|
|
|
ചര്‍ച്ച് വാര്‍ത്തകള്‍ |
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റില്‍ പുതിയ നിയമനങ്ങള്‍.
17.10.08


പാസ്റ്റര്‍ പി.ജി മാത്യൂസ്
(അസ്സി.സ്റ്റേറ്റ് ഓവര്‍സിയര്‍), പാസ്റ്റര്‍ കെ.വി. ജോയിക്കുട്ടി (ഇവാഞ്ചലിസം
ഡയറക്ടര്‍), വി.ജെ. കുഞ്ഞുമ്മന്‍ (പ്രെയര്‍ സെല്‍ ഡയറക്ടര്‍),
പാസ്റ്റര്‍ ജെ.ജോസഫ് (മീഡിയ ഡയറക്ടര്‍), പാസ്റ്റര്‍ പി.എന്‍.
ഫിലിപ്പ് (ഗവേണിംഗ് ബോഡി അംഗം), ബ്രദര്‍ ജേക്കബ് ഇട്ടി (ചാരിറ്റി
വെല്‍ഫയര് ഡയറക്ടര്‍), പാസ്റ്റര്‍ വൈ. റെജി(വൈ.പി.ഇ പ്രസിഡന്റ്),
പാസ്റ്റര്‍ എം.ജോണ്‍സണ്‍ (തെക്കന്‍ മേഖലാ ഡയറക്ടര്‍), പാസ്റ്റര്‍
ജി.അലക്സ് (ഹൈറേഞ്ച് മേഖലാ ഡയറക്ടര്‍), ബ്രദര്‍ സി.ജി. സാംകുട്ടി (സൌത്ത്
മേഖലാ സെക്രട്ടറി), മിസ്സിസ്സ് അന്നമ്മ കുഞ്ഞാപ്പി (എല്‍.എം..
പ്രസിഡന്റ്) ബ്രദര്‍ ജോണ്‍ പി.നൈനാന്‍ (സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി)
എന്നിവരാണ് പുതിയ ഭാരവാഹികള്‍. |
ഇന്ത്യ ദൈവസഭ
ജില്ലാ ശുശ്രൂഷക സമ്മേളനം
തിരുവല്ല: ഇന്ത്യ ദൈവസഭ ജില്ലാ ശുശ്രൂഷകരുടെ സമ്മേളനം സഭാ
ആസ്ഥാനമായ മുളക്കുഴയില്‍ നടന്നു. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍
എം. കുഞ്ഞപ്പി അധ്യക്ഷത വഹിച്ചു. തിരുവല്ല കണ്‍വെന്‍ഷന്‍
സ്റ്റേഡിയത്തിന്റെയും ഓഫീസിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ 2010-
ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ സമ്മേളനം തീരുമാനിച്ചു. മലബാര്‍,
ഹൈറേഞ്ച്, തീരദേശം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിയ്ക്കുവാനും തീരുമാനമായി. അസിസ്റ്റന്റ് ഓവര്‍സിയര്‍
പാസ്റ്റര്‍ പി.ജി. മാത്യൂസ്, സെക്രട്ടറി പാസ്റ്റര്‍ റ്റി.എ. ജോര്‍ജ്,
പാസ്റ്റര്‍മാരായ ഈപ്പന്‍ ചെറിയാന്‍, പി.ജെ. കുഞ്ഞുമ്മന്‍, പി.ജി.
സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. |
വനിതാ ക്യാമ്പ്
തിരുവല്ല: ഇന്ത്യ ദൈവസഭ സംസ്ഥാന വനിതാ ക്യാമ്പ് പ്രസിഡന്റ് അന്നമ്മ
കുഞ്ഞപ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരിക്കുട്ടി എബ്രഹാം
അധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണം സഭയ്ക്കും സമൂഹത്തിനും മുതല്‍ക്കൂട്ടായി
മാറണമെന്ന് പ്രഭാഷണം നടത്തിയ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എ.
കുഞ്ഞപ്പി പറഞ്ഞു. പാസ്റ്റര്‍മാരായ പി. ജി. മാത്യൂസ്, പി. ജെ.
ജെയിംസ്, ജോസ് ബേബി, കെ. വി. ജോയിക്കുട്ടി, പി. സി. ചെറിയാന്‍, എം.
