|
അന്തര്‍ദ്ദേശീയ
ചര്‍ച്ച് വാര്‍ത്തകള്‍ |
|
യു.എസില്‍ നിന്നും ‘സുവിശേഷ ചെരിപ്പും’
28.10.08 DG
Pathram
വാഷിംഗ്ടണ്‍: സുവിശേഷ ലോകത്തിന് മികവുറ്റ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിയ്ക്കുന്ന
അമേരിക്കയില്‍ നിന്ന് പുതിയൊരു സുവാര്‍ത്ത ലോകത്തിനു തന്നെ
മാതൃകുന്നു. ലോകത്തെ പാവപ്പെട്ടവരായ ജനത്തെ സഹായിയ്ക്കുവാനും അവരോട്
സുവിശേഷം പങ്കു വയ്ക്കാനുമായി ലക്ഷ്യമിട്ടുകൊണ്ട് ‘ഗൊസ്പല്‍ ഷൂ (സുവിശേഷ
ചെരിപ്പ്)’ എന്ന പേരില്‍ പ്രത്യേകം നിര്‍മ്മിച്ച പാദരക്ഷകള്‍
തയ്യാറാക്കിയിരിയ്ക്കുന്നു. ഇതിന്റെ പ്രയോജകര്‍ ഇവാഞ്ചലിക്കല്‍
മിഷിനറി ഡിവിഷനാണ്. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ഇ.എം.ഡി. യുടെ
ഡയറക്ടര്‍ ജെറി സ്മിത്ത് പ്രഖ്യാപിയ്ക്കുകയുണ്ടായി.
സന്നദ്ധസേവനമെന്ന നിലയിലും ഒരു സുവിശേഷ മാധ്യമമെന്ന നിലയിലും രണ്ടര്‍ത്ഥത്തിലാണ്
ഇപ്രകാരമുള്ള ഒരു വന്‍ പദ്ധതി ആരംഭിയ്ക്കുന്നതെന്നും ജെറി സ്മിത്ത്
പറയുന്നു. ഇതിനായി റബ്ബര്‍ ചെരിപ്പും മെതിയടി മോഡല്‍ ചെരിപ്പുമാണ്
തയ്യാറാക്കിയിരിയ്ക്കുന്നത്. പ്രധാനമായും അഞ്ചു കളറിലാണ്(ഡാര്‍ക്ക്,
ചുവപ്പ്, വെള്ള, പച്ച, ഗോള്‍ഡ്) ചെരിപ്പുകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്.
ഗോസ്പല്‍ ഷൂവില്‍ സുവിശേഷ സന്ദേശം ഉള്‍പ്പെടുത്തിയ കാര്‍ഡുകളും
പ്രാര്‍ത്ഥനാവിഷയങ്ങള്‍ എഴുതുവാനുള്ള ലഘുലേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ തലങ്ങളില്‍ പീഢനങ്ങള്‍ അനുഭവിയ്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഒരു
സംഭാവനയും, ആരെയെങ്കിലും സഹായിയ്ക്കുവാനുള്ള ധനശേഖരണവുമായാണ് ഈ
ഷൂഗോസ്പലുകൊണ്ട് ലക്ഷ്യമിടുന്നതെന്നും സ്മിത്ത് അഭിപ്രായപ്പെടുന്നു.
വിവിധ ചര്‍ച്ചുകള്‍ മുഖാന്തരം ഈ സുവിശേഷ ചെരുപ്പുകള്‍ വിതരണം
ചെയ്യുവാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. |
മജീഷ്യന്‍പാസ്റ്റര്‍
മാജിക്കിലൂടെ സുവിശേഷം പങ്കുവെയ്ക്കുന്നു.
28.10.08 DG
Pathram
സാന്‍ഡിഗോ: മജീഷ്യന്‍ ഡാനി റെ ഇപ്പോള്‍ പാപികളെ
‘വശീകരിയ്ക്കുകയാണ്’ തന്റെ മാന്ത്രികവിദ്യയിലൂടെ. 34 കാരനായ റെ
മെതഡിസ്റ്റ് ചര്‍ച്ചിലെ ഒരു ഓര്‍ഡയിന്‍ പാസ്റ്ററും കൂടിയാണ് ഇപ്പോള്‍.
