|
|
|
കണ്‍വന്‍ഷന്‍
|
|
ബൈബിള്‍ പ്രഭാഷണം സെപ്റ്റംബര്‍
28 മുതല്‍ . മാവേലിക്കര : ജീസസ്സ് ലിവ്സ് മിനിസ്ട്രുയുടെ ബൈബിള്‍
പ്രഭാഷണം സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 8 വരെ മാവേലിക്കര മിച്ചല്‍ ജംഗ്ഷനു
സമീപമുള്ള ജീസസ്സ് ലിവ്സ് ചര്‍ച്ച് ഹാളില്‍ വെച്ചു നടക്കും. സുപ്രസിദ്ധ പ്രഭാഷകരായ
സിസ്റ്റര്‍ ലില്ലി വര്‍ഗീസ് (ഡെല്‍ഹി), പാസ്റ്റര്‍മാരായ ബഥേല്‍ പി. ജേക്കബ്, കെ.എ.
ഏബ്രഹാം, കെ.എ.തോമസ്, തോമസ് ഫിലിപ്പ്, മനു മേനോന്‍, നോബിള്‍ പി. തോമസ്, റെയ്സണ്‍,
രാജു മുക്കാലില്‍, അനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
: പാസ്റ്റര്‍ ബെന്‍സ് പി. മാമ്മന്‍ |
|
|
|
കണ്‍വന്‍ഷന്‍ 25 മുതല്‍ കൊല്ലകടവ് :25,09,08:DG
News. പെന്തക്കൊസ്ത് മിഷന്‍ കണ്‍വെന്‍ഷനും
ദൈവീകരോഗശാന്തി ശ്രുശ്രൂഷയും സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ വൈകിട്ട് ആറിന്
പെന്തക്കൊസ്ത് മിഷന്‍ മൈതാനത്ത് നടക്കും 26 നും 27നും രാവിലെ 9.30 മുതല്‍
ഉപവാസപ്രാര്‍ത്ഥന നടക്കും. |
|
|
|
സുവിശേഷമഹായോഗവും സംഗീതവിരുന്നും. 23,09,08:
അറുന്നൂറ്റിമംഗലം : അറുന്നൂറ്റിമംഗലം ഐ.പി.സി. ഏബെന്‍-ഏസ്സെര്‍ സഭയുടെ
ആഭിമുഖ്യത്തില്‍ സുവിശേഷമഹായോഗവും സംഗീതവിരുന്നും നടത്തുന്നു. അറുന്നൂറ്റിമംഗലം
സ്കൂളിനു സമീപം 2008 സെപ്റ്റംബര്‍ 26,27,28 തീയതികളില്‍ നടക്കും. ഐ.പി.സി.
മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റര്‍പാസ്റ്റര്‍ തോമസ് ഫിലിപ്പ് ഉദ്ഘാടനം
നിര്‍വഹിക്കും. റവ.ജോര്‍ജ്ജ് മാത്യു (പുതുപ്പള്ളി) പാസ്റ്റര്‍ കെ.ജെ.തോമസ് (കുമളി)
പാസ്റ്റര്‍ ഷാജി യോഹന്നാന്‍ (കൊട്ടാരക്കര) എന്നിവര്‍ പ്രസംഗിക്കും. കൂടാതെ ശനിയാഴ്ച
പകല്‍ 10 മുതല്‍ 1 മണിവരെ പാസ്റ്റര്‍ പി.ജെ. ജയിംസ് (ചര്‍ച്ച് ഓഫ് ഗോഡ്(ഫുള്‍
ഗോസ്പല്‍) ) എജ്യൂക്കേഷന്‍ ഡയറക്ടര്‍ ദൈവവചനം ശുശ്രൂഷിക്കും. അടൂര്‍ സ്പിരിച്വല്‍
വേവ്സ് ഗാനശുശ്രൂഷ നിര്‍വഹിക്കും. |
|
|
|
ഐ.പി.സി പാസ്റ്റേഴ്സ്
കോണ്‍ഫറന്‍സ് ഒക്ടോബര്‍ 1 മുതല്‍ തിരുവല്ല:20,09,08:
ഐ.പി.സി. കേരള സ്റ്റേറ്റ് പസ്റ്റേഴ്സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 1 മുതല്‍
മൂന്നു വരെ കുമ്പനാട് ഹെബ്രോന്‍പുരത്ത് നടത്തും. ഒക്ടോബര്‍ 1-ന് രാവിലെ 10 മണിയ്ക്ക്
ഉല്‍ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സ് 3-ന് ഉച്ചയ്ക്ക് തിരുവത്താഴശ്രുശ്രൂഷയോടുകൂടി
സമാപിക്കും. റവ.ഡോ.ജോണ്‍ ശാമുവേല്‍, റവ. സ്റ്റീഫന്‍ സ്ടേഡന്‍ എന്നിവര്‍
മുഖ്യപ്രഭാഷണം നടത്തും. 120 സെന്ററുകളില്‍ നിന്ന് 2500 -ല്‍ അധികം പാസ്റ്റര്‍മാര്‍
പങ്കെടുക്കും. |
|
|
|
ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൌണ്‍സില്‍ സെപ്റ്റംബര്‍ 19-ന് മഴുക്കീര്‍ :19,09,08:
ഇന്ത്യ
പൂര്‍ണ്ണ സുവിശേഷ ദൈവസഭ കേരള സ്റ്റേറ്റ് കൌണ്‍സില്‍ യോഗം സെപ്തംബര്‍ 19-ന് പത്തു
മണിയ്ക്ക് മുളക്കുഴ കേന്ദ്ര ഓഫീസില്‍ നടക്കും. സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍.
