|
ചെങ്ങന്നൂര്‍
: ലോക മലയാളി ക്രൈസ്തവര്‍ക്ക് അഭിമാനവും അനുഗ്രഹവുമായി
ഡിസൈപ്പിള്‍സ് വിഷന്‍ ടെലിവിഷന്‍ ചാനല്‍ ഉടന്‍ പ്രക്ഷേപണം ആരംഭിക്കും.
ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ ദ്യശമാധ്യമ സുവിശേഷ
സരംഭമായ ഡിസൈപ്പിള്‍സ് വിഷന്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ
പിന്‍ബലത്തോടുകൂടിയാണ് പ്രവര്‍ത്തനം ആരംഭിക്കുക. ടെലിവിഷന്‍
ചാനലിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലേക്കു
നീങ്ങിക്കൊണ്ടിരിക്കയാണ്. ഉടന്‍ തന്നെ ഡിസൈപ്പിള്‍സ് വിഷന്‍
ടി.വി.ചാനല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകും.
ഡിസൈപ്പിള്‍സ്
വിഷന്റെ ലോഗോയും പേരും ഇതിനോടകം പ്രകാശനം ചെയ്തുകഴിഞ്ഞു. ഐ.പി.സി
സീനിയര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ട്.എസ്.ഏബ്രഹാമാണ് ലോഗോ
പ്രാത്ഥിച്ച് സമര്‍പ്പിച്ചത്. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ കേബിള്‍
നെറ്റ് വര്‍ക്ക് വഴിയും ഇന്ത്യയ്ക്കു പുറത്ത് ഭുരിപക്ഷം
രാജ്യങ്ങളിലും ഇന്റര്‍നെറ്റു വഴിയുമാണ് പ്രോഗ്രാമുകള്‍
ലഭ്യമാകുക. ടെലിവിഷന്‍ പ്രക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്ന
പ്രധാനകാര്യം ലോകത്തോട് നേരിട്ട് സുവിശേഷം പങ്കുവെയ്ക്കുക
എന്നതാണെന്ന് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ ചെയര്‍മാനും ഡിസൈപ്പിള്‍സ്
വിഷന്‍ മാനേജിംഗ് ഡയറക്ടറുമായ റവ.ഡോ.ഷാജി സുകുമാരന്‍ പറഞ്ഞു.
ഇപ്പോള്‍ത്തന്നെ ഡിസൈപ്പിള്‍സ് മിനിസ്ട്രിക്ക് മലയാളം, തമിഴ്
ഭാഷകളീല്‍ രണ്ട് ഇന്റര്‍നെറ്റ് റേഡിയോ സ്റ്റേഷനുകള്‍ നിലവിലുണ്ട്.
യഥാക്രമം മിറാക്കിള്‍സ്
റേഡിയോ, ബ്ലസ്സിംഗ്
റേഡിയോ എന്നിവ ഇപ്പോള്‍ 120 രാജ്യങ്ങളീലായി ലക്ഷക്കണക്കിനു
ശ്രോതാക്കളീലേക്ക് ദൈവത്തിന്റെ മാറ്റമില്ലാത്ത സുവിശേഷം
അറിയിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ ചെലവില്‍ മെസ്സേജുകള്‍
, കണ്‍വഷന്‍ പ്രോഗ്രാമുകള്‍ , മറ്റു അനുബന്ധ പരിപാടികള്‍ ഇവയുടെ
ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. അനേകര്‍ക്ക് ദൈവം കൊടുത്ത ക്യപകളെ വര്‍ദ്ധിപ്പിക്കുവാനും
ലോകത്തോട് സുവിശേഷം അറിയിക്കുവാനും ലഭിക്കുന്ന ഈ വലിയ സരംഭത്തില്‍
നിങ്ങള്‍ക്കും പങ്കാളികളാകാം. വിശദവിവരങ്ങള്‍ക്കായി
ബന്ധപ്പെടൂക: e.mail:
contact@disciplesministry.com,
shaji@disciplesministry.com, Tel:0091 4792452420,
00919847370509, 0097339864665.
|