ഇദ്ദേഹം സുവിശേഷം പ്രചരിപ്പിയ്ക്കുവാനുള്ള പാരമ്പര്യ ശൈലികള്‍ ഒന്നും
ഇപ്പോള്‍ ഉപയോഗിയ്ക്കാറില്ല. എല്ലാം നവീന രീതിയില്‍. ദൈവം തന്നെ
ഏല്പിച്ച ശുശ്രൂഷ ‘മാന്ത്രികവിദ്യയിലൂടെ’ ജനത്തെ അറിയിയ്ക്കുന്നു
അത്രമാത്രം. ‘സ്ട്രീറ്റ് മാജിക് ’എന്ന പേരില്‍ വഴിയോരങ്ങളില്‍ ജനം
കൂടുന്ന എല്ലായിടങ്ങളിലും പാസ്റ്റര്‍ ഡാനി റെ ഇപ്പോള്‍ ഒരു സൂപ്പര്‍
മജീഷ്യനാണ്. തന്റെ ജാലവിദ്യകള്‍ ജനത്തിനു പൂര്‍ണ്ണമായും
അത്ഭുതമുളവാക്കുന്നു. തന്റെ കണ്ണുകള്‍ വളിയിലേക്ക് തള്ളി നീക്കി
ജനത്തെ ഹരം കൊളിയ്ക്കുന്നു. കൂടാതെ തന്റെ കൈകള്‍ കൊണ്ടും ചില സാധന
സാമഗ്രികളുടെ അകമ്പടികളോടും കൂടി പലതരത്തിലുള്ള മാജിക്കുകള്‍ ജനത്തെ
കാണിച്ചുകൊണ്ട് അവരുടെ മിഴികളും ഹൃദയങ്ങളും ഡാനി തട്ടിയെടുക്കുന്നു.
ഓരോ മാജിക്കും തുടങ്ങുന്നതിനു മുന്‍പും പിന്‍പും ആ വിഷയത്തെ
തൊട്ടുണര്‍ത്തിക്കൊണ്ട് യേശുക്രിസ്തുവിനെപ്പറ്റിയും
സുവിശേഷത്തെപ്പറ്റിയുമൊക്കെ ജനങ്ങളോട് പറയുന്നു. അതുകൊണ്ട് യാതൊരു
എതിര്‍പ്പുമില്ല, പരാതിയുമില്ല ആര്‍ക്കും.
ചര്‍ച്ചിലെ പരമ്പരാഗത ശുശ്രൂഷാരീതികളും പ്രസംഗങ്ങളുമൊക്കെ ഇന്നത്തെ
ജനത്തിനു മടുത്തുവെന്നാണ് ഡാനിയുടെ അഭിപ്രായം. അതുകൊണ്ടാണ് പുതിയ
രീതി അവലംബിയ്ക്കുന്നതെന്ന് ഫുള്ളി സെമിനാരിയില്‍ നിന്നും
മാസ്റ്റേഴ്സ് ഓഫ് ഡിവിനിറ്റി ഡിഗ്രി കരസ്ഥമാക്കിയ ഈ കര്‍ത്തൃദാസന്‍
പറയുന്നു. കൂട്ടത്തില്‍ പ്രമുഖ ടി.വി. മജീഷ്യന്മാരായ ഡേവിഡ്
ബ്ലൈനിയും ക്രിസ് എയ്ഞ്ചലുമൊക്കെയുണ്ട്. മാജിക്കിനിടയില്‍ കോമഡി
രംഗങ്ങളും അവതരിപ്പിയ്ക്കുന്നത് ജനത്തെ ചിരിപ്പിയ്ക്കുകയും
ചിന്തിപ്പിയ്ക്കുകയും ചെയ്യുന്നു. ജനത്തിന് ബോറുണ്ടാകാത്ത രീതിയില്‍
സുവിശേഷം പങ്കുവെയ്ക്കണം ഇതുമാത്രമാണ് തന്റെ പ്രധാന ഉദ്ദേശ്യമെന്ന്
ഡാനി വ്യക്തമാക്കുന്നു. |
സ്കൂളുകളില്‍
നിര്‍ബന്ധ ലൈംഗിക വിദ്യാഭ്യാസം: മെതഡിസ്റ്റ് സഭ സ്വാഗതം
ചെയ്യുന്നു.ലണ്ടന്‍:
28.10.08 DG
Pathram
ബ്രിട്ടണിലെ സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്ന
ഗവണ്മെന്റിന്റെ തീരുമാനത്തെ മെതഡിസ്റ്റ് സഭാനേതൃത്വം സ്വാഗതം ചെയ്തു.