എം. കുഞ്ഞാപ്പി അദ്ധ്യക്ഷത വഹിക്കും. |
|
|
|
ചെങ്ങന്നൂര്‍
അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് :20,08,08: DG
News
:
പ്രാര്‍ത്ഥനയും സുവിശേഷയോഗങ്ങളും സമാപിച്ചു.ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ അസംബ്ലീസ്
ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജുലൈ 28 മുതല്‍ ആഗസ്റ്റ് 17 വരെ തുടര്‍ച്ചയായ
പ്രാര്‍ത്ഥനയും സുവിശേഷയോഗങ്ങളും നടന്നു. കര്‍ത്താവില്‍ പ്രസിദ്ധരായ ദൈവദാസന്മാര്‍
പകലും രാത്രിയിലും നടന്ന കണ്‍വന്‍ഷനുകളില്‍ ദൈവവചനം ശുശ്രൂഷിച്ചു. രാവിലെ 10.30
മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പകല്‍യോഗങ്ങളും വൈകിട്ട് 6 മണി മുതല്‍ 9 മണിവരെ
രാത്രിയോഗങ്ങളുമായിട്ടാണ് ക്രമീകരിച്ചിരുന്നത്. നൂറുകണക്കിനുപേര്‍ തുടര്‍ച്ചയായുള്ള
പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. പാസ്റ്റര്‍ റ്റി.വി. പൌലൊസ്,
കാനം അച്ചന്‍, തുടങ്ങിയ പ്രസിദ്ധരായ ദൈവദാസന്മാര്‍ 21 ദിവസം നീണ്ടുനിന്ന പ്രാര്‍ത്ഥനകളില്‍
പങ്കെടുത്ത് സുവിശേഷഘോഷണം നടത്തുകയുണ്ടായി. ബ്രദര്‍ ജോസിന്റെ നേതൃത്വത്തില്‍
ചെങ്ങന്നൂര്‍ എ.ജി. ക്വയര്‍ ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. സഭാശുശ്രൂഷകന്‍
പാസ്റ്റര്‍ മത്തായിക്കുട്ടി കണ്‍വന്‍ഷന്റെ നടത്തിപ്പിന് നേതൃതം വഹിച്ചു. |
|
|
|
ആത്മാഭിഷേകം
കണ്‍വന്‍ഷന്‍ സമാപിച്ചു ചെങ്ങന്നൂര്‍ :30, ജൂലൈ, 08:റിപ്പോര്‍ട്ട്
: സോണി
ദൈവം തന്റെ മക്കളെ അത്യധികം സ്നേഹിക്കുന്നതുകൊണ്ട് ദൈവം തന്റെ വചനം നമ്മുടെ
ഹൃദയത്തില്‍ എഴുതിവച്ചിരിക്കുന്നുവെന്നും അതിന് നാം ദൈവത്തെ അറിയുകയാണ് വേണ്ടത്.
ദൈവത്തിന്റെ സ്നേഹം അറിയുന്നയാള്‍ തീര്‍ച്ചയായും സംസ്കാരമുള്ളവരും
വിവേകമതികളുമായിരിക്കുമെന്ന് ബ്രദര്‍ ദേവസ്യ മുല്ലക്കര പറഞ്ഞു. ജൂലൈ 25 മുതല്‍ 27
വരെ ചെങ്ങന്നൂര്‍ വൈ.എം.സി.എ. ഹാളില്‍ നടന്ന ആത്മാഭിഷേകം കണ്‍വന്‍ഷനില്‍
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്നേഹം അറിയാത്തിടത്താണ്
പ്രശ്നങ്ങളുണ്ടാകുന്നത്. അവര്‍ സ്വന്തം ബുദ്ധികൊണ്ട് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും
ന്യായവാദങ്ങള്‍ നിരത്തുകയും ചെയ്യുന്നു. മരണത്തിനുപോലും ദൈവസ്നേഹത്തില്‍നിന്ന് നമ്മെ
പിന്തിരിപ്പിക്കാനാവില്ല. അതിന് നാം ചെയ്യേണ്ടത് നിന്റെ സ്നേഹം എന്നെ പഠിപ്പിക്കുക
എന്ന് പ്രാര്‍ത്ഥിക്കുകയാണ്. മതം നമുക്ക് ലോകത്ത് കിട്ടിയിരിക്കുന്ന എല്ലാ
അനുഗ്രഹങ്ങളും ദൈവസ്നേഹമാണ്. അതിനെ പ്രാര്‍ത്ഥിച്ച് എടുത്തുപയോഗിക്കുകയാണ് നമ്മള്‍
ചെയ്യേണ്ടത്. ദിവസേന രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയായിരുന്നു യോഗങ്ങള്‍.