ജോണ്‍സണ്‍, കെ. ഒ. ഉമ്മന്‍, വി.പി. തോമസ്, കെ. എം. ജേക്കബ്, സാജു
പി. തോമസ്, ഷിബു കെ. മാത്യൂസ് വനിതാ വിഭാഗം സെക്രട്ടറി ഏലിയാമ്മ വര്‍ഗ്ഗീസ്,
കുഞ്ഞൂഞ്ഞമ്മ അലക്സ്, കുഞ്ഞൂഞ്ഞമ്മ ഇട്ടി, ഏലിയാമ്മ ജോണ്‍ എന്നിവര്‍
പ്രസംഗിച്ചു. |
|
ഐ.ഇ.എം.ല്‍ നാലാഴ്ചത്തെ വേദപക്ലാസ്സ് :02,10,08:
മാവേലിക്കര : ഐ.ഇ.എം -ന്റെ ആഭിമുഖ്യത്തില്‍ നാലാഴ്ചത്തെ
വേദപ0നക്ലാസ്സുകള്‍ നടത്തപ്പെടുന്നു. 2008 ഒക്ടോബര്‍ 20 തിങ്കള്‍
മുതല്‍ നവംബര്‍ 14 വരെ കല്ലുമല്‍ ഐ.ഇ.എം നഗറില്‍ വെച്ച് നടത്തപ്പെടും.
സഭാവ്യത്യാസമില്ലാതെ, പ്രായവ്യത്യാസമില്ലാതെ സ്ത്രീപുരുഷഭേദമെന്യേ
ആര്‍ക്കും ക്ലാസ്സുകളില്‍ പങ്കെടുക്കാം. ക്ലാസ്സുകള്‍ എടുക്കുന്നത്
മലയാലത്തിലാണ്. പ്രവേശനം സൌജന്യം. വിജയകരമായി പ0നം പൂര്‍ത്തീകരിക്കുന്നവരുടെ
ഗ്രാജുവേഷനും ഇതിനോടനുബന്ധിച്ച് നടത്തപ്പെടും. എല്ലാ ദിവസവും രാവിലെ
9 മുതല്‍ 4 വരെയാണ് ക്ലാസ്സുകല്‍ നടക്കുക. രാവിലെ 9 മുതല്‍10 വരെ
പ്രശസ്ത ദൈവദാസന്മാര്‍ വചനധ്യാനം നയിക്കും. 10 മുതല്‍ ക്ലാസ്സുകള്‍
നയിക്കുന്ന അദ്ധ്യാപകരും വിഷയങ്ങളും താഴെക്കൊടുത്തിരിക്കുന്നു:
ഡോ.ജോര്‍ജ്ജ് ശാമുവേല്‍- ബൈബിളും ശാസ്ത്രവും- ഡോ.ഡി. ജോഷ്വ-
ക്രിസ്തീയ ദൌത്യവും സമര്‍പ്പണവും; ഡോ.ഐസക്ക് വി.മാത്യു- കൌണ്‍സിലിംഗ്
; ഡോ.തോമസ് മാമ്മന്‍- അന്ത്യകാലശാസ്ത്രം;, ഡോ.റ്റി.പി.വര്‍ഗ്ഗീസ് -
വേദശാസ്ത്രം; സുവിശേഷകന്‍. ചാണ്ടപിള്ള ഫിലിപ്പ് -കാരഗ്രഹപ്രാര്‍ത്ഥന;
സുവി.കെ.എ.ജോര്‍ജ്ജ് - യുഗങ്ങള്‍ ; റവ.രാജന്‍ ജെ - വ്യക്തിത്വവികസനം;
റവ..കെ. ജെ.മാത്യു - ഇന്ത്യന്‍ സഭാചരിത്രം; റവ. ലാസര്‍ വി.മാത്യു.-
സുവിശേഷീകരണം ; റവ.കെ.എ.ഏബ്രഹാം-21 -അം നൂറ്റാണ്ടും മധ്യമങ്ങളും;
റവ.രാജുമേത്ര - ദൈവീക ന്യായവിധികള്‍; റവ.പി.ടി.തോമസ് -
പരിശുദ്ധാത്മാവും ക്യപാവരങ്ങളും; റവ.ബാബു ചെറിയാന്‍-യേശുക്രിസ്തു
ജീവിതവും ഉപദേശവും; റവ്.സാജുമാത്യു -ശിഷ്യത്വം . റവ്.എം.കുഞ്ഞപ്പി
(ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീയര്‍), പാസ്റ്റര്‍.