വെസ്റ്റ് മിന്‍സ്റ്റര്‍ മെതഡിസ്റ്റ് സെന്‍ട്രല്‍ ഹാളില്‍ വെച്ച്
വിദ്യാഭ്യാസ മന്ത്രി ജിം നൈറ്റ് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം
നിര്‍ബന്ധമാക്കുവാനുള്ള നിയമം നടപ്പിലാകുമെന്ന് പ്രഖ്യാപിച്ചപ്പോള്‍
മെതഡിസ്റ്റ് സഭാവിശ്വാസികളും സ്കൂള്‍ അധികൃതരും നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍
മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. മെതഡിസ്റ്റ് സഭയിലെ
അംഗവും മെഡിസിന്‍-ലൊഗിക ആരോഗ്യ പരിശീലകനുമായ സാണ്ടി യംഗ്സണ്‍
ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഗവണ്മെന്റിന്റെ ഈ ഉത്തരവ് ശരിയായ ഒരു
നടപടിക്രമമാണെന്ന് സഭ ഉറച്ചു വിശ്വസിയ്ക്കുന്നു. സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ
ഇടയില്‍ ലഹരി പദാര്‍ത്ഥങ്ങളും ലൈഗിക അതിക്രമങ്ങളുമൊക്കെ
ശക്തമായിക്കൊണ്ടിരിയ്ക്കുന്ന സന്ദര്‍ഭമാണിത്. ഇതിനെ
പ്രതിരോധിയ്ക്കാന്‍ ഇപ്പോഴത്തെ സഹചര്യങ്ങള്‍ കൊണ്ട്
കഴിയുന്നില്ലെന്നും അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും
പരാതിയുണ്ട്. ഇപ്പോള്‍ പുതിയ നിയമം 5 വയസ്സുമുതല്‍ 16
വയസ്സുവരെയുള്ള കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടാണ്. ഇതു സംബന്ധിച്ച
പുതിയ കരികുലം 2010 സെപ്റ്റംബറില്‍ സംജാതമാകുമെന്നാണ്
പ്രതീക്ഷിയ്ക്കുന്നത്.
|
മൂന്നു ക്രിസ്ത്യാനികളെ
മൂന്നു വര്‍ഷത്തെ തടവിനു വിധിച്ചു.
27.10.08 DG
Pathram
എയിന്‍ ടര്‍ക്ക് : അള്‍ജീറിയായില്‍ ക്രൈസ്തവ പീഡനങ്ങള്‍ തുടര്‍ക്കഥയായി
നടക്കുന്നതിനിടെ മൂന്നു ക്രിസ്ത്യാനികളെ ‘ദൈവദൂഷണത്തിന്റെ’ പേരില്‍
മൂന്നു വര്‍ഷത്തെ തടവിനു വിധിച്ചു. കൂടാതെ 500 യൂറോ പിഴയും വിധിച്ചു.