വൈ.എം.സി.എ. ഹാളില്‍ കടന്നുവന്ന നൂറുകണക്കിന് വിശ്വാസികള്‍ക്ക് അനുഗ്രഹവും
വിടുതലുമായിരുന്നു. ഞായറാഴ്ച കണ്‍വന്‍ഷന്‍ സമാപിച്ചു. |
|
|
|
പെന്തക്കോസ്തല്‍
കോണ്‍ഫറന്‍സ് നടന്നു മാവേലിക്കര : പെന്തക്കോസ്ത് യൂണിയന്‍
ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 20,21 തീയതികളില്‍ മാവേലിക്കരയില്‍
പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് നടന്നു. സൌത്ത് കരോളിനായിലെ ലൈഫ് ചര്‍ച്ച് ഇന്റര്‍നാഷണലിന്റെ
സീനിയര്‍ പാസ്റ്റര്‍ ബിനു സി. ജോണിന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ഫറന്‍സ്
സംഘടിപ്പിച്ചത്. വിവിധ പെന്തക്കോസ്തു സഭകളിലെ വിശ്വാസികളുടെ ഉപദേശപരമായ വിഷയങ്ങള്‍
ചര്‍ച്ച ചെയ്യുക. പെന്തക്കോസ്തു സമൂഹത്തിന്റെ മുന്നേറ്റ സാദ്ധ്യതകളെക്കുറിച്ചും
വെല്ലുവിളികളെക്കുറിച്ചും ചിന്തിക്കുക. പെന്തക്കോസ്തു സഭയുടെ ഐക്യം എന്നിവ ഈ കോണ്‍ഫറന്‍സിലൂടെ
ലക്ഷ്യമാക്കുന്നു. പൊതുസമ്മേളനം, സെമിനാര്‍, ചര്‍ച്ചാവര്‍ഷിപ്പ് എന്നിവ കോണ്‍ഫറന്‍സിന്റെ
ഭാഗമായി സംഘടിപ്പിച്ചു. കലര്‍പ്പില്ലാത്ത ഉപദേശത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത
നിലപാട് സ്വീകരിക്കാന്‍ കോണ്‍ഫറന്‍സ് തീരുമാനമെടുത്തു. മാവേലിക്കര പെന്തക്കോസ്തു
യൂണിയന്‍ ഫെലോഷിപ്പും ചേര്‍ന്നാണ് ഈ കോണ്‍ഫറന്‍സ് നടത്തിയത്. പാസ്റ്റര്‍ ജയിംസ്
ഏബ്രഹാം ജനറല്‍ കോര്‍ഡിനേറ്ററായിരുന്നു. പാസ്റ്റര്‍ ജോ തോമസ് ജേക്കബ്, പാസ്റ്റര്‍
ലിജു ദാനിയേല്‍, ബ്രദര്‍ ജോണ്‍ ശാമുവേല്‍, ബ്രദര്‍ ജോയി കുന്നില്‍, പാസ്റ്റര്‍ സി.പി.
മാത്യു എന്നിവര്‍ പെന്തക്കോസ്തു യൂണിയന്‍ ഫെലോഷിപ്പിന് നേതൃത്വം നല്‍കി. 250 ഓളം
അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. |
|
|
|
സെമിനാര്‍ നടത്തുന്നു തിരുവല്ല :08,
ജൂലൈ,08:
Report.DG
News:
ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെയും ഷാരോണ്‍ ബൈബിള്‍ കോളേജിന്റെയും
സംയുക്താഭിമുഖ്യത്തില്‍ ജുലൈ 16,17 തീയതികളില്‍ (ബുധന്‍, വ്യാഴം)തിരുവല്ല ഷാരോണ്‍
ഓഡിറ്റോറിയത്തില്‍ ശിഷ്യത്വം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പാസ്റ്റര്‍ എം.
പൌലോസ് പാസ്റ്റര്‍ സജി കാനം എന്നിവര്‍ ക്ലാസ്സ് നയിക്കും. സമയം രാവിലെ 10 മുതല്‍
വൈകിട്ട് 6 വരെ വിശദവിവരങ്ങള്‍ക്ക് പാസ്റ്റര്‍ എം.ജെ. ജോണ്‍. ഫോണ്‍ : 09446189167,
0469 2631339 |
|
കണ്‍വന്‍ഷന്‍
|
|
തിരിച്ച് |
|
|
|
| |
| |
|
|
| |
|
|