എം.ഇ.ജേക്കബ് (കല്ലുമല), പാസ്റ്റര്‍. തോമസ് ഫിലിപ്പ് (ന്യു ഇന്ത്യ
ബൈബിള്‍ ചര്‍ച്ച് , പാസ്റ്റര്‍ . ജോണ്‍ വര്‍ഗ്ഗീസ് (മുട്ടം ഗീവര്‍ഗ്ഗിസ്)
എന്നിവര്‍ സമാപനശ്രൂഷകള്‍ക്ക് നേത്യത്വം വഹിക്കും. പങ്കെടുക്കുവാന്‍
താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 5-നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.
ഐ.ഇ.എം. കല്ലുമല, മാവേലിക്കര. ഫോണ്‍ : 0479 2303542 ,9847472016 . |
|
|
|
വേര്‍ഡ് കോണ്‍ഫറന്‍സും കോഴ്സ് ഇന്‍ എക്സ്പ്പ്സിറ്ററി പ്രീച്ചിംഗും.ന്യൂഡല്‍ഹി
: ന്യൂഡല്‍ഹി ബൈബിള്‍ ഭവന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ
ആഭിമുഖ്യത്തില്‍ വടക്കേ ഇന്ത്യയിലെ പാസ്റ്റര്‍മാര്‍ക്കുവേണ്ടിയും
ബൈബിള്‍ കോളേജ് ടീച്ചര്‍മാര്‍ക്കുവേണ്ടിയും വേര്‍ഡ് കോണ്‍ഫറന്‍സും
കോഴ്സ് ഇന്‍ എക്സ്പ്പ്സിറ്ററി പ്രീച്ചിംഗും സംഘടിപ്പിക്കുന്നു.
2008 നവംബര്‍ 14,15 തീയതികളില്‍ ബൈബിള്‍ ഭവന്‍ ആസ്ഥാനത്തുവച്ചു
നടക്കും. രാവിലെ 9 മുതല്‍ 5 വരെയാണ് സമയം. ലോകപ്രശസ്ത തീയോളജിസ്റ്റും
ലോകപ്രശസ്ത റേഡിയോ പ്രഭാഷകനുമായ റവ.ഏലിയാസ്റ്റര്‍ ബഗ്ഗാണ്
മുഖ്യപ്രഭാഷകന്‍. ഇദ്ദേഹം ക്ലീവ് ലണ്ടിലെ പാര്‍ക്ക് സൈഡ് ചര്‍ച്ചില്‍
കഴിഞ്ഞ 24 വര്‍ഷമായി ഇടയശുശ്രുഷ് ചെയ്തുവരുന്നു. നിരവധി
പുസ്തകങ്ങളുടെ രചയിതാവുമാണിദ്ദേഹം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന
ക്ലാസ്സുകളില്‍ സുവിശേഷപ്രവര്‍ത്തകരെ അവരുടെ ദര്‍ശനം പുതുക്കുക,
ദൈവവചനത്തിലൂടെ മാതൃകയുള്ള നല്ല പ്രാസംഗികരാക്കി അണിയിച്ചൊരുക്കുക,
പ്രസംഗത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടവിധമുള്ള
പ്രോത്സാഹനങ്ങള്‍ നല്‍കുക എന്നതാണ് ലക്ഷ്യം. വേര്‍ഡ് കോണ്‍ഫറന്‍സിന്
രജിസ്ട്രേഷന്‍ ഫീസ് 120 രൂപയാണ്. (രണ്ടുദിവസത്തെ ഭക്ഷണവും ചായയും
ഉള്‍പ്പടെ) കോണ്‍ഫറന്‍സിനു വരുന്നവര്‍ക്ക് ഇരുവശത്തേക്കുമുള്ള
യാത്രാബത്ത നല്‍കുന്നതാണ്.സ്ലീപ്പര്‍ ക്ലാസ്സ് ട്രെയിന്‍
ടിക്കറ്റിലോ നോണ്‍ സ്ലീപ്പര്‍ ബസ്സിലോ വരുന്നവര്‍ക്ക് ഇതു ലഭിക്കും.