ഇസ്ലാം മതത്തെ നിന്ദിച്ചു എന്ന കുറ്റാരോപണത്തിന്മേല്‍ യൂസഫ് ഔറഹ്
മെയിന്‍, റാച്ച്ഡ് സെഗ്ഗീര്‍, ഹമീദ് റമദാനി എന്നിവരെയാണ് കോടതി
ശിക്ഷിച്ചത്. മൂവരെയും 2008 ജൂലൈയില്‍ ശിക്ഷിച്ചിരുന്നു. എന്നാല്‍
ഇവര്‍ മേല്‍ കോടതിയില്‍ അപ്പീല്‍ പോയിരുന്നു. ഇവരുടെ സുവിശേഷപ്രവര്‍ത്തനത്തെ
തുടര്‍ന്ന് ഷമൌമ അല്‍ എയ്ഡ് എന്ന ഒരു വ്യക്തി ഇസ്ലാം മതത്തില്‍നിന്നും
ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു വന്നിരുന്നു. ഇദ്ദേഹം കുറച്ചുനാള്‍
ബൈബിള്‍ ക്ലാസുകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ അല്‍ എയ്ഡ് ഈ
സമയത്ത് ഇസ്ലാം തീവ്രവാദികളുമായി ബന്ധവുമുണ്ടായിരുന്നു. ഇസ്ലാം
മതത്തെയും മുഹമ്മദ് നബിയെയുമൊക്കെ അപമാനിക്കുന്നവരാണ്
ക്രൈസ്തവരെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമൊക്കെ അല്‍ എയ്ഡ്
ആരോപിച്ച് ഇസ്ലാം മതത്തിലേക്ക് മടങ്ങിവന്നു. ഇതിനെത്തുടര്‍ന്ന്
കോടതിയില്‍ കേസായതിനെത്തുടര്‍ന്നാണ് മൂന്നു ക്രൈസ്തവരെയും ജയില്‍
ശിക്ഷയ്ക്കു വിധിച്ചത്. |
എറിത്രിയയില്‍
ബൈബിളുകള്‍ കത്തിച്ചു, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ
കണ്ടൈനറുകളില്‍ പൂട്ടിയിട്ടു. 21.10.08
DG News
അസ്മര: എറിത്രിയയിലെ മെയിന്‍ മിലിട്ടറി ട്രെയിനിംഗ് സിറ്റിയിലെ
ഹൈസ്ക്കൂളില്‍ നിന്നും എറിത്രിയന്‍ അധികാരികള്‍ 1500 ബൈബിളുകള്‍
കണ്ടെടുത്തു കത്തിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച 8 വിദ്യാര്‍ത്ഥികളെ
തടവിലാക്കുകയും ചെയ്തു. സാവയിലെ പ്രതിരോധ പരിശീലന കേന്ദ്രത്തിലെ (എസ്.ഡി.റ്റി.സി.)
8 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ അധികാരികള്‍ അധികാരികള്‍ ബൈബിള്‍
കത്തിച്ചതിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സുഡാന്റെയും
എറിത്രിയയുടെയും അതിര്‍ത്തിയിലെ ഒരു മെറ്റല്‍ ഷിപ്പിംഗില്‍ 38 സെല്‍ഷ്യസ്
ഊഷ്മാവിലുള്ള ഒരു കണ്ടെയ്നറില്‍ അടച്ചുപൂട്ടിയിട്ടു. ആര്‍മിയുടെ
സ്ക്കൂളില്‍ പുതുതായി അഡ്മിഷന്‍ ലഭിച്ചവരാണ് ഈ ആണ്‍കുട്ടികള്‍. ഇവര്‍
11-ം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥികളാണ്. ഇവരെ കണ്ടെയ്നറില്‍
തടവിലാക്കിയപ്പോള്‍ കൈകാലുകള്‍ ബന്ധിയ്ക്കുകയും മര്‍ദ്ദിയ്ക്കുകയുമൊക്കെ
ചെയ്തിരുന്നതായി മോചിതരായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എറിത്രിയയില്‍
ഏകദേശം 4000 ക്രിസ്ത്യാനികളെങ്കിലും പല വിധത്തില്‍ ഇതുപോലെ കടുത്ത
പീഢനങ്ങള്‍ അനുഭവിയ്ക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താനവാത്ത
നിലയില്‍ തടവില്‍ കഴിയുന്നതായി ക്രിസ്ത്യന്‍ നേതാക്കള്‍ പറഞ്ഞു. |
|
പാസ്റ്റര്‍
ഷങ്ങ് ബൈക്കിനോട് പക തീരുന്നില്ല, മകനെ ക്രൂരമായി തല്ലിച്ചതച്ചു.
