News Flash : Welcome to Disciples Good News Online, Every Day World Christian News  “ഡിസൈപ്പിള്‍സ് ചെയ്തികള്‍“ പ്രകാശനം ചെയ്തു കുളച്ചല്‍ : തമിഴ് ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനു പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് റവ.ഡോ. ഷാജി സുകുമാരന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍” എന്ന ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിന്റെ തമിഴ്നാട്ടിലെ പ്രഥമ എഡിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Download Font
Salvation
ഇംഗ്ലീഷ് ന്യൂസ്
തമിള്‍ ന്യൂസ്
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
 മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
ആരോഗ്യം
അനുഭവസാഷ്യും
ആശ്ചയ്യം
ലേഖനങ്ങള്‍
കഥകള്‍
പിറന്നാള്‍ ആശംസകള്‍
പ്രാര്‍ത്ഥനാവിഷയം
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
 ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍
Make Disciplesgoodnews your default home page.
Tell a Friend...!
 
ബഥേല്‍ എ.ജി.

പാസ്റ്റര്‍ രവി വര്‍ഗ്ഗീയവാദികളെ സഭയില്‍ പ്രവേശിപ്പിച്ചെന്ന ആരോപണം തെറ്റ് :10,09,08: Sony:  പാസ്റ്റര്‍ മനുമേനോന്‍ പാസ്റ്റര്‍ രവി വര്‍ഗ്ഗിയവാദികള്‍ സഭയില്‍ കടക്കുന്നതിന് കൂട്ടുനിന്നതായുള്ള പാസ്റ്റര്‍ എം.എ.വര്‍ഗീസിന്റെ ആരോപണം തെറ്റാണെന്ന് പാസ്റ്റര്‍ മനുമേനോന്‍ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിനോട് പറഞ്ഞു. പാസ്റ്റര്‍ രവി മാണി അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഇന്ന് ഈ വിഷയം ഒത്തുതീര്‍പ്പാകുകയില്ലായിരുന്നെന്നും
പാസ്റ്റര്‍ മനു പറഞ്ഞു. ഈ വിഷയം ബാംഗ്ലൂരില്‍ ചീഞ്ഞുനാറിയ അവസരത്തില്‍ പെന്തക്കോസ്തു സഭയ്ക്കുതന്നെ അപമാനകരമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വന്നപ്പോഴാണ് പാസ്റ്റര്‍ രവി ബി.ജെ.പി. എം,പിയുടെ മധ്യസ്ഥത തേടിയത്. അതിനാല്‍ വളരെ വേഗം ഒത്തുതീര്‍പ്പായി. അല്ലാതെ രവിപാസ്റ്റര്‍ വര്‍ഗീയവാദികളെ കൂട്ടുപിടിച്ച് സഭയ്ക്ക് ദോഷം ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പാസ്റ്റര്‍ മനു പറഞ്ഞു. പാസ്റ്റര്‍ രവിയെ മോഷ്ടാവെന്ന് വിളിച്ചതില്‍ തനിക്ക് ദുഃഖമുണ്ട്. പാസ്റ്റര്‍ രവിയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. തികഞ്ഞ ആത്മീയനും ദൈവകോപത്തെ ഭയപ്പെടുന്ന ആളുമാണ്. കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും നിയമങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ട്. നിയമങ്ങള്‍ പറഞ്ഞ് പ്രശ്നത്തെ വളച്ചൊടിക്കുന്നതിനെയും പാസ്റ്റര്‍ മനുമേനോന്‍ കുറ്റപ്പെടുത്തി. തനിക്ക് സ്വാര്‍ത്ഥതാല്പര്യങ്ങളൊന്നുമില്ലെന്ന് പാസ്റ്റര്‍ എം.എ.വര്‍ഗീസ് പറയുമ്പോഴും മക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം നടത്തുന്നില്ലേയെന്ന് മനു മേനോന്‍ സംശയം പ്രകടിപ്പിച്ചു. ആശ്രിതര്‍ക്ക് പാസ്റ്റര്‍ എം.എ.വര്‍ഗീസ് നല്ലവനാണെന്ന് കൂട്ടിച്ചേര്‍ക്കാനും മറന്നില്ല. ഈ പ്രശ്നം
പരിഹരിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ പെന്തക്കോസ്തു സഭയ്ക്കുതന്നെ അപമാനകരമായി മാറിയേനെയെന്ന് പാസ്റ്റര്‍ മനുമേനോന്‍ പറഞ്ഞു.