(കടന്നുവരുന്നവര്‍ ടിക്കറ്റ് കാണിക്കുക) കൂടുതല്‍ വിവരങ്ങള്‍ക്ക് :
സഞ്ചേഷ് - 9968216767 അബുവാന്‍ : 9999625855, യോഗിത 9999625844
എന്നി നമ്പരുകളില്‍ ബന്ധപ്പെടുക. കോഴ്സ് ഇന്‍ എക്സ്പോസിറ്ററി
പ്രീച്ചിംഗ് നവംബര്‍ 17 മുതല്‍ 20 വരെയാണ് നടക്കുക. രജിസ്ടേഷന്‍
ഫീസ്, താമസ സൌകര്യം വേണ്ടാത്തവര്‍ക്ക് 200 രൂപയും ബോര്‍ഡിങ്ങിലോ
ലോഡ്ജിലോ താമസിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് 400 രൂപയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐസ്സക്ക്ഷോ (സീനിയര്‍ പാസ്റ്റര്‍) ബൈബിള്‍
ഭവന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് എക്സിക്യുട്ടിവ് ഡയറക്ടര്‍ ബൈബിള്‍
ഭവന്‍ 50, അമൃത ഷേര്‍ ഗില്‍ മാര്‍ഗ്ഗ്, ന്യൂഡല്‍ഹി 110003 എന്ന
വിലാസത്തില്‍ ബന്ധപ്പെടുക. 091-11-24643049, 091124633453 (H)
0919899730301 (M). |
|
|
|
റവ.
തോമസ് ജോണ്‍ സ്ഥാനമേറ്റു.28,09,08: Sony.
തിരുവല്ല : ഇന്ത്യാ പൂര്‍ണ്ണ സുവിശേഷ ദൈവസഭ കേരളാ
റീജിയന്‍ ഓവര്‍സീയറായി നിയമിതനായ റവ. തോമസ് ജോണിന്റെ സ്ഥാനാരോഹണ
ശുശ്രൂഷയും മുന്‍ ഓവര്‍സീയര്‍ റവ. പി.ജെ. ജോസഫിന് യാത്ര അയപ്പും
സെപ്തംബര്‍ 25-ം തീയതി വ്യാഴാഴ്ച തിരുവല്ല ശാരോന്‍ ഓഡിറ്റോറിയത്തില്‍
വച്ചു നടന്നു. സി.ജി.ഐ. കൌണ്‍സില്‍ മെമ്പര്‍ പാസ്റ്റര്‍
എം.കുഞ്ഞപ്പി മുഖ്യപ്രഭാഷണം നടത്തി. മന്ത്രി മോന്‍സ് ജോസഫ്,
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, എം.പിമാരായ സുരേഷ് കുറുപ്പ്,
സി.എസ്. സുജാത, എം.എല്‍.എ.മാരായ ജോസഫ് എം. പുതുശ്ശേരി, വി.എന്‍.
വാസവന്‍, ഡബ്ല്യു.എം.ഇ. ഓഫ് ഇന്‍ഡ്യ ഓവര്‍സീയര്‍ റവ. ഒ.എം.
രാജുക്കുട്ടി, ഷാരോണ്‍ ഫെലോഷിപ്പ് ജനറല്‍ സെക്രട്ടറി റവ. പി.ജി.
ജേക്കബ്, എന്‍.ഐ.ബി.സി. പ്രസിഡന്റ് റവ.തോമസ് ഫിലിപ്പ്, റവ. സണ്ണി
വര്‍ക്കി, റവ. ജോസഫ് റ്റി. സാം, റവ. പി.സി. ചെറിയാന്‍, പാസ്റ്റര്‍
ആര്‍. വര്‍ഗ്ഗീസ്, പാസ്റ്റര്‍ ഏലിയാസ്, പി. ദാനിയേല്‍, തിരുവല്ല
മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബാപ്പു, സി.പി.ഐ.എം. പത്തനംതിട്ട
ജില്ലാ സെക്രട്ടറി അഡ്വ. അനന്തഗോപന്‍, നാട്ടകം പഞ്ചായത്ത്
പ്രസിഡന്റ് നാട്ടകം സുരേഷ്, പാസ്റ്റര്‍ എ. ബെന്നി, പാസ്റ്റര്‍ ജോയി
വി. ജോണ്‍, പാസ്റ്റര്‍ എന്‍.എം. രാജു, എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യാ പൂര്‍ണ്ണ സുവിശേഷ ദൈവസഭ കേരളാ റീജന്റെ അഞ്ചാമത്തെ ഓവര്‍സീയറാണ്
റവ. തോമസ് ജോണ്‍. 1965-ല്‍ ദൈവസഭയുടെ സംസ്ഥാന യൂത്ത് ഡയറക്ടര്‍,
ബൈബിള്‍ സ്കൂള്‍ അദ്ധ്യാപകന്‍, ഡിസ്ട്രിക്ട് പാസ്റ്റര്‍ സ്റ്റേറ്റ്
കൌണ്‍സില്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പള്ളം വലിയപറമ്പില്‍ പോള്‍സിയാണ് ഭാര്യ. മെര്‍ലിന്‍, മെര്‍ഫിന്‍
എന്നിവരാണ് മക്കള്‍ . |
|
|
|
റവ.