20.10.08
DG News
ബെയ്ജിങ്: ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ജയില്‍ മോചിതനായ ചൈനക്കാരുടെ
സ്വന്തം ‘ബില്ലിഗ്രഹാം’ പാസ്റ്റര്‍ ഷങ്ങ് ബൈക്കിനോടുള്ള ചൈനീസ്
സെക്യൂരിറ്റി ബ്യൂറോയുടെ പക അന്ത്യമില്ലാതെ തുടരുന്നു. ബൈക്കിന്റെ
മൂത്തമകന്‍ ഷങ്ങ് ജിയാനെ പബ്ലിക് സെക്യൂരിറ്റി ബ്യൂറോ (പി.എസ്.ബി.)
അതി ക്രൂരമായി തല്ലിച്ചതച്ചു. മാരകമായി മുറിവേറ്റ ജിയാനെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 15-ന് ഉച്ചയ്ക്ക് ഷങ്ങ്
ബൈക്കിന്റെ വസതിയിലേക്കു കടന്നുവന്ന ഒരു സംഘം പി.എസ്.ബി.ക്കാര്‍
ഷങ്ങ് ജിയാനെ വളഞ്ഞുവെച്ച് ഇരുമ്പു വടികൊണ്ട് പൊതിരെ
തല്ലുകയായിരുന്നു. അര മണിക്കൂറോളം മര്‍ദ്ദിച്ചു. ഈ സമയം മാതാവ് സീ
ഫെഗ്ലാന്‍ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളു. ഫെഗ്ലാനെ
പി.എസ്.ബി.ക്കാര്‍ ചവുട്ടിപ്പുറത്താക്കുകയും ചെയ്തു. സംഭവം
നടക്കുമ്പോള്‍ പാസ്റ്റര്‍ ഷങ്ങ് ബൈക്ക് യുന്നാന്‍
പ്രവിശ്യയിലേക്കുള്ള യാത്രയിലായിരുന്നു. ഫെഗ്ലാന്‍ തങ്ങളുടെ അപ്പാര്‍ട്ട്മെന്റിലെ
റിസപ്ഷണലിസ്റ്റിനോട് ഒരു ആംബുലന്‍സ് വേണമെന്ന് കരഞ്ഞ്
അപേക്ഷിച്ചപ്പോള്‍ നല്‍കിയില്ല. പാസ്റ്റര്‍ ഷങ്ങ് ബൈക്കിനോ
കുടുംബാംഗങ്ങള്‍ക്കോ ആംബുലന്‍സ് സൌകര്യം നല്‍കരുതെന്ന് ഉന്നത
ഉത്തരവു ലഭിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. പിന്നീട് ഫെഗ്ലാന്‍
തന്റെ ഇളയ മകന്‍ ഷങ്ങ് ചുവാങ്ങിനെ വിവരം അറിയിച്ചു.മറ്റൊരു
സ്ഥലത്തായിരുന്ന ചുവാങ്ങ് പെട്ടെന്നു തന്നെ ഒരു ആംബുലന്‍സുമായി
വന്ന് ജിയാനെ ബെയ്ജിങ്ങിലെ മിന്‍ഹാങ്ങ് ആശുപത്രിയില്‍ എത്തിച്ചു.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട ജിയാന്റെ വലതു
കണ്ണിന് മുറിവേറ്റെന്നും വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാമെന്നും
ചികിത്സിയ്ക്കുന്ന ഡോക്ടര്‍ പറഞ്ഞു. ജയില്‍ മോചിതനായ ശേഷം
നഷ്ടപ്പെട്ട വസതിയും വൈദ്യുതി കുടിവെള്ള സൌകര്യങ്ങളുമെല്ലാം
ഗവണ്മെന്റ് മടക്കി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗവണ്മെന്റ്
ഷങ്ങ് ബൈക്കിന്റെ കുടുംബത്തിന് വീടോ സൌകര്യങ്ങളോ നല്‍കരുതെന്ന്
ഉത്തരവിറക്കിയതായാണ് അറിയുന്നത്. കഴിഞ്ഞ 22 വര്‍ഷങ്ങളായി സുവിശേഷ
പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഷങ്ങ് ബൈക്കിനും കുടുംബത്തിനും നിരവധി
പീഢനങ്ങളും അറസ്റ്റും മര്‍ദ്ദനങ്ങളുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ സീഫെഗ്ലയിനും ഇളയ മകനും മറ്റൊരു ഹൌസ്ചര്‍ച്ച് പാസ്റ്ററും
ചൈനയിലെ സുപ്രസിദ്ധ നിയമജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ.
