്‍.
ദൈവസഭാ കേരളാ
സ്റ്റേറ്റിന്റെ അമരക്കാരനായി ചുമതലയേല്‍ക്കുന്ന റവ. എം.
കുഞ്ഞപ്പിക്ക് ദൈവസഭാ യു.എ.ഇ. റീജിയന്റെ ആശംസകള്‍ അറിയിക്കുന്നു.
ഭരണപാടവവും ദീര്‍ഘവീക്ഷണവുമുള്ള പാസ്റ്റര്‍ എം. കുഞ്ഞപ്പിയുടെ
നേതൃത്വത്തില്‍ വരുംകാലങ്ങളില്‍ കേരളത്തിലെ ദൈവസഭയ്ക്ക് ശക്തമായ ഒരു
വളര്‍ച്ചയുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കേരളത്തിലെ
ദൈവസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇ.റീജിയന്റെ എല്ലാവിധ സഹായ
സഹകരണങ്ങളും ഉറപ്പു നല്‍കിക്കൊണ്ട് ഹൃദയം നിറഞ്ഞ ആശംസകളോടെ,
റവ. ഡോ.കെ.ഒ. മാത്യു
|
|
റവ. പി.ഐ. ഏബ്രഹാം
(കാനം അച്ചന്‍)
ഞാന്‍ സത്യവിശ്വാസത്തില്‍ ഇറങ്ങിയ കാലം മുതല്‍
എനിക്ക് നന്നായി അറിയാവുന്ന ഒരു കര്‍ത്തൃദാസനാണ് കുഞ്ഞപ്പി
പാസ്റ്റര്‍. എന്റെ മാതൃസഭയായ പുതുപ്പള്ളി ദൈവസഭയില്‍ രണ്ടു
കാലഘട്ടങ്ങളായി ദീര്‍ഘവര്‍ഷങ്ങള്‍ അദ്ദേഹം പാസ്റ്ററായിരുന്നു.
എന്നോടും എന്റെ കുടുംബത്തോടും നല്ല ഒരു ബന്ധം അദ്ദേഹത്തിനും
കുടുംബത്തിനുമുണ്ട്. ദൈവവചനശുശ്രൂഷയിലും പരിപാലനത്തിലും
ഭരണപാടവത്തിലും മികവ് വെളിപ്പെടുത്തിയ കുഞ്ഞപ്പി പാസ്റ്റര്‍
ദൈവസഭയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് വന്നത് ദൈവത്തിന്റെ നീതിയായി ഞാന്‍
കരുതുന്നു. എന്റെയും കുടുംബത്തിന്റെയും സകലവിധ അനുഗ്രഹങ്ങളും
നേരുന്നു.
ക്രിസ്തീയ ശുശ്രൂഷയില്‍,
റവ. പി.ഐ. ഏബ്രഹാം (കാനം അച്ചന്‍) |
|
റവ. കെ.സി.ജോണ്‍ (നാഷണല്‍
റെപ്രസന്റേറ്റീവ്)
കഴിഞ്ഞ ആറു വര്‍ഷത്തിലധികം എന്നോടുകൂടെ
വിശ്വസ്തമായി പ്രവര്‍ത്തിച്ച എന്റെ കൂട്ടുപ്രവര്‍ത്തകന്‍ പാസ്റ്റര്‍
എം. കുഞ്ഞപ്പി ദൈവസഭയുടെ കേരളാ സ്റ്റേറ്റ് ഓവര്‍സീയറായി തീര്‍ന്നതില്‍
ഞാന്‍ സന്തോഷിക്കുകയും എല്ലാം ഭംഗിയായി ചെയ്യുന്ന ദൈവത്തെ
സ്തുതിക്കുകയും ചെയ്യുന്നു. ഒരു സുവിശേഷകനായി, പാസ്റ്ററായി,
ഡിസസ്ട്രിക്ട് പാസ്റ്ററായി തുടര്‍ന്ന് സഭയുടെ ചെറുതും വലുതുമായ പല
ഔദ്യോഗിക സ്ഥാനങ്ങള്‍ വിശ്വസ്തമായും ഭംഗിയായും നിര്‍വഹിച്ച
പാസ്റ്റര്‍ കുഞ്ഞപ്പി കേരളാ സ്റ്റേറ്റിന്റെ പരമോന്നത പദവി എല്ലാ
നിലയിലും വിശ്വസ്തമായി, സാമര്‍ത്ഥ്യത്തോടെ നിര്‍വഹിക്കും എന്ന
കാര്യത്തില്‍ എനിക്കുറപ്പുണ്ട്. ഭരണപാടവവും ദൈവകൃപയും ഒത്തിണങ്ങിയ
അദ്ദേഹം ദൈവസഭയ്ക്ക് ഒരനുഗ്രഹം ആയിരിക്കും. കഴിഞ്ഞ ആറു വര്‍ഷക്കാലം
എല്ലാ നിലയിലും എന്നോട് ആത്മാര്‍ത്ഥമായി സഹകരിച്ച ഏവര്‍ക്കും എന്റെ
ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ അറിയിക്കുന്നതോടൊപ്പം പുതുതായി ചുമതല
ഏറ്റെടുക്കുന്ന കുഞ്ഞപ്പി പാസ്റ്റര്‍ക്ക് എല്ല്ലാവിധ സഹകരണങ്ങളും
വിദേശത്തും സ്വദേശത്തുമുള്ള ദൈവമക്കള്‍ നല്‍കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
എന്റെയും കുടുംബത്തിന്റെയും സകലവിധ ആശംസകളും ഈ അവസരത്തില്‍ നേരുന്നു.