പി.ജി. മാത്യൂസ് ചര്‍ച്ച് ഓഫ് ഗോഡ് അസി.ഓവര്‍സീയര്‍ .27,09,08:Sony.
തിരുവല്ല : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ ഓവര്‍സീയറായി
റവ. പി.ജി മാത്യൂസ് നിയമിതനായി. സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. എം.
കുഞ്ഞപ്പിയുടെ അദ്ധ്യക്ഷതയില്‍ മുളക്കുഴയിലെ സഭാ ആസ്ഥാനത്തു നടന്ന
സ്റ്റേറ്റ് കൌണ്‍സിലിലാണ് റവ.പി.ജി. മാത്യൂസിനെ തെരഞ്ഞെടുത്തത്.
അസിസ്റ്റന്റ് സ്റ്റേറ്റ് ഓവര്‍സീയറായിരുന്ന റവ. എം. കുഞ്ഞപ്പി
സ്റ്റേറ്റ് ഓവര്‍സീയറായ ഒഴിവിലേക്കാണ് നിയമനം. 1972-ല്‍
ശുശ്രൂഷകനായ റവ.പി.ജി. മാത്യു ഡിസ്ട്രിക്ട് പാസ്റ്റര്‍ കൌണ്‍സില്‍
അംഗം, മൌണ്ട് സിയോണ്‍ ബൈബിള്‍ കോളേജ് രജിസ്ട്രാര്‍ എന്നീ സ്ഥാനങ്ങള്‍
വഹിച്ചു. വാകത്താനം സഭാ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചു
വരികയായിരുന്നു. മറ്റു ഭാരവാഹികള്‍ : പാസ്റ്റര്‍ കെ.വി.
ജോയിക്കുട്ടി (ഇവാഞ്ചലിസം ഡയറക്ടര്‍) ഈപ്പന്‍ ചെറിയാന്‍ (ഫീല്‍ഡ്
സെക്രട്ടറി) വി.ജെ. കുഞ്ഞുമ്മന്‍ (പ്രെയര്‍ സെല്‍ ഡയറക്ടര്‍) വൈ.
റെജി (യൂത്ത് പ്രസിഡന്റ്) പി.എന്‍. ഫിലിപ്പ് (ഗവേണീങ് ബോഡി അംഗം)
പാസ്റ്റര്‍മാരായ എം. ജോണ്‍സണ്‍, ടി.എം. മാമ്മച്ചന്‍, ജി.അലക്സ്,
മാത്യു കെ. ഫിലിപ്പ് (മേഖലാ ഡയറക്ടര്‍മാര്‍) ജേക്കബ് ഇട്ടി (ചാരിറ്റി
ആന്‍ഡ് വെല്‍ഫയര്‍ ഡയറക്ടര്‍) ജോണ്‍ പി. നൈനാന്‍ (ഓഫീസ് സെക്രട്ടറി)
അന്നമ്മ കുഞ്ഞപ്പി (വനിതാ വിഭാഗം പ്രസിഡന്റ്) |
|
|
|
വചനാധിഷ്ഠിത
ധ്യാനവും വിടുതല്‍ ശുശ്രൂഷയും.മല്ലപ്പള്ളി :01.09,08:
Report.:DG
News: മുല്ലക്കര ദേവസ്യ
സാര്‍ നയിക്കുന്ന വചനാധിഷ്ഠിതധ്യാനവും വിടുതല്‍ ശുശ്രൂഷയും
മല്ലപ്പള്ളി ട്രിനിറ്റി സെന്ററില്‍ നടക്കുന്നു. 18-ം തീയതി
സമാപിക്കും. ധാരാളം ആളുകള്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നു.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകിട്ട് 5 മണിക്ക്
സമാപിക്കും. |
|
|
|
യൂത്ത് ചലഞ്ച് 2008 സെപ്റ്റംബര്‍ 11 മുതല്‍.അറുന്നൂറ്റിമംഗലം :01.09,08:
Report.:DG
News: പി.വൈ.പി.ഐ.
മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ “യൂത്ത് ചലഞ്ച് 2008”
സെപ്റ്റംബര്‍ 11മുതല്‍ 13 വരെ അറുന്നൂറ്റിമംഗലം ഐ.പി.സി. എബനേസര്‍
ഹാളില്‍ വെച്ച് നടത്തപ്പെടും. ഡിസ്ട്രിക്ട് മിനിസ്റ്റര്‍ പാസ്റ്റര്‍
തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ വി.ഒ. വര്‍ഗ്ഗീസ്
മുഖ്യപ്രാസംഗികനായിരിക്കും. കൂടാതെ റവ. ഡോ. ബേബി വര്‍ഗ്ഗീസ് (യു.എസ്.എ.),
പാസ്റ്റര്‍ ഡി. ജോയി (പുനലൂര്‍), റവ. രാജന്‍ മാത്യു (കോട്ടയം) ബ്രദ.
ജോജി ഐപ്പ് മാത്യൂസ് (പി.വൈ.പി.ഐ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്)
എന്നിവരും പ്രസംഗിക്കും “മനസ്സു പുതുക്കുക, രൂപാന്തരപ്പെടുക” (റോമര്‍
12:2) എന്നതാണ് ചിന്താവിഷയം. ക്യാമ്പില്‍ സെമിനാറുകള്‍, ഗ്രൂപ്പ്
ചര്‍ച്ച കാത്തിരിപ്പുയോഗം, സുവിശേഷറാലി, പരസ്യയോഗം, സംഗീതപരിശീലനം,
ബൈബിള്‍ക്ലാസ്സ്, പൊതുയോഗങ്ങള്‍, മിഷന്‍ ചലഞ്ച്, കുട്ടികള്‍ക്കും
യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള പ്രത്യേക
യോഗങ്ങള്‍ എന്നിവ നടക്കും. ക്യാമ്പിനുവേണ്ടി പാസ്റ്റര്‍
എം.സി.ശമുവേല്‍ രക്ഷാധികാരിയായി കൂടാതെ വിവിധ കമ്മറ്റികളും പ്രവര്‍ത്തിച്ചുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ ജയിംസ് ഏബ്രഹാം (പ്രസിഡന്റ്)
ഫോണ്‍ 0479 2357462, 9447866850. പാസ്റ്റര്‍ ജോണ്‍ വര്‍ഗ്ഗീസ് (സെക്രട്ടറി)
0479 2347324, 9447564617 |
|
|
|
ഏകദിന സെമിനാര്‍
നടത്തി. കുമളി : കുമളി സെന്റര്‍ ലേഡീസ്
മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ നടന്നു. കുമളി
വലിയകണ്ടം ബഥേല്‍ സഭാ ഹാളില്‍ നടന്ന സെമിനാറില്‍ ഡിസ്ട്രിക്ട്
പാസ്റ്റര്‍ പി.റ്റി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട്
സെക്രട്ടറി വത്സമ്മ തോമസ് ആമുഖപ്രസംഗം നടത്തി. എല്‍.എം. ജനറല്‍ ഓര്‍ഗനൈസര്‍
ലൈല ജോസഫ് മുഖ്യസന്ദേശം നല്‍കി. |
|
|
|
വിമന്‍സ് ഫെലോഷിപ്പ്.
കടുത്തുരുത്തി : യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ്
ഫെലോഷിപ്പ് കടുത്തുരുത്തി യൂണിറ്റ് ഉദ്ഘാടനവും ഏകദിന വനിതാ സെമിനാറും
ആഗസ്റ്റ് 7 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ കുറവിലങ്ങാട് എ.ജി. ബഥേല്‍
ഹാളില്‍ വെച്ച് നടന്നു. റവ. തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
സിസ്റ്റര്‍ സൂസന്‍ തോമസ് (ബഹറൈന്‍), സിസ്റ്റര്‍ ലീലാമ്മ ശമുവേല്‍ (കറ്റാനം)
എന്നിവര്‍ സന്ദേശം നല്‍കി. |
|
|
|
“യൂത്ത് എന്‍ഡവര്‍
08”. കുമ്പനാട് :18,08,08:DG
News
:
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ.പി.ഇ. ഏകദിന സെമിനാര്‍
“യൂത്ത് എന്‍ഡവര്‍ 08” ആഗസ്റ്റ് 30-ന് കുമ്പനാട് ബഥേല്‍ ഹാളില്‍
വെച്ച് നടക്കും. ക്രൈസ്തവ സാഹിത്യകാരനും യുവപ്രഭാഷകനുമായ പാസ്റ്റര്‍
വി.പി. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. വൈ.പി.ഇ. പ്രസിഡന്റ്
പാസ്റ്റര്‍ ഷിബു കെ. മാത്യു, സ്റ്റേറ്റ് സെക്രട്ടറി, വെസ്ലി റ്റി.