ഫാനിന്റെ വീട്ടിലാണ് അഭയം തേടിയിരിയ്ക്കുന്നത്. |
|
എഫസോസിലെ കല്ലറയ്ക്കു സമീപം 1700 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണം
കുഴിച്ചെടുത്തു.എഫസോസ്:
20.10.08
DG News
പുരാതന എഫസോസില്‍ 1700 വര്‍ഷങ്ങള്‍ക്ക്
മുമ്പ് മൃതശരീരങ്ങള്‍ സംസ്ക്കരിച്ച കല്ലറയില്‍നിന്നും മനോഹരമായ
സ്വര്‍ണ്ണങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തു. ഇവിടുത്തെ
താമസക്കാര്‍ അന്ന് ക്രൈസ്തവരും പാഗണ്‍ മതക്കാരുമായിരുന്നുവെന്ന് ഇതു
സംബന്ധിച്ച് ഗവേഷണം നടത്തിയ ആസ്ട്രിയന്‍ ആര്‍ക്കിയോളജിക്കല്‍
കമ്മറ്റി പ്രസിഡന്റ് സബീന്‍ ലാഡ്സ്റ്റഫര്‍ പറഞ്ഞു. ഇവിടെ
കാണപ്പെട്ട 5 കല്ലറകളില്‍ നിന്നായി 55 മനുഷ്യ അസ്ഥികൂടങ്ങള്‍
കണ്ടെടുത്തിരുന്നു. ഇതിനോടൊപ്പം സൂക്ഷിച്ചിരുന്ന സംശുദ്ധമായ 18
സ്വര്‍ണ്ണങ്ങളാണ് കുഴിച്ചെടുത്തത്. അന്ന് ഇവിടെ താമസിച്ചവര്‍
ഉന്നതനിലവാരത്തിലുളവരാണെന്നും ഇതിലൂടെ മനസ്സിലാക്കാമെന്നും
ലാഡ്സ്റ്റഫര്‍ പറഞ്ഞു. ഗവേഷണത്തില്‍ പങ്കെടുത്ത ഡോ. സോണര്‍
അറ്റസോഗുല്ലരി വെളിപ്പെടുത്തുന്നത് “ഇവര്‍ പാഗണ്‍
മതക്കാരയിരുന്നുവെന്നും പില്‍ക്കാലത്ത് ക്രൈസ്തവര്‍ ആയവരുമാണെന്നാണ്.
പുരാതന എഫസോസ് ഇപ്പോള്‍ തുര്‍ക്കിയിലാണ്. |
ജോണ്‍
പോള്‍ രണ്ടാമനെ വധിയ്ക്കാന്‍ വൈദികന്‍ ശ്രമിച്ചെന്ന്
റിപ്പോര്‍ട്ട്.20.10.08
DG News
വത്തിക്കാന്‍: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്ക് 1981-ല്‍
വെടിയേറ്റ സംഭവം ലോകത്തെ നടുക്കിയിരുന്നു. അന്നു പരുക്കുകളോടെ
രക്ഷപ്പെട്ട മാര്‍പ്പാപ്പയെ തൊട്ടടുത്ത വര്‍ഷം പോര്‍ച്ചുഗലിലെ
ഫാത്തിമ പള്ളിയില്‍ ഒരു സ്പാനിഷ് വൈദികന്‍ കുത്തി പരുക്കേല്‍പ്പിച്ചുവെന്ന്
ക്രാക്കോവിലെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ സ്റ്റാനിസ് ലാവ് സിവീസ്
വെളിപ്പെടുത്തി. മാര്‍പ്പാപ്പ ക്രാക്കോവിലെ ആര്‍ച്ച്
ബിഷപ്പായിരിയ്ക്കുമ്പോള്‍ മുതല്‍ 2005-ല്‍ ദിവംഗതനാകും വരെ
അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സ്റ്റാനിസ് ലാവ്
സിവീസ്. |
|
ഒറീസ്സ പ്രാര്‍ത്ഥനാ സംഗമം നവംബര്‍ 2-ന് ഡാളസില്‍.