ക്രിസ്തുവില്‍
റവ. കെ.സി.ജോണ്‍ (നാഷണല്‍
റെപ്രസന്റേറ്റീവ്)
|
പാസ്റ്റര്‍ റ്റി.പി.
ഏബ്രഹാം
ജനറല്‍ സെക്രട്ടറി, ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച്
ഇന്‍ഡ്യാ
ദൈവസഭയുടെ സ്റ്റേറ്റ് ഓവര്‍സീയറായി കര്‍ത്താവില്‍ പ്രസിദ്ധനായ
പാസ്റ്റര്‍ എം.കുഞ്ഞപ്പി ചുമതല ഏറ്റെടുക്കുന്നതില്‍ ഞാന്‍ അതിയായി
സന്തോഷിക്കുന്നു. ദീര്‍ഘനാളുകള്‍ ദൈവസഭയില്‍ ലോക്കല്‍ സഭാ
ശുശ്രൂഷകനായി കര്‍ത്തൃവേല ചെയ്ത് അനേകം ആത്മാക്കളെ നേടുകയും ഉയര്‍ച്ചയുടെ
പടവുകള്‍ ഓരോന്നായി പിന്നിട്ട് ഡിസ്ട്രിക്ട് പാസ്റ്റര്‍, കൌണ്‍സില്‍
മെമ്പര്‍, സെക്രട്ടറി, ചര്‍ച്ച് ഗ്രോത്ത് മിഷന്‍ ഡയറക്ടര്‍,
അസ്സിസ്റ്റന്റ് ഓവര്‍സീയര്‍ എന്നീ നിലകളില്‍ ദൈവസഭയ്ക്കും
ദൈവരാജ്യത്തിനും നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്ത കുഞ്ഞപ്പി സാര്‍
പെന്തക്കോസ്തു സഭകള്‍ക്കെല്ലാം അഭിമാനമാണ്. പ്രശസ്ത പ്രഭാഷകന്‍,
വേദ അദ്ധ്യാപകന്‍, ഗ്രന്ഥകര്‍ത്താവ്, സഭാനേതാവ് തുടങ്ങി വിവിധ
ആത്മീക മേഖലകളില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഈ അനുഗൃഹീത
ദൈവഭൃത്യന്‍ വരുംനാളുകളില്‍ ദൈവസഭയ്ക്കു മാത്രമല്ല പെന്തക്കോസ്തു
സഭകള്‍ക്കെല്ലാം അനുഗ്രഹമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ശാരോന്‍
ഫെലോഷിപ്പ് സഭാ നേതൃത്വവും ശുശ്രൂഷകന്മാരും സഭാജനങ്ങളും ഈ
സ്ഥാനലബ്ധിയില്‍ സന്തോഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
പാസ്റ്റര്‍ റ്റി.പി. ഏബ്രഹാം
|
തോമസ് വടക്കേക്കുറ്റ്
പ്രസിഡന്റ്, പി.സി.ഐ.2008
ആഗസ്റ്റ് മാസം 12-ം തീയതി മുളക്കുഴ വെച്ചുള്ള കൂട്ടായ്മ ബഹുമാന്യനായ
പാസ്റ്റര്‍ എം. കുഞ്ഞപ്പിയുടെ ആത്മിക ജീവിതത്തില്‍ സ്വര്‍ണ്ണലിപികളാല്‍
എഴുതപ്പെടേണ്ടതായ ഒരു വാര്‍ത്തയാണ്. ഏറ്റവും അര്‍ഹനായ വ്യക്തിയെ അര്‍ഹതപ്പെട്ട
പദവിയിലേക്ക് സര്‍വ്വശക്തനായ ദൈവം തന്റെ സമയത്ത് ഉയര്‍ത്തിക്കൊണ്ടുവന്നത്
ചര്‍ച്ച് ഓഫ് ഗോഡ് എന്ന ശക്തമായ ഒരു പെന്തക്കോസ്ത് സമൂഹത്തിന്റെ
ചരിത്രത്തില്‍ ഒരു രേഖയാണ്. അറിയപ്പെടുന്ന വാഗ്മി, വേദപണ്ഡിതന്‍,
ശക്തനായ നേതാവ് പെന്തക്കോസ്ത് മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന
സമുന്നതനായ ഇടയന്‍, ഭരണതന്ത്രജ്ഞന്‍ എന്നീ നിലകളില്‍
ശോഭിച്ചുകൊണ്ടിരിക്കുന്ന പാസ്റ്റര്‍ എം.കുഞ്ഞപ്പി എന്ന ദൈവമനുഷ്യന്‍,
തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ദൈവീകകൃപാവരങ്ങള്‍, ദൈവസഭയുടെ
നായകന്‍ എന്ന പദവിയില്‍ കൂടുതല്‍ ശക്തമായും പരിശുദ്ധാത്മാവിന്റെ
നിറവിനാലും ദൈവനാമമഹത്വത്തിനായി ശോഭിക്കട്ടെയെന്ന് ആശംസിക്കുന്നു.
പെന്തക്കോസ്ത് കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ സര്‍വ്വവിധ മംഗളങ്ങളും
ആശംസകളും.
തോമസ് വടക്കേക്കുറ്റ്
നിങ്ങള്‍ക്കും
ആശംസകള്‍ അറിയിക്കാം
ഈ ഫോം പൂരിപ്പിക്കുക.
|
| |
| |
| |