ഏബ്രഹാം, ബോര്‍ഡംഗങ്ങള്‍, കുമ്പനാട് ഡിസ്ട്രിക്ട് പാസ്റ്റര്‍
സി.എസ്.ഈശോ എന്നിവര്‍ നേതൃത്വം കൊടുക്കുന്നതാണ്.
സമ്മേളനത്തോടനുബന്ധിച്ച് സംഗീതവിരുന്ന്, ബൈബിള്‍ കലാപരിപാടികള്‍,
ചര്‍ച്ചാവേദി, ഫിലിം ഷോ എന്നിവ ഉണ്ടായിരിക്കും. സെമിനാറില്‍
പങ്കെടൂക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍
ചെയ്യണം. ഫോണിലുടെ രജിസ്റ്റര്‍ ചെയ്യുവാന്‍ സൌകര്യമുണ്ട് :
09847320254, 09745390143, 09446113217 എന്നീ നമ്പരുകളില്‍
ബന്ധപ്പെടുക. |
|
|
|
പാസ്റ്റര്‍
എം. കുഞ്ഞപ്പി ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീയര്‍.മുളക്കുഴ
:13,08,08:DG
News
:
ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീയറായി പാസ്റ്റര്‍ എം.
കുഞ്ഞപ്പി നിയമിതനായി. സഭയുടെ സ്റ്റേറ്റ് കൌണ്‍സിലിന്റെ
ഐകകണ്ഠ്യേനയുള്ള ശുപാര്‍ശപ്രകാരം, ചര്‍ച്ച് ഓഫ് ഗോഡിന്റെ അഖിലലോക
ഭരണസമിതിയായ വേള്‍ഡ് മിഷന്‍ ആണ് നിയമന ഉത്തരവ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ആറു വര്‍ഷമായി അസിസ്റ്റന്റ് ഓവര്‍സീയറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഓഗസ്റ്റ് 12-ന് സഭയുടെ ആസ്ഥാനമായ ചെങ്ങന്നൂര്‍ മുളക്കുഴ മൌണ്ട്
സീയോനിലെ ഓഫീസില്‍ അദ്ദേഹം ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും. തുടര്‍ന്നു
നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സഭയുടെ സ്റ്റേറ്റ് കൌണ്‍സില്‍
അംഗങ്ങള്‍, സഭാ ഭാരവാഹികള്‍, വിവിധ സഭാനേതാക്കന്മാര്‍, ശുശ്രൂഷകര്‍,
വിശ്വാസിപ്രതിനിധികള്‍ തുടങ്ങി അനേകര്‍ പങ്കെടുക്കും. സ്റ്റേറ്റ്
ഓവര്‍സീയര്‍ ആയിരുന്ന പാസ്റ്റര്‍ കെ.സി.ജോണിനെ ഇന്‍ഡ്യാ
റെപ്രസന്റേറ്റീവ് ആയി പ്രമോട്ട് ചെയ്ത ഒഴിവിലാണ് പാസ്റ്റര്‍
കുഞ്ഞപ്പി നിയമിതനായത്. 170-ല്‍ അധികം രാജ്യങ്ങളില്‍ പടര്‍ന്നു
പന്തലിച്ച വലിയ ഒരു പെന്തക്കോസ്തു സഭയാണ് ചര്‍ച്ച് ഓഫ് ഗോഡ്.
ദൈവസഭയ്ക്ക് കേരളാ സ്റ്റേറ്റില്‍ മിഷന്‍ സ്റ്റേഷനുകള്‍ ഉള്‍പ്പടെ
ആയിരത്തോളം സഭകളും ആയിരത്തി ഇരുന്നൂറോളം ശുശ്രൂഷകന്മാരും ഉണ്ട്.
ദൈവസഭയുടെ ഒരു ഭാഗമാണ് കേരളാ റീജിയന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന
ദൈവസഭകള്‍. അഞ്ഞൂറോളം സഭകളും ശുശ്രൂഷകന്മാരും റീജിയനിലുണ്ട്. കൂടാതെ
ചണ്ഢിഗഢ് കേന്ദ്രമാക്കി നോര്‍ത്തേണ്‍ റീജിയനും മുംബൈ കേന്ദ്രമാക്കി
സെന്‍ട്രല്‍ റീജിയനും കൊല്‍ക്കത്ത കേന്ദ്രമാക്കി ഈസ്റ്റേണ്‍ റീജിയനും
കാക്കിനാഡ കേന്ദ്രമാക്കി ആന്ധ്രാ സ്റ്റേറ്റും ചെന്നൈ കേന്ദ്രമാക്കി
തമിഴ്നാട് റീജിയനും പ്രവര്‍ത്തിക്കുന്നു. ഇന്‍ഡ്യയിലെ ദൈവസഭയുടെ
പൊതുഭരണസംവിധാനത്തിനായി ചെന്നൈ കേന്ദ്രമാക്കി നാഷണല്‍ ഓഫീസ്സും
ഗവേണിംഗ് ബോഡിയും പ്രവര്‍ത്തിക്കുന്നു.