റിപ്പോര്‍ട്ട്:
തോമസ്
മുല്ലയ്ക്കല്‍ 18.10.08
DG News
ഡാളസ്: ഒറീസ്സയിലെ ക്രൈസ്തവ സമൂഹത്തിനെതിരെ നടന്ന പീഢനങ്ങളില്‍
ബലിയാടയിത്തീര്‍ന്ന ജനത്തിനായുള്ള പ്രത്യേക പ്രാര്‍ഥന നവംബര്‍ 2-ന്
മെസ്ക്വിറ്റിയിലുള്ള മിമോസ ലെയിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്
ആഡിറ്റോറിയത്തില്‍ വച്ചു നടക്കും. ഡാളസ് ക്രിസ്ത്യന്‍ മെലഡീസിന്റെ
നേതൃത്വത്തില്‍ പ്രശസ്ത സംഗീത ഗ്രൂപ്പായ ഹോളി ബീറ്റ്സ്
നയിയ്ക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിയ്ക്കുന്നതാണ്. പ്രശസ്ത
ഗായകന്‍ ജോസ്ജോര്‍ജ്ജ് വിവിധ ഭാഷകളില്‍
സംഗീതമാലപിയ്ക്കുന്നുണ്ട്.ഡാളസ് മെട്രോപ്ലെക്സിലെ വിവിധ ക്രിസ്തീയ
സഭാ വിഭാഗങ്ങളുടെ സഹകരണത്തില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍
നിന്നു ലഭിയ്ക്കുന്ന സാമ്പത്തിക സഹായം ഒറീസ്സയിലെ
പീഢയനുഭവിയ്ക്കുന്ന ജനങ്ങള്‍ക്ക് നല്‍കുന്നതാണ്. വര്‍ഗ്ഗീസ് കുര്യന്‍
(രാജു), റവ. ഷിബു ജോസഫ്, ജോസ് ജോര്‍ജ്ജ്, തോമസ് മുല്ലയ്ക്കല്‍
എന്നിവരുടെ നേതൃത്വത്തില്‍ മിക്ക ക്രിസ്തീയ സഭകളുടെയും പ്രതിനിധികള്‍
സമ്മേളനത്തിനായി പ്രവര്‍ത്തിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
214-226-7876/469-450-5439. |
ബില്ലിഗ്രാം
ആശുപത്രി വിട്ടു
16.10.08
DG News
ആഷിവില്ലി: വീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന
ലോകപ്രശസ്ത സുവിശേഷകന്‍ ബില്ലിഗ്രാം ആശുപത്രിയില്‍ നിന്നും
വീട്ടിലേക്കു പോയി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ ബില്ലിയുടെ നോര്‍ത്കരോലിനയിലെ
വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. താഴെ വീണതിനെ തുടര്‍ന്ന് ദേഹത്ത്
പരിക്കേറ്റിരുന്നു. എന്നാല്‍ മുറിവ് മാരകമായിരുന്നില്ല. ബില്ലി
90-ം വയസ്സിലേക്കു കടക്കുന്നതിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ്
അത്യാഹിതമുണ്ടായത്. ആഷിവില്ലിയിലെ മിഷന്‍ ഹോസ്പിറ്റലില്‍
പ്രവേശിപ്പിച്ച് എക്സ്റേ എടുത്തിരുന്നു. ശരീരമാകെ
വേദനയുണ്ടായെങ്കിലും ഇപ്പോള്‍ സൌഖ്യമായതായി ബില്ലിയുടെ പേഴ്സണല്‍
ഫിസിഷ്യന്‍ ഡോ. ലുസിയന്‍ റൈസ് പറഞ്ഞു. |
പാസ്റ്റര്‍ ഷങ്ബൈക്കിന് ചൈന വസതിയും മറ്റു സൌകര്യങ്ങളും മടക്കി നല്‍കി
15.10.08
DG News
ബയ്ജിംഗ്: കഴിഞ്ഞ ബയ്ജിംഗ് ഒളിമ്പിക്സിനിടെ സുവിശേഷ പ്രവര്‍ത്തനം
നടത്തി എന്ന കുറ്റാരോപണത്തിന്മേല്‍ ചൈനീസ് പൊലിസ് തട്ടിക്കൊണ്ടു
പോയി അറസ്റ്റുചെയ്ത് ജയിലിലടച്ച ലോകപ്രശസ്ത സുവിശേഷകന്‍ പാസ്റ്റര്‍
ഷങ്ബൈക്കിന് ഗവണ്മെന്റ് പഴയ എല്ലാ സൌകര്യങ്ങളും പുനഃസ്ഥാപിച്ചു നല്‍കി.
ഇതു പ്രകാരം ഹൌസ് ചര്‍ച്ചിന് അനുമതി നല്‍കുകയും തമസിയ്ക്കുവാന്‍
വസതിയും വെള്ളം, വൈദ്യുതി എന്നീ സൌകര്യങ്ങളും നല്‍കുവാന്‍
തീരുനാനിച്ചു.സെപ്റ്റംബര്‍ 21-ന് ഷങ്ബൈക്കും ഭാര്യയും തങ്ങളുടെ
സ്വവസതിയിലേക്ക് മടങ്ങി വന്നിരുന്നു. വളരെ ആഹ്ലാദത്തോടെ ഇരുവരും
സന്തോഷം പങ്കിട്ടു. ദൈവത്തെ സ്തുതിച്ചും നിരവധി ക്രൈസ്തവ സഹോദരങ്ങളും
സന്തോഷം പങ്കുവെച്ചു. ഷങ്ങിന്റെ ആരാധനാസ്ഥലം ജപ്തി ചെയ്യുകയും വീടും
അനുബന്ധ സൌകര്യങ്ങളും പൊലീസ് നിര്‍ത്തലാക്കിയിരുന്നു.
ഷങ്ബൈക്ക്തനിയ്ക്കും ഭാര്യയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ
ദൈവജനങ്ങള്‍ക്കും നന്ദി അറിയിച്ചു. |
ബില്ലിഗ്രഹാം
90-ം ജന്മ ദിനം ആഘോഷിയ്ക്കുന്നു
11.10.08
DG News
ചാര്‍ലോട്ട്: ലോക പ്രസിദ്ധ സുവിശേഷ പ്രസംഗകന്‍ റവ. ബില്ലി ഗ്രഹാം
90-ം വയസ്സിലേക്ക് കടക്കുന്നു. നവംബര്‍ 7-നാണ് ബില്ലിയുടെ ജന്മദിനം.
ബില്ലി ഗ്രഹാം ഇവാഞ്ചലിക് അസോസിയേഷന്‍ എല്ലാവര്‍ക്കും
ജന്മദിനാശംസകളും സാക്ഷ്യങ്ങളും അയച്ചു തുടങ്ങിയിട്ടുണ്ട്. നവംബര്‍
7-ന് ബില്ലിയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും മറ്റു
വിശ്വാസികളുമെല്ലാം പ്രാര്‍ത്ഥനയും ആശംസകളും അര്‍പ്പിയ്ക്കും.
ബില്ലിയ്ക്ക് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഒരു ഓപ്പറേഷന്
വിധേയമാകേണ്ടിവന്നിരുന്നു. ബില്ലി വളരെ ശ്രദ്ധയോടുകൂടിയാണ് വിശ്രമ
ജീവിതം നയിയ്ക്കുന്നത്. എങ്കിലും തന്റെ സഹപ്രവര്‍ത്തകര്‍ക്കും പിന്‍ഗാമികള്‍ക്കും
ഊര്‍ജ്ജസ്വലത പകര്‍ന്നു കൊടുക്കുന്നതില്‍ ഈ മഹാപ്രതിഭ ഇപ്പോഴും സമയം
കണ്ടെത്തുന്നു. മഹത്തായ ശുശ്രൂഷകളുടെ അനന്തര ഫലങ്ങളായ
പതിനായിരക്കണക്കിനു വിശ്വാസികള്‍ ഇപ്പോഴും ബില്ലിയ്ക്കുവേണ്ടി
ഇടതടവില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നു. |
അരിസോണായില്‍
ഉപവാസ പ്രാര്‍ത്ഥന സമാപിച്ചു.10.10.08
DG News
റിപ്പോര്‍ട്ട് : റോയി |