 

ബാംഗ്ലൂര്‍ ബഥേല്‍ എ.ജി. ചര്‍ച്ചിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. ബാംഗ്ലൂര്‍ :05,09,08:DGNews:  ബഥേല്‍ എ.ജി. ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍ എം.എ.വര്‍ഗീസും കന്നട പാസ്റ്റര്‍ രവി മാണിയും തമ്മിലുള്ള ഭിന്നത ഒരു ഉടമ്പടിപ്രകാരം പരിഹരിക്കപ്പെട്ടതായി പാസ്റ്റര്‍ എം.എ. വര്‍ഗീസ് മാധ്യമങ്ങളെ അറിയിച്ചു. ഉടമ്പടിയില്‍ പറയുന്നതിന്‍പ്രകാരം പാസ്റ്റര്‍ രവി വിഭാഗം സഭയില്‍നിന്നു മാറിപ്പോകുന്നതിനു ഒരു കോടി നാല്പതു ലക്ഷം രൂപാ കൊടുത്തതായും അദ്ദേഹം അറിയിച്ചു. പാസ്റ്റര്‍ രവി മാണി, മനു മേനോന്‍, അനസണ്‍ തുടങ്ങിയവരെല്ലാം താന്‍ വളര്‍ത്തിക്കൊണ്ടുവന്നതാണെന്നും വളര്‍ന്നു കഴിഞ്ഞപ്പോള്‍ അവരെല്ലാം എന്നെ കൈയ്യൊഴിഞ്ഞതായും പാസ്റ്റര്‍ എം.എ.വര്‍ഗീസ് പറഞ്ഞു. ഈ പ്രശ്നങ്ങളിലൂടെ ബാംഗ്ലൂരില്‍ ദൈവനാമം ദുഷിക്കപ്പെട്ടെന്നും അതിലേറെ താന്‍ അപമാനിക്കപ്പെട്ടെന്നും ഇപ്പോള്‍ ഇങ്ങനൊരു ഒത്തുതീര്‍പ്പിന് തയ്യാറായത് കഴിവതും ദൈവനാമം ദുഷിക്കപ്പെടാതിരിക്കാനാണെന്നും പാസ്റ്റര്‍ പറഞ്ഞു. ഈ പ്രശ്നം രൂക്ഷമായപ്പോള്‍ താന്‍ ലോകം മുഴുവനും നടന്ന് സമ്പാദിച്ച കോടിക്കണക്കിനു രൂപാ കൊണ്ടാണ് സഭ വളര്‍ത്തുകയും സ്ഥലം വാങ്ങിക്കുകയും ചെയ്തത് എന്ന് പാസ്റ്റര്‍ എം.എ.വര്‍ഗീസ് ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിനോട് പറഞ്ഞിരുന്നു. രവി മാണിയുടെ കൂടെ 3 പേര്‍ പോലും ഇല്ലായെന്നും ഇങ്ങനെയുള്ളവര്‍ക്ക് എന്തിനാണ് താന്‍ ഒരു കോടി കൊടുക്കുന്നതെന്നും പാസ്റ്റര്‍ അന്ന് ചോദിച്ചിരുന്നു. പാസ്റ്റര്‍ രവിയെ മോഷ്ടാവാണെന്ന് അന്ന് അധിക്ഷേപിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പാസ്റ്റര്‍ രവി വര്‍ഗ്ഗീയവാദികള്‍ സഭയില്‍ കയറുന്നതിന് അവസരം ഒരുക്കിക്കൊടുത്തതായും അദ്ദേഹം ആരോപിച്ചിരുന്നു.

 

ബാംഗ്ലൂര്‍ ബഥേല്‍ എ.ജി സഭയില്‍ സീനിയര്‍ പാസ്റ്റര്‍ എം.എ. വര്‍ഗീസും കന്നട പാസ്റ്റര്‍ രവി മാണിയും തമ്മില്‍ ഭിന്നത രൂക്ഷം ബാംഗ്ലൂര്‍ :16, ജൂലൈ,08: Report.DG News: ഹെബ്ബല്‍ റിംഗ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബഥേല്‍ എ.ജി ചര്‍ച്ചില്‍ സീനിയര്‍ പാസ്റ്റര്‍ എം.എ. വര്‍ഗീസ് കന്നട സര്‍വ്വീസിനെ ആരാധിക്കാന്‍ അനുവദിക്കില്ലെന്ന് പരാതി. മൂന്നുവര്‍ഷം മുമ്പ് പള്ളി പണിയുന്നതിനുവേണ്ടിയുള്ള സ്ഥലത്തെ ചൊല്ലിയാണ് ഭിന്നത രൂക്ഷമാകുന്നത്. മൂന്നു വര്‍ഷം മുമ്പ് രണ്ടരക്കോടി രൂപയ്ക്ക് എല്ലാ ആളുകളുടെയും സഹകരണത്തോടെ പള്ളി പണിയുന്നതിനുവേണ്ടി സ്ഥലം വാങ്ങുകയും എഗ്രിമെന്റില്‍ പറയുന്നപ്രകാരം കന്നട, തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ 5 ഗ്രൂപ്പിന് അവരുടേതായ ഭാഷയില്‍ ആരാധിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു. നാളിതുവരെ ചെന്നിട്ടും പള്ളിപണി പുരോഗമിക്കാഞ്ഞതിനാല്‍ ഇതിനെ കന്നട വിശ്വാസികള്‍ ചോദ്യം ചെയ്തു. ഈ 5 ഗ്രൂപ്പില്‍ ഏറ്റവുമധികം വിശ്വാസികള്‍ കന്നടക്കാരാണ്. ഏകദേശം മൂവായിരത്തോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. രണ്ടായിരം പേര്‍ മലയാളികളും തൊള്ളായിരം പേര്‍ ഇംഗ്ലീഷുകാരും നാനുറു പേര്‍ തമിഴരുമാണ്. പിന്നീട് കന്നഡ സര്‍വ്വിസുകാര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ സ്ഥലം പാസ്റ്റര്‍ എം.എ. വര്‍ഗീസിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പവര്‍ ഓഫ് അറ്റോര്‍ണി മൂത്ത മകന്‍ ഏബ്രാഹാം വര്‍ഗീസിന് നല്‍കുകയും ചെയ്തെന്ന് കന്നഡ ഗ്രൂപ്പ് പറയുന്നു. അതിന് വിശദീകരണം എം.എ. വര്‍ഗീസില്‍നിന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇതില്‍ രോഷം പൂണ്ട പാസ്റ്റര്‍ എം.എ. വര്‍ഗീസ് കന്നഡ ഗ്രൂപ്പിനെ ചര്‍ച്ചില്‍ ആരാധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും അവരുടെ പാസ്റ്റര്‍ രവി മാണിക്കെതിരേ നിരവധി കള്ളക്കേസുകള്‍ ഉണ്ടാക്കുകയും അദ്ദേഹം ചര്‍ച്ചില്‍ വരാതിരിക്കുന്നതിനായി കോടതിയില്‍നിന്ന് സ്റ്റേ ഓര്‍ഡര്‍ വാങ്ങികയും ചെയ്തു. കൂടാതെ പാസ്റ്റര്‍ രവി മാണിക്കെതിരേ വധഭീഷണി മുഴക്കുന്നതായും കന്നഡ സര്‍വ്വീസ് പറയുന്നു. തങ്ങള്‍ക്ക് ആരാധിക്കുന്നതിനായി സ്ഥലം വിട്ടുതരിക. അല്ലെങ്കില്‍ തങ്ങളുടെ പണം തരിക, എന്ന് സീനിയര്‍ പാസ്റ്റര്‍ എം.എ. വര്‍ഗീസിനോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. അതിന് പാസ്റ്റര്‍ എം.എ. വര്‍ഗീസില്‍നിന്നുള്ള പ്രതികരണം അവഹേളനം മാത്രമായിരുന്നുവെന്ന് കന്നഡ ഗ്രൂപ്പ് പറയുന്നു.

 

 

 

പാസ്റ്റര്‍ എം.. വര്‍ഗീസ് ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിന് അനുവദിച്ചപ്രത്യേക അഭിമുഖത്തില്‍നിന്ന്:15, ജൂലൈ, 08: സോണി കെ.ജോസഫ്,  പാസ്റ്റര്‍ രവി മാണി വര്‍ഗീയശക്തികള്‍ സഭയില്‍ കയറുവാന്‍ വാതില്‍ തുറന്നു കൊടുത്തു : പാസ്റ്റര്‍ എം.. വര്‍ഗീസ് ബാംഗ്ലൂര്‍ ബഥേല്‍ എ.ജി. സീനിയര്‍ പാസ്റ്റര്‍ എം.എ. വര്‍ഗീസ്, ഞാന്‍ ഈ ചര്‍ച്ചില്‍ വന്നിട്ട് 25 വര്‍ഷമായി അന്ന് 22 മെമ്പേഴ്സ് മാത്രമേ ചര്‍ച്ചില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതിനോടകം പതിനായിരങ്ങള്‍ സ്നാനപ്പെട്ടുകഴിഞ്ഞു. എല്ലാ വര്‍ഷവും ഞാന്‍ വിദേശയാത്ര നടത്താറുണ്ട്. കഴിഞ്ഞ ഇരുപതിലധികം വര്‍ഷങ്ങളിലായി 36 രാജ്യങ്ങളിലധികവും ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ പലതവണ യാത്ര ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും ശുശ്രൂഷയില്‍ ലക്ഷക്കണക്കിനു രൂപ എനിക്കു കിട്ടിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ച പണം മുഴുവന്‍ സുവിശേഷവേലയ്ക്കുവേണ്ടിയും സഭയ്ക്കുവേണ്ടിയുമാണ് ചെലവഴിച്ചത്. കണക്കനുസരിച്ച് ഏകദേശം കോടിക്കണക്കിനു രൂപയുണ്ടാകും ഇത്. അങ്ങനെ 5 ഭാഷകളില്‍ ഇവിടെ ആരാധന ആരംഭിച്ചു. കര്‍ണ്ണാടകത്തിന്റെ പല ഭാഗങ്ങളിലും കേരളത്തിലും മറ്റുമായി അനേകം ബ്രാഞ്ചുകളായി. ബാംഗ്ലൂരില്‍ മാത്രം 8000ത്തില്‍ അധികം പേര്‍ കര്‍ത്തൃമേശ എടുക്കുന്നവരായി. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ തര്‍ക്കവിഷയമായ വസ്തു വാങ്ങുന്നത്. ഈ വസ്തു റവന്യൂ ലാന്‍ഡ് കര്‍ണ്ണാടക ഗവണ്മെന്റ് നിയമപ്രകാരം സ്വന്തമായി കൃഷിഭൂമിയുള്ള കര്‍ഷകനു മാത്രമേ ഭൂമി വാങ്ങുവാന്‍ കഴിയുകയുള്ളൂ‍. ഒരു ഓര്‍ഗനൈസേഷനു ഭൂമി വാങ്ങുവാന്‍ നിയമമില്ല. ഈ സഭ കര്‍ണ്ണാടക ഗവണ്മെന്റില്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. കര്‍ണ്ണാടകയിലെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രസ്റ്റില്‍ ഒന്നാണിത്. ഒരു ട്രസ്റ്റിന്റെ പേരില്‍ കൃഷിഭൂമി വാങ്ങുന്നത് അസാദ്ധ്യവുമാണ്. അതുകൊണ്ട് എന്റെ പിതാവ് കൃഷിക്കാരനായതുകൊണ്ട് എന്റെ പേരില്‍ കൃഷിഭുമി കേരളത്തിലുണ്ട്. കേരളത്തില്‍ എന്റെ പേരില്‍ കൃഷിഭൂമി ഉണ്ടെന്നുള്ള വസ്തുതാ സര്‍ട്ടിഫിക്കറ്റ് തിരുവല്ലായിലെ തഹസീല്‍ദാരില്‍നിന്നും ലഭിച്ചു. ഇവിടുത്തെ കമ്മറ്റി മെമ്പേഴ്സും ട്രസ്റ്റികളും ചേര്‍ന്ന് കൃഷിഭൂമി എനിക്കുള്ളതിനാല്‍ വാങ്ങുന്നത് കൃഷിഭൂമി ആയതുകൊണ്ട് എന്റെ പേരില്‍ ആ വസ്തു വാങ്ങിയിട്ട് സഭയ്ക്ക് ദാനം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. കര്‍ണ്ണാടകത്തിലെ 90% ട്രസ്റ്റുകളും ഭൂമി വാങ്ങുന്നത് ഇങ്ങനെയാണ്. ഈ വിവരം ഒരു റെസലൂഷന്‍ ആക്കി പാസ്സാക്കി എന്റെ പേരില്‍ വസ്തു വാങ്ങി സഭയുടെ ബാലന്‍സ് ഷീറ്റിലേക്ക് മാറ്റിക്കൊടുക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ആ റെസലൂഷന്‍ തന്നു. അതിന്റെ പേരില്‍ വസ്തു 2004 ഏപ്രില്‍ മാസത്തില്‍ എം.എ. വര്‍ഗീസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. 2004-ല്‍ തന്നെ അത് സഭയുടെ പേരിലേക്കു മാറ്റി. സഭയുടെ ബാലന്‍സ് ഷീറ്റില്‍ അത് പ്രതിഫലിച്ചു. ഇന്‍കം ടാക്സ് ഓഫീസ് മുതല്‍ ബന്ധപ്പെട്ട എല്ലാ ഗവണ്മെന്റ് ഓഫീസുകളിലും ഓരോ കോപ്പി കൊടുത്തു. അന്നു മുതല്‍ വസ്തു സഭയുടെ പേരില്‍ മാത്രമാണ്. കര്‍ണ്ണാടകത്തിലെ 95% ത്തില്‍ അധികം ട്രസ്റ്റുകളും ഇതേ മാതൃകയില്‍തന്നെയാണ് വസ്തു വാങ്ങുന്നത്. കന്നട ഭാഷയില്‍ ഈ സഭയുടെ കീഴില്‍ 5 സ്ഥലങ്ങളിലായി ആരാധനകളുണ്ട്. അതിലെ ഒരു സ്ഥലത്തെ ആരാധനയുടെ ചുമതലക്കാരനായിരുന്നു പാസ്റ്റര്‍ രവി മാണി. ചില നാളുകളായി അനുസരണക്കേടുകളും അഹങ്കാരവും അദ്ദേഹത്തില്‍ കണ്ടുതുടങ്ങി. പല ആവര്‍ത്തി താക്കീതു ചെയ്തിട്ടും അഹങ്കാരം വര്‍ദ്ധിച്ചു വന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് സ്തോത്രകാഴ്ച പാത്രത്തില്‍നിന്നുള്ള മോഷണത്തില്‍ പിടിക്കപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഒരു അന്വേഷണം നടത്തി. സഭ നടത്തിയ ഈ അന്വേഷണത്തില്‍ പല വര്‍ഷങ്ങളിലായി
സ്തോത്രകാഴ്ച പാത്രത്തില്‍നിന്നും സ്ഥിരം മോഷണം നടന്നതായി തെളിഞ്ഞു. അതിനെ ആകെത്തുക എത്ര ലക്ഷമെന്ന് പറയുവാന്‍ ആര്‍ക്കും കഴിയുകയില്ല. ആ സാഹചര്യത്തില്‍ അദ്ദേഹത്തെ താല്‍ക്കാലികമായി സസ്പെന്‍ഡു ചെയ്തു. തന്നെ സസ്പെന്‍ഡു ചെയ്ത സാ‍ഹചര്യത്തില്‍ ഇതു കന്നഡക്കാരന്റെ സ്ഥലമാണ്, കന്നഡക്കാരന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടകക്കാരന്‍ മതി എന്നുപറഞ്ഞ് പ്രശ്നം വഷളാക്കി. എം.എം. വര്‍ഗീസിന്റെ ശ്രമത്തില്‍ മാത്രം പണിത സഭാമന്ദിരത്തിന്റെയുള്ളില്‍ ആരാധനാമദ്ധ്യേ ആരാധനയ്ക്കു വന്ന മലയാളികളെ
അടിച്ചു. സ്തോത്രകാഴ്ച നൂറു ശതമാനവും ബലാല്‍ക്കാരമായി എടുത്തുകൊണ്ടുപോയി. പ്രധാന ആരാധനാലയം കയ്യേറി. ഈ സാഹചര്യത്തില്‍ പാസ്റ്റര്‍ രവിയെ സഭയില്‍നിന്നും മുടക്കി. മുടക്കപ്പെട്ടെങ്കിലും സ്ഥിരമായി ആരാധനയ്ക്ക് എത്തുകയും വീണ്ടും സ്തോത്രകാഴ്ച ബലാല്‍ക്കാരമായി എടുത്തുകൊണ്ടുപോയി. കോടതിയില്‍ ചെന്ന് എം.എം. വര്‍ഗീസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് അന്വേഷണത്തിന് പോലീസ് കമ്മീഷണര്‍ ഇവിടെ വന്നിരുന്നു. കന്നഡക്കാരായ ആളുകള്‍ക്ക് മേലധികാരിയായി അന്യഭാഷക്കാരനെ വയ്ക്കത്തില്ലെന്നും അതുകൊണ്ട് വന്നുപാര്‍ക്കുന്ന പരദേശികളെ ഇവിടെനിന്ന് പുറത്താ‍ക്കണമെന്നുമായിരുന്നു പോലീസില്‍ നല്‍കിയ പരാതി. എന്റെ പേരില്‍ ക്രിമിനല്‍ കേസ് ഇവിടെ
രജിസ്റ്റര്‍ ചെയ്തു. പോലീസിലും കോടതിയിലും കേസാ‍യ സ്ഥിതിക്ക് പ്രതികരിക്കാതിരിക്കാന്‍ നിവൃത്തിയില്ലാതെവന്നു. അതുകൊണ്ട് പാസ്റ്റര്‍ രവി മോഷ്ടാവാണെന്നും സഭയില്‍ കയറാന്‍ അനുവദിക്കരുതെന്നും കാണിച്ച് ഞാന്‍ കോടതിയില്‍ കേസ് കൊടുത്തു. മൂന്നു ദിവസം കൊണ്ട് പാസ്റ്റര്‍ രവി ചര്‍ച്ചിന്റെ പരിസരത്ത് വന്നുകൂടരുതെന്ന് വിധിയായി. അതിനെത്തുടര്‍ന്നാണ്
കന്നട രക്ഷണ വേദിയെയും വര്‍ഗീയശക്തികളെയും കൂട്ടുപിടിച്ച് ജൂണ്‍ എട്ടാം തീയതി ധര്‍ണ്ണ നടത്തുകയും അതില്‍ ഒരു ബി.ജെ.പി. മന്ത്രി വ്യക്തിപരമായി സഭയില്‍ വരികയും കന്നഡക്കാരന്റെ ആവശ്യം സാധിച്ചെടുത്ത് ഇവിടെനിന്ന് പോകുവാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. പല ആവര്‍ത്തി അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ച നടന്നുവെങ്കിലും ഇതുവരെയും ഒരു തീരുമാ‍നത്തിലെത്തിയിട്ടില്ല. മുടക്കപ്പെട്ട
രവിയുടെ കീഴില്‍ ആരാധിച്ചുകൊണ്ടിരുന്ന കന്നഡക്കാരില്‍ ഒരു ഭാഗം മാത്രമേ സഭയോട് വിപരീതമായി നില്‍ക്കുന്നുള്ളൂ. ബാക്കി ആളുകളൊക്കെയും ഇതര സ്ഥലങ്ങളില്‍ നടക്കുന്ന കന്നഡ ആരാധനയില്‍ ഈ സഭയുടെ കീഴില്‍ ആരാധിക്കുന്നു. സഭയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയശക്തികള്‍ സഭയില്‍ കയറുവാന്‍ വാതില്‍ തുറന്നുകൊടുത്തു എന്നതാണ് പാസ്റ്റര്‍ രവി ചെയ്ത വലിയ തെറ്റ്. ഇവിടുത്തെ കോടതിയില്‍ എന്നെ പ്രതിയാക്കി മൂന്നു കേസുകള്‍ കൊടുത്തിട്ടുണ്ട്. ബി.ജെ.പി ഗവണ്മെന്റിലും പല കേസുകള്‍ ഉണ്ട്. ഭരിക്കുന്നത് ബി.ജെ.പി ആയതിനാല്‍ എനിക്ക് ആശങ്കയുണ്ട്. കൊല്ലുമെന്ന ഭീഷണി ധാരാളം ഉണ്ട്. ഇതിന്റെയെല്ലാം നടുവില്‍ സഭ അനുഗ്രഹമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ചര്‍ച്ചില്‍നിന്ന്‍ ഏഴായിരം രൂപയില്‍ താഴെ പ്രതിമാസ ശമ്പളം വാങ്ങി അയ്യായിരം രൂപയുടെ വാടകവീട്ടില്‍ താമസിച്ചുകൊണ്ട് എട്ടര ലക്ഷം രൂപ വിലയുള്ള ആഡംബര കാറില്‍ സഞ്ചരിക്കാന്‍ മോഷ്ടിച്ചതല്ലെങ്കില്‍ പണം പാസ്റ്റര്‍ക്ക്
എങ്ങനെ കിട്ടി? ഇല്ലെങ്കില്‍ വിദേശശക്തികളുടെ സഹായം രവിക്കുണ്ട്. കന്നഡയില്‍ മൂവായിരം മെമ്പേഴ്സ് ഈ സഭയില്‍ ഉണ്ട്. ഞങ്ങള്‍ ഒന്നിച്ച് ഈ ചര്‍ച്ചില്‍നിന്ന് പോകും. ഞങ്ങള്‍ക്ക് ഒന്നിച്ച് വസ്തു വാങ്ങണമെന്നു പറഞ്ഞു. അങ്ങനെയെങ്കില്‍ ഒരു കോടി രൂപ കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. ആയിരം രൂപയുടെ മുദ്രപേപ്പറില്‍ എഗ്രിമെന്റ് ഉണ്ടാക്കി. പക്ഷേ മൂവായിരം പേര്‍ അദ്ദേഹത്തിന്റെ കൂടെ പോകുന്നതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടു. മൂവായിരം പോയിട്ട് മൂന്നുപേര്‍ എങ്കിലും പോകുമെന്ന് കാണിക്കുന്ന രേഖ ഇവിടെ കാണിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അദ്ദേഹം ഉള്‍പ്പടെ 9 പേര്‍ മാത്രം പോകുമെന്ന് എഴുതി ഒപ്പിട്ട ഒരു പേപ്പര്‍ ഹാജരാക്കിയിട്ടുണ്ട്. അങ്ങനെ 9 പേര്‍ക്ക് മാത്രം ഒരു കോടി രൂപ കൊടുക്കുവാന്‍ ഈ സഭയ്ക്കില്ല. മൂവായിരം കന്നഡക്കാരുടെ പ്രതിനിധിയാണ് എന്നു കാണിച്ചുകൊണ്ട് പാസ്റ്റര്‍ രവി നടത്തുന്ന കള്ളപ്രസ്താവനയ്ക്കെതിരേ വക്കീന്‍ നോട്ടിസ് അയച്ചിട്ടുണ്ട്. ഇന്ത്യയില്‍ പൊതുവേ വളരുന്ന സഭകള്‍ക്കെതിരേ നടക്കുന്ന ആത്മീയ പോരാട്ടത്തില്‍ ബാംഗ്ലൂരില്‍ ഇങ്ങനെയാണ് പിശാച് ഉപയോഗിക്കുന്നതെന്ന് പാസ്റ്റര്‍ എം.എ. വര്‍ഗീസ് ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിനോട് പറഞ്ഞു.

Name
Address
Email
Telephone
Comments
 
 
 
 
 
 
 
 
 
 
 
 
 
 
 
Home    |    Disciples Ministry    |    Miracles Radio ( Live )    |    Editorial    |    Matrimonial    |    Charity    |    Classified    |    Advertise    |    Support Us    |    Contact Us    |    Download Font


 Created by Envision   Copy rights reserved @ 2008-2009 by
Disciples Ministry