1951-ല്‍ കൊട്ടാരക്കരക്കു സമീപം വാളകം കുരയില്‍ പ്ലാവിള വീട്ടില്‍
മത്തായി - മറിയാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി പാസ്റ്റര്‍
കുഞ്ഞപ്പി ജനിച്ചു. യൌവ്വനപ്രായത്തില്‍തന്നെ സുവിശേഷീകരണത്തിനുള്ള
ദര്‍ശനം ലഭിച്ച അദ്ദേഹം വിദ്യാഭ്യാസനാന്തരം വേദപഠനത്തിനും
ശുശ്രൂഷയ്ക്കുമായി വേര്‍തിരിയപ്പെട്ടു. ദൈവസഭയുടെ വേദപഠനശാലയായ
മുളക്കുഴ മൌണ്ട് സീയോണ്‍ ബൈബില്‍ കോളേജില്‍ പഠിച്ച് 1971-ല്‍
സഭാശുശ്രൂഷയില്‍ പ്രവേശിച്ച പാസ്റ്റര്‍ കുഞ്ഞപ്പി 37 വര്‍ഷമായി
ദൈവസഭയുടെ വിവിധ ശുശ്രൂഷാ ചുമതലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
സഭാശുശ്രൂഷകന്‍, ഡിസ്ട്രിക്ട് പാസ്റ്റര്‍, സ്റ്റേറ്റ് കൌണ്‍സില്‍
അംഗം, ഗവേണിംഗ് ബോഡി അംഗം, സ്റ്റേറ്റ് കൌണ്‍സില്‍ സെക്രട്ടറി,
സണ്ടേസ്കൂള്‍ പ്രസിഡന്റ്, ചര്‍ച്ച് ഗ്രോത്ത് മിഷന്‍ ഡയറക്ടര്‍
തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കൌണ്‍സില്‍ സെക്രട്ടറി,
അസിസ്റ്റന്റ് ഓവര്‍സീയര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ്
അദ്ദേഹം ദൈവസഭയ്ക്ക് നല്‍കിയത്. ദൈവസഭയുടെ ഭരണതലത്തില്‍
അസിസ്റ്റന്റ് സ്റ്റേറ്റ് ഓവര്‍സീയര്‍ എന്ന നിലയില്‍ നന്നായി പ്രവര്‍ത്തിക്കുവാന്‍
അദ്ദേഹത്തിനു കഴിഞ്ഞു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.
അതുകൊണ്ടുതന്നെയാണ് സ്റ്റേറ്റ് കൌണ്‍സില്‍ ഐകകണ്ഠ്യേന ഓവര്‍സീയര്‍
സ്ഥാനത്തേക്ക് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ സ്റ്റേറ്റ് കൌണ്‍സില്‍
തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് അദ്ദേഹത്തിനാണ് ലഭിച്ചത്.
ചര്‍ച്ച് ഗ്രോത്ത് മിഷന്‍ ഡയറ്ക്ടറായി ഇദ്ദേഹം സേവനം ചെയ്യുമ്പോഴാണ്
കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ ദൈവസഭയ്ക്ക് സഭകള്‍ ഉണ്ടായത്.
ഇന്ന് കണ്ണൂരില്‍ ഒരു ബൈബിള്‍ കോളേജും ദൈവസഭയ്ക്കുണ്ട്. പാസ്റ്റര്‍
കുഞ്ഞപ്പി സണ്ടേസ്കൂള്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് ഏകീകൃത
സിലബസ്സില്‍ സണ്ടേസ്കൂളിന് 11 ക്ലാസ്സുകളിലും പുസ്തകമുണ്ടായത്.
ദൈവസഭയുടെ വിശാലതയ്ക്കായി അനേക പദ്ധതികളും ലക്ഷ്യങ്ങളും
അദ്ദേഹത്തിനുണ്ട്. കണ്‍വന്‍ഷന്‍ പ്രാസംഗികന്‍, പ്രവാചകശുശ്രൂഷകന്‍,
വേദ അദ്ധ്യാപകന്‍ എന